അരങ്ങേറ്റത്തിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ടൈഗണ്‍; വെബ്‌സൈറ്റില്‍ ഇടംപിടിച്ചു

ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം ആദ്യം നടന്ന ഒട്ടോ എക്‌സ്‌പോയില്‍ നിരവധി മോഡലുകളെയും കണ്‍സെപ്റ്റ് പതിപ്പുകളെയുമാണ് സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ പ്രദര്‍ശിപ്പിച്ചത്.

അരങ്ങേറ്റത്തിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ടൈഗണ്‍; വെബ്‌സൈറ്റില്‍ ഇടംപിടിച്ചു

മോഡലുകള്‍ ഓരോന്നായി വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. സ്‌കോഡ വിഷന്‍ ഇന്‍ കണ്‍സെപ്റ്റ് അടുത്ത വര്‍ഷം മിഡ്-സൈസ് എസ്‌യുവിയായി വിപണിയില്‍ എത്തും. ഫോക്‌സ്‌വാഗണ്‍ നിരയില്‍ നിന്നും ഉത്പാദനത്തിനടുത്തുള്ള ടൈഗണ്‍ ബിനാലെ മോട്ടോര്‍ ഷോയില്‍ അരങ്ങേറി.

അരങ്ങേറ്റത്തിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ടൈഗണ്‍; വെബ്‌സൈറ്റില്‍ ഇടംപിടിച്ചു

ഉത്പാദന ചെലവ് നിയന്ത്രിക്കുന്നതിനായി വളരെയധികം പ്രാദേശികവല്‍ക്കരിച്ച ആര്‍ക്കിടെക്ച്ചറും പവര്‍ട്രെയിനുകളും ഉള്‍പ്പെടെ ഇവ രണ്ടും പൊതുവായുണ്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യന്‍ വിപണിയിലേക്കുള്ള ടൈഗണ്‍ അരങ്ങേറ്റം ഉടനുണ്ടാകും.

MOST READ: ബൈക്കിന് മൈലേജാണോ ആവശ്യം: 10 എളുപ്പവഴികള്‍ ഇതാ

അരങ്ങേറ്റത്തിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ടൈഗണ്‍; വെബ്‌സൈറ്റില്‍ ഇടംപിടിച്ചു

ബ്രാന്‍ഡിന്റെ ഇന്ത്യന്‍ വെബ്‌സൈറ്റില്‍ മോഡലിനെയും കമ്പനി ഉള്‍പ്പെടുത്തി. മിഡ്-സൈസ് എസ്‌യുവിക്ക് ഷാര്‍പ്പായിട്ടുള്ള ബെല്‍റ്റ്‌ലൈന്‍, ബ്ലാക്ക് B-പില്ലര്‍, സില്‍വര്‍ റൂഫ് റെയിലുകള്‍, C-ആകൃതിയിലുള്ള വെര്‍ട്ടിക്കിള്‍ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ കട്ടിയുള്ള സ്ട്രിപ്പിലൂടെ ബന്ധിപ്പിച്ച് പൂര്‍ണ്ണ വീതിയും ഉയര്‍ന്ന മൗണ്ട് ചെയ്ത സ്റ്റോപ്പ് ലാമ്പും, ക്രോം സ്‌കിഡ് പ്ലേറ്റ് ഉപയോഗിച്ച് അലങ്കരിച്ച പിന്‍ ബമ്പര്‍ എന്നിവയും ലഭിക്കും.

അരങ്ങേറ്റത്തിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ടൈഗണ്‍; വെബ്‌സൈറ്റില്‍ ഇടംപിടിച്ചു

17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ബ്ലാക്ക് വീല്‍ ആര്‍ച്ച് ക്ലാഡിംഗ്, സില്‍വര്‍ സൈഡ് സില്‍സ്, ക്രോംഡ് സ്പാറ്റുകളുള്ള റൂഫില്‍ ഘടിപ്പിച്ച സ്പോയിലര്‍, വൈപ്പറിനൊപ്പം ചെറുതായി റാക്ക് ചെയ്ത റിയര്‍ വിന്‍ഡ്സ്‌ക്രീന്‍, റിയര്‍ ക്വാര്‍ട്ടര്‍ ഗ്ലാസിന് പിന്നില്‍ സവിശേഷമായ ഗ്രാഫിക്‌സ് എന്നിവയും സവിശേഷതകളാണ്.

MOST READ: മനസുകൾ കീഴടക്കി മീറ്റിയോർ 350; ദിവസങ്ങൾക്കുള്ളിൽ സ്വന്തമാക്കിയത് 8,000 ബുക്കിംഗുകൾ

അരങ്ങേറ്റത്തിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ടൈഗണ്‍; വെബ്‌സൈറ്റില്‍ ഇടംപിടിച്ചു

ടെയില്‍ഗേറ്റിന്റെ മധ്യത്തിലായി ഫോക്‌സ്‌വാഗണ്‍ എന്ന ബാഡ്ജിംഗും വാഹനത്തിന് ലഭിക്കും. ടൈഗണ്‍ അഞ്ച് സീറ്ററിന്റെ മുന്‍വശത്ത് ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്‍, ട്വിന്‍-വെര്‍ട്ടിക്കിള്‍ ഗ്രില്‍ സ്ലേറ്റുകള്‍, ക്രോം അലങ്കരിച്ച ബമ്പര്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ എന്നിവ ലഭിക്കുന്നു.

അരങ്ങേറ്റത്തിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ടൈഗണ്‍; വെബ്‌സൈറ്റില്‍ ഇടംപിടിച്ചു

വിഷന്‍ ഇന്‍ അടിസ്ഥാനമാക്കിയുള്ള മിഡ്-സൈസ് എസ്‌യുവിയും ഭാവിയിലെ ഫോക്‌സ്‌വാഗണ്‍ മോഡലുകളും ഒരേ ആര്‍ക്കിടെക്ചറിലായിരിക്കും നിര്‍മ്മാണം.

MOST READ: തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

അരങ്ങേറ്റത്തിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ടൈഗണ്‍; വെബ്‌സൈറ്റില്‍ ഇടംപിടിച്ചു

വില പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും മുഖ്യഎതിരാളികളായ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, എംജി ഹെക്ടര്‍, ടാറ്റ ഹാരിയര്‍, നിസാന്‍ കിക്ക്‌സ് എന്നിവയ്ക്കെതിരേ മത്സരാധിഷ്ഠിതമായി വില നിശ്ചയിക്കും.

അരങ്ങേറ്റത്തിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ടൈഗണ്‍; വെബ്‌സൈറ്റില്‍ ഇടംപിടിച്ചു

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മള്‍ട്ടി-ഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, കോണ്‍ട്രാസ്റ്റ് ടച്ചുകള്‍ തുടങ്ങിയവയുള്ള വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇന്റീരിയറില്‍ ഇടംപിടിക്കും.

MOST READ: നവംബറിലും മോഡൽ നിരയിൽ വൻ ഡിസ്‌കൗണ്ടുമായി മഹീന്ദ്ര

അരങ്ങേറ്റത്തിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ടൈഗണ്‍; വെബ്‌സൈറ്റില്‍ ഇടംപിടിച്ചു

1.5 ലിറ്റര്‍ TSI ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാകും വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ ആറ് സ്പീഡ് മാനുവല്‍ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യും, ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഒരു ഓപ്ഷനായിരിക്കും.

Most Read Articles

Malayalam
English summary
Volkswagen Taigun Listed On The Official Indian Website. Read in Malayalam.
Story first published: Tuesday, November 17, 2020, 10:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X