അടുത്തറിയാം പുത്തൻ സ്വിഫ്റ്റിന്റെ ടോപ്പ് എൻഡ് വേരിയന്റിനെ, ഫസ്റ്റ് ലുക്ക് വോക്ക്എറൗണ്ട് വീഡിയോ

ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്ക് മോഡലായ സ്വിഫ്റ്റിന് ഒരു മിഡ് ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് സമ്മാനിച്ചിരിക്കുകയാണ് മാരുതി സുസുക്കി. ചെറിയ മാറ്റങ്ങൾ അനിവാര്യമായ സമയത്താണ് കമ്പനിയുടെ ഈ ഇടപെടൽ.

അടുത്തറിയാം പുത്തൻ സ്വിഫ്റ്റിന്റെ ടോപ്പ് എൻഡ് വേരിയന്റിനെ, ഫസ്റ്റ് ലുക്ക് വോക്ക്എറൗണ്ട് വീഡിയോ

5.73 ലക്ഷം രൂപയുടെ പ്രാരംഭ വിലയ്ക്ക് വിപണിയിൽ എത്തിയ സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റിന് കൂടുതൽ കരുത്തുറ്റ പെട്രോൾ എഞ്ചിനും ഇടംപിടിച്ചു എന്നതാണ് വാഹനപ്രേമികളെ ആകർഷിക്കുന്നത്. ഒപ്പം പരിഷ്ക്കരിച്ച എക്സ്റ്റീരിയർ, ഇന്റീരിയർ സ്റ്റൈലിംഗും കാറിന് ലഭിക്കുന്നുണ്ട്.

അടുത്തറിയാം പുത്തൻ സ്വിഫ്റ്റിന്റെ ടോപ്പ് എൻഡ് വേരിയന്റിനെ, ഫസ്റ്റ് ലുക്ക് വോക്ക്എറൗണ്ട് വീഡിയോ

പുതിയ മാരുതി സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കിന് അതിന്റെ ബേസ് LXI വേരിയന്റിന് 5.73 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഡ്യുവൽ ടോണും എജിഎസും ഉള്ള ZXI പ്ലസ് ടോപ്പ് എൻഡ് പതിപ്പിന് 8.41 ലക്ഷം രൂപയുമാണ് മുടക്കേണ്ടത്. അതായത് മുമ്പത്തെ സ്വിഫ്റ്റിന്റെ വിലയേക്കാൾ 15,000 മുതൽ 24,000 രൂപയാണ് ഇത്തവണ ഉയർന്നിരിക്കുന്നത്.

MOST READ: 2022-ഓടെ ഇന്ത്യയ്ക്കായി ഒരുങ്ങുന്നത് നാല് എസ്‌യുവികളെന്ന് ജീപ്പ്

അടുത്തറിയാം പുത്തൻ സ്വിഫ്റ്റിന്റെ ടോപ്പ് എൻഡ് വേരിയന്റിനെ, ഫസ്റ്റ് ലുക്ക് വോക്ക്എറൗണ്ട് വീഡിയോ

സിംഗിൾ, ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളിലാണ് 2021 മാരുതി സ്വിഫ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. സിംഗിൾ ടോണുകളിൽ പേൾ മെറ്റാലിക് ലൂസെന്റ് ഓറഞ്ച്, മെറ്റാലിക് സിൽക്കി സിൽവർ, മെറ്റാലിക് മാഗ്മ ഗ്രേ, സോളിഡ് ഫയർ റെഡ്, പേൾ മെറ്റാലിക് മിഡ്‌നൈറ്റ് ബ്ലൂ, പേൾ ആർട്ടിക് വൈറ്റ് എന്നിവ ഉൾപ്പെടുന്നു.

അടുത്തറിയാം പുത്തൻ സ്വിഫ്റ്റിന്റെ ടോപ്പ് എൻഡ് വേരിയന്റിനെ, ഫസ്റ്റ് ലുക്ക് വോക്ക്എറൗണ്ട് വീഡിയോ

അതേസമയം പേൾ മിഡ്‌നൈറ്റ് ബ്ലാക്ക് മേൽക്കൂരയുള്ള പേൾ ആർട്ടിക് വൈറ്റ്, പേൾ ആർട്ടിക് വൈറ്റ് മേൽക്കൂരയുള്ള പേൾ മെറ്റാലിക് മിഡ്‌നൈറ്റ് ബ്ലൂ, പേൾ മിഡ്‌നൈറ്റ് ബ്ലാക്ക് മേൽക്കൂരയുള്ള സോളിഡ് ഫയർ റെഡ് എന്നിവയാണ് ഡ്യുവൽ ടോൺ കളർ ഓപ്ഷനിൽ തെരഞ്ഞെടുക്കാൻ സാധിക്കുക.

MOST READ: 40,000 കടന്ന് മാഗ്നൈറ്റിന്റെ ബുക്കിംഗ്; മൂന്നാം ഷിഫ്റ്റ് ആരംഭിച്ചു, കാത്തിരിപ്പ് കാലയളവ് കുറയും

അടുത്തറിയാം പുത്തൻ സ്വിഫ്റ്റിന്റെ ടോപ്പ് എൻഡ് വേരിയന്റിനെ, ഫസ്റ്റ് ലുക്ക് വോക്ക്എറൗണ്ട് വീഡിയോ

പുറമെ നോക്കിയാൽ മാരുതി സുസുക്കി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റിലേക്ക് നിരവധി പരിഷ്ക്കാരങ്ങളൊന്നും കൊണ്ടുവന്നിട്ടില്ലെങ്കിലും ഒരു പുത സമ്മാനിക്കാൻ വേണ്ടതെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയെല്ലാം പഴയ മോഡലിനെക്കാൾ ആകർഷകമാണെന്നതും സ്വാഗതാർഹമാണ്.

അടുത്തറിയാം പുത്തൻ സ്വിഫ്റ്റിന്റെ ടോപ്പ് എൻഡ് വേരിയന്റിനെ, ഫസ്റ്റ് ലുക്ക് വോക്ക്എറൗണ്ട് വീഡിയോ

ക്രോസ് മെഷ് രൂപകൽപ്പനയിൽ പുതിയ ഫ്രണ്ട് ഗ്രിൽ, റേഡിയേറ്റർ ഗ്രില്ലിനെ പകുതിയായി വേർതിരിക്കുന്ന ബോൾഡ് ക്രോം സ്ട്രിപ്പ്, സ്‌പോർട്ടിയർ ഫ്രണ്ട് ഫാസിയ എന്നിവ ഇതിന് ലഭിക്കും. എൽ‌ഇഡി ഹെഡ്‌ലൈറ്റുകൾ, ഡി‌ആർ‌എല്ലുകൾ, ടെയിൽ ‌ലൈറ്റുകൾ, പൂർണ എൽഇഡി ലൈറ്റിംഗ് എന്നിവ ഉപയോഗിച്ച് സ്വിഫ്റ്റ് ആകെ മാറി.

MOST READ: ടാറ്റ സഫാരി vs സഫാരി അഡ്വഞ്ചർ എഡിഷൻ; പ്രധാന മാറ്റങ്ങൾ ഇങ്ങനെ

അടുത്തറിയാം പുത്തൻ സ്വിഫ്റ്റിന്റെ ടോപ്പ് എൻഡ് വേരിയന്റിനെ, ഫസ്റ്റ് ലുക്ക് വോക്ക്എറൗണ്ട് വീഡിയോ

സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ക്യാബിൻ പുതിയ ഫാബ്രിക് അപ്ഹോൾസ്റ്ററി ഉപയോഗിച്ച് പുതുക്കിയതാണ് ആദ്യം കണ്ണിൽപെടുക. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള മാരുതിയുടെ സ്മാർട്ട്പ്ലേ 17.78 സെന്റിമീറ്റർ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇരട്ട പോഡ് മീറ്ററും 10.67 സെന്റിമീറ്റർ മൾട്ടി ഇൻഫർമേഷൻ ടിഎഫ്ടി ഡിസ്പ്ലേയുടെ സാന്നിധ്യവും ശ്രദ്ധേയമാണ്.

അടുത്തറിയാം പുത്തൻ സ്വിഫ്റ്റിന്റെ ടോപ്പ് എൻഡ് വേരിയന്റിനെ, ഫസ്റ്റ് ലുക്ക് വോക്ക്എറൗണ്ട് വീഡിയോ

കീലെസ് എൻ‌ട്രി, പുഷ് ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ് സവിശേഷത, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺ‌ട്രോൾ, ഓട്ടോ മടക്കിക്കളയുന്ന ഒ‌ആർ‌വി‌എമ്മുകൾ എന്നിവയും മുഖംമിനുക്കിയെത്തുന്ന സ്വിഫ്റ്റിലെ പുത്തൻ മാറ്റങ്ങളാണ്.

അടുത്തറിയാം പുത്തൻ സ്വിഫ്റ്റിന്റെ ടോപ്പ് എൻഡ് വേരിയന്റിനെ, ഫസ്റ്റ് ലുക്ക് വോക്ക്എറൗണ്ട് വീഡിയോ

തീർത്തും സുരക്ഷിതമാണ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലെന്നാണ് സുസുക്കിയുടെ അവകാശവാദം. അത് ന്യായീകരിക്കുന്നതിനായി മുൻഗാമിയേക്കാൾ സുരക്ഷാ സവിശേഷതകൾ കുത്തിനിറച്ചാണ് കമ്പനി വാഹനത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഹിൽ ഹോൾഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഡ്യുവൽ എയർബാഗുകൾ, എബിഎസ്, ഇബിഡി, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ട്സ്, സീറ്റ് ബെൽറ്റ് റിമൈൻഡർ, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, റിയർ വ്യൂ ക്യാമറ എന്നിവ ഇതിന് ലഭിക്കും.

അടുത്തറിയാം പുത്തൻ സ്വിഫ്റ്റിന്റെ ടോപ്പ് എൻഡ് വേരിയന്റിനെ, ഫസ്റ്റ് ലുക്ക് വോക്ക്എറൗണ്ട് വീഡിയോ

ക്രൂയിസ് കൺട്രോളും ഓട്ടോ ഫോൾഡിംഗ് വിംഗ് മിററുകൾ എന്നിവയും കാറിന്റെ അപ്‌ഡേറ്റ് ചെയ്ത സുരക്ഷയുടെ ഭാഗമാണ്. 1.2 ലിറ്റർ, 4 സിലിണ്ടർ, കെ സീരീസ്, ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിന്റെ സാന്നിധ്യമാണ് ഏറെ പ്രശംസനീയമെന്നു പറയാം.

അടുത്തറിയാം പുത്തൻ സ്വിഫ്റ്റിന്റെ ടോപ്പ് എൻഡ് വേരിയന്റിനെ, ഫസ്റ്റ് ലുക്ക് വോക്ക്എറൗണ്ട് വീഡിയോ

ഈ എഞ്ചിൻ 90 bhp പവറും 113 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അതായത് പ്രധാന എതിരാളിയായ ടിയാഗൊയേക്കാൾ കരുത്തനാണ് പുതിയ സ്വിഫ്റ്റെന്ന് സാരം. ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓപ്ഷണൽ അഞ്ച് സ്പീഡ് എഎംടി ഗിയർബോക്‌സ് ഉപയോഗിച്ച് തെരഞ്ഞെടുക്കാനും സാധിക്കും.

അടുത്തറിയാം പുത്തൻ സ്വിഫ്റ്റിന്റെ ടോപ്പ് എൻഡ് വേരിയന്റിനെ, ഫസ്റ്റ് ലുക്ക് വോക്ക്എറൗണ്ട് വീഡിയോ

പുതിയ സ്വിഫ്റ്റിന് കരുത്തേകുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ 23.20 കിലോമീറ്റർ ഇന്ധനക്ഷമതയാണ് വാഗ്ദാനം ചെയ്യുന്നത്. കാറിന്റെ എഎംടി വേരിയന്റ് 23.76 കിലോമീറ്റർ മൈലേജാണ് നൽകുന്നത്. ഓട്ടോ ഐഡിൾ സ്റ്റാർട്ട് സ്റ്റോപ്പ് ഫംഗ്ഷൻ, ഡ്യുവൽ ജെറ്റ് ടെക്നോളജി, വേരിയബിൾ വാൽവ് ടൈമിംഗ് എന്നിവ ഉപയോഗിച്ചാണ് മാരുതി ഈ നേട്ടം സ്വന്തമാക്കിയത്.

Most Read Articles

Malayalam
English summary
2021 Maruti Swift Facelift ZXi+ Variant First Look Walkaround. Read in Malayalam
Story first published: Friday, February 26, 2021, 10:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X