സീറ്റ് അറോണ എസ്‌യുവിയുടെ സജീവ പരീക്ഷണയോട്ടവുമായി ഫോക്‌സ്‌വാഗൺ

ജർമ്മൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ കീഴിൽ അണിനിരക്കുന്ന ബ്രാൻഡുകളാണ് പോർഷെ, ലംബോർഗിനി, ബുഗാട്ടി, ബെന്റ്ലി, ഔഡി, VW, സ്കോഡ, സീറ്റ് എന്നിവ. എന്നാൽ അവസാനം സൂചിപ്പിച്ച സീറ്റ് എന്ന കമ്പനിയെ അധികമാരും അറിയാൻ സാധ്യതയില്ല.

സീറ്റ് അറോണ എസ്‌യുവിയുടെ സജീവ പരീക്ഷണയോട്ടവുമായി ഫോക്‌സ്‌വാഗൺ

ഫോക്‌സ്‌വാഗണിന് കീഴിലുള്ള ഒരു സ്പാനിഷ് കാർ നിർമാതാക്കളാണ് സീറ്റ്. നിലവിൽ ഇന്ത്യയിൽ നേരിട്ടോ അല്ലാതെയോ ഫോക്സ്വാഗൺ ബ്രാൻഡുകളിൽ ഭൂരിഭാഗവും നമുക്കിടയിൽ സുപരിചിതമാണ്. എന്നാൽ ആഭ്യന്തര വിപണിയിൽ സാന്നിധ്യമില്ലാത്ത സീറ്റിനെ കൂടി രാജ്യത്ത് പരിചയപ്പെടുത്താൻ ഒരുങ്ങുകയാണ് കമ്പനി.

സീറ്റ് അറോണ എസ്‌യുവിയുടെ സജീവ പരീക്ഷണയോട്ടവുമായി ഫോക്‌സ്‌വാഗൺ

അറോണ എസ്‌യുവിയുമായാണ് സീറ്റ് ബ്രാൻഡ് ഇന്ത്യയിൽ ചുവടുവെക്കാൻ ഒരുങ്ങുന്നത്. അതിന്റെ ഭാഗമായി വാഹനത്തിന്റെ സജീവ പരീക്ഷണയോട്ടത്തിലാണ് കമ്പനി. അധികം വൈകാതെ തന്നെ അറോണയുമായി സീറ്റ് എത്തുമെന്നാണ് റഷ്‌ലൈൻ പുറത്തുവിട്ട പുതിയ ചിത്രത്തിലൂടെ മനസിലാക്കാൻ സാധിക്കുന്നത്.

MOST READ: അരങ്ങേറ്റത്തിനൊരുങ്ങി പുതുതലമുറ സെലേറിയോ; തീയതി പുറത്ത്

സീറ്റ് അറോണ എസ്‌യുവിയുടെ സജീവ പരീക്ഷണയോട്ടവുമായി ഫോക്‌സ്‌വാഗൺ

ഒരാഴ്ച്ചക്കിടെ ഇത് രണ്ടാംതവണയാണ് സീറ്റ് അറോണ നിരത്തിലിറങ്ങുന്നത്. ഫോക്‌സ്‌വാഗണ്‍ നിലവിൽ ഇന്ത്യയിലെ തങ്ങളുടെ വ്യവസായത്തെ പൂർണമായും മാറ്റുകയാണ്. ഇന്ത്യ 2.0 പദ്ധതിയെ നയിക്കാനുള്ള ചുമതല അതിന്റെ അനുബന്ധ സ്ഥാപനമായ സ്കോഡയ്ക്ക് നൽകിയിട്ടുമുണ്ട്.

സീറ്റ് അറോണ എസ്‌യുവിയുടെ സജീവ പരീക്ഷണയോട്ടവുമായി ഫോക്‌സ്‌വാഗൺ

അതിലൂടെ സ്വയം സ്ഥാനം മാറ്റാനും ഉയർന്ന പ്രാദേശികവത്കൃത വാഹനങ്ങൾ കൊണ്ടുവരാനും രാജ്യത്ത് വിപണി വിഹിതം മെച്ചപ്പെടുത്താനുമാണ് കമ്പനി ഉദ്ദേശിക്കുന്നത്.

MOST READ: മല്ലനെ വെല്ലാൻ വില്ലൻ; ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിന് ഇറങ്ങി ഫോർഡ് റേഞ്ചർ

സീറ്റ് അറോണ എസ്‌യുവിയുടെ സജീവ പരീക്ഷണയോട്ടവുമായി ഫോക്‌സ്‌വാഗൺ

ഈ പരിവർത്തനത്തിന്റെ ഒരു നിർണായക ഘടകം MQB A0 IN പ്ലാറ്റ്ഫോം ആയിരിക്കും. അത് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന് ഒന്നിലധികം ഉൽ‌പ്പന്നങ്ങളുടെ അടിസ്ഥാനമായി മാറും. സീറ്റ് അറോണയും ഇതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങിയിരിക്കുന്നത്.

സീറ്റ് അറോണ എസ്‌യുവിയുടെ സജീവ പരീക്ഷണയോട്ടവുമായി ഫോക്‌സ്‌വാഗൺ

വിഷൻ ഇൻ കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള ടൈഗൺ, സ്കോഡ എസ്‌യുവി എന്നീ രണ്ട് പുതിയ ക്രോസ്ഓവറുകളും MQB A0 IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി തന്നെയാണ് ഒരുങ്ങുന്നത്. അതിനാൽ സീറ്റ് അറോണയുടെ വേഷത്തിൽ ഫോക്‌സ്‌വാഗണ്‍ ഇവയെ പരീക്ഷിക്കുന്നതായിരിക്കാം എന്ന സാധ്യതയും ഇവിടെ നിലനിൽക്കുന്നുണ്ട്.

MOST READ: എംജി ഹെക്ടര്‍ പ്ലസിന്റെ ഏഴ് സീറ്റര്‍ എത്തുന്നു; സ്‌പൈ ചിത്രങ്ങള്‍

സീറ്റ് അറോണ എസ്‌യുവിയുടെ സജീവ പരീക്ഷണയോട്ടവുമായി ഫോക്‌സ്‌വാഗൺ

അതിനാൽ അറോണ ഇന്ത്യൻ വിപണിയിൽ എത്തുന്നതിൽ പൂർണ ഉറപ്പ് പറയാൻ ഇപ്പോഴും സാധ്യമല്ല. എന്നിരുന്നാലും ടൈഗൺ, വിഷൻ ഇൻ എന്നിവ അടുത്ത വർഷം അവസാനത്തോടെ കളംനിറയും. ഇത് ഒരു ടിഎസ്ഐ പെട്രോൾ എഞ്ചിനുമായാകും എത്തുക.

സീറ്റ് അറോണ എസ്‌യുവിയുടെ സജീവ പരീക്ഷണയോട്ടവുമായി ഫോക്‌സ്‌വാഗൺ

രാജ്യത്ത് ശക്തി തെളിയിച്ച ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നീ വമ്പൻമാരുടെ വിപണിയാണ് രണ്ട് എസ്‌യുവികളിലൂടെയും ഫോക്‌സ്‌വാഗണ്‍ ലക്ഷ്യമിടുന്നത്. നത്ത പ്രാദേശികവൽക്കരണമുള്ള MQB A0 IN പ്ലാറ്റ്ഫോമിൽ ഒരുങ്ങുന്നതിനാൽ വില മത്സരാധിഷ്ഠിതമായി നിശ്ചയിക്കാൻ കമ്പനിക്ക് സാധിക്കും.

Most Read Articles

Malayalam
English summary
Volkswagen Testing Seat Arona SUV In India. Read in Malayalam
Story first published: Monday, August 24, 2020, 10:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X