കോവിഡ് -19 ആശങ്ക; യൂറോപ്പിലെ ഉത്പാദന കേന്ദ്രങ്ങൾ താൽകാലികമായി അടച്ചു പൂട്ടാനൊരുങ്ങി ഫോക്‌സ്‌വാഗൺ

കൊറോണ വൈറസ് ബാധ അടിച്ചമർത്താൻ വളരെയധികം കഷ്ടപ്പെടുന്നതിനാൽ ജർമ്മൻ വാഹന ഭീമനായ ഫോക്‌സ്‌വാഗൺ യൂറോപ്പിലുടനീളം കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഉത്പാദനം നിർത്താൻ ഒരുങ്ങുകയാണ്.

കോവിഡ് -19 ആശങ്ക; യൂറോപ്പിലെ ഉത്പാദന കേന്ദ്രങ്ങൾ താൽകാലികമായി അടച്ചു പൂട്ടാനൊരുങ്ങി ഫോക്‌സ്‌വാഗൺ

സ്പെയിൻ, പോർച്ചുഗൽ, സ്ലൊവാക്യ എന്നിവിടങ്ങളിലെ ഉൽപാദന കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ ഈ ആഴ്ച നിർത്തിവയ്ക്കുമെന്ന് കമ്പനി അറിയിച്ചു.

കോവിഡ് -19 ആശങ്ക; യൂറോപ്പിലെ ഉത്പാദന കേന്ദ്രങ്ങൾ താൽകാലികമായി അടച്ചു പൂട്ടാനൊരുങ്ങി ഫോക്‌സ്‌വാഗൺ

ലംബോർഗിനി കാറുകളും ഡ്യുക്കാട്ടി മോട്ടോർസൈക്കിളുകളും നിർമ്മിക്കുന്ന ഇറ്റലിയിലെ ഗ്രൂപ്പിന്റെ ഫാക്ടറികളും പൂട്ടിയിടും. ഫോക്‌സ്‌വാഗണിന്റെ മറ്റ് ജർമ്മൻ, യൂറോപ്യൻ സൗകര്യങ്ങൾ രണ്ടാഴ്ചയോളം ഉത്പാദനം നിർത്തും.

കോവിഡ് -19 ആശങ്ക; യൂറോപ്പിലെ ഉത്പാദന കേന്ദ്രങ്ങൾ താൽകാലികമായി അടച്ചു പൂട്ടാനൊരുങ്ങി ഫോക്‌സ്‌വാഗൺ

നിലവിലെ വിൽപ്പന തകർച്ചയും ഉൽ‌പാദന കേന്ദ്രങ്ങളിലേക്ക് ഭാഗങ്ങൾ വിതരണം ചെയ്യുന്നതിലെ അനിശ്ചിതത്വവും യൂറോപ്പിലുടനീളം ഉൽ‌പാദനം നിർത്തിവയ്ക്കാനുള്ള തീരുമാനത്തിന് കാരണമായതായി കമ്പനി പറയുന്നു.

കോവിഡ് -19 ആശങ്ക; യൂറോപ്പിലെ ഉത്പാദന കേന്ദ്രങ്ങൾ താൽകാലികമായി അടച്ചു പൂട്ടാനൊരുങ്ങി ഫോക്‌സ്‌വാഗൺ

ലോകമെമ്പാടുമുള്ള ഏറ്റവും വലിയ ഉൽ‌പാദന പ്ലാന്റുകളിലൊന്നായ വുൾഫ്സ്ബർഗ് സൗകര്യത്തിലും കമ്പനി ഉൽ‌പാദനം നിർത്തിവയ്ക്കുന്നു.

കോവിഡ് -19 ആശങ്ക; യൂറോപ്പിലെ ഉത്പാദന കേന്ദ്രങ്ങൾ താൽകാലികമായി അടച്ചു പൂട്ടാനൊരുങ്ങി ഫോക്‌സ്‌വാഗൺ

സ്കോഡ, ഔഡി, പോർഷ, ബുഗാട്ടി എന്നിവയുൾപ്പെടെയുള്ള ബ്രാൻഡുകളുടെ ഉടമസ്ഥതരായ ജർമ്മനി ആസ്ഥാനമായുള്ള നിർമ്മാതാക്കൾ 2019 ൽ 10.8 ദശലക്ഷം വാഹനങ്ങൾ വിതരണം ചെയ്തു. ഇത് ലോകത്തിലെ മറ്റേതൊരു നിർമ്മാതാക്കളെക്കാളും കൂടുതലാണ്.

കോവിഡ് -19 ആശങ്ക; യൂറോപ്പിലെ ഉത്പാദന കേന്ദ്രങ്ങൾ താൽകാലികമായി അടച്ചു പൂട്ടാനൊരുങ്ങി ഫോക്‌സ്‌വാഗൺ

കൊറോണ വൈറസിന്റെ ഫലമായി യൂറോപ്പിൽ ഏറ്റവും ഒടുവിൽ ഉൽ‌പാദനം നിർത്തിവച്ച നിർമാതാക്കളാണ് VW. ഫിയറ്റ് ക്രൈസ്‌ലർ, PSA ഗ്രൂപ്പ്, റെനോ എന്നിവ അടുത്തിടെ യൂറോപ്പിലുടനീളം 35 ഉൽ‌പാദന കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചിരുന്നു.

കോവിഡ് -19 ആശങ്ക; യൂറോപ്പിലെ ഉത്പാദന കേന്ദ്രങ്ങൾ താൽകാലികമായി അടച്ചു പൂട്ടാനൊരുങ്ങി ഫോക്‌സ്‌വാഗൺ

ഫോക്‌സ്‌വാഗണിനുശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ വാഹന നിർമാതാക്കളായ ടൊയോട്ട ഫ്രാൻസിലും പോർച്ചുഗലിലും ഉൽ‌പാദന സൗകര്യങ്ങൾ അടച്ചുപൂട്ടുന്നതായി അറിയിച്ചു.

കോവിഡ് -19 ആശങ്ക; യൂറോപ്പിലെ ഉത്പാദന കേന്ദ്രങ്ങൾ താൽകാലികമായി അടച്ചു പൂട്ടാനൊരുങ്ങി ഫോക്‌സ്‌വാഗൺ

ഫോക്സ്‍വാഗണിന് നിലവിൽ ഇന്ത്യയിൽ ഒരു ഉൽ‌പാദന കേന്ദ്രം മാത്രമാണുള്ളത്. പൂനെക്കടുത്തുള്ള ചകാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സൗകര്യത്തിൽ നിലവിൽ 3,500 പേർ ജോലി ചെയ്യുന്നുണ്ട്.

കോവിഡ് -19 ആശങ്ക; യൂറോപ്പിലെ ഉത്പാദന കേന്ദ്രങ്ങൾ താൽകാലികമായി അടച്ചു പൂട്ടാനൊരുങ്ങി ഫോക്‌സ്‌വാഗൺ

പ്രതിവർഷം 2 ലക്ഷം വാഹനങ്ങളുടെ ഉൽപാദന ശേഷി ഇതിനുണ്ട്. എന്നാൽ, രാജ്യത്ത് ഉൽ‌പാദനം നിർത്തിവയ്ക്കാനുള്ള പദ്ധതി കമ്പനിക്ക് നിലവിൽ ഇല്ല.

കോവിഡ് -19 ആശങ്ക; യൂറോപ്പിലെ ഉത്പാദന കേന്ദ്രങ്ങൾ താൽകാലികമായി അടച്ചു പൂട്ടാനൊരുങ്ങി ഫോക്‌സ്‌വാഗൺ

യൂറോപ്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേർസ് അസോസിയേഷന്റെ കണക്കനുസരിച്ച്, ഉൽ‌പാദന സൗകര്യങ്ങൾ താൽ‌ക്കാലികമായി അടച്ചിടുന്നതിലൂടെ 14 ദശലക്ഷം നേരിട്ടുള്ളതും, പരോക്ഷമായതുമായ ജോലികൾ അപകടത്തിലായി. കൊറോണ വൈറസിന്റെ ഫലമായുണ്ടായ അടച്ചുപൂട്ടൽ യൂറോപ്യൻ നിർമാണ വ്യവസായത്തിൽ അനിശ്ചിതത്വം സൃഷ്ടിച്ചു.

കോവിഡ് -19 ആശങ്ക; യൂറോപ്പിലെ ഉത്പാദന കേന്ദ്രങ്ങൾ താൽകാലികമായി അടച്ചു പൂട്ടാനൊരുങ്ങി ഫോക്‌സ്‌വാഗൺ

നിലവിലുള്ള വൈറസ് ബാധ കമ്പനിയെ എത്രത്തോളം കഠിനമായും എത്രനാൾ ബാധിക്കുമെന്നതിനെക്കുറിച്ചും നിശ്ചയമില്ലെന്നും നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഒരു പ്രവചനവും നടത്താനാവില്ലെന്നും ഫോക്‌സ്‌വാഗൺ പറഞ്ഞു.

Most Read Articles

Malayalam
English summary
Volkswagen to suspend European operations as coronavirus threat looms large. Read in Malayalam
Story first published: Wednesday, March 18, 2020, 17:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X