പുതുതലമുറ S60 സെഡാന്റെ അവതരണം 2021 -ലേക്ക് പുനക്രമീകരിച്ച് വോൾവോ

വോൾവോ കാർസ് ഇന്ത്യ പുതിയ തലമുറ S60 സെഡാൻ ആഭ്യന്തര വിപണിയിൽ ഈ വർഷം അവസാനത്തോടെ എത്തിക്കാനുള്ള ഒരുക്കത്തിലായിരുന്നു. എന്നിരുന്നാലും, നിലവിലെ ആരോഗ്യ പ്രതിസന്ധി പദ്ധതികളിൽ മാറ്റം വരുത്തി 2021 -ന്റെ ആദ്യ പാദത്തിലേക്ക് വാഹനത്തിന്റെ അരങ്ങേറ്റം നീട്ടിവെക്കാൻ നിർമ്മാതാക്കളെ പ്രേരിപ്പിച്ചു.

പുതുതലമുറ S60 സെഡാന്റെ അവതരണം 2021 -ലേക്ക് പുനക്രമീകരിച്ച് വോൾവോ

മൂന്നാം തലമുറ വോൾവോ S60 2018 മധ്യത്തോടെ അതിന്റെ ലോക പ്രീമിയർ അവതരിപ്പിച്ചു, വാഹനം അന്താരാഷ്ട്ര വിപണിയിലെ ഉപഭോക്താക്കളിൽ മികച്ച സ്വീകാര്യത നേടി.

പുതുതലമുറ S60 സെഡാന്റെ അവതരണം 2021 -ലേക്ക് പുനക്രമീകരിച്ച് വോൾവോ

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, വരാനിരിക്കുന്ന വോൾവോ S60 പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് മാത്രമേ കമ്പനി വാഗ്ദാനം ചെയ്യുകയുള്ളൂ, ഇത് പൂർണ്ണമായി ലോഡ് ചെയ്ത ട്രിമിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: ഇലക്ട്രിക് മിനി കൺട്രിമാൻ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു ഗ്രൂപ്പ്

പുതുതലമുറ S60 സെഡാന്റെ അവതരണം 2021 -ലേക്ക് പുനക്രമീകരിച്ച് വോൾവോ

2021 വോൾവോ S60 -ക്ക് 2.0 ലിറ്റർ നാല് സിലിണ്ടർ ഗ്യാസോലിൻ മോട്ടോർ ഉണ്ടായിരിക്കും, എന്നാൽ ആഗോളതലത്തിൽ മോഡൽ വ്യത്യസ്ത പവർ, torque ഔട്ട്പുട്ടുകളിൽ വിൽക്കുന്നു. വിശാലമായ ശ്രേണിയിൽ ഇന്ത്യൻ സ്പെക് മോഡൽ 190 bhp -ക്കും 390 bhp -ക്കും ഇടയിൽ പരമാവധി കരുത്ത് പുറപ്പെടുവിക്കാൻ പ്രാപ്തമാണ്.

പുതുതലമുറ S60 സെഡാന്റെ അവതരണം 2021 -ലേക്ക് പുനക്രമീകരിച്ച് വോൾവോ

പ്രാദേശിക ഉപഭോക്താക്കൾക്ക് XC40 -യിലെ പോലെ ടർബോചാർജ്ഡ് T4 വേരിയൻറ് കമ്പനി നൽകുന്നത് തുടരാം, ഇത് ഫ്രണ്ട്-വീൽ ഡ്രൈവിൽ 190 bhp ഓളം കരുത്ത് വികസിപ്പിക്കുന്നു. മറ്റിടങ്ങളിൽ, T8 ട്വിൻ എഞ്ചിന് 303 bhp സംയോജിത പവർ പുറപ്പെടുവിക്കാൻ തക്കവണ്ണം ടർബോയും സൂപ്പർചാർജറും ഉൾക്കൊള്ളുന്ന ഒരു PHEV സംവിധാനം ലഭിക്കുന്നു. 65 കിലോവാട്ട് ഇലക്ട്രിക് മോട്ടോർ പിൻ ചക്രങ്ങൾക്ക് പവർ നൽകുന്നു, ഇതൊരു 4WD സിസ്റ്റമാക്കി മാറ്റുന്നു.

MOST READ: പുതുതലമുറ വെന്റോ ആദ്യമെത്തും പിന്നാലെ റാപ്പിഡും; അവതരണം അടുത്ത വർഷം

പുതുതലമുറ S60 സെഡാന്റെ അവതരണം 2021 -ലേക്ക് പുനക്രമീകരിച്ച് വോൾവോ

സ്വീഡിഷ് ആഢംബര കാർ നിർമ്മാതാക്കൾ 2011 -നും 2019 -നും ഇടയിൽ എട്ട് വർഷത്തേക്ക് രണ്ടാം തലമുറ S60 സെഡാൻ വിറ്റു. ആഢംബരം, സുഖസൗകര്യങ്ങൾ, സുരക്ഷ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന കൂടുതൽ ആധുനിക SPA (സ്കേലബിൾ പ്രൊഡക്റ്റ് ആർക്കിടെക്ചർ) പ്ലാറ്റ്‌ഫോമിലാണ് വരാനിരിക്കുന്ന ആവർത്തനം നിർമ്മിച്ചിരിക്കുന്നത്.

പുതുതലമുറ S60 സെഡാന്റെ അവതരണം 2021 -ലേക്ക് പുനക്രമീകരിച്ച് വോൾവോ

NCAP ക്രാഷ് ടെസ്റ്റ് റേറ്റിംഗുകളിൽ ഇത് 5 സ്റ്റാർ റേറ്റിംഗും നേടിയിരുന്നു. അതോടൊപ്പം, കൂടുതൽ‌ സ്റ്റൈലിഷും പക്വതയുമുള്ള രൂപത്തിൽ‌ ബാഹ്യഭാഗം മെച്ചപ്പെടുത്തുന്നു.

MOST READ: കൂടുതൽ പെർഫോമെൻസുമായി യുകെ പൊലീസ്; ഫ്ലീറ്റിൽ ഇടം പിടിച്ച് സ്കോഡ ഒക്ടാവിയ RS

പുതുതലമുറ S60 സെഡാന്റെ അവതരണം 2021 -ലേക്ക് പുനക്രമീകരിച്ച് വോൾവോ

മുൻവശത്ത് തോറിന്റെ ഹാമർ ശൈലിയിലുള്ള പുതിയ സിഗ്നേച്ചർ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡ്യുവൽ പാർട്ട് ഫ്രണ്ട് ഗ്രില്ല് സെക്ഷൻ, C -ആകൃതിയിലുള്ള ടെയിൽ ലാമ്പ് അസംബ്ലി, ഗംഭീരമായ ബോഡി ലൈനുകൾ, ഒരു വലിയ ഗ്രീന്‍ഹൗസ്, റാക്ക്ഡ് വിൻഡ്‌ഷീൽഡ്, എന്നിവയുൾപ്പെടെയുള്ള മുൻനിര S90 സെഡാനുമായി ഇത് കൂടുതൽ യോജിക്കുന്നു.

പുതുതലമുറ S60 സെഡാന്റെ അവതരണം 2021 -ലേക്ക് പുനക്രമീകരിച്ച് വോൾവോ

കൂടുതൽ എൻ‌ട്രി ലെവൽ‌ മോഡലുകൾ‌ അവതരിപ്പിച്ചുകൊണ്ട് ആഢംബര കാർ‌ നിർമ്മാതാക്കൾ‌ ഉയർന്ന വിൽപ്പന സംഖ്യകൾ ലക്ഷ്യമിടുന്നതിനാൽ‌, പുതിയ ഉപഭോക്താക്കളെ ആകർഷിക്കാനുള്ള വോൾ‌വോയുടെ ശ്രമത്തിൽ‌ S60 ഒരു വലിയ പങ്ക് വഹിക്കും.

MOST READ: നിസാൻ മാഗ്നൈറ്റ് എത്തുന്നത് ബ്രാൻഡിന്റെ പുതിയ ലോഗോയും വഹിച്ചുകൊണ്ട്

പുതുതലമുറ S60 സെഡാന്റെ അവതരണം 2021 -ലേക്ക് പുനക്രമീകരിച്ച് വോൾവോ

ഔഡി A4, ബിഎംഡബ്ല്യു 3-സീരീസ്, മെർസിഡീസ് C-ക്ലാസ്, ജാഗ്വാർ XE എന്നിവയ്ക്കെതിരെയാണ് S60 മത്സരിക്കുക. XC40 റീചാർജ് പൂർണ്ണ-ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ചുകൊണ്ട് വോൾവോ അടുത്ത വർഷം ഗെയിം ശക്തമാക്കും.

Most Read Articles

Malayalam
കൂടുതല്‍... #വോൾവോ #volvo
English summary
Volvo To Launch New Gen S60 Sedan By Mid 2021. Read in Malayalam.
Story first published: Tuesday, November 24, 2020, 14:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X