ടി-റോക്കിന് ഒരു ബ്ലാക്ക് എഡിഷൻ സമ്മാനിച്ച് ഫോക്‌സ്‌വാഗൺ

Volkswagen T-Roc Black Edition unveiled. ഫോക്‌സ്‌വാഗൺ ടി-റോക്ക് ഇന്ത്യയിൽ അടുത്തിടെയെത്തി വിജയം നേടിയ മോഡലുകളിൽ ഒന്നാണ്. രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത യൂണിറ്റുകളെല്ലാം ജർമൻ ബ്രാൻഡിന് പൂർണമായും വിറ്റഴിക്കാൻ സാധിച്ചു.

ടി-റോക്കിന് ഒരു ബ്ലാക്ക് എഡിഷൻ സമ്മാനിച്ച് ഫോക്‌സ്‌വാഗൺ

അതേസമയം യുകെയിൽ കോംപാക്‌ട് എസ്‌യുവിയുടെ SE വകഭേദത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സ്പെഷ്യൽ ബ്ലാക്ക് എഡിഷൻ മോഡലിനെ ഫോക്‌സ്‌വാഗൺ അവതരിപ്പിച്ചു. ക്യാബിനകത്ത് ചില അധിക സവിശേഷതകൾക്കൊപ്പം നിരവധി ബ്ലാക്ക് കളറിലുള്ള എക്സ്റ്റീരിയർ ഹൈലൈറ്റുകളുമായാണ് പുതിയ മോഡൽ വരുന്നത്.

ടി-റോക്കിന് ഒരു ബ്ലാക്ക് എഡിഷൻ സമ്മാനിച്ച് ഫോക്‌സ്‌വാഗൺ

പുറംമോടിയിലേക്ക് നോക്കിയാൽ ഫ്രണ്ട് ഗ്രിൽ, റിയർ പ്രൈവസി ഗ്ലാസ്, 18 ഇഞ്ച് അലോയ് വീലുകൾ എന്നിവയിൽ എസ്‌യുവിക്ക് ബ്ലാക്ക് ഫിനിഷ് ലഭിക്കുന്നു. സ്റ്റാൻഡേർഡ് ഉപകരണ ലിസ്റ്റിന്റെ ഭാഗമായി കാറിന് എൽഇഡി ഹെഡ്‌ലൈറ്റുകളും ലഭിക്കുന്നു.

MOST READ: ഹൈ പെർഫോമെൻസ് ഇവികൾ പുറത്തിറക്കാനൊരുങ്ങി JLR സ്പെഷ്യൽ വെഹിക്കിൾ ഓപ്പറേഷൻസ് ഡിവിഷൻ

ടി-റോക്കിന് ഒരു ബ്ലാക്ക് എഡിഷൻ സമ്മാനിച്ച് ഫോക്‌സ്‌വാഗൺ

അകത്തളത്ത് ഡാഷ്‌ബോർഡ്, മേൽക്കൂര, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ എന്നിവയുൾപ്പെടെ നിരവധി കറുത്ത പെയിന്റ് ട്രിം ഭാഗങ്ങളുണ്ട്. ഗ്രേ നിറത്തിലുള്ള സ്റ്റിച്ചിംഗ് അപ്ഹോൾസ്റ്ററി സവിശേഷതകളും വാഹനത്തിന് ലഭിക്കുന്നതും ഇന്റീരിയറിനെ മനോഹരമാക്കിയിട്ടുണ്ട്.

ടി-റോക്കിന് ഒരു ബ്ലാക്ക് എഡിഷൻ സമ്മാനിച്ച് ഫോക്‌സ്‌വാഗൺ

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സ്മാർട്ട്‌ഫോൺ സംയോജനം എന്നിവ ഫോക്‌സ്‌വാഗൺ ടി-റോക്ക് ബ്ലാക്ക് എഡിഷന്റെ ഉപകരണ പട്ടികയിൽ ഉൾപ്പെടുന്നു.

MOST READ: നിർമാണം ആരംഭിച്ചു, മാരുതി എസ്-പ്രെസോ സിഎൻജി പതിപ്പ് ഉടൻ

ടി-റോക്കിന് ഒരു ബ്ലാക്ക് എഡിഷൻ സമ്മാനിച്ച് ഫോക്‌സ്‌വാഗൺ

ഓഫറിലെ സുരക്ഷാ സവിശേഷതകൾ സ്റ്റാൻഡേർഡ് മോഡലിലുള്ള അതേ രീതിയിൽ തന്നെ തുടരും. യൂറോ എൻ‌സി‌എപി ടെസ്റ്റുകളിൽ ടി-റോക്കിന് 5-സ്റ്റാർ റേറ്റിംഗ് ലഭിച്ചുവെന്നത് ശ്രദ്ധേയമാണ്.

ടി-റോക്കിന് ഒരു ബ്ലാക്ക് എഡിഷൻ സമ്മാനിച്ച് ഫോക്‌സ്‌വാഗൺ

വ്യക്തിഗതമായി വാങ്ങിയാൽ ഈ അധിക സവിശേഷതകളെല്ലാം ഒന്നിച്ച് 2,000 പൗണ്ട് കൂടുതൽ ചെലവാകും. തീർച്ചയായും നിരവധി ഓപ്ഷണൽ എക്സ്ട്രാ സവിശേഷതകളും വാഹനത്തിനുണ്ട്. അതിൽ ഒരു ലെതർ അപ്ഹോൾസ്റ്ററി, അധിക ചെലവിനായി സ്പോർട്സ് സസ്പെൻഷൻ പാക്കേജ് എന്നിവ ഉൾപ്പെടുന്നു.

MOST READ: ഹാർലി ശൈലിയിൽ ഒരുങ്ങി ഹോണ്ട റെബൽ; കാണാം പുതിയ ആക്‌സസറി കിറ്റ്

ടി-റോക്കിന് ഒരു ബ്ലാക്ക് എഡിഷൻ സമ്മാനിച്ച് ഫോക്‌സ്‌വാഗൺ

ഫോക്സ്‍വാഗൺ ടി-റോക്ക് ബ്ലാക്ക് എഡിഷൻ ഫ്രണ്ട്-വീൽ-ഡ്രൈവ് ഫോർമാറ്റിൽ ലഭ്യമാണ്. കൂടാതെ 1.0 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ടർബോ-പെട്രോൾ, 1.6 ലിറ്റർ ടർബോ-ഡീസൽ, 2.0- ലിറ്റർ ടർബോ-ഡീസൽ എന്നിവ ഈ കോംപാക്‌ട് എസ്‌യുവിയിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

ടി-റോക്കിന് ഒരു ബ്ലാക്ക് എഡിഷൻ സമ്മാനിച്ച് ഫോക്‌സ്‌വാഗൺ

ഇന്ത്യയിൽ 19.99 ലക്ഷം രൂപയാണ് ഫോക്സ്‍വാഗൺ ടി-റോക്കിന്റെ എക്സ്ഷോറൂം വില. ഒരൊറ്റ വകഭേദത്തിൽ മാത്രമാണ് ഇന്ത്യൻ വിപണിയിൽ വാഹനം ലഭ്യമാവുകയുള്ളൂ.

Most Read Articles

Malayalam
English summary
Volkswagen T-Roc Black Edition unveiled. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X