കൊവിഡ്-19 സാഹചര്യത്തിൽ പോൾസ്റ്റാർ 2 ഇലക്‌ട്രിക്കിന്റെ ഉത്പാദനം ആരംഭിച്ച് വോൾവോ

കൊറോണ വൈറസ് ലോക രാജ്യങ്ങളിലെല്ലാം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ മിക്കവാറും എല്ലാ വാഹന നിർമാതാക്കളും ലോകമെമ്പാടുമുള്ള തങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ വൈറസ് പൊട്ടിപുറപ്പെട്ട ചൈനയിൽ ജീവിതസാഹചര്യങ്ങൾ പഴയപടിയിലേക്ക് തിരിച്ചുവരികയാണ്.

കൊവിഡ്-19 സാഹചര്യത്തിലും പോൾസ്റ്റാർ 2 ഇലക്‌ട്രിക്കിന്റെ ഉത്പാദനം ആരംഭിച്ച് വോൾവോ

അതിന്റെ ഭാഗമായി വോൾവോ കാർ ഗ്രൂപ്പും അതിന്റെ മാതൃ കമ്പനിയായ ഗീലിയുടെയും ഉടമസ്ഥതയിലുള്ള സ്വീഡിഷ് ഓട്ടോമോട്ടീവ് ബ്രാൻഡായ പോൾസ്റ്റാർ, ചൈനയിലെ ലുക്കിയാവോയിലെ പ്ലാന്റിൽ പോൾസ്റ്റാർ 2 ഇലക്ട്രിക് പെർഫോമൻസ് ഫാസ്റ്റ്ബാക്കിന്റെ ഉത്പാദനം ആരംഭിച്ചു.

കൊവിഡ്-19 സാഹചര്യത്തിലും പോൾസ്റ്റാർ 2 ഇലക്‌ട്രിക്കിന്റെ ഉത്പാദനം ആരംഭിച്ച് വോൾവോ

കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ലോകം വലിയ പ്രക്ഷോഭത്തെ അഭിമുഖീകരിക്കുകയാണ്. ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ഞങ്ങൾ ഇപ്പോൾ ഉത്പാദനം പുനരാരംഭിക്കുകയാണെന്ന് പോൾസ്റ്റാർ സിഇഒ തോമസ് ഇൻജെൻലത്ത് അറിയിച്ചു.

കൊവിഡ്-19 സാഹചര്യത്തിലും പോൾസ്റ്റാർ 2 ഇലക്‌ട്രിക്കിന്റെ ഉത്പാദനം ആരംഭിച്ച് വോൾവോ

എന്നാൽ തങ്ങളുടെ ജീവനക്കാരുടെ ആരോഗ്യത്തിലും സുരക്ഷയിലും ശക്തമായ ഊന്നൽ നൽകിക്കൊണ്ടാണ് ഉത്പാദനം ആരംഭിച്ചിരിക്കുന്നതെന്ന് സിഇഒ പറഞ്ഞു. ഇത് ഒരു മികച്ച നേട്ടമാണ്, ഫാക്ടറിയിലെ തൊഴിലാളികളിൽ നിന്നും സപ്ലൈ ചെയിൻ സുരക്ഷിതമാക്കുന്ന സംഘത്തിൽ നിന്നുമുള്ള വലിയ ശ്രമങ്ങളുടെ ഫലമാണിത്. മുഴുവൻ ടീമിനോടും എനിക്ക് വലിയ ബഹുമാനമുണ്ടെന്നും അവർക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ്-19 സാഹചര്യത്തിലും പോൾസ്റ്റാർ 2 ഇലക്‌ട്രിക്കിന്റെ ഉത്പാദനം ആരംഭിച്ച് വോൾവോ

ലുക്കിയാവോയിലെ ഫാക്‌ടറി സെജിയാങ് ഗീലി ഹോൾഡിംഗിന്റെ ഉടമസ്ഥതയിലുള്ളതാണ്. എന്നാൽ നിലവിൽ ഇത് പ്രവർത്തിപ്പിക്കുന്നത് വോൾവോയാണ്. ഈ പ്ലാന്റിൽ ആദ്യമായി ഉത്പാദിപ്പിക്കുന്ന കാറാണ് പോൾസ്റ്റാർ 2. കാറിനെക്കുറിച്ച് പറയുമ്പോൾ ഒരു വർഷം മുമ്പാണ് പോൾസ്റ്റാർ 2 ആദ്യമായി പ്രദർശിപ്പിക്കുന്നത്.

കൊവിഡ്-19 സാഹചര്യത്തിലും പോൾസ്റ്റാർ 2 ഇലക്‌ട്രിക്കിന്റെ ഉത്പാദനം ആരംഭിച്ച് വോൾവോ

ഇത് ആഗോള വിപണികളിലുടനീളം വാഹനത്തിനായുള്ള പ്രീ-ബുക്കിംഗ് കമ്പനി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. വോൾവോയുടെ കോംപാക്‌ട് മോഡുലാർ ആർക്കിടെക്‌ചർ പ്ലാറ്റ്‌ഫോമാണ് ആഢംബര അഞ്ച് ഡോർ ഫാസ്റ്റ്ബാക്കിന് പിന്തുണ നൽകുന്നത്.

കൊവിഡ്-19 സാഹചര്യത്തിലും പോൾസ്റ്റാർ 2 ഇലക്‌ട്രിക്കിന്റെ ഉത്പാദനം ആരംഭിച്ച് വോൾവോ

78 കിലോവാട്ട്സ് ബാറ്ററി ഉൾക്കൊള്ളുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് കാറിലുള്ളത്. WLTP ടെസ്റ്റ് സൈക്കിളിൽ 500 കിലോമീറ്റർ മൈലേജാണ് വാഹനം വാഗ്‌ദാനം ചെയ്യുന്നത്. ഇത് പരമാവധി 402 bhp കരുത്തിൽ 660 Nm torque ഉത്പാദിപ്പിക്കുന്നു. അഞ്ച് സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും പോൾസ്റ്റാർ 2 ഇലക്ട്രിക്കിന് സാധിക്കും.

കൊവിഡ്-19 സാഹചര്യത്തിലും പോൾസ്റ്റാർ 2 ഇലക്‌ട്രിക്കിന്റെ ഉത്പാദനം ആരംഭിച്ച് വോൾവോ

ബ്രെംബോ ബ്രേക്കിംഗുകളോടു കൂടിയ 20 ഇഞ്ച് വീലുകൾ, ഓഹ്‌ലിൻസ് ഡാംപറുകൾ, ഗോൾഡൻ സീറ്റ് ബെൽറ്റുകൾ, ബ്രേക്ക് കാലിപ്പറുകൾ, വാൽവ് ക്യാപ്‌സ് എന്നിവ ഉൾപ്പെടുന്ന പെർഫോമൻസ് പായ്ക്കും പോൾസ്റ്റാർ 2 വാഗ്‌ദാനം ചെയ്യും. തുടക്കത്തിൽ, പോൾസ്റ്റാർ 2 യൂറോപ്പിൽ മാത്രമാകും വിൽപ്പനക്കെത്തുക. ആദ്യ ഡെലിവറി ഈ വർഷം ജൂണിനു മുമ്പായി നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊവിഡ്-19 സാഹചര്യത്തിലും പോൾസ്റ്റാർ 2 ഇലക്‌ട്രിക്കിന്റെ ഉത്പാദനം ആരംഭിച്ച് വോൾവോ

"മാർക്കറ്റ്-ബൈ-മാർക്കറ്റ് അടിസ്ഥാനത്തിൽ" കാർ അവതരിപ്പിക്കും. അതിനാൽ ചൈനീസ്, വടക്കേ അമേരിക്കൻ വിപണികൾ ഉടൻ തന്നെ വിൽപ്പനക്കെത്തുമെന്നാണ് വോൾവോ നൽകുന്ന സൂചന.

Most Read Articles

Malayalam
കൂടുതല്‍... #വോള്‍വോ #volvo
English summary
Volvo Polestar 2 EV Production started Amid Coronavirus pandemic. Read in Malayalam
Story first published: Friday, March 27, 2020, 17:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X