റാപ്പിഡിന്റെ എൻട്രി ലെവൽ വേരിയന്റ് റൈഡർ തിരിച്ചെത്തി; വില 7.79 ലക്ഷം രൂപ

റാപ്പിഡിന്റെ എൻട്രി ലെവൽ വേരിയന്റായിരുന്ന റൈഡറിനെ തിരികെ വിപണിയിൽ അവതരിപ്പിച്ച് സ്കോഡ. 7.79 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയ്ക്കാണ് പ്രീമിയം സെഡാനെ കമ്പനി വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

റാപ്പിഡിന്റെ എൻട്രി ലെവൽ വേരിയന്റ് റൈഡർ തിരിച്ചെത്തി; വില 7.79 ലക്ഷം രൂപ

ഉയർന്ന ഡിമാൻഡിനെ തുടർന്ന് 2020 ഡിസംബറിൽ സ്കോഡ റാപ്പിഡ് റൈഡറിനെ താത്ക്കാലികമായി പിൻവലിക്കുകയായിരുന്നു. ലഭിച്ച ബുക്കിംഗുകൾ പൂർത്തീകരിക്കുന്നതിന് മുൻഗണ കൊടുക്കാനായിരുന്നു കമ്പനി ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്.

റാപ്പിഡിന്റെ എൻട്രി ലെവൽ വേരിയന്റ് റൈഡർ തിരിച്ചെത്തി; വില 7.79 ലക്ഷം രൂപ

എങ്കിലും ഈ വിടവ് നികത്താനായി സ്കോഡ റൈഡർ പ്ലസ് വേരിയന്റും പുറത്തിറക്കിയിരുന്നു. ബേസ് മോഡലിനെക്കാൾ 50,000 രൂപ അധികം മുടക്കേണ്ടിയിരുന്ന റൈഡർ പ്ലസിന് 7.99 ലക്ഷം രൂപയാണ് കമ്പനി നിശ്ചയിച്ചത്.

MOST READ: നിരത്തില്‍ പരിക്ഷണയോട്ടത്തിനിറങ്ങി ഔഡി Q5 ഫെയ്‌സ്‌ലിഫ്റ്റ്; അവതരണം ഉടന്‍

റാപ്പിഡിന്റെ എൻട്രി ലെവൽ വേരിയന്റ് റൈഡർ തിരിച്ചെത്തി; വില 7.79 ലക്ഷം രൂപ

ഇപ്പോൾ ഏകദേശം ഒന്നര മാസത്തെ ഇടവേളയ്ക്ക് ശേഷം സ്കോഡ തങ്ങളുടെ വെബ്‌സൈറ്റിൽ റാപ്പിഡ് റൈഡർ പതിപ്പ് വീണ്ടും അവതരിപ്പിച്ചു. നിലലവിൽ 7.79 ലക്ഷം രൂപയാണ് സി-സെഗ്മെന്റ് സെഡാന്റെ പ്രാരംഭ വിലയായി മുടക്കേണ്ടത്.

റാപ്പിഡിന്റെ എൻട്രി ലെവൽ വേരിയന്റ് റൈഡർ തിരിച്ചെത്തി; വില 7.79 ലക്ഷം രൂപ

ഇന്ത്യയിലെ ചില സബ് 4 മീറ്റർ സെഡാനുകളേക്കാളും വില കുറവായിരുന്നു എന്ന കാര്യമാണ് സ്കോഡ റാപ്പിഡ് റൈഡറിനെ ഇത്രയും ജനപ്രിയമാക്കിയത്. കൂടാതെ മിഡ്-സൈസ് സെഡാനിൽ പ്രതീക്ഷിക്കുന്ന അവശ്യ സവിശേഷതകളിൽ ഭൂരിഭാഗവും ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡ് വാഗ്ദാനം ചെയ്‌തും കരുത്തേകി.

MOST READ: ഐ-ടർബോ പതിപ്പുമായി കൂടുതൽ കരുത്താർജിച്ച് ആൾട്രോസ്; ആദ്യ ഡ്രൈവ് റിവ്യൂ

റാപ്പിഡിന്റെ എൻട്രി ലെവൽ വേരിയന്റ് റൈഡർ തിരിച്ചെത്തി; വില 7.79 ലക്ഷം രൂപ

ഇപ്പോൾ 30,000 രൂപയുടെ അധിക വിലയുള്ള എൻ‌ട്രി ലെവൽ റാപ്പിഡ് ഇപ്പോഴും വിപണിയിൽ ഏറ്റവും വാല്യൂ ഫോർ മണി വാഹനമാണ്. റാപ്പിഡ് വേരിയന്റിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 2-ഡിൻ ഓഡിയോ സിസ്റ്റം, ഇലക്ട്രിക് ഒആർവിഎം, എബിഎസ്, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഒരു ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു.

റാപ്പിഡിന്റെ എൻട്രി ലെവൽ വേരിയന്റ് റൈഡർ തിരിച്ചെത്തി; വില 7.79 ലക്ഷം രൂപ

സി-സെഗ്മെന്റ് ശ്രേണിയിലെ ഏറ്റവും വിലകുറഞ്ഞ റാപ്പിഡ് റൈഡറിന് 1.0 ലിറ്റർ 3 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് കരുത്തേകുന്നത്. ഇത് പരമാവധി 108 bhp പവറും 175 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: പുത്തൻ കോമ്പസ് എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ ഇങ്ങനെ

റാപ്പിഡിന്റെ എൻട്രി ലെവൽ വേരിയന്റ് റൈഡർ തിരിച്ചെത്തി; വില 7.79 ലക്ഷം രൂപ

ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷന്‍ ഇല്ലാതെ ഇത് ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. റൈഡർ വേരിയന്റ് തിരിച്ചെത്തിയത് വാഹന പ്രേമികൾക്ക് സന്തോഷകരമായ വാർത്തയാണ്.

റാപ്പിഡിന്റെ എൻട്രി ലെവൽ വേരിയന്റ് റൈഡർ തിരിച്ചെത്തി; വില 7.79 ലക്ഷം രൂപ

എന്നിരുന്നാലും നിലവിലെ തലമുറ റാപ്പിഡ് നിർത്തലാക്കാൻ സ്കോഡയ്ക്ക് പദ്ധതിയുണ്ട്. പകരം 2021-ൽ ഇന്ത്യയ്ക്കായി പുതിയ വലിയ മിഡ് സൈസ് സെഡാൻ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
2021 Skoda Rapid Rider Relaunched In India. Read in Malayalam
Story first published: Wednesday, January 20, 2021, 10:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X