മെർസിഡീസിന്റെ കുഞ്ഞൻ എസ്‌യുവി; രണ്ടാംതലമുറ GLA എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ അറിയാം

ആഢംബര വാഹന പ്രേമികൾ കാത്തിരിക്കുന്ന രണ്ടാം തലമുറ മെർസിഡീസ് ബെൻസ് GLA എസ്‌യുവി അധികം വൈകാതെ തന്നെ ഇന്ത്യൻ വിപണിയിൽ സാന്നിധ്യമറിയിക്കാൻ ഒരുങ്ങുകയാണ്.

മെർസിഡീസിന്റെ കുഞ്ഞൻ എസ്‌യുവി; രണ്ടാംതലമുറ GLA എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ അറിയാം

കഴിഞ്ഞ വർഷം നടന്ന 2020 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച മോഡലിന്റെ അവതരണം കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് വൈകുകയായിരുന്നു.അടുത്തിടെ പുറത്തിറക്കിയ A-ക്ലാസ് ലിമോസിനുമായി ഏറെ സാമ്യമുള്ളതാണ് മെർസിഡീസിന്റെ ഈ കുഞ്ഞൻ എസ്‌യുവി.

മെർസിഡീസിന്റെ കുഞ്ഞൻ എസ്‌യുവി; രണ്ടാംതലമുറ GLA എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ അറിയാം

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനോടുകൂടി തന്നെയായിരിക്കും GLA ഇന്ത്യൻ നിരത്തിലേക്ക് എത്തുക അതോടൊപ്പം തന്നെ ഒരു AMG വേരിയന്റും GLA ശ്രേണിയിലേക്ക് വൈകാതെ കടന്നുവരും.

MOST READ: 2021 കോഡിയാക്കിന്റെ ടീസര്‍ ചിത്രവുമായി സ്‌കോഡ; പുതിയ വിവരങ്ങള്‍ ഇങ്ങനെ

മെർസിഡീസിന്റെ കുഞ്ഞൻ എസ്‌യുവി; രണ്ടാംതലമുറ GLA എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ അറിയാം

രണ്ടാംതലമുറ മോഡൽ അവതരിപ്പിക്കുമ്പോൾ മൂന്ന് വ്യത്യസ്ത വേരിയന്റുകളിലായിരിക്കും അണിനിരക്കുക. 1.3 ലിറ്റർ ടർബോ-പെട്രോൾ 161 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്തമായിരിക്കും.

മെർസിഡീസിന്റെ കുഞ്ഞൻ എസ്‌യുവി; രണ്ടാംതലമുറ GLA എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ അറിയാം

2.0 ലിറ്റർ ഡീസൽ യൂണിറ്റ് വേരിയബിൾ ജോമെട്രി ടർബോചാർജർ പരമാവധി 187 bhp പവർ വികസിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ഡീസൽ പതിപ്പിന് ഓൾ-വീൽ ഡ്രൈവ് ഓപ്ഷൻ ലഭിക്കും.

MOST READ: ഒന്നും രണ്ടുമല്ല, ഒമ്പത് ലക്ഷം യൂണിറ്റ് വിൽപ്പനയും താണ്ടി ബലേനോയുടെ കുതിപ്പ്

മെർസിഡീസിന്റെ കുഞ്ഞൻ എസ്‌യുവി; രണ്ടാംതലമുറ GLA എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ അറിയാം

പ്രാദേശികമായി ഒത്തുചേരുമെന്ന് പ്രതീക്ഷിക്കുന്ന AMG വേരിയന്റും GLA എസ്‌യുവിക്ക് ഉണ്ടാകുമെന്ന് സൂചിപ്പിച്ചല്ലോ. ഇതിൽ 302 bhp ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് പ്രവർത്തിക്കുക.

മെർസിഡീസിന്റെ കുഞ്ഞൻ എസ്‌യുവി; രണ്ടാംതലമുറ GLA എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ അറിയാം

സാധാരണ പെട്രോൾ പതിപ്പിൽ നിന്ന് വ്യത്യസ്തമായി AMG പതിപ്പിൽ ഓൾ-വീൽ ഡ്രൈവ് സംവിധാനമുണ്ട്. പുതിയ GLA-യുടെ എക്സ്ഷോറൂം വില 43 ലക്ഷം രൂപയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെര്‍സിഡീസ് നിരയിലെ ഏറ്റവും ചെറിയ എസ്‌യുവിയായാണ് GLA അറിയപ്പെടുക.

MOST READ: ഹ്യുണ്ടായി അൽകാസർ ആഗോള അരങ്ങേറ്റം ഇന്ന് ഇന്ത്യയിൽ; പ്രതീക്ഷകളും ഹൈലൈറ്റുകളും

മെർസിഡീസിന്റെ കുഞ്ഞൻ എസ്‌യുവി; രണ്ടാംതലമുറ GLA എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ അറിയാം

പുതിയ GLA എസ്‌യുവിയുടെ ഔദ്യോഗിക ബുക്കിംഗ് മെര്‍സിഡീസ് ബെൻസ് ഇതിനോടകം തന്നെ ഒരു ലക്ഷം രൂപ ടോക്കൺ തുകയിൽ ആരംഭിച്ചിരുന്നു. മോഡലിന് മുമ്പുണ്ടായിരുന്ന ക്രോസ്ഓവർ ശൈലി ജർമൻ കമ്പനി നിലനിർത്തിയിട്ടുണ്ടെങ്കിലും തലമുറ മാറ്റത്തിൽ ബ്രാൻഡിന്റെ ഏറ്റവും പുതിയ ഡിസൈൻ ഭാഷ്യമാണ് അവതരിപ്പിക്കുന്നത്.

മെർസിഡീസിന്റെ കുഞ്ഞൻ എസ്‌യുവി; രണ്ടാംതലമുറ GLA എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ അറിയാം

ബി‌എം‌ഡബ്ല്യു X1, വോൾവോ XC40, മിനി കൺട്രിമാൻ ഉടൻ സമാരംഭിക്കാനിരിക്കുന്ന രണ്ടാംതലമുറ ഔഡി Q3 എന്നിവയ്‌ക്കെതിരെയാണ് ഇന്ത്യൻ വിപണിയിൽ പുതിയ മെർസിഡീസ് ബെൻസ് GLA എസ്‌യുവി മാറ്റുരയ്ക്കുക.

മെർസിഡീസിന്റെ കുഞ്ഞൻ എസ്‌യുവി; രണ്ടാംതലമുറ GLA എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ അറിയാം

2021 മുതൽ 15 പുതിയ മോഡലുകളെ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിക്കാനാണ് മെർസിഡീസ് ബെൻസിന്റെ പദ്ധതി. പുതിയ S-ക്ലാസ്, AMG GT ബ്ലാക്ക് സീരീസ് എന്നിവയാണ് ഇതുവരെ ശ്രദ്ധേയമായവ.

Most Read Articles

Malayalam
English summary
2021 Mercedes-Benz GLA SUVs Engine Details Revealed. Read in Malayalam
Story first published: Wednesday, April 7, 2021, 14:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X