വൻ ഡിമാന്റും ലോക്ക്ഡൗണും വിനയായി; സെൽറ്റോസ് സോനെറ്റ് എസ്‌യുവികൾക്കായി ഇനി കൂടുതൽ കാത്തിരിക്കണം

കിയ മോട്ടോർസ് അടുത്തിടെ ബ്രാൻഡിന്റെ പുതിയ ഐഡന്റിറ്റിയോടെ 2021 സെൽറ്റോസും സോനെറ്റും ഇന്ത്യയിൽ അവതരിപ്പിച്ചു. കിയയുടെ പുതിയ ലോഗോ, പുതിയ വേരിയന്റുകൾ, അപ്‌ഗ്രേഡുചെയ്‌ത സവിശേഷതകൾ എന്നിവയുമായാണ് പുതിയ മോഡലുകൾ വരുന്നത്.

വൻ ഡിമാന്റും ലോക്ക്ഡൗണും വിനയായി; സെൽറ്റോസ് സോനെറ്റ് എസ്‌യുവികൾക്കായി ഇനി കൂടുതൽ കാത്തിരിക്കണം

2021 മോഡലുകൾ ഇതിനോടകം വിപണിയിൽ വളരെ ജനപ്രിയമാണ്. അതിനാൽ തന്നെ പുതിയ മോഡലുകൾക്ക് ആഴ്ചകളോളം കാത്തിരിപ്പ് കാലയളവ് അനുഭവപ്പെടാമെന്ന് ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താൻ കിയ ഡീലർമാർക്ക് നിർദ്ദേശം നൽകിയതായി ഒരു പുതിയ മാധ്യമ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

വൻ ഡിമാന്റും ലോക്ക്ഡൗണും വിനയായി; സെൽറ്റോസ് സോനെറ്റ് എസ്‌യുവികൾക്കായി ഇനി കൂടുതൽ കാത്തിരിക്കണം

2021 കിയ സോനെറ്റ്, സെൽറ്റോസ് മോഡലുകൾക്ക് നിലവിൽ 20 ആഴ്ച വരെ കാത്തിരിപ്പ് കാലാവധി നേരിടുമെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. 2021 കിയ സോനെറ്റ് ടർബോ-പെട്രോൾ iMT (ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ), DCT വേരിയന്റുകൾക്ക് 11-13 ആഴ്ച കാത്തിരിപ്പ് കാലാവധിയുണ്ട്.

വൻ ഡിമാന്റും ലോക്ക്ഡൗണും വിനയായി; സെൽറ്റോസ് സോനെറ്റ് എസ്‌യുവികൾക്കായി ഇനി കൂടുതൽ കാത്തിരിക്കണം

സെൽറ്റോസ് HTK+ 1.5 ലിറ്റർ മാനുവലിന് (MT) 16-17 ആഴ്ച വലരെ കാത്തിരിപ്പ് കാലാവധി നീളുന്നു. സോനെറ്റിന്റെയും സെൽറ്റോസിന്റെയും മറ്റെല്ലാ വകഭേദങ്ങൾക്കും ഏകദേശം 17 മുതൽ 20 ആഴ്ച വരെ കാത്തിരിപ്പ് കാലയളവ് അനുഭവപ്പെടുന്നു.

വൻ ഡിമാന്റും ലോക്ക്ഡൗണും വിനയായി; സെൽറ്റോസ് സോനെറ്റ് എസ്‌യുവികൾക്കായി ഇനി കൂടുതൽ കാത്തിരിക്കണം

വിവിധ സംസ്ഥാനങ്ങളിലെ ലോക്ക്ഡൗണുകൾ മൂലമാണ് കാത്തിരിപ്പ് കാലയളവ് വർധിക്കുന്നത്. സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഓട്ടോമോട്ടീവ് വ്യവസായത്തിലുടനീളം ലോജിസ്റ്റിക് വെല്ലുവിളികൾ സൃഷ്ടിച്ചു. പ്ലാന്റിൽ മൂന്നാം ഷിഫ്റ്റ് ആരംഭിച്ച് ജൂൺ-ജൂലൈ മാസത്തോടെ ഉത്പാദനം വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് കിയ മോട്ടോർസ്.

വൻ ഡിമാന്റും ലോക്ക്ഡൗണും വിനയായി; സെൽറ്റോസ് സോനെറ്റ് എസ്‌യുവികൾക്കായി ഇനി കൂടുതൽ കാത്തിരിക്കണം

113 bhp, 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് (NA) പെട്രോൾ, 138 bhp, 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 113 bhp, 1.5 ലിറ്റർ ടർബോ-ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ പുതിയ കിയ സെൽറ്റോസ് ലഭ്യമാണ്.

വൻ ഡിമാന്റും ലോക്ക്ഡൗണും വിനയായി; സെൽറ്റോസ് സോനെറ്റ് എസ്‌യുവികൾക്കായി ഇനി കൂടുതൽ കാത്തിരിക്കണം

1.5 ലിറ്റർ എഞ്ചിനുള്ള സെൽറ്റോസിന്റെ വില 9.95 ലക്ഷം മുതൽ 14.65 ലക്ഷം രൂപ വരെയാണ്. ടർബോ പെട്രോൾ പതിപ്പിന്റെ അടിസ്ഥാന മോഡലിന് 15.35 ലക്ഷം രൂപയും ടോപ്പ് എൻഡ് വേരിയന്റിന് 17.44 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. ഡീസൽ സെൽറ്റോസിന്റെ അടിസ്ഥാന മോഡലിന് 10.45 ലക്ഷം രൂപയും ടോപ്പ് എൻഡ് വേരിയന്റിന് 17.65 ലക്ഷം രൂപയുമാണ് വില.

വൻ ഡിമാന്റും ലോക്ക്ഡൗണും വിനയായി; സെൽറ്റോസ് സോനെറ്റ് എസ്‌യുവികൾക്കായി ഇനി കൂടുതൽ കാത്തിരിക്കണം

2021 കിയ സോനെറ്റിന് HTX പെട്രോൾ ഓട്ടോമാറ്റിക്, HTX ഡീസൽ ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് പുതിയ വേരിയന്റുകൾ ലഭിക്കുന്നു.

വൻ ഡിമാന്റും ലോക്ക്ഡൗണും വിനയായി; സെൽറ്റോസ് സോനെറ്റ് എസ്‌യുവികൾക്കായി ഇനി കൂടുതൽ കാത്തിരിക്കണം

82 bhp കരുത്തി ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ NA പെട്രോൾ മോട്ടോർ, 118 bhp പവർ വികസിപ്പിക്കുന്ന 1.0 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ്, മാനുവലിൽ 99 bhp ഉം ഓട്ടോമാറ്റിക്കിൽ 113 bhp കരുത്തും സൃഷ്ടിക്കുന്ന 1.5 ലിറ്റർ ഡീസൽ വേരിയന്റ് എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.

വൻ ഡിമാന്റും ലോക്ക്ഡൗണും വിനയായി; സെൽറ്റോസ് സോനെറ്റ് എസ്‌യുവികൾക്കായി ഇനി കൂടുതൽ കാത്തിരിക്കണം

പെട്രോൾ ശ്രേണിയുടെ 6.79 ലക്ഷം മുതൽ 12.99 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് ലഭ്യമാണ്, ഡീസൽ സോനെറ്റിന്റെ വില 8.35 ലക്ഷം മുതൽ 13.25 ലക്ഷം രൂപ വരെയാണ്.

Most Read Articles

Malayalam
English summary
2021 KIA Seltos And Sonet SUVs Waiting Period Rises Upto 5 Months. Read in Malayalam.
Story first published: Thursday, May 13, 2021, 18:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X