ഫുൾ സൈസ് എസ്‌യുവികൾക്ക് ബദലാവാൻ ടാറ്റ സഫാരി

2021 സഫാരിയെ ഉടൻ ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കാൻ തയാറെടുത്തിരിക്കുകയാണ് ടാറ്റ. അതിന്റെ ഭാഗമായി വരാനിരിക്കുന്ന ഏഴ് സീറ്റർ എസ്‌യുവിയുടെ ഉത്പാദനവും കമ്പനി ആരംഭിച്ചിരുന്നു.

ഫുൾ സൈസ് എസ്‌യുവികൾക്ക് ബദൽ മോഡലാവാൻ ടാറ്റ സഫാരി

മിഡ്-സൈസ് അഞ്ച് സീറ്റർ എസ്‌യുവികളെ അടിസ്ഥാനമാക്കിയുള്ള മൂന്ന്-വരി മോഡലുകളുടെ ജനപ്രീതിയാണ് ഈ കാറിന്റെ പിന്നിലും പ്രവർത്തിച്ചിരിക്കുന്നത്. അടുത്ത തലമുറയിലെ XUV500 ഏപ്രിലിൽ വിൽപ്പനയ്ക്ക് എത്തുമെന്നതിനാൽ വളരുന്ന സെഗ്മെന്റിനെ പരമാവധി പ്രയോജനപ്പെടുത്താനാണ് ടാറ്റ ആഗ്രഹിക്കുന്നത്.

ഫുൾ സൈസ് എസ്‌യുവികൾക്ക് ബദൽ മോഡലാവാൻ ടാറ്റ സഫാരി

കൂടാതെ സഫാരി എന്ന ഐതിഹാസിക മോഡലിന്റെ തിരിച്ചുവരവിനെയും പുതിയ പതിപ്പ് അടയാളപ്പെടുത്തുന്നു എന്നതാണ് ശ്രദ്ധേയം. മാത്രമല്ല പ്രീമിയം സെഗ്‌മെന്റുകളിൽ വ്യാപകമായി മത്സരിക്കാനുള്ള ടാറ്റയുടെ ഉദ്ദേശ്യവും ഇത് കാണിക്കുന്നു.

MOST READ: ആവേശമുണര്‍ത്തി മാഗ്നൈറ്റിന്റെ ഡെലിവറി; ഒറ്റ ദിവസം നിരത്തിലെത്തിച്ചത് 100 യൂണിറ്റുകള്‍

ഫുൾ സൈസ് എസ്‌യുവികൾക്ക് ബദൽ മോഡലാവാൻ ടാറ്റ സഫാരി

ഏഴ് സീറ്റർ സഫാരി ശരിക്കും ഹാരിയറിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അതായത് ഒപ്റ്റിമൽ മോഡുലാർ എഫിഷ്യന്റ് ഗ്ലോബൽ അഡ്വാൻസ്ഡ് (ഒമേഗ) പ്ലാറ്റ്ഫോമിന് പിന്തുണ നൽകിയാണ് വാഹനം നിർമിച്ചിരിക്കുന്നതെന്ന് സാരം.

ഫുൾ സൈസ് എസ്‌യുവികൾക്ക് ബദൽ മോഡലാവാൻ ടാറ്റ സഫാരി

ലാൻഡ് റോവറിന്റെ നിപുണമായ D8-ൽ നിന്ന് ഉരുത്തിരിഞ്ഞ ആർക്കിടെക്ചർ ഡിസ്കവറി സ്പോർട്ടിലും കണ്ടെത്താനാകും. നേരിട്ടുള്ള എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ശ്രേണിയിൽ അല്പം ഉയർന്നതാണെന്ന് കണക്കാക്കാം.

MOST READ: നിറംമങ്ങി ഫോർഡ് ഇന്ത്യ; ഡിസംബർ മാസത്തെ മോഡൽ തിരിച്ചുള്ള വിൽപ്പന ഇങ്ങനെ

ഫുൾ സൈസ് എസ്‌യുവികൾക്ക് ബദൽ മോഡലാവാൻ ടാറ്റ സഫാരി

ഹാരിയറിന് 13.84 ലക്ഷം മുതൽ 20.30 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.എന്നാൽ മൂന്ന്-വരി സഫാരിക്ക് ഏകദേശം. 16 ലക്ഷം മുതൽ 22 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വില നിശ്ചയിക്കുക.

ഫുൾ സൈസ് എസ്‌യുവികൾക്ക് ബദൽ മോഡലാവാൻ ടാറ്റ സഫാരി

എങ്കിലും അടുത്തിടെ പുറത്തിറക്കിയ ടൊയോട്ട ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ് (29.98 ലക്ഷം മുതൽ 37.58 ലക്ഷം രൂപ വരെ) പോലുള്ള ഫുൾ-സൈസ് എസ്‌യുവികളുമായി താരതമ്യപ്പെടുത്തുമ്പോൾ മോഡലിന്റെ വില വളരെ കുറവാണ്.

MOST READ: EQC ഇലക്ട്രിക് എസ്‌യുവി പൂര്‍ണമായും വിറ്റഴിച്ച് മെര്‍സിഡീസ് ബെന്‍സ്

ഫുൾ സൈസ് എസ്‌യുവികൾക്ക് ബദൽ മോഡലാവാൻ ടാറ്റ സഫാരി

4×4 ഓപ്ഷനുകളുടെ അഭാവമാണ് ഏക പോരായ്‌മയായി ആകെ പറയാവുന്നത്. സമീപ ഭാവിയിൽ ഇത് പരിഹരിക്കാനാകും. കാരണം അഡാപ്റ്റീവ് ആർക്കിടെക്ചർ അനുസരിച്ച് ഓൾ-വീൽ ഡ്രൈവ്, വൈദ്യുതീകരണം എന്നിവ ഉൾപ്പെടെയുള്ള കൂടുതൽ ഡ്രൈവ് ട്രെയിൻ മെച്ചപ്പെടുത്തലുകൾക്ക് ഇത് അനുയോജ്യമാണ് എന്നതു തന്നെയാണ്.

ഫുൾ സൈസ് എസ്‌യുവികൾക്ക് ബദൽ മോഡലാവാൻ ടാറ്റ സഫാരി

2021 ടാറ്റ സഫാരി 2.0 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനോടൊയാകും നിരത്തിലെത്തുക. ഇത് പരമാവധി 170 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാകും. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഹ്യുണ്ടായിയിൽ നിന്നുള്ള ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി എഞ്ചിൻ ജോടിയാക്കും.

MOST READ: അഴകും ആഡംബരവും; 2021 ഔഡി A4 ആദ്യ ഡ്രൈവ് വിശേഷങ്ങള്‍

ഫുൾ സൈസ് എസ്‌യുവികൾക്ക് ബദൽ മോഡലാവാൻ ടാറ്റ സഫാരി

ഫുൾ-സൈസ് എസ്‌യുവികളുമായി താരതമ്യപ്പെടുത്തുമ്പോൾ സഫാരിക്ക് പവർ കുറവാണെങ്കിലും ദൈനംദിന സാഹചര്യങ്ങളെ നേരിടാൻ ആവശ്യമായ പെർഫോമൻസ് വാഹനത്തിനുണ്ട് എന്ന കാര്യവും ശ്രദ്ധേയമാണ്.

ഫുൾ സൈസ് എസ്‌യുവികൾക്ക് ബദൽ മോഡലാവാൻ ടാറ്റ സഫാരി

കൂടാതെ 2021 ടാറ്റ സഫാരിയുടെ സവിശേഷതകളിൽ 8.8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, മൾട്ടി-ഫംഗ്ഷണൽ സ്റ്റിയറിംഗ് മൗണ്ട് ചെയ്ത നിയന്ത്രണങ്ങൾ, ഡ്രൈവ് മോഡുകൾ തുടങ്ങിയവയെല്ലാം ഇടംപിടിക്കുകയും ചെയ്യും.

Most Read Articles

Malayalam
English summary
2021 Tata Safari To Alternative Of Full-Size SUVs. Read in Malayalam
Story first published: Saturday, January 16, 2021, 16:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X