2021 HR-V എസ്‌യുവിക്ക് കരുത്തേകാൻ ഹോണ്ട സിറ്റിയുടെ അതേ ഹൈബ്രിഡ് എഞ്ചിനും

ജപ്പാനും യൂറോപ്യൻ വിപണികൾക്കുമായുള്ള പുതുതലമുറ HR-V എസ്‌യുവിയെ ഉടൻ പുറത്തിറക്കും. പുതിയ മോഡൽ ജപ്പാനിൽ വെസൽ എന്ന പേര് നിലനിർത്തും. എന്നാൽ മറ്റ് വിപണികൾക്കുള്ള വാഹനം ഹോണ്ട HR-V 2021 എന്നായിരിക്കും അറിയപ്പെടുക.

2021 HR-V എസ്‌യുവിക്ക് കരുത്തേകാൻ ഹോണ്ട സിറ്റിയുടെ അതേ ഹൈബ്രിഡ് എഞ്ചിനും

പുതിയ മോഡൽ ഒരു ഹൈബ്രിഡ് എഞ്ചിനൊപ്പം വരുമെന്ന് ഹോണ്ട സ്ഥിരീകരിച്ചിരിക്കുകയാണ്. അതോടൊപ്പം തന്നെ യൂറോപ്യൻ വിപണികൾക്കുള്ള സാധാരണ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ അവസാനിപ്പിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

2021 HR-V എസ്‌യുവിക്ക് കരുത്തേകാൻ ഹോണ്ട സിറ്റിയുടെ അതേ ഹൈബ്രിഡ് എഞ്ചിനും

യഥാർഥത്തിൽ കമ്പനി ഹൈബ്രിഡ്, ഇലക്ട്രിക് കാറുകൾ മാത്രമേ അവതരിപ്പിക്കുകയുള്ളൂ എന്ന് സാരം. പുതിയ HR-V ഹൈബ്രിഡ് ഹോണ്ട ഇ, CR-V ഹൈബ്രിഡ്, ജാസ് ഹൈബ്രിഡ്, ജാസ് ക്രോസ്റ്റാർ ഹൈബ്രിഡ് എന്നിവയുടെ നിരയിലേക്കാണ് ചേരുക.

MOST READ: ആഗോള പ്രീമിയറിന് മുന്നോടിയായി കിഗറിന്റെ പുതിയ ടീസർ പങ്കുവെച്ച് റെനോ

2021 HR-V എസ്‌യുവിക്ക് കരുത്തേകാൻ ഹോണ്ട സിറ്റിയുടെ അതേ ഹൈബ്രിഡ് എഞ്ചിനും

2021 പതിപ്പിൽ ശക്തമായ e:HEV ഹൈബ്രിഡ് സംവിധാനമാണ് ഹോണ്ട വാഗ്‌ദാനം ചെയ്യുന്നത്. ഈ എഞ്ചിൻ നിലവിൽ ജാസ്, ജാസ് ക്രോസ്സ്റ്റാർ, സിറ്റി ഹൈബ്രിഡ് എന്നിവയ്ക്ക് കരുത്ത് പകരുന്ന അതേ യൂണിറ്റാണ് എന്ന കാര്യവും ശ്രദ്ധേയമാണ്.

2021 HR-V എസ്‌യുവിക്ക് കരുത്തേകാൻ ഹോണ്ട സിറ്റിയുടെ അതേ ഹൈബ്രിഡ് എഞ്ചിനും

ഹോണ്ട സിറ്റി ഹൈബ്രിഡ് ഈ വർഷം ഇന്ത്യൻ വിപണിയിലുമെത്തും. ആഭ്യന്തര വിപണിയിൽ ഹൈബ്രിഡ് എഞ്ചിനൊപ്പം HR-V അവതരിപ്പിക്കാനുള്ള പദ്ധതികളും ഹോണ്ടയ്ക്ക് ഉണ്ടെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിച്ചിരിക്കുന്നത്.

MOST READ: ആർട്ടിയോൺ പ്രീമിയം സെഡാനും ഇന്ത്യയിലേക്ക്; സ്ഥിരീകരിച്ച് ഫോക്‌സ്‌വാഗൺ

2021 HR-V എസ്‌യുവിക്ക് കരുത്തേകാൻ ഹോണ്ട സിറ്റിയുടെ അതേ ഹൈബ്രിഡ് എഞ്ചിനും

ക്രോസ്ഓവർ എസ്‌യുവിയിലെ പുതിയ 1.5 ലിറ്റർ iMMD പെട്രോൾ എഞ്ചിൻ കോംപാക്‌ട്, ശക്തമായ ഇലക്ട്രിക് മോട്ടോർ, ലിഥിയം അയൺ ബാറ്ററി, ഫിക്സഡ് ഗിയർ ട്രാൻസ്മിഷൻ എന്നിവയുമായാണ് ഹോണ്ട ബന്ധിപ്പിച്ചിരിക്കുന്നത്.

2021 HR-V എസ്‌യുവിക്ക് കരുത്തേകാൻ ഹോണ്ട സിറ്റിയുടെ അതേ ഹൈബ്രിഡ് എഞ്ചിനും

ഇത് പരമാവധി 109 bhp പവറിന്റെ മൊത്തം ഔട്ട്പുട്ട് ഹൈബ്രിഡ് സിസ്റ്റം വാഗ്ദാനം ചെയ്യുന്നു. 26.7 കിലോമീറ്ററിന്റെ മികച്ച ഇന്ധനക്ഷമതയാണ് വാഹനത്തിൽ ചേർത്തിരിക്കുന്നതെന്നും ഹോണ്ട അവകാശപ്പെടുന്നു.

MOST READ: റാപ്പിഡിന്റെ എൻട്രി ലെവൽ വേരിയന്റ് റൈഡർ തിരിച്ചെത്തി; വില 7.79 ലക്ഷം രൂപ

2021 HR-V എസ്‌യുവിക്ക് കരുത്തേകാൻ ഹോണ്ട സിറ്റിയുടെ അതേ ഹൈബ്രിഡ് എഞ്ചിനും

ജാസ് ഹൈബ്രിഡിന് സമാനമായി 2021 HR-V ഇലക്ട്രിക് ഡ്രൈവ്, ഹൈബ്രിഡ് ഡ്രൈവ്, എഞ്ചിൻ ഡ്രൈവ് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകൾ വാഗ്ദാനം ചെയ്യും. ഇലക്ട്രിക് ഡ്രൈവ് മോഡിൽ കുറഞ്ഞ വേഗതയുള്ള ക്രൂയിസിംഗ് സമയത്ത് എസ്‌യുവി 100 ശതമാനവും ഇലക്ട്രിക് പവറിൽ പ്രവർത്തിക്കും.

2021 HR-V എസ്‌യുവിക്ക് കരുത്തേകാൻ ഹോണ്ട സിറ്റിയുടെ അതേ ഹൈബ്രിഡ് എഞ്ചിനും

അതേസമയം ഹൈബ്രിഡ് ഡ്രൈവ് മോഡിൽ പെട്രോൾ എഞ്ചിനും ഇലക്ട്രിക് മോട്ടോറും സംയോജിപ്പിച്ച് ഒപ്റ്റിമൽ പവറിനും സമ്പദ്‌വ്യവസ്ഥയ്ക്കുമായി പ്രവർത്തിക്കും. ഉയർന്ന വേഗതയിൽ വാഹനം പെട്രോൾ എഞ്ചിനിൽ മാത്രമാകും പ്രവർത്തിക്കുക.

2021 HR-V എസ്‌യുവിക്ക് കരുത്തേകാൻ ഹോണ്ട സിറ്റിയുടെ അതേ ഹൈബ്രിഡ് എഞ്ചിനും

യൂറോപ്പിനായുള്ള പുതുതലമുറ HR-V ജപ്പാന് വേണ്ടിയുള്ള വെസെൽ എന്നിവ 2021 ഫെബ്രുവരി 18 ന് അരങ്ങേറ്റം കുറിക്കും. അതിന്റെ ഭാഗമായി പുതിയ മോഡലിന്റെ ടീസറും ഹോണ്ട പുറത്തുവിട്ടിട്ടുണ്ട്.

2021 HR-V എസ്‌യുവിക്ക് കരുത്തേകാൻ ഹോണ്ട സിറ്റിയുടെ അതേ ഹൈബ്രിഡ് എഞ്ചിനും

ഇത് ഒരു കൂപ്പെ-ക്രോസ്ഓവർ സ്റ്റൈലിംഗാകും മുമ്പോട്ടു കൊണ്ടുപോവുക. എസ്‌യുവിക്ക് ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കണക്റ്റുചെയ്ത കാർ സാങ്കേതികവിദ്യ, ഫാക്ടറി ഘടിപ്പിച്ച സൺറൂഫ് എന്നിവയും ഉണ്ടാകും.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
2021 Honda HR-V Will Come With A Hybrid Engine. Read in Malayalam
Story first published: Wednesday, January 20, 2021, 13:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X