Just In
- 38 min ago
റാപ്പിഡ് സിഎൻജി ഉടൻ ഇന്ത്യയിലേക്ക്; സ്ഥിരീകരണവുമായി സാക് ഹോളിസ്
- 1 hr ago
എര്‍ട്ടിഗ, XL6 മോഡലുകളുടെ വില്‍പ്പനയില്‍ ഇടിവ്; ഡീസല്‍ പതിപ്പ് തിരികെയെത്തിക്കാന്‍ മാരുതി
- 1 hr ago
2021 നോട്ട് e-പവർ ഹാച്ച്ബാക്ക് വിപണിയിലെത്തിച്ച് നിസാൻ
- 2 hrs ago
വിപണി പിടിച്ചടക്കി ടാറ്റ ആൾട്രോസ്; വിൽപ്പനയിൽ 143.48 ശതമാനത്തിന്റെ വളർച്ച
Don't Miss
- Movies
പരസ്പരം നോമിനേറ്റ് ചെയ്ത് മണിക്കുട്ടനും ഫിറോസും; ട്വിസ്റ്റുകള്‍ നിറച്ച് നോമിനേഷനുകള്‍
- News
കേരളത്തിന്റെ തിരഞ്ഞെടുപ്പ് ഐക്കണായി സഞ്ജു സാംസൺ: ഇ ശ്രീധരനെ ഒഴിവാക്കി; ഫോട്ടോ നീക്കം ചെയ്യാൻ നിർദേശം
- Lifestyle
സാന്‍ഡീസ് ക്രാഫ്റ്റ് വേള്‍ഡ്; ഇഷ്ടങ്ങള്‍ റെക്കോര്‍ഡ് ആക്കി സന്ധ്യ
- Sports
IND vs ENG: ടി20 പരമ്പരക്ക് ആര്‍ച്ചറില്ല, ഐപിഎല്ലും നഷ്ടമായേക്കും, രാജസ്ഥാന് ചങ്കിടിപ്പ്
- Finance
ഏഴാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല; ക്രൂഡ് വില 70 ഡോളര്‍ കടന്നു
- Travel
തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മൂന്ന് ലക്ഷം രൂപയുടെ വില കുറവ്, XC40 എസ്യുവിക്ക് വമ്പൻ ഓഫറുമായി വോൾവോ
സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോയുടെ ഇന്ത്യൻ നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലായ XC40 എസ്യുവിക്ക് പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. T4 R-ഡിസൈൻ വേരിയന്റിൽ മാത്രം വിപണിയിൽ എത്തുന്ന വാഹനത്തിന് മൂന്ന് ലക്ഷം രൂപയുടെ കിഴിവാണ് കമ്പനി അവതരിപ്പിക്കുന്നത്.

അതായത് 39.90 ലക്ഷം രൂപ എക്സ്ഷോറൂം വിലയിൽ ഇന്ത്യയിൽ എത്തിയിരുന്ന വോൾവോ XC40 എസ്യുവി പ്രത്യേക ഓഫറിൽ സ്വന്തമാക്കണേൽ 36.90 ലക്ഷം രൂപ മുടക്കിയാൽ മതിയാകും. ഇതിനു പുറമെ ഒരു ലക്ഷം രൂപ വിലവരുന്ന കോംപ്ലിമെന്ററി ആക്സസറികളും കമ്പനി വാഹനത്തിനൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്.

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹന നിർമാതാക്കളിൽ ഒരാളായി അറിയപ്പെടുന്ന വോൾവോ തങ്ങളുടെ ഏറ്റവും ചെറിയ എസ്യുവിയായ XC40-യുടെ ബിഎസ് VI പതിപ്പിനെ കഴിഞ്ഞ വർഷം ഡിസംബറിൽ തന്നെ വിപണിയില്‍ അവതരിപ്പിച്ചിരുന്നു.
MOST READ: ചെറു വഴികളിലും എളുപ്പത്തിൽ എത്തിചേരാം; ത്രീ വിലർ ആംബുലൻസ് ഒരുക്കി അതുൽ ഓട്ടോ

പെട്രോൾ എഞ്ചിനിൽ മാത്രം വിപണിയിൽ എത്തുന്ന XC40 മോഡലിന്റെ 2.0 ലിറ്റർ 4 സിലിണ്ടർ പെട്രോൾ യൂണിറ്റ് 4,700 rpm-ൽ 187 bhp കരുത്തും 4,000 rpm-ൽ 300 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. എട്ട് . സ്പീഡ് ഐസിൻ ടോർഖ് കൺവെർട്ടർ ഗിയർബോക്സിലേക്കാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

പരമാവധി 230 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുന്ന XC40 എസ്യുവിക്ക് 8.4 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈപ്പിടിയാലാക്കും. എസ്യുവിക്കുള്ളിൽ 12.3 ഇഞ്ച് ടച്ച്സ്ക്രീനാണ് ഇടംപിടിച്ചിരിക്കുന്നത്. അത് കാറിലെ പ്രവർത്തനങ്ങൾ, സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി, വയർലെസ് ചാർജിംഗ്, ഹാർമോൺ കാർഡൺ സൗണ്ട് സിസ്റ്റം എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ ഉൾക്കൊള്ളുന്നു.
MOST READ: സിറ്റിയുടെ ഹൈബ്രിഡ് പതിപ്പുമായി ഹോണ്ട; 2021 ഓടെ അവതരണം

കൂടാതെ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഇലക്ട്രിക് പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, ഡിസ്റ്റന്‍സ് അലേര്‍ട്ട്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്, ഓട്ടോമാറ്റിക് ഓപ്പണിങ് ബൂട്ട് എന്നിവയൊക്കെ വോൾവോ XC40 എസ്യുവിയിൽ അണിനിരത്തുന്നുണ്ട്.

വോള്‍വോയുടെ കോംപാക്ട് മോഡുലാര്‍ ആര്‍ക്കിടെക്ച്ചര്‍ പ്ലാറ്റ്ഫോമിലാണ് XC40 നിർമിച്ചിരിക്കുന്നത്. രൂപത്തില്‍ ചെറുതാണെങ്കിലും മുന്തിയ എസ്യുവികളുടെ ലക്ഷ്വറി രൂപഘടന ഉള്‍വശത്തും പ്രകടമാകുന്നതാണ് വാഹനത്തിന്റെ വിജയവും. യാത്രക്കാരുടെ സുരക്ഷ ഒരുക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും കമ്പനി വരുത്തിയിട്ടില്ല.
MOST READ: ഡൽഹി ഇലക്ട്രിക് നയം; ടാറ്റ നെക്സോൺ ഇവിക്ക് 1.5 ലക്ഷം രൂപ കുറയും

റിവേഴ്സ് പാര്‍ക്കിങ് സെന്‍സറുകള്‍, എട്ട് എയര്‍ ബാഗുകള്‍, പൈലറ്റ് അസിസ്റ്റ് സിസ്റ്റം, സിറ്റി സേഫ്റ്റി, റണ്‍ ഓഫ് റോഡ് പ്രൊട്ടക്ഷന്‍, ക്രോസ് ട്രാഫിക് അസിസ്റ്റ്, എബിഎസ്, ഇബിഡി,അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള് എന്നിവയാണ് വോൾവോ XC40 എസ്യുവിയിൽ പരിചയപ്പെടുത്തുന്ന സുരക്ഷാ സന്നാഹങ്ങള്‍.

അതേപോലെ തന്നെ വോൾവോയുടെ XC40 റീചാർജ് എന്ന പൂർണ ഇലക്ട്രിക് പതിപ്പും ഇന്ത്യയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ്. മുൻ, പിൻ വീലുകൾക്ക് 150 കിലോവാട്ട് ശേഷിയുള്ള ഡ്യുവൽ ഇലക്ട്രിക് മോട്ടോർ സജ്ജീകരിച്ച് ഇത് ഓൾ-വീൽ ഡ്രൈവ് എസ്യുവിയയാണ് എത്തുന്നത്.