2021 വോൾവോ S60 സെഡാനായി കിടിലൻ ആക്‌സ‌സറി ഓപ്ഷനുകളും തെരഞ്ഞെടുക്കാം

സ്വീഡിഷ് ആഢംബര വാഹന നിർമാതാക്കളായ വോൾവോ തങ്ങളുടെ S60 സെഡാന്റെ മൂന്നാംതലമുറ അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിയിൽ പരിചയപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.

2021 വോൾവോ S60 സെഡാനായി കിടിലൻ ആക്‌സ‌സറി ഓപ്ഷനുകളും തെരഞ്ഞെടുക്കാം

ആഢംബര വാഹനത്തിന്റെ അവതരണ തയാറെടുപ്പിന്റെ ഭാഗമായി S60-യുടെ വിവിധ ആക്‌സസറികളും കമ്പനി ഇപ്പോൾ പ്രഖ്യാപിച്ചു. കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് കസ്റ്റമൈസേഷൻ ഓപ്ഷനുകളിൽ നിന്ന് അവരുടെ സെഡാനിലേക്ക് കൂടുതൽ പ്രായോഗികത ചേർക്കാൻ ഇതിലൂടെ കഴിയും.

2021 വോൾവോ S60 സെഡാനായി കിടിലൻ ആക്‌സ‌സറി ഓപ്ഷനുകളും തെരഞ്ഞെടുക്കാം

ഉടമയ്ക്കും അവരുടെ ജീവിതരീതിക്കും അനുയോജ്യമായ ഒരു സെഡാൻ എന്ന ഒരേയൊരു ഉദ്ദേശ്യത്തോടെയാണ് S60 രൂപകൽപ്പന ചെയ്തതെന്ന് വോൾവോ അവകാശപ്പെടുന്നു. കുട്ടികളെയും വളർത്തുമൃഗങ്ങളെയും യഥാക്രമം നന്നായി പരിരക്ഷിക്കുന്നതിന് കുട്ടികളുടെ ഇരിപ്പിടങ്ങളും ഡോഗ് ഹാർനെസും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

MOST READ: ഈ വർഷം ഇന്ത്യൻ വിപണിയിൽ എത്തിയ മികച്ച അഞ്ച് മോഡലുകൾ

2021 വോൾവോ S60 സെഡാനായി കിടിലൻ ആക്‌സ‌സറി ഓപ്ഷനുകളും തെരഞ്ഞെടുക്കാം

അതോടൊപ്പം മേൽക്കൂരയിൽ ഘടിപ്പിച്ച ലോഡ് കാരിയറുകൾക്കും സൈക്കിൾ ഹോൾഡറിനുമായി പ്രത്യേക റൂഫ് ബോക്സും വോൾവോ രൂപകൽപ്പന ചെയ്തിട്ടുണ്ട്. സൈക്കിൾ ഹോൾഡർ ടവാർ ഘടിപ്പിക്കുന്നതിന് മറ്റൊരു ഓപ്ഷൻ കൂടി ഉണ്ട്.

2021 വോൾവോ S60 സെഡാനായി കിടിലൻ ആക്‌സ‌സറി ഓപ്ഷനുകളും തെരഞ്ഞെടുക്കാം

ഇത് മടക്കാവുന്ന സെമി-ഇലക്ട്രിക് ഒന്നാണ്. എന്തിനധികം, ഉപഭോക്താക്കൾക്ക് പ്ലാസ്റ്റിക് അല്ലെങ്കിൽ ടെക്സ്റ്റൈൽ മെറ്റീരിയലുകളിൽ സൂക്ഷിക്കാവുന്ന കമ്പാർട്ട്മെന്റ് മാറ്റുകൾ വരെ വാങ്ങാൻ ബ്രാൻജഡ് അവസരം ഒരുക്കുന്നുണ്ട്.

MOST READ: പുത്തൻ ഫോർഡ് ഫിഗോയ്ക്ക് കരുത്തേകാൻ മഹീന്ദ്രയുടെ പെട്രോൾ എഞ്ചിൻ

2021 വോൾവോ S60 സെഡാനായി കിടിലൻ ആക്‌സ‌സറി ഓപ്ഷനുകളും തെരഞ്ഞെടുക്കാം

യാത്രക്കാരുടെ സുഖവും സുരക്ഷയും കണക്കിലെടുത്ത് ഈ ഉപകരണങ്ങളെല്ലാം ക്യൂറേറ്റ് ചെയ്തിട്ടുണ്ട്. ഇത് മികച്ചതായി കാണപ്പെടുന്നു എന്നതിൽ തർക്കമില്ല. കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുകയും കാര്യങ്ങൾ സങ്കീർണമാക്കാനും ഇവ ഉടമയെ സഹായിക്കും.

2021 വോൾവോ S60 സെഡാനായി കിടിലൻ ആക്‌സ‌സറി ഓപ്ഷനുകളും തെരഞ്ഞെടുക്കാം

പുതിയ മോഡലിനായുള്ള ബുക്കിംഗ് 2021 ജനുവരി 21 മുതല്‍ ആരംഭിക്കും. തുടർന്ന് മാര്‍ച്ച് 21 മുതല്‍ വാഹനം ഉപഭോക്താക്കൾക്ക് കൈമാറി തുടങ്ങുമെന്നും വോൾവോ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.

MOST READ: ക്രിക്കറ്റ് പോലെ പ്രിയം കാറുകളും; യുവരാജിന്റെ കാര്‍ ശേഖരം ഇങ്ങനെ

2021 വോൾവോ S60 സെഡാനായി കിടിലൻ ആക്‌സ‌സറി ഓപ്ഷനുകളും തെരഞ്ഞെടുക്കാം

4,761 മില്ലീമീറ്റർ നീളവും 2,040 മില്ലീമീറ്റർ വീതിയും 1,431 മില്ലീമീറ്റർ ഉയരവും 2,872 മില്ലിമീറ്റർ വീൽബേസുമാണ് പുതുതലമുറ S60 മോഡലിനുള്ളത്. ഇന്ത്യൻ വിപണിക്കായി S60-യിൽ 2.0 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ മാത്രമേ വോൾവോ വാഗ്ദാനം ചെയ്യുകയുള്ളൂ.

2021 വോൾവോ S60 സെഡാനായി കിടിലൻ ആക്‌സ‌സറി ഓപ്ഷനുകളും തെരഞ്ഞെടുക്കാം

എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മാർച്ചിലായിരിക്കും പുതിയ 2021 മോഡൽ വോൾവോ S60 സെഡാനായുള്ള വിലയും പ്രഖ്യാപിക്കുക. ഇന്ത്യയില്‍ മെര്‍സിഡീസ് ബെന്‍സ് C-ക്ലാസ്, ബിഎംഡബ്ല്യു 3 സീരീസ് എന്നിവയുമായാണ് മാറ്റുരയ്ക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #വോള്‍വോ #volvo
English summary
Volvo India Announced Various Accessories For The Upcoming S60 Sedan. Read in Malayalam
Story first published: Monday, December 14, 2020, 10:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X