2021 മിനി 3 ഡോർ ഹാച്ച്ബാക്ക് ഇന്ത്യയിലേക്കും, പരീക്ഷണയോട്ടം ആരംഭിച്ച് കമ്പനി

അടുത്തിടെ വിദേശ വിപണികളിൽ അവതരിപ്പിച്ച 2021 മിനി 3 ഡോർ ഹാച്ച്ബാക്ക് ഇന്ത്യയിലേക്കും എത്തുകയാണ്. അതിന്റെ ഭാഗമായി പരീക്ഷണയോട്ടത്തിലാണ് ബ്രിട്ടീഷ് ബ്രാൻഡ്.

2021 മിനി 3 ഡോർ ഹാച്ച്ബാക്ക് ഇന്ത്യയിലേക്കും, പരീക്ഷണയോട്ടം ആരംഭിച്ച് കമ്പനി

അന്താരാഷ്ട്ര വിപണിയിൽ സ്റ്റൈലിംഗ് അപ്‌ഡേറ്റുകളും പുതുക്കിയ ഉപകരണ ലിസ്റ്റുകളും കൊണ്ടുവരുന്ന മിനി അതിന്റെ ഐക്കണിക് ഹാച്ച്ബാക്കായ 3 ഡോർ, 5 ഡോർ, കൺവേർട്ടിബിൾ, ഇവി എന്നിവയുടെ ലൈനപ്പ് വെളിപ്പെടുത്തിയിരുന്നു.

2021 മിനി 3 ഡോർ ഹാച്ച്ബാക്ക് ഇന്ത്യയിലേക്കും, പരീക്ഷണയോട്ടം ആരംഭിച്ച് കമ്പനി

പരീക്ഷണ ചിത്രങ്ങളിൽ വ്യക്തമാകുന്നതു പോലെ മുൻ‌വശത്തെ ഏറ്റവും ശ്രദ്ധേയമായ മാറ്റം വലിയ ഫ്രണ്ട് ഗ്രില്ലാണ്. അത് ബമ്പറിന്റെ അടിയിലേക്ക് വരെ നീളുന്നുണ്ട്. അന്താരാഷ്ട്ര വിപണികളിൽ വെളിപ്പെടുത്തിയ കാറിന്റെ മധ്യഭാഗത്ത് ഒരു അടച്ച ബോഡി കളർ സെക്ഷൻ ഫീച്ചർ ചെയ്യുന്നുണ്ടെങ്കിലും ടെസ്റ്റ് കാറിലെ ഈ വിഭാഗം ഗ്രില്ലിന്റെ അതേ പാറ്റേണിലാണ്.

MOST READ: വരാനിരിക്കുന്ന പുതുതലമുറ ഫാബിയയുടെ സവിശേഷതകൾ വെളിപ്പെടുത്തി സ്കോഡ

2021 മിനി 3 ഡോർ ഹാച്ച്ബാക്ക് ഇന്ത്യയിലേക്കും, പരീക്ഷണയോട്ടം ആരംഭിച്ച് കമ്പനി

ബമ്പറിൽ താഴേയ്‌ക്ക് വെന്റുകൾ വ്യാപിപ്പിച്ചപ്പോൾ പഴയ മോഡലിൽ ലഭ്യമായ ഫോഗ് ലാമ്പുകൾ നീക്കം ചെയ്യപ്പെട്ടതായി തോന്നുന്നു. വീൽ ആർച്ചുകൾക്ക് പുതുക്കിയ കൗണ്ടറിംഗ് ലഭിക്കുന്നുവെന്ന് മിനി പറയുന്നുണ്ടെങ്കിലും കോസ്മെറ്റിക് മാറ്റങ്ങൾ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നില്ല.

2021 മിനി 3 ഡോർ ഹാച്ച്ബാക്ക് ഇന്ത്യയിലേക്കും, പരീക്ഷണയോട്ടം ആരംഭിച്ച് കമ്പനി

കാറിന് ഒരു പുതുക്കിയ ബമ്പർ ലഭിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. യൂണിയൻ ജാക്ക് എൽഇഡി ഘടകങ്ങളുള്ള ടെയിൽ ലാമ്പുകൾ മുന്നോട്ട് കൊണ്ടുപോകുന്നത് സ്വാഗതാർഹമാണ്.

MOST READ: ഹോണ്ട സിറ്റിയുടെ പുതിയ എതിരാളി; വിർചസ് സെഡാന്റെ പരീക്ഷണയോട്ടവുമായി ഫോക്‌സ്‌വാഗൺ

2021 മിനി 3 ഡോർ ഹാച്ച്ബാക്ക് ഇന്ത്യയിലേക്കും, പരീക്ഷണയോട്ടം ആരംഭിച്ച് കമ്പനി

ഇന്റീരിയറിന്റെ ചിത്രം കുറച്ച് മാറ്റങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായത് അനലോഗ് ഡയലുകൾക്ക് പകരമായി ഒരു പുതിയ ഫ്രീ-സ്റ്റാൻഡിംഗ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഉപയോഗിച്ചിരിക്കുന്നതാണ്.

2021 മിനി 3 ഡോർ ഹാച്ച്ബാക്ക് ഇന്ത്യയിലേക്കും, പരീക്ഷണയോട്ടം ആരംഭിച്ച് കമ്പനി

ഗിയർ-ലിവറും പുതുക്കി. സെന്റർ കൺസോളിൽ ഒരു വൃത്താകൃതിയിലുള്ള അപ്പർ സെക്ഷൻ ഉൾക്കൊള്ളുന്ന ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ ഫീച്ചർ ചെയ്യുന്നത് എയർ-കോൺ കൺട്രോളുകളും എയർക്രാഫ്റ്റ്-പ്രചോദിത ടോഗിൾ സ്വിച്ചുകളും ഉൾക്കൊള്ളുന്നു.

MOST READ: പുത്തൻ കാർണിവൽ എംപിവിയെ അവതരിപ്പിച്ച് കിയ; മാറ്റങ്ങൾ ഇങ്ങനെ

2021 മിനി 3 ഡോർ ഹാച്ച്ബാക്ക് ഇന്ത്യയിലേക്കും, പരീക്ഷണയോട്ടം ആരംഭിച്ച് കമ്പനി

പരീക്ഷണയോട്ടം നടത്തിയ മോഡലിൽ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയ്ക്കുള്ള വ്യവസ്ഥയുണ്ടെന്നും തോന്നുന്നു. എന്നിരുന്നാലും ഇത് ഒരു സ്റ്റാൻഡേർഡ് ഫിറ്റായോ അല്ലെങ്കിൽ ഒരു ഓപ്ഷണൽ ആക്സസറിയായോ ലഭ്യമാകുമോയെന്ന് നിലവിൽ സ്ഥിരീകരിക്കാൻ കഴിയില്ല.

2021 മിനി 3 ഡോർ ഹാച്ച്ബാക്ക് ഇന്ത്യയിലേക്കും, പരീക്ഷണയോട്ടം ആരംഭിച്ച് കമ്പനി

മുമ്പത്തെപ്പോലെ സീറ്റുകൾ, അപ്ഹോൾസ്റ്ററി മുതൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വരെയുള്ളവയിൽ നിന്നും തെരഞ്ഞെടുക്കുന്നതിനുള്ള ഒരു നീണ്ട പട്ടിക മിനി ഒരുക്കുമെന്നു തന്നെ പ്രതീക്ഷിക്കാം. അന്താരാഷ്ട്ര മിനി 3 ഡോറിൽ എഞ്ചിൻ നിരയിൽ കമ്പനി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

2021 മിനി 3 ഡോർ ഹാച്ച്ബാക്ക് ഇന്ത്യയിലേക്കും, പരീക്ഷണയോട്ടം ആരംഭിച്ച് കമ്പനി

നിലവിൽ ഇന്ത്യയിലെ സ്റ്റാൻഡേർഡ് മിനി ഹാച്ച്ബാക്ക് 3 ഡോർ, കൺവേർട്ടിബിൾ ബോഡി സ്റ്റൈലുകളിൽ അതിന്റെ കൂപ്പർ എസ് സ്പെക്കിൽ 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് ലഭ്യമാക്കിയിരിക്കുന്നത്.

2021 മിനി 3 ഡോർ ഹാച്ച്ബാക്ക് ഇന്ത്യയിലേക്കും, പരീക്ഷണയോട്ടം ആരംഭിച്ച് കമ്പനി

ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർ‌ബോക്‌സിലേക്ക് ജോടിയാക്കിയ അതേ എഞ്ചിൻ ഓപ്ഷൻ ഉപയോഗിച്ച് പുതുക്കിയ മിനി മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയിൽ അവതരിപ്പിക്കുന്ന തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സിബി‌യു യൂണിറ്റുകളായി ഇറക്കുമതി ചെയ്യും.

Source: Autocar India

Most Read Articles

Malayalam
കൂടുതല്‍... #മിനി #mini
English summary
2021 Mini 3 Door Hatchback Spied In India Launch Soon. Read in Malayalam
Story first published: Saturday, February 27, 2021, 10:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X