പുതിയ മോഡലിന്റെ ടീസർ ചിത്രവുമായി വോൾവോ; S90 ഫെയ്‌സ്‌ലിഫ്റ്റ് എന്ന് സൂചന

ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ കാറുകൾ പുറത്തിറക്കുന്ന വോൾവോ ഇന്ത്യൻ വിപണിയിൽ കൂടുതൽ സജീവമാകുകയാണ്. അടുത്തിടെ S60 സെഡാന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പരിചയപ്പെടുത്തുകയും XC40 റീചാർജ് അടുത്ത വർഷം അവതരിപ്പിക്കുന്നതുമെല്ലാം ഇതിന്റെ സൂചനയാണ്.

പുതിയ മോഡലിന്റെ ടീസർ ചിത്രവുമായി വോൾവോ; S90 ഫെയ്‌സ്‌ലിഫ്റ്റ് എന്ന് സൂചന

എന്നാൽ രണ്ട് മോഡലുകൊണ്ടു മാത്രം ഒതുങ്ങാൻ സ്വീഡിഷ് വാഹന നിർമാതാക്കൾ തയാറല്ല. വരും വർഷത്തിൽ ഇന്ത്യൻ വിപണിയിൽ ഒരു പുതിയ കാർ കൂടി പുറത്തിറക്കാൻ വോൾവോ പദ്ധതിയിടുന്നുണ്ട്. അതിന്റെ ഭാഗമായി പുതിയ ടീസർ ചിത്രവും കമ്പനി പങ്കുവെച്ചിരിക്കുകയാണ്.

പുതിയ മോഡലിന്റെ ടീസർ ചിത്രവുമായി വോൾവോ; S90 ഫെയ്‌സ്‌ലിഫ്റ്റ് എന്ന് സൂചന

ടീസർ ചിത്രം വരാനിരിക്കുന്ന കാറിന്റെ വളരെ കുറച്ച് വിശദാംശങ്ങൾ മാത്രമാണ് വെളിപ്പെടുത്തുന്നതെങ്കിലും ആഢംബര മോഡലായ S90-യിൽ കാണുന്ന സി-ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകളാണ് ഇതെന്ന് വ്യക്തം. ബൂട്ട് ലിഡിന്റെ മധ്യത്തിൽ വോൾവോ ലോഗോയും ഇടംപിടിച്ചിരിക്കുന്നു.

MOST READ: ഇന്ത്യൻ വിപണിയിൽ എംജിക്ക് വളർച്ച; നവംബറിൽ നേടിയത് മികച്ച വിൽപ്പന

പുതിയ മോഡലിന്റെ ടീസർ ചിത്രവുമായി വോൾവോ; S90 ഫെയ്‌സ്‌ലിഫ്റ്റ് എന്ന് സൂചന

കുറച്ച് മാസങ്ങൾക്ക് മുമ്പ് മലേഷ്യയിൽ S90 സെഡാന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ പരീക്ഷണയോട്ടം വോൾവോ ആരംഭിച്ചിരുന്നു. പിന്നിൽ സൂക്ഷ്മമായ ട്വീക്കുകളുംT8 AWD റീചാർജ് ബാഡ്ജും ബ്രാൻഡിന്റെ പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലുകളെക്കുറിച്ച് സൂചന നൽകുന്നു.

പുതിയ മോഡലിന്റെ ടീസർ ചിത്രവുമായി വോൾവോ; S90 ഫെയ്‌സ്‌ലിഫ്റ്റ് എന്ന് സൂചന

കാഴ്ചയിൽ‌ പുനർ‌നിർമിച്ച ബമ്പറുകൾ‌, മുന്നിലും പിന്നിലും ഒരു ക്രോം സ്ട്രിപ്പ്, പുനർ‌രൂപകൽപ്പന ചെയ്ത ടെയിൽ‌ ലാമ്പുകൾ‌ എന്നിവ ഉപയോഗിച്ച് S90 ഫെയ്‌സ്‌ലിഫ്റ്റിലെ മാറ്റങ്ങൾ‌ വളരെ കുറവാണ്.

MOST READ: യുഎസ്, യൂറോപ്യൻ വിപണികളിൽ നിന്നും പസാറ്റിനെ പിൻവലിക്കാൻ ഫോക്‌സ്‌വാഗണ്‍; ഇന്ത്യയിൽ തുടരും

പുതിയ മോഡലിന്റെ ടീസർ ചിത്രവുമായി വോൾവോ; S90 ഫെയ്‌സ്‌ലിഫ്റ്റ് എന്ന് സൂചന

ഹെഡ്-അപ് ഡിസ്പ്ലേ, അഡ്വാൻസ്ഡ് എയർ ക്ലീനർ, പുതുക്കിയ ഓറിഫോർ‌സ് ക്രിസ്റ്റൽ ഗിയർ നോബ്, ബോവേഴ്‌സ്, വിൽ‌കിൻസ് സറൗണ്ട് സൗണ്ട് സിസ്റ്റം എന്നിവ കൂട്ടിച്ചേർത്തുകൊണ്ട് ആഢംബര സലൂണിന്റെ ഇന്റീരിയർ പരിഷ്ക്കരിക്കാനും സാധ്യതയുണ്ട്.

പുതിയ മോഡലിന്റെ ടീസർ ചിത്രവുമായി വോൾവോ; S90 ഫെയ്‌സ്‌ലിഫ്റ്റ് എന്ന് സൂചന

സുരക്ഷാ സവിശേഷതകളിൽ ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് സിസ്റ്റം, 360 ഡിഗ്രി വ്യൂ ക്യാമറ, ക്രോസ് ട്രാഫിക് അസിസ്റ്റ്, റൺ-ഓഫ് റോഡ് മിറ്റിഗേഷൻ സിസ്റ്റം എന്നിവയും വോൾവോ പുതിയ S90 ഫെയ്‌സ്‌ലിഫ്റ്റിൽ ഉൾപ്പെടുത്തിയേക്കാം.

MOST READ: യുറൽ റേഞ്ചർ; 21 -ാം നൂറ്റാണ്ടിൽ സൈഡ്-കാറുമായി ഒരു വ്യത്യസ്ത മോട്ടോർസൈക്കിൾ

പുതിയ മോഡലിന്റെ ടീസർ ചിത്രവുമായി വോൾവോ; S90 ഫെയ്‌സ്‌ലിഫ്റ്റ് എന്ന് സൂചന

ഇന്ത്യൻ മോഡലിന് വോൾവോ ഏത് എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നതെന്ന് കണ്ടറിയണം. മൊത്തം 407 bhp കരുത്തിൽ 640 Nm torque വികസിപ്പിക്കുന്ന 2.0 ലിറ്റർ പെട്രോൾ മോട്ടോർ ഉൾക്കൊള്ളുന്നതാണ് അന്താരാഷ്ട്ര മോഡലിന്റെ എഞ്ചിൻ.

പുതിയ മോഡലിന്റെ ടീസർ ചിത്രവുമായി വോൾവോ; S90 ഫെയ്‌സ്‌ലിഫ്റ്റ് എന്ന് സൂചന

XC40 റീചാർജിന് ശേഷം അടുത്ത വർഷം രണ്ടാം പകുതിയിൽ S90 ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണം പ്രതീക്ഷിക്കാം. അതുവരെ S90 രാജ്യത്ത് ബിഎസ്-VI കംപ്ലയിന്റ് 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ മോട്ടോർ ഉപയോഗിച്ച് വോൾവോ വിൽപ്പനയ്ക്ക് എത്തിക്കുന്നത് തുടരും.

Most Read Articles

Malayalam
കൂടുതല്‍... #വോള്‍വോ #volvo
English summary
Volvo India Teased New 2021 S90 Facelift Luxury Saloon. Read in Malayalam
Story first published: Wednesday, December 2, 2020, 10:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X