XC40 റീചാര്‍ജ് ഇലക്ട്രിക് എസ്‌യുവിയുടെ അവതരണം; കൂടുതല്‍ വിവരങ്ങളുമായി വോള്‍വോ

ഇന്ത്യന്‍ വിപണിയില്‍ XC40 റീചാര്‍ജ് ഇലക്ട്രിക് മോഡല്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോള്‍വോ. നേരത്തെ തന്നെ വാഹനത്തിന്റെ അവതരണം സംബന്ധിച്ച് ഏതാനും സൂചനകള്‍ പുറത്തുവന്നിരുന്നു.

XC40 റീചാര്‍ജ് ഇലക്ട്രിക് എസ്‌യുവിയുടെ അവതരണം; കൂടുതല്‍ വിവരങ്ങളുമായി വോള്‍വോ

എന്നാല്‍ ഇപ്പോള്‍ വാഹനത്തിന്റെ അവതരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 2021 ജൂലൈ മാസത്തോടെ വാഹനത്തെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

XC40 റീചാര്‍ജ് ഇലക്ട്രിക് എസ്‌യുവിയുടെ അവതരണം; കൂടുതല്‍ വിവരങ്ങളുമായി വോള്‍വോ

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ഇലക്ട്രിക് എസ്‌യുവികളുടെ പ്രധാന്യം കണക്കിലെടുത്താണ് ഇലക്ട്രിക് വാഹനവുമായി ബ്രാന്‍ഡ് രംഗത്ത് എത്തിയിരിക്കുന്നത്. ഇലക്ട്രിക് മോഡലുകളെ അവതരിപ്പിക്കുന്നതിലൂടെ പെട്രോള്‍, ഡീസല്‍ എഞ്ചിനില്‍ എത്തുന്ന മോഡലുകള്‍ സാവധാനം ഒഴിവാക്കുന്നതിനും കമ്പനി ലക്ഷ്യമിടുന്നു.

MOST READ: മാഗ്നൈറ്റ് ഡിസംബർ രണ്ടിന് വിപണിയിൽ എത്തും; സ്ഥിരീകരിച്ച് നിസാൻ

XC40 റീചാര്‍ജ് ഇലക്ട്രിക് എസ്‌യുവിയുടെ അവതരണം; കൂടുതല്‍ വിവരങ്ങളുമായി വോള്‍വോ

ഓള്‍ ഇലക്ട്രിക് XC40 റീചാര്‍ജ് മോഡലിന് അന്താരാഷ്ട്ര വിപണികളില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഈ സ്വീകാര്യത കണക്കിലെടുത്താണ് ഇപ്പോള്‍ മറ്റു മോഡലുകളും ഇലക്ട്രിക് ശ്രേണിയിലേക്ക് എത്തിക്കാന്‍ കമ്പനി പദ്ധതിയിടുന്നത്.

XC40 റീചാര്‍ജ് ഇലക്ട്രിക് എസ്‌യുവിയുടെ അവതരണം; കൂടുതല്‍ വിവരങ്ങളുമായി വോള്‍വോ

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 4 പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പരിസ്ഥിതിയെ മെച്ചപ്പെടുത്തുന്നതിനും ഇലക്ട്രിക് ഭാവിയെ പിന്തുണയ്ക്കുന്നതിനും വോള്‍വോ പ്രതിജ്ഞാബദ്ധമാണ്. ആഗോളതലത്തില്‍ വിപണിയിലെത്തുന്ന എല്ലാ വാഹനങ്ങളും ഇലക്ട്രിക് ശ്രേണിയിലേക്ക് നവീകരിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു.

MOST READ: പുതിയ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയെ പരിചയപ്പെടുത്തി ജീപ്പ്; മാറ്റങ്ങൾ ഇങ്ങനെ

XC40 റീചാര്‍ജ് ഇലക്ട്രിക് എസ്‌യുവിയുടെ അവതരണം; കൂടുതല്‍ വിവരങ്ങളുമായി വോള്‍വോ

പുതിയ കോംപാക്ട് മോഡുലാര്‍ ആര്‍ക്കിടെക്ചര്‍ (CMA) പ്ലാറ്റ്ഫോമിലാണ് XC40 വോള്‍വോ നിര്‍മ്മിച്ചിരിക്കുന്നത്. നിരത്തുകളിലുള്ള പെട്രോള്‍ എഞ്ചിന്‍ മോഡലുകള്‍ക്ക് സമാനമായിരിക്കും ഇലക്ട്രിക് മോഡലും.

XC40 റീചാര്‍ജ് ഇലക്ട്രിക് എസ്‌യുവിയുടെ അവതരണം; കൂടുതല്‍ വിവരങ്ങളുമായി വോള്‍വോ

വോള്‍വോയുടെ ഇന്ത്യന്‍ നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലാണ് XC40 എസ്‌യുവി. ഇലക്ട്രിക് വാഹനം സ്റ്റാന്‍ഡേര്‍ഡ് XC40 -ന് സമാനമാണെന്ന് തോന്നുമെങ്കിലും, സൂക്ഷ്മമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

MOST READ: മൂന്നാർ ഹിൽസ്റ്റേഷനിൽ ഓടിക്കയറി റെനോ കിഗർ; പുതിയ പരീക്ഷണ ചിത്രങ്ങൾ കാണാം

XC40 റീചാര്‍ജ് ഇലക്ട്രിക് എസ്‌യുവിയുടെ അവതരണം; കൂടുതല്‍ വിവരങ്ങളുമായി വോള്‍വോ

രണ്ട് 150 കിലോവാട്ട് ഇലക്ട്രിക് മോട്ടോറുകളാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. ഇത് 78 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററി പായ്ക്കിനൊപ്പം ഘടിപ്പിച്ചിരിക്കുന്നു. ഇലക്ട്രിക് പവര്‍ട്രെയിന്‍ 402 bhp കരുത്തും 659 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

XC40 റീചാര്‍ജ് ഇലക്ട്രിക് എസ്‌യുവിയുടെ അവതരണം; കൂടുതല്‍ വിവരങ്ങളുമായി വോള്‍വോ

4.9 സെക്കന്‍ഡിനുള്ളില്‍ ഇലക്ട്രിക് മോഡലിന് പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും. ഇലക്ട്രിക് ഓള്‍-വീല്‍ ഡ്രൈവ് സജ്ജീകരണം വഴി ഇലക്ട്രിക് മോട്ടോറുകള്‍ നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുന്നു.

MOST READ: നെക്സോൺ ഡെലിവറിക്കായി കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക് സൗജന്യ OE വാറണ്ടി വാഗ്ദാനം ചെയ്ത് ടാറ്റ

XC40 റീചാര്‍ജ് ഇലക്ട്രിക് എസ്‌യുവിയുടെ അവതരണം; കൂടുതല്‍ വിവരങ്ങളുമായി വോള്‍വോ

ഇലക്ട്രിക് എസ്‌യുവി ഒറ്റ ചാര്‍ജില്‍ 400 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 40 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #വോള്‍വോ #volvo
English summary
Volvo XC40 Recharge Electric SUV Launch In July 2021 Indian Market. Read in Malayalam.
Story first published: Saturday, November 21, 2020, 8:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X