മെര്‍സിഡീസ് EQC ഇലക്ട്രിക് എസ്‌യുവിയെകുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

ആഢംബര വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് രാജ്യത്ത്, ആദ്യത്തെ പ്രീമിയം ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ജര്‍മ്മന്‍ ബ്രാന്‍ഡിന്റെ ഇന്ത്യന്‍ വിപണിയിലെ ആദ്യത്തെ ഓള്‍-ഇലക്ട്രിക് ഓഫറാണിത്.

മെര്‍സിഡീസ് EQC ഇലക്ട്രിക് എസ്‌യുവിയെകുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

ഈ വര്‍ഷം നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് EQC ഇലക്ട്രിക് എന്ന മോഡലിനെ ബ്രാന്‍ഡ് വെളിപ്പെടുത്തുന്നത്. അധികം വൈകാതെ തന്നെ പരീക്ഷണയോട്ടവും ആരംഭിച്ചു. പിന്നാലെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

മെര്‍സിഡീസ് EQC ഇലക്ട്രിക് എസ്‌യുവിയെകുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

കൊവിഡ്-19 മഹാമാരിയും അതേതുടര്‍ന്നുണ്ടായ ലോക്ക്ഡൗണും വാഹനത്തിന്റെ അരങ്ങേറ്റം വൈകിപ്പിച്ചു. അന്താരാഷ്ട്ര വിപണികളില്‍ ഔഡി ഇ-ട്രോണ്‍, ജാഗ്വര്‍ I-പേസ് മോഡലുകള്‍ക്കെതിരെയാണ് മത്സരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ വാഹനം ഇന്ത്യന്‍ നിരത്തുകളിലും എത്തിയേക്കും. EQC സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.

MOST READ: 140 കിലോമീറ്റർ മൈലേജ്, സൂപ്പർ സോക്കോ CPx ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ

മെര്‍സിഡീസ് EQC ഇലക്ട്രിക് എസ്‌യുവിയെകുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

CBU റൂട്ട് വഴി കൊണ്ടുവരും

CBU റൂട്ട് വഴി EQC ഇലക്ട്രിക് രാജ്യത്ത് കൊണ്ടുവരുമെങ്കിലും ആഗോള വിപണിയില്‍ ഉള്ള മോഡലില്‍ കണ്ടിരിക്കുന്ന ഫീച്ചറുകള്‍ എല്ലാം ഈ പതിപ്പിലും നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുത്തും.

മെര്‍സിഡീസ് EQC ഇലക്ട്രിക് എസ്‌യുവിയെകുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

രണ്ട് ഇലക്ട്രിക് മോട്ടോറുകളും 4WD

വരാനിരിക്കുന്ന ഇലക്ട്രിക് ക്രോസ് ഓവറില്‍ രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒന്ന് ഫ്രണ്ട് ആക്സിലിനും മറ്റൊന്ന് പിന്‍വശത്തും. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനവും വാഹനത്തില്‍ ഒരുക്കിയിരിക്കുന്നു.

MOST READ: റാപ്‌റ്റർ ശൈലിയിൽ പരുക്കൻ ഭാവത്തിലൊരുങ്ങി ഫോർഡ് ഇക്കോസ്‌പോർട്ട്

മെര്‍സിഡീസ് EQC ഇലക്ട്രിക് എസ്‌യുവിയെകുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

80 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്കിലേക്ക് ഘടിപ്പിച്ചിരിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍, 408 bhp കരുത്തും 760 Nm torque ഉം സൃഷ്ടിക്കും.

മെര്‍സിഡീസ് EQC ഇലക്ട്രിക് എസ്‌യുവിയെകുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

ഉയര്‍ന്ന ശ്രേണി

ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ ഓള്‍-ഇലക്ട്രിക് സീരീസ് പ്രൊഡക്ഷന്‍ മോഡലാണെങ്കിലും, അതിന്റെ ഫ്‌ലെക്സിബിള്‍ പ്ലാറ്റ്‌ഫോം ഭാവിയില്‍ പുതിയ സീറോ-എമിഷന്‍ വാഹനങ്ങള്‍ക്കും സമ്മാനിക്കും. 80 kWh ലിഥിയം അയണ്‍ ബാറ്ററി പാക്കേജാണ് ഉപയോഗിക്കുന്നത്.

MOST READ: ബിഎസ് VI മറാസോ അവതരിപ്പിച്ച് മഹീന്ദ്ര; വില 11.25 ലക്ഷം രൂപ

മെര്‍സിഡീസ് EQC ഇലക്ട്രിക് എസ്‌യുവിയെകുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

5.1 സെക്കന്‍ഡ് മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും. മണിക്കൂറില്‍ 180 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം. ഒറ്റ ചാര്‍ജില്‍ 445-471 കിലോമീറ്റര്‍ മൈലേജും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

മെര്‍സിഡീസ് EQC ഇലക്ട്രിക് എസ്‌യുവിയെകുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജര്‍ ഉപയോഗിച്ച് 11 മണിക്കൂര്‍ കൊണ്ട് വാഹനം പൂര്‍ണമായും ചാര്‍ജ് ചെയ്യാം. അതേസമയം DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 40 മിനിറ്റുകൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

MOST READ: കിയ സോനെറ്റിന്റെ എഞ്ചിൻ, മൈലേജ് വിശദാംശങ്ങൾ അറിയാം

മെര്‍സിഡീസ് EQC ഇലക്ട്രിക് എസ്‌യുവിയെകുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

ഡിസൈന്‍

2016 -ല്‍ പ്രദര്‍ശിപ്പിച്ച ജനറേഷന്‍ EQ കണ്‍സെപ്റ്റില്‍ നിന്നുള്ള ഡിസൈന്‍ ഘടകങ്ങള്‍ ഇത് നിലനിര്‍ത്തുന്നു. അകത്തും പുറത്തും നിരവധി സവിശേഷതകളും ഫീച്ചറുകളും ഉള്‍പ്പെടുത്തിയാകും വാഹനം വിപണിയിലേക്ക് എത്തുക.

മെര്‍സിഡീസ് EQC ഇലക്ട്രിക് എസ്‌യുവിയെകുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

വില

വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ലെങ്കിലും 1.5 കോടി രൂപ വരെ വാഹനത്തിന് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
You Should Know About Mercedes-Benz EQC Electric SUV. Read in Malayalam.
Story first published: Wednesday, August 26, 2020, 10:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X