Just In
- 5 hrs ago
ഭാവിയിലെ എയർ ഓട്ടോ; ഏരിയൽ വെഹിക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് എക്സ്പെംഗ്
- 6 hrs ago
കൊവിഡ്-19 രണ്ടാം തരംഗം; ഫെയ്സ്-ഷീല്‍ഡ് വില്‍പ്പന വര്‍ധിപ്പിച്ച് സ്റ്റീല്‍ബേര്‍ഡ്
- 6 hrs ago
കെടിഎം ഡ്യൂക്ക് 125 -നൊത്ത എതിരാളിയോ ബജാജ് പൾസർ NS 125?
- 7 hrs ago
2021 GLA അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്
Don't Miss
- News
മൂന്നാമത്തെ ലോക്ക് ഡൗൺ: യുകെ യിൽ നിന്നും ചില പാഠങ്ങൾ; മുഖ്യമന്ത്രി മുന്നിൽ വേണം- മുരളി തുമ്മാരുകുടി എഴുതുന്നു
- Movies
കിടിലം ഫിറോസിന്റെ സഹമല്‍സരാര്‍ത്ഥി എന്ന പട്ടം മാത്രമെ നല്‍കാനാവൂ, സന്ധ്യയോട് സായി
- Sports
IPL 2021: രാജസ്ഥാന് വിജയവഴിയിലേക്ക് വരാന്‍ രണ്ട് മാറ്റം വേണം, മധ്യനിരയും ഓപ്പണിംഗും മാറണം
- Finance
ഫെബ്രുവരിയിൽ ഇപിഎഫ്ഒയുടെ പുതിയ ഗുണഭോക്താക്കൾ ആയത് 12.37 ലക്ഷം പേർ
- Lifestyle
കരള്‍ കാക്കും ഭക്ഷണങ്ങള്‍; ശീലമാക്കൂ ഒരു മാസം
- Travel
മടിച്ചിരുന്ന ക്ഷേത്രപാലകനും കാളരാത്രിയമ്മയുടെ തണ്ണീരമൃത് നെയ്യപ്പവും...ഐതിഹ്യങ്ങളിലെ മഡിയന്‍ കൂലോം ക്ഷേത്രം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വോൾവോയുടെ പൂർണ്ണ ഇലക്ട്രിക് എസ്‌യുവി XC40 റീചാർജ് ഇന്ത്യയിലേക്കും
അടുത്തിടെ ഇന്റർനെറ്റിൽ പുറത്തുവന്ന ഒരു റിപ്പോർട്ട് അനുസരിച്ച്, ആഭ്യന്തര വിപണിയിൽ വോൾവോ തങ്ങളുടെ XC40 റീചാർജ് എത്തിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. സ്വീഡിഷ് ആഡംബര കാർ നിർമ്മാതാക്കൾ കഴിഞ്ഞ വർഷം അവസാനമാണ് XC40 റീചാർജ് വെളിപ്പെടുത്തിയത്.

ഇത് ബ്രാൻഡിന്റെ ആദ്യത്തെ പൂർണ്ണ-ഇലക്ട്രിക് മോഡലാണ്. മുൻ, പിൻ വീലുകൾക്ക് 150 കിലോവാട്ട് ശേഷിയുള്ള ഡ്യുവൽ ഇലക്ട്രിക് മോട്ടോർ സജ്ജീകരണത്തോടെ ഇത് ഓൾ-വീൽ ഡ്രൈവ് എസ്‌യുവിയായി മാറുന്നു.

402 bhp പരമാവധി കരുത്തും 659 Nm torque ഉം സൃഷ്ടിക്കാൻ XC40 റീചാർജിന് കഴിയുന്നു. വെറും 4.9 സെക്കൻഡിനുള്ളിൽ ഇത് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് അവകാശപ്പെടുന്നു.
MOST READ: ലോക്ക്ഡൗണില്‍ ഇളവുകള്‍; XUV500 പരീക്ഷണയോട്ടം പുനരാരംഭിച്ച് മഹീന്ദ്ര

പൂർണ്ണ-ഇലക്ട്രിക് എസ്‌യുവി ഉപയോഗിക്കുന്ന 78 കിലോവാട്ട് ലിഥിയം-അയൺ ബാറ്ററി പാക്കേജിന് WLTP സൈക്കിളിൽ പൂർണ്ണ ചാർജിൽ 400 കിലോമീറ്ററിലധികം ദൂരം സർട്ടിഫൈഡ് മൈലേജുണ്ട്. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 10 ശതമാനത്തിൽ നിന്ന് 80 ശതമാനം ചാർജ് 40 മിനിറ്റിനുള്ളിൽ നേടാൻ സാധിക്കും.

ഷട്ട്-ഓഫ് ഫ്രണ്ട് ഗ്രില്ലിന് പുറമേ സ്റ്റാൻഡേർഡ് IC എഞ്ചിൻ XC40 നിന്ന് മറ്റ് ഡിസൈൻ മാറ്റങ്ങൾ ഒന്നുമില്ലാതെ എസ്‌യുവി കാണപ്പെടുന്നു.
MOST READ: ഇന്ത്യക്കായി വമ്പൻ പദ്ധതികളുമായി റോയൽ എൻഫീൽഡ്, ഒരുങ്ങുന്നത് നിരവധി മോഡലുകൾ

പ്ലേ സ്റ്റോർ, വോയ്‌സ് ഓൺ കോൾ, ഗൂഗിൾ അസിസ്റ്റന്റ്, ഗൂഗിൾ മാപ്‌സ് കംപാറ്റിബിലിറ്റി എന്നിവയുള്ള ആൻഡ്രോയിഡ് പവർഡ് ടച്ച്‌സ്‌ക്രീൻ ഹെഡ് യൂണിറ്റിന്റെ ലഭ്യതയ്‌ക്കൊപ്പം വാഹനത്തിൽ നിരവധി കണക്റ്റിവിറ്റി ഫീച്ചറുകളും നിർമ്മാതാക്കൾ ഒരുക്കുന്നു.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നാല് പുതിയ വൈദ്യുതീകരിച്ച വാഹനങ്ങൾ അവതരിപ്പിക്കുമെന്ന് 2018 -ൽ വോൾവോ പ്രഖ്യാപിച്ചിരുന്നു. ഇതിന് അനുസൃതമായി, പരിസ്ഥിതി സൗഹൃദ മോഡലുകൾക്ക് അനുകൂലമായി പരമ്പരാഗത കാറുകൾ ഒഴിവാക്കാൻ വോൾവോയ്ക്ക് വലിയ പദ്ധതികളുണ്ട്.
MOST READ: കുഞ്ഞൻ ജിംനി ഇന്ത്യയിലേക്കില്ല, അഞ്ച് ഡോർ പതിപ്പിന്റെ കാര്യത്തിൽ തീരുമാനമായില്ല

കമ്പനി ആഗോളതലത്തിൽ പ്രതികരണം വിലയിരുത്തുമെന്നും അതിനു ശേഷം ഇവ രാജ്യത്ത് എത്തിക്കാൻ ഉദ്ദേശിക്കുന്നുവെന്നും അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിൽ, വോൾവോ കാർസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ ചാൾസ് ഫ്രമ്പ് പറഞ്ഞു.

XC90 -യുടെ PHEV പതിപ്പ് ഇതിനകം തന്നെ ആഭ്യന്തര ഷോറൂമുകളിൽ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. XC40 റീചാർജ് CBU ചാനൽ വഴി രാജ്യത്തേക്ക് കൊണ്ടുവരുമോ അതോ പ്രാദേശികമായി ഇവിടെ അസംബിൾ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
MOST READ: കൊവിഡ്-19; ഉപഭോക്താക്കൾക്കായി പ്രത്യേക EMI പാക്കേജും ആനുകൂല്യങ്ങളുമൊരുക്കി ടാറ്റ

പ്ലഗ്-ഇൻ ഹൈബ്രിഡ് XC90 പ്രാദേശികമായി അസംബിൾ ചെയ്യുന്നുവെന്ന് കണക്കിലെടുക്കുമ്പോൾ, വരാനിരിക്കുന്ന പൂർണ്ണ-ഇലക്ട്രിക് എസ്‌യുവിയുടെ കാര്യത്തിലും ഇതേ തന്ത്രം നിരാകരിക്കാൻ സാധിക്കില്ല.

ഫ്ലെക്സിബിൾ CMA ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കി, XC40 റീചാർജ് അതിന്റെ സ്റ്റാൻഡേർഡ് സഹോദരങ്ങളേക്കാൾ ഇരട്ടിയിലധികം കരുത്ത് ഉൽപാദിപ്പിക്കുന്നു.