ഹ്യുണ്ടായി ഓറ; പരിചയപ്പെടാം 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിന്‍ പതിപ്പിനെ

കോംപാക്ട് സെഡാന്‍ ശ്രേണിയിലേക്ക് ഹ്യുണ്ടായി ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ അവതരിപ്പിച്ച മോഡലാണ് ഓറ. 5.80 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

ഹ്യുണ്ടായി ഓറ; പരിചയപ്പെടാം 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിന്‍ പതിപ്പിനെ

മുന്‍തലമുറ എക്‌സെന്റിന്റെ പിന്‍ഗാമിയായിട്ടാണ് പുതിയ ഓറ നിരത്തുകളിലെത്തിയിരിക്കുന്നത്. ഹോണ്ട അമേസ്, ഫോര്‍ഡ് ആസ്പയര്‍, മാരുതി ഡിസയര്‍ മോഡലുകളാണ് ഓറയുടെ മുഖ്യഎതിരാളികള്‍.

ഹ്യുണ്ടായി ഓറ; പരിചയപ്പെടാം 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിന്‍ പതിപ്പിനെ

എന്തുകൊണ്ടാണ് ഇതെല്ലാം വീണ്ടും പറയുന്നത് എന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. എന്നാല്‍ 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ എഞ്ചിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.

MOST READ: ഉപഭോക്താക്കള്‍ക്കായി ലോയല്‍റ്റി റിവാര്‍ഡ് പ്രോഗ്രാം അവതരിപ്പിച്ച് മാരുതി

ഹ്യുണ്ടായി ഓറ; പരിചയപ്പെടാം 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിന്‍ പതിപ്പിനെ

മൂന്ന് വ്യത്യസ്ത എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഹനം എത്തിയിരിക്കുന്നത് എന്ന് അറിയാം. ബിഎസ് VI നിലവാരത്തിലുള്ള 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍, 1.2 ലിറ്റര്‍ ഡീസല്‍, 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുകളാണ് വാഹനത്തെ ചലിപ്പിക്കുന്നത്.

ഹ്യുണ്ടായി ഓറ; പരിചയപ്പെടാം 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിന്‍ പതിപ്പിനെ

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 83 bhp കരുത്തും 114 Nm torque ഉം ഉത്പാദിപ്പിക്കും. ഗ്രാന്‍ഡ് i10 നിയോസിനിനും ഇതേ എഞ്ചിന്‍ കമ്പനി നല്‍കിയിട്ടുണ്ട്. 1.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 75 bhp കരുത്തും 190 Nm torque ഉം ഉത്പാദിപ്പിക്കും.

MOST READ: ആരേയും അതിശയിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഫയർ ട്രക്കിനെ ഒന്ന് പരിചയപ്പെടാം

ഹ്യുണ്ടായി ഓറ; പരിചയപ്പെടാം 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിന്‍ പതിപ്പിനെ

1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ T-GDi എഞ്ചിനാണ് നമ്മള്‍ ഇവിടെ സംസാരിക്കുന്നത്. ഇതേ എഞ്ചിനാണ് വെന്യുവിലും കമ്പനി നല്‍കിയിരിക്കുന്നത്. എന്നാല്‍ ട്യൂണിങ്ങില്‍ വ്യത്യാസം വരുത്തിയിട്ടുണ്ട്.

ഹ്യുണ്ടായി ഓറ; പരിചയപ്പെടാം 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിന്‍ പതിപ്പിനെ

ഓറയില്‍ ഈ എഞ്ചിന്‍ പരമാവധി 100 bhp കരുത്തും 172 Nm torque ഉം സൃഷ്ടിക്കും. സ്റ്റാന്‍ഡേര്‍ഡായി എഞ്ചിനുകള്‍ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. 1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ക്ക് അഞ്ച് സ്പീഡ് എഎംടി (AMT) ഗിയര്‍ബോക്‌സുകള്‍ ഓപ്ഷണലായി ലഭിക്കും.

MOST READ: ബിഎസ് VI ഗ്രാസിയ 125 അവതരിപ്പിച്ച് ഹോണ്ട; വില 73,336 രൂപ

ഹ്യുണ്ടായി ഓറ; പരിചയപ്പെടാം 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിന്‍ പതിപ്പിനെ

E, S, SX SX+, SX(O) എന്നിങ്ങനെ അഞ്ച് പതിപ്പുകളില്‍ വാഹനം ലഭിക്കുമെങ്കിലും നമ്മള്‍ സംസാരിക്കുന്ന 1.0 ലിറ്റര്‍ യൂണിറ്റ് SX+ എന്ന ഒറ്റ പതിപ്പില്‍ മാത്രമേ ലഭ്യമാകുകയുള്ളു.

ഹ്യുണ്ടായി ഓറ; പരിചയപ്പെടാം 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിന്‍ പതിപ്പിനെ

മറ്റ് വകഭേദങ്ങളുമായി തരതമ്യപ്പെടുത്തുമ്പോള്‍ ഈ പതിപ്പിന് ഗ്ലോസി ബ്ലാക്ക് ഫിനിഷുള്ള കേസ്‌കേഡ് ഗ്രില്ല്, അതില്‍ തന്നെ ടര്‍ബോ ബാഡ്ജിങു കമ്പനി നല്‍കിയിട്ടുണ്ട്. സാധാരണ ഓറയില്‍ ഡ്യുവല്‍ ടോണ്‍ ഇന്റീരിയറുകളാണുള്ളത്.

MOST READ: TSI റാപ്പിഡിന്റെ പുത്തൻ പരസ്യ വീഡിയോയുമായി സ്കോഡ

ഹ്യുണ്ടായി ഓറ; പരിചയപ്പെടാം 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിന്‍ പതിപ്പിനെ

എന്നാല്‍ ഈ പതിപ്പിന് കറുത്ത ഇന്റീരിയറാണ് നല്‍കിയിരിക്കുന്നത്. അതിനൊപ്പം ചുവന്ന ഇന്‍സേര്‍ട്ടുകളും നല്‍കി ഇന്റീരിയര്‍ മനോഹരമാക്കി എന്നുവേണം പറയാന്‍. 8.55 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ വിപണിയിലെ എക്‌സ്‌ഷോറും വില. അതേസമയം ഡിസൈനിലോ മറ്റ് ഫീച്ചറുകളിലോ മാറ്റമില്ല.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
You Need To Know Hyundai Aura 1.0L Turbocharged Petrol Engine. Read in Malayalam.
Story first published: Thursday, June 25, 2020, 10:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X