മിഡ് സൈസ് എസ്‌യുവി ശ്രേണിയിലേക്ക് ടൈഗൺ ഈ വർഷം എത്തില്ല

ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ ഇന്ത്യൻ വിപണിക്കായി നിരവധി എസ്‌യുവി മോഡലുകളാണ് ഒരുക്കുന്നത്. അതിന്റെ ഭാഗമായി ഈ വർഷം ടി-റോക്ക് മിഡ്-സൈസ് പ്രീമിയം എസ്‌യുവി, ടിഗുവാൻ ഓൾസ്‌പേസ് ഏഴ് സീറ്റർ എസ്‌യുവി എന്നിവ പുറത്തിറക്കി.

മിഡ് സൈസ് എസ്‌യുവി ശ്രേണിയിലേക്ക് ടൈഗൺ ഈ വർഷം എത്തില്ല

എന്നാൽ ഈ വർഷം ഇന്ത്യയിൽ മറ്റൊരു പുതിയ മോഡലും പുറത്തിറക്കാൻ കമ്പനിക്ക് പദ്ധതിയില്ല. എന്നിരുന്നാലും നിലവിലുള്ള കാറുകളുടെ നവീകരിച്ചതും പ്രത്യേകവുമായ പതിപ്പുകൾ ഫോക്‌സ്‌വാഗൺ കൊണ്ടുവരുന്നത് തുടരും. ലോക്ക്ഡൗൺ കഴിഞ്ഞാലുടൻ പുതിയ കാറുകൾ ഡീലർഷിപ്പുകളിൽ എത്തിക്കുയാണ് ബ്രാൻഡിന്റെ അടുത്ത ലക്ഷ്യം.

മിഡ് സൈസ് എസ്‌യുവി ശ്രേണിയിലേക്ക് ടൈഗൺ ഈ വർഷം എത്തില്ല

അതിനായി ഫോക്‌സ്‌വാഗൺ അതിന്റെ ഉത്പാദന പ്ലാന്റിൽ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്. അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ രണ്ട് പുതിയ കാറുകളാണ് ജർമൻ ബ്രാൻഡ് നിരയിൽ നിന്നും വിപണിയിൽ എത്തുക.

MOST READ: മാറ്റങ്ങളോടെ 2020 ഹോണ്ട WR-V; ഡിസൈൻ വിശദാംശങ്ങൾ പുറത്ത്

മിഡ് സൈസ് എസ്‌യുവി ശ്രേണിയിലേക്ക് ടൈഗൺ ഈ വർഷം എത്തില്ല

2021-ന്റെ ആദ്യ പകുതിയിൽ കമ്പനി ടൈഗൺ എസ്‌യുവിയുടെ പ്രൊഡക്ഷൻ പതിപ്പ് പുറത്തിറക്കും. അതിനുശേഷം സെഡാനായ വെന്റോയെ ബ്രാൻഡ് മാറ്റിസ്ഥാപിക്കും.

മിഡ് സൈസ് എസ്‌യുവി ശ്രേണിയിലേക്ക് ടൈഗൺ ഈ വർഷം എത്തില്ല

വളരെയധികം പ്രാദേശികവൽക്കരിച്ച MQB AO IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഫോക്‌സ്‌വാഗൺ ടൈഗൺ ഒരുങ്ങുക. ഇത് സ്‌കോഡ വിഷൻ IN അധിഷ്‌ഠിത എസ്‌യുവിയായിരിക്കും. ഈ പ്ലാറ്റ്ഫോം പുതിയ വെന്റോ, പുതിയ റാപ്പിഡ് എന്നിവയെയും സഹായിക്കും.

MOST READ: പുതുതലമുറ 911 ടാർഗ പരിചയപ്പെടുത്തി പോർഷ

മിഡ് സൈസ് എസ്‌യുവി ശ്രേണിയിലേക്ക് ടൈഗൺ ഈ വർഷം എത്തില്ല

ഈ മിഡ്-സൈസ് എസ്‌യുവി അതിന്റെ വിഭാഗങ്ങളിലുള്ള ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ മോഡലുകൾക്കാണ് വെല്ലുവിളി ഉയർത്തുക. 1.0 ലിറ്റർ 3 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ ടിഎസ്ഐ ഇവോ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് ടൈഗൺ മിഡ് സൈസ് എസ്‌യുവി വാഗ്‌ദാനം ചെയ്യുക.

മിഡ് സൈസ് എസ്‌യുവി ശ്രേണിയിലേക്ക് ടൈഗൺ ഈ വർഷം എത്തില്ല

പുതിയ 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ ‘ഇന്ത്യ 2.0' പ്രോജക്ടിന് കീഴിലുള്ള ബ്രാൻഡിന്റെ എല്ലാ ഉൽപ്പന്നങ്ങളെയും ശക്തിപ്പെടുത്തും. ഈ എഞ്ചിൻ 115 bhp പവറും 200 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഗിയർബോക്സ് ഓപ്ഷനിൽ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടും.

MOST READ: കരോക്ക് ഉൾപ്പടെ മൂന്ന് മോഡലുകൾ മെയ് 26 -ന് പുറത്തിറക്കാനൊരുങ്ങി സ്കോഡ

മിഡ് സൈസ് എസ്‌യുവി ശ്രേണിയിലേക്ക് ടൈഗൺ ഈ വർഷം എത്തില്ല

1.5 ലിറ്റർ ടി‌എസ്‌ഐ ഇവോ എഞ്ചിൻ‌ ടി-റോക്ക്, സ്കോഡ കരോക്ക് എന്നിവയിൽ ഇടംപിടിച്ച അതേ യൂണിറ്റാണ്. ഈ എഞ്ചിന് പരമാവധി 148 bhp പവറിൽ 250 Nm torque സൃഷ്ടിക്കാൻ കഴിയും. ഏഴ് സ്പീഡ് ഡി‌എസ്‌ജി ഓട്ടോമാറ്റിക് വഴി ഫ്രണ്ട് വീലുകളിലേക്ക് പവർ കൈമാറും.

മിഡ് സൈസ് എസ്‌യുവി ശ്രേണിയിലേക്ക് ടൈഗൺ ഈ വർഷം എത്തില്ല

ഈ എഞ്ചിനിൽ സിലിണ്ടർ നിർജ്ജീവമാക്കുന്ന സാങ്കേതികവിദ്യയും ഉണ്ട് എന്നത് ശ്രദ്ധേയമാണ്. ഇത് എഞ്ചിനിലെ ലോഡ് മനസിലാക്കി മോട്ടോർ 2 സിലിണ്ടറുകൾ വരെ നിർജ്ജീവമാക്കാൻ അനുവദിക്കുന്നു. ഉയർന്ന ഇന്ധനക്ഷമത കൈവരിക്കാൻ വാഹനത്തെ ഇത് സഹായിക്കും.

MOST READ: പുതിയ പേരില്‍ ബെനലി TNT 600i ഇന്ത്യയിലേക്ക്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

മിഡ് സൈസ് എസ്‌യുവി ശ്രേണിയിലേക്ക് ടൈഗൺ ഈ വർഷം എത്തില്ല

ഫോക്‌സ്‌വാഗൺ ഒരു പുതിയ കോം‌പാക്‌ട് എസ്‌യുവിയും വികസിപ്പിക്കുന്നു. അത് ടൈഗണിന് താഴെയായി സ്ഥാപിക്കും. 2022 ൽ അവതരിപ്പിക്കാൻ സാധ്യതയുള്ള പുതിയ സബ്-4 മീറ്റർ എസ്‌യുവി ഹ്യുണ്ടായി വെന്യു, മാരുതി ബ്രെസ, ടാറ്റ നെക്‌സോൺ, ഫോർഡ് ഇക്കോസ്‌പോർട്ട് തുടങ്ങിയവയുമായി മത്സരിക്കും.

മിഡ് സൈസ് എസ്‌യുവി ശ്രേണിയിലേക്ക് ടൈഗൺ ഈ വർഷം എത്തില്ല

അടുത്ത തലമുറ പോളോ ഹാച്ച്ബാക്കും ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന സൂചനയും ബ്രാൻഡ് നൽകുന്നുണ്ട്. വളരെയധികം മോഡലൈസ് ചെയ്ത MQB AO IN പ്ലാറ്റ്ഫോമിൽ പുതിയ മോഡലുകൾ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യും.

Most Read Articles

Malayalam
English summary
Volkswagen Taigun Launch in Next year. Read in Malayalam
Story first published: Thursday, May 21, 2020, 15:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X