2021 പോളോ GTI അവതരണം ഉടന്‍, രേഖ ചിത്രം പങ്കുവെച്ച് ഫോക്‌സ്‌വാഗണ്‍

വിപണിയില്‍ വന്‍ മാറ്റത്തിന് തയ്യാറെടുക്കുകയാണ് ജര്‍മ്മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍. അടുത്ത മാസം പുതുതലമുറ പോളോ GTI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മാതാക്കള്‍.

2021 പോളോ GTI അവതരണം ഉടന്‍, രേഖ ചിത്രം പങ്കുവെച്ച് ഫോക്‌സ്‌വാഗണ്‍

ലോക പ്രീമിയറിനു മുന്നോടിയായി, ഫോക്‌സ്‌വാഗണ്‍ പുതിയ പോളോ GTI-യുടെ ആദ്യ രേഖ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍. പോളോ ഹാച്ച്ബാക്കിന്റെ സ്‌പോര്‍ട്ട് പതിപ്പിന്റെ ലംബമായ സ്‌പോര്‍ട്ടി ഡിസൈനാണ് പുതിയ രേഖാചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്.

2021 പോളോ GTI അവതരണം ഉടന്‍, രേഖ ചിത്രം പങ്കുവെച്ച് ഫോക്‌സ്‌വാഗണ്‍

പുതിയ തലമുറ 2021 പോളോ ഹാച്ച്ബാക്ക് ഏപ്രിലില്‍ ഫോക്‌സ്‌വാഗണ്‍ പ്രദര്‍ശിപ്പിച്ച ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പോളോ GTI ലോക അരങ്ങേറ്റം നടക്കും. പുതിയ പോളോ GTI-യുടെ ഔദ്യോഗിക അരങ്ങേറ്റം 2021 ജൂണ്‍ അവസാനത്തോടെ നടക്കും.

MOST READ: മഹീന്ദ്രയുടെ ഓക്സിജൻ ഓൺ വീൽസ് പദ്ധതി പഞ്ചാബിലേക്കും, കൈയ്യടിച്ച് രാജ്യം

2021 പോളോ GTI അവതരണം ഉടന്‍, രേഖ ചിത്രം പങ്കുവെച്ച് ഫോക്‌സ്‌വാഗണ്‍

പുതുതലമുറ പോളോ അടിസ്ഥാനമാക്കിയുള്ള അതേ MQB A0 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പോളോ GTI നിര്‍മ്മിക്കാന്‍ പോകുന്നത്. അതിനാല്‍, ഇതിന് 4.05 മീറ്റര്‍ നീളവും 1.75 മീറ്റര്‍ വീതിയും 1.45 മീറ്റര്‍ ഉയരവും ആകും ലഭിക്കുക.

2021 പോളോ GTI അവതരണം ഉടന്‍, രേഖ ചിത്രം പങ്കുവെച്ച് ഫോക്‌സ്‌വാഗണ്‍

വീല്‍ബേസ് സാധാരണ പോളോയ്ക്ക് സമാനമായി 2.56 മീറ്ററും ലഗേജ് കമ്പാര്‍ട്ടുമെന്റിന്റെ ശേഷി 351 ലിറ്ററും ആയിരിക്കും. രൂപകല്‍പ്പനയുടെ കാര്യത്തില്‍, ഗോള്‍ഫ് GTI-യില്‍ കാണുന്ന അതേ ഡിസൈന്‍ തത്ത്വചിന്തയാണ് പോളോ GTI പിന്തുടരുന്നത്.

MOST READ: ടോള്‍ ചാര്‍ജ് ഈടാക്കുന്നതില്‍ നിന്ന് ടാങ്കറുകളെയും കണ്ടെയ്‌നറുകളെയും ഒഴിവാക്കി NHAI

2021 പോളോ GTI അവതരണം ഉടന്‍, രേഖ ചിത്രം പങ്കുവെച്ച് ഫോക്‌സ്‌വാഗണ്‍

ആദ്യത്തെ രേഖ ചിത്രം സംബന്ധിച്ചിടത്തോളം, പോളോ GTI-ക്ക് ആക്രമണാത്മകമായി കാണപ്പെടുന്ന ഫ്രണ്ട് ബമ്പര്‍ ലഭിക്കും. തിരശ്ചീന എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്ക് തൊട്ട് മുകളിലായി ഹെഡ്‌ലൈറ്റ് കേസിംഗിനുള്ളില്‍ തുടരുന്ന ചുവന്ന വരയും ഗ്രില്ലിലെ സവിശേഷമായ GTI ലോഗോയും ലഭിക്കുന്നു.

2021 പോളോ GTI അവതരണം ഉടന്‍, രേഖ ചിത്രം പങ്കുവെച്ച് ഫോക്‌സ്‌വാഗണ്‍

പിന്നില്‍ ഒരു ഡിഫ്യൂസര്‍, സ്പോയിലര്‍, ഡ്യുവല്‍ റൗണ്ട് ടെയില്‍പൈപ്പുകള്‍ എന്നിവയുണ്ട്. പോളോ GTI-യിലെ അലോയ് വീലുകള്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്യുമെന്ന് ഫോക്‌സ്‌വാഗണ്‍ വാഗ്ദാനം ചെയ്യുന്നു.

MOST READ: എൻഡവറിനെയും ഫോർച്യൂണറിനെയും വെല്ലുവിളിക്കാൻ പുത്തൻ ഇസൂസു MU-X എസ്‌യുവി വിപണിയിൽ

2021 പോളോ GTI അവതരണം ഉടന്‍, രേഖ ചിത്രം പങ്കുവെച്ച് ഫോക്‌സ്‌വാഗണ്‍

അലോയ് വീലുകളുടെ വലുപ്പം 17 ഇഞ്ച് ആയിരിക്കും. പുതിയ പോളോ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ് പോളോയുടെ സ്‌പോര്‍ട്‌സ് പതിപ്പ്, ഇത് ഉല്‍പ്പന്ന ലൈനിന്റെ പ്രീമിയം പതിപ്പായി മാറും.

2021 പോളോ GTI അവതരണം ഉടന്‍, രേഖ ചിത്രം പങ്കുവെച്ച് ഫോക്‌സ്‌വാഗണ്‍

ഇതിന് ഉയര്‍ന്ന ടോര്‍ക്ക് ഫ്രണ്ട്-വീല്‍ ഡ്രൈവും ചലനാത്മകമായി ക്രമീകരിച്ച സ്‌പോര്‍ട്‌സ് ചേസിസും ലഭിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ, മറ്റ് പോളോ വേരിയന്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മികച്ച ഡ്രൈവിംഗ് ഡൈനാമിക്‌സും ഇത് വാഗ്ദാനം ചെയ്യുന്നു.

MOST READ: പ്രൗഢഗംഭീരമായി പുത്തൻ ഭാവത്തിലൊരുങ്ങി ടാറ്റ സുമോ

2021 പോളോ GTI അവതരണം ഉടന്‍, രേഖ ചിത്രം പങ്കുവെച്ച് ഫോക്‌സ്‌വാഗണ്‍

സാധാരണ പോളോ ഹാച്ച്ബാക്കില്‍ നിന്ന് വ്യത്യസ്തമായി, പോളോ GTI-യുടെ ഇന്റീരിയറിന് മറ്റ് ചില സവിശേഷതകളും കമ്പനി നല്‍കിയേക്കും. പോളോ GTI-ക്ക് സ്‌പോര്‍ട്ടി ലെതര്‍ സ്റ്റിയറിംഗ് വീലും ഗിയര്‍ സെലക്ടറും ലഭിക്കാന്‍ സാധ്യതയുണ്ട്.

Most Read Articles

Malayalam
English summary
2021 Polo GTI Hatchback Launching Soon, Volkswagen Revealed First Look, All Details Here. Read in Malayalam.
Story first published: Monday, May 10, 2021, 18:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X