Just In
- 35 min ago
എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, 2021 അപ്പാച്ചെ RTR 160 4V മോഡലിന്റെ റിവ്യൂ വിശേഷങ്ങൾ
- 1 hr ago
കിയ സെൽറ്റോസ് സ്റ്റാൻഡേർഡ് പതിപ്പിൽ നിന്ന് ഗ്രാവിറ്റി എഡിഷനെ വേർതിരിക്കുന്നത് എന്ത്?
- 10 hrs ago
XUV നിരയിൽ പുത്തൻ മിഡ്സൈസ് എസ്യുവിയും മഹീന്ദ്ര പണിപ്പുരയിൽ
- 12 hrs ago
S90 സെഡാന് ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് വോള്‍വോ
Don't Miss
- News
മമത-ബിജെപി സഖ്യം ഓര്‍മ്മിപ്പിച്ച് രാഹുല്‍: ബംഗാളില്‍ ആദ്യ പ്രചാരണവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍
- Lifestyle
ഇന്നത്തെ ദിവസം ഈ രാശിക്കാര്‍ക്ക് ശുഭം; രാശിഫലം
- Movies
കേശുവായുളള മേക്കോവറില്‍ ഞെട്ടിച്ച് ദിലീപ്, ട്രെന്‍ഡിംഗായി പുതിയ പോസ്റ്റര്‍
- Sports
IPL 2021: എന്തൊരു പിശുക്ക്! റാഷിദ് എലൈറ്റ് ക്ലബ്ബില്‍ ഇനി നാലാമന്- മുന്നില്‍ അശ്വിന്
- Finance
കൊവിഡ് വ്യാപനം ശക്തമാകുന്നതിനിടെയും രാജ്യത്ത് പെട്രോള്‍ ഉപഭോഗം വര്‍ധിച്ചെന്ന് റിപ്പോർട്ട്
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
രൂപത്തിലും ഭാവത്തിലും കൂടുതൽ മിടുക്കനായി പുത്തൻ സ്കോർപിയോ; പരീക്ഷണ വീഡിയോ കാണാം
മഹീന്ദ്രയ്ക്ക് ഒരു മുഖം സമ്മാനിച്ച മോഡലാണ് സ്കോർപിയോ രാജ്യത്ത്. വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട് എസ്‌യുവിക്ക് എന്നുവേണമെങ്കിലും പറയാം. വാഹനത്തിന്റെ ആദ്യ തലമുറ മോഡൽ പുറത്തിറങ്ങിയതിനു ശേഷം ഒരു തലമുറം മാറ്റം ലഭിക്കാത്തത് ഒരു പോരായ്‌മയായി ഏവരും എടുത്തു കാണിക്കുന്ന പരാതിയുമാണ്.

എന്നാൽ ഇതിനെല്ലാം പരിഹാരമായി മഹീന്ദ്ര സ്കോർപിയോയ്ക്ക് ഒരു പുതുതലമുറ മോഡലിനെ അണിയിച്ചൊരുക്കി കഴിഞ്ഞു. രണ്ട് പതിറ്റാണ്ടോളം നീണ്ട യാത്രയ്ക്കൊടുവിൽ മിഡ്-സൈസ് എസ്‌യുവിയുടെ ഏറ്റവും പുത്തൻ പതിപ്പ് അധികം വൈകാതെ തന്നെ നിരത്തിലെത്തും.

അവതരണത്തിന് മുന്നോടിയായുള്ള സജീവ പരീക്ഷണയോട്ടത്തിലാണ് കമ്പനി. ഇപ്പോൾ പുതുതലമുറ സ്കോർപിയോയുടെ പുതിയ ചില സുപ്രധാന വിവരങ്ങൾ വെളിപ്പെടുത്തുന്ന മറ്റൊരു ടെസ്റ്റ് മോഡലും വെളിപ്പെട്ടിരിക്കുകയാണ്.
MOST READ: ഉപഭോക്ത പരാതി; നെക്സോൺ ഇവിയുടെ സബ്സിഡി താൽകാലികമായി റദ്ദാക്കി ഡൽഹി സർക്കാർ

യൂട്യൂബിൽ പവർ സ്ട്രോക്ക് പിഎസ് അപ്‌ലോഡ് ചെയ്ത ഒരു പുതിയ വീഡിയോയിൽ സ്കോർപിയോയുടെ ഏറ്റവും പുതിയ തലമുറ ആവർത്തനത്തിന് 245/65 സെക്ഷൻ ടയറുകളാണ് മഹീന്ദ്ര സമ്മാനിച്ചിരിക്കുന്നത്. കൂടാതെ ഇതിൽ 17 ഇഞ്ച് അലോയ് വീലുകളാണ് ഇടംപിടിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

പുതിയ മേൽക്കൂര റെയിലുകൾ, ഒരു ഷാർക്ക് ഫിൻ ആന്റിന, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, പുതിയ എൽഇഡി ടെയിൽ ലാമ്പുകൾ, റിയർ സ്‌പോയിലർ, ഉയർന്ന് മൗണ്ട് ചെയ്ത സ്റ്റോപ്പ് ലാമ്പ് എന്നിവയും മഹീന്ദ്ര ലഭ്യമാക്കുമെന്ന് വീഡിയോ സ്ഥിരീകരിക്കുന്നു.
MOST READ: ഇന്ത്യയിൽ ഉറൂസിന്റെ 100 യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി ലംബോർഗിനി

എസ്‌യുവിയുടെ അകത്തളത്തിൽ ക്രോം ഉൾപ്പെടുത്തലുകളുള്ള ഒരു പുതിയ മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ മഹീന്ദ്ര ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് നേരത്തെ പുറത്തു വന്നെ പരീക്ഷണ ചിത്രങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. വലതുവശത്ത് എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് സ്വിച്ചും ലഭിക്കും.

ആധുനിക കാലഘട്ടത്തിന് അനുസരിച്ച് കാറിൽ ഒരു അനലോഗ് ടാക്കോമീറ്ററും ഡിജിറ്റൽ സ്പീഡോ മീറ്ററുമായിരിക്കും വാഗ്‌ദാനം ചെയ്യുക. സ്കോർപിയോയുടെ ടോപ്പ് എൻഡ് വേരിയന്റിൽ സൺറൂഫ് ഘടിപ്പിക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
MOST READ: വിൽപ്പന ഇരട്ടിയാക്കി ടാറ്റ, ഫെബ്രുവരിയിൽ നിരത്തിലെത്തിച്ചത് 27,224 യൂണിറ്റുകൾ

മറ്റ് മിഡ്-സൈസ് എസ്‌യുവികളിൽ കാണുന്നതുപോലെ ഇത് പനോരമിക് യൂണിറ്റായിരിക്കില്ലെങ്കിലും സൺറൂഫ് ചേർക്കുന്നത് പുതിയ മഹീന്ദ്ര സ്കോർപിയോയിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കും.കണക്കിലെടുത്ത്. ഈ സവിശേഷതയുടെ നിലവിലെ ജനപ്രീതി കണക്കിലെടുത്താണ് കമ്പനിയുടെ ഈ തീരുമാനം.

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മൾട്ടിപ്പിൾ എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജുമെന്റ്, കണക്റ്റുചെയ്ത കാർ ടെക് എന്നിവയുള്ള പുതിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പുതുതലമുറ സ്കോർപിയോയ്ക്കൊപ്പം വാഗ്ദാനം ചെയ്യുമെന്നതും സ്വാഗതാർഹമാണ്.

വിപണിയിൽ തരംഗമായ ഥാറില്‍ നിന്ന് കടമെടുത്ത പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ഉപയോഗിച്ചാകും 2021 സ്‌കോര്‍പിയോ വിൽപ്പനയ്ക്ക് എത്തുക. ഇതിൽ 2.0 ലിറ്റര്‍ ടി-ജിഡി ടര്‍ബോ പെട്രോള്‍ യൂണിറ്റും 2.2 ലിറ്റര്‍ 'എംഹോക്ക്' ഡീസല്‍ യൂണിറ്റുകൾ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.