അരങ്ങേറ്റത്തിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ടി-റോക്ക്; ഡീലര്‍ഷിപ്പിലെത്തിയ ചിത്രങ്ങള്‍ പുറത്ത്

ഫോക്‌സ്‌വാഗണ്‍ നിരയില്‍ നിന്നും വിപണിയില്‍ എത്താനൊരുങ്ങുന്ന മോഡലാണ് ടി-റോക്ക്. ഉടന്‍തന്നെ വാഹനം വിപണിയില്‍ എത്തുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

അരങ്ങേറ്റത്തിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ടി-റോക്ക്; ഡീലര്‍ഷിപ്പിലെത്തിയ ചിത്രങ്ങള്‍ പൂറത്ത്

ഇത് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ചിത്രങ്ങള്‍. ഡീലര്‍ഷിപ്പില്‍ എത്തിയ ടി-റോക്കിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ടീം ബിഎച്ച്പിയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

അരങ്ങേറ്റത്തിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ടി-റോക്ക്; ഡീലര്‍ഷിപ്പിലെത്തിയ ചിത്രങ്ങള്‍ പൂറത്ത്

ആവശ്യക്കാര്‍ ഏറിവരുന്ന കോംപാക്ട് എസ്യുവി ശ്രേണിയിലേക്കാണ് നിര്‍മ്മാതാക്കള്‍ വാഹനത്തെ അവതരിപ്പിച്ചത്. 19.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഒരു CUB ഉല്‍പ്പന്നമായാകും വാഹനം ഇന്ത്യയിയിലേക്ക് എത്തുന്നത്.

MOST READ: ഇന്ത്യക്കായുള്ള കിയയുടെ നാലാമത്തെ മോഡലും ഒരുങ്ങുന്നു, അരങ്ങേറ്റം അടുത്ത വർഷം തുടക്കത്തിൽ

അരങ്ങേറ്റത്തിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ടി-റോക്ക്; ഡീലര്‍ഷിപ്പിലെത്തിയ ചിത്രങ്ങള്‍ പൂറത്ത്

യുവാക്കളെ ലക്ഷ്യം വച്ച് പുറത്തിറങ്ങുന്ന മോഡല്‍ കൂടിയാണിതെന്നും കമ്പനി അവകാശപ്പെടുന്നു. വിപണിയില്‍ ജീപ്പ് കോമ്പസ്, എംജി ഹെക്ടര്‍ എന്നിവരാണ് വാഹനത്തിന്റെ മുഖ്യ എതിരാളികള്‍. MQB പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്.

അരങ്ങേറ്റത്തിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ടി-റോക്ക്; ഡീലര്‍ഷിപ്പിലെത്തിയ ചിത്രങ്ങള്‍ പൂറത്ത്

4,234 mm നീളവും 1,819 mm വീതിയും, 1,573 mm ഉയരവും, 2,590 mm വീല്‍ബേസുമുണ്ട് വാഹനത്തിന്. ഫോക്‌സ്‌വാഗന്റെ ടിഗ്വാനേക്കാളും, ടിഗ്വാന്‍ ഓള്‍ സ്പെയ്സിനേക്കാളും ചെറുതാണ് ടി-റോക്ക്. വീല്‍ബേസും ടിഗ്വാന്‍ ഓള്‍സ്പെയ്സിനേക്കാള്‍ 200 mm കുറവാണ്.

MOST READ: കോന എൻ ലൈൻ ഒരുങ്ങുന്നത് ഓൾ വീൽ ഡ്രൈവിൽ, ഒപ്പം എട്ട് സ്‌പീഡ് ഡിസിടി ഗിയർബോക്സും

അരങ്ങേറ്റത്തിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ടി-റോക്ക്; ഡീലര്‍ഷിപ്പിലെത്തിയ ചിത്രങ്ങള്‍ പൂറത്ത്

ക്രോം ലൈനുകളുള്ള ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍, അലോയ് വീലുകള്‍, മുന്നിലും പിന്നിലും പാര്‍ക്കിങ് സെന്‍സറുകള്‍, പിന്‍ പാര്‍ക്കിങ ക്യാമറ, ലെതര്‍ സീറ്റുകള്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയവ കാറിന്റെ സവിശേഷതകളാണ്.

അരങ്ങേറ്റത്തിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ടി-റോക്ക്; ഡീലര്‍ഷിപ്പിലെത്തിയ ചിത്രങ്ങള്‍ പൂറത്ത്

ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇലക്ട്രോണിക് സ്ഥിരത നിയന്ത്രണം, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, മോട്ടോര്‍ സ്ലിപ്പ് റെഗുലേഷന്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകള്‍ സുരക്ഷക്കായി വാഹനത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.

MOST READ: ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം അടുത്ത അഴ്ച

അരങ്ങേറ്റത്തിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ടി-റോക്ക്; ഡീലര്‍ഷിപ്പിലെത്തിയ ചിത്രങ്ങള്‍ പൂറത്ത്

ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിങ് വീല്‍, 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ലെതര്‍ സീറ്റുകള്‍, പനോരമിക് സണ്‍റൂഫ് എന്നിവയും വാഹനത്തിലെ മറ്റ് സവിശേഷതകളാണ്.

അരങ്ങേറ്റത്തിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ടി-റോക്ക്; ഡീലര്‍ഷിപ്പിലെത്തിയ ചിത്രങ്ങള്‍ പൂറത്ത്

1.5 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഈ എഞ്ചിന്‍ 150 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ആണ് ഗിയര്‍ബോക്സ്.

അരങ്ങേറ്റത്തിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ടി-റോക്ക്; ഡീലര്‍ഷിപ്പിലെത്തിയ ചിത്രങ്ങള്‍ പൂറത്ത്

അതേസമയം ടി-റോക്കിനെ ഇന്ത്യയില്‍ തന്നെ പ്രദേശികമായി നിര്‍മ്മിക്കനും കമ്പനിയുടെ പദ്ധതിയിടുന്നുണ്ട്. പുനെയിലെ പ്ലാന്റില്‍ അസംബിള്‍ ചെയ്യാന്‍ കമ്പനിക്ക് പദ്ധതിയുണ്ടെന്നും പുതിയ റിപ്പോര്‍ട്ട് സൂചന നല്‍കുന്നു. എന്നാല്‍ പ്രാദേശിക നിര്‍മ്മാണത്തെപ്പറ്റി അന്തിമ തീരുമാനം ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

MOST READ: വായ്പ ഓഫറുമായി മാരുതിയും എച്ച്ഡിഎഫ്‌സി ബാങ്കും; ഇഎംഐ പദ്ധതികള്‍ ഇങ്ങനെ

Most Read Articles

Malayalam
English summary
Volkswagen T-Roc Starts Arriving At Dealerships, Spy Pictures Out. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X