അപൂർവവും രസകരവുമായ ഒരു എസ്‌യുവി; പരിചയപ്പെടാം മിത്സുവോക ബഡിയെ

അന്താരാഷ്‌ട്ര വിപണിയിലെ വാഹന വ്യവസായത്തിലെ ഒരു കുഞ്ഞൻ ബ്രാൻഡാണ് മിത്സുവോക. അധികമാരും കേട്ടുകേൾവിയില്ലാത്ത ഈ വാഹന നിർമാണ കമ്പനി അത്ര മോശക്കാരുമല്ല കേട്ടോ.

അപൂർവവും രസകരവുമായ ഒരു എസ്‌യുവി; പരിചയപ്പെടാം മിത്സുവോക ബഡിയെ

C2 കോർ‌വെ, മാസ്‌ഡ MX5 അടിസ്ഥാനമാക്കിയുള്ള റോക്ക് സ്റ്റാർ, , ടൊയോട്ട കൊറോളയെ അടിസ്ഥാനമാക്കിയുള്ള റ്യുഗി എന്നിവ പോലുള്ള സവിശേഷമായ വാഹനങ്ങൾ നിർമ്മിക്കുന്നതിൽ പ്രശസ്തമായ ഒരു ചെറിയ ജാപ്പനീസ് വാഹന നിർമാതാക്കളാണ് മിത്സുവോക.

അപൂർവവും രസകരവുമായ ഒരു എസ്‌യുവി; പരിചയപ്പെടാം മിത്സുവോക ബഡിയെ

കഴിഞ്ഞ വർഷം 'ബഡി' എന്ന പേരിൽ കമ്പനി ഒരു എസ്‌യുവി മോഡലിനെ കൂടി പരിചയപ്പെടുത്തുകയുണ്ടായി. ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനമെന്ന നിലയിൽ ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്‌തിരുന്നു.

അപൂർവവും രസകരവുമായ ഒരു എസ്‌യുവി; പരിചയപ്പെടാം മിത്സുവോക ബഡിയെ

എസ്‌യുവികളുടെ പരമ്പര്യേതര സ്റ്റൈലിംഗിൽ നിന്നും അൽപം വ്യത്യ‌സ്‌തമായാണ് ബഡ്ഡിയെ മിത്സുവോക രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. എന്നാൽ ടൊയോട്ട RAV4 അടിസ്ഥാനമാക്കിയാണ് ഈ വാഹനം നിർമിച്ചിരിക്കുന്നത് എന്നകാര്യവും വളരെ ശ്രദ്ധേയമാണ്.

അപൂർവവും രസകരവുമായ ഒരു എസ്‌യുവി; പരിചയപ്പെടാം മിത്സുവോക ബഡിയെ

ഇക്കാര്യം തിരിച്ചറിയാൻ കുറച്ച് ബുദ്ധിമുട്ടാണെങ്കിലും വാസ്‌തവം അതാണ്. എസ്‌യുവിയുടെ ബാഹ്യ രൂപകൽപ്പന 1970 മുതൽ വിപണിയിൽ എത്തുന്ന ഷെവർലെ K5 ബ്ലേസറിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നുണ്ട്. മുൻവശത്ത് വിശാലമായ വലിയ ഗ്രില്ലാണ് പ്രധാന ആകർഷണം.

അപൂർവവും രസകരവുമായ ഒരു എസ്‌യുവി; പരിചയപ്പെടാം മിത്സുവോക ബഡിയെ

തിരശ്ചീനമായ ക്രോം സ്ട്രിപ്പ് മധ്യഭാഗത്ത് ഇടംപിടിച്ചിരിക്കുന്നത് ഒരു പ്രീമിയം ലുക്ക് നൽകാനും ഏറെ സഹായിച്ചിട്ടുണ്ടെന്നു വേണം പറയാൻ. ഓരോ വശത്തും ലംബമായി അടുക്കിയിരിക്കുന്ന ചതുരാകൃതിയിലുള്ള ഹെഡ്‌ലൈറ്റുകളും അതിസുന്ദരമാണ്.

അപൂർവവും രസകരവുമായ ഒരു എസ്‌യുവി; പരിചയപ്പെടാം മിത്സുവോക ബഡിയെ

പതിറ്റാണ്ടുകൾക്ക് മുമ്പ് കാറുകളിൽ കണ്ട സ്റ്റീൽ ബമ്പറുകളോട് സാമ്യമുള്ളതാണ് മിത്സുവോക ബഡിയുടെ ഫ്രണ്ട് ബമ്പർ. വശക്കാഴ്ച്ചയിൽ RAV4 എസ്‌യുവിയെ അപേക്ഷിച്ച് നിരവധി മാറ്റങ്ങളൊന്നും‌ ഉൾ‌പ്പെടുന്നില്ല. അതോടൊപ്പം മോഡലിന് ഡോർ‌ ക്ലാഡിംഗുകളും വീൽ‌ ആർച്ച് ക്ലാഡിംഗുകളും കമ്പനി സമ്മാനിച്ചിട്ടുണ്ട്.

അപൂർവവും രസകരവുമായ ഒരു എസ്‌യുവി; പരിചയപ്പെടാം മിത്സുവോക ബഡിയെ

റെട്രോ രൂപകൽപ്പന പൂർത്തിയാക്കുന്ന ഒരു കൂട്ടം റെട്രോ-സ്റ്റൈൽ വീലുകളാണ് ബഡ്ഡിക്ക് നൽകിയിരിക്കുന്നത്. പിൻഭാഗത്ത് ഒരു ജോഡി ലംബമായി അടുക്കിയ ടെയിൽ ‌ലൈറ്റുകൾക്കൊപ്പം പുനർ‌രൂപകൽപ്പന ചെയ്‌ത ടെയിൽ‌ഗേറ്റും കമ്പനി ഒരുക്കിയിട്ടുണ്ട്. പിൻ ബമ്പറിനും ഒരു റെട്രോ ശൈലിയാണ് നൽകുന്നത്.

അപൂർവവും രസകരവുമായ ഒരു എസ്‌യുവി; പരിചയപ്പെടാം മിത്സുവോക ബഡിയെ

അതിൽ ക്രോം അലങ്കാരങ്ങളും ഉൾക്കൊള്ളുന്നുണ്ട്. കൂടാതെ ടെയിൽ‌ഗേറ്റിന് കറുത്ത പശ്ചാത്തലമുള്ള ബോൾഡ് 'മിത്സുവോക' ബാഡ്‌ജും ലഭിക്കുന്നുണ്ട്. കാഴ്ച്ചയിൽ പഴമക്കാരനായി തോന്നുമെങ്കിലും കാറിന്റെ ഇന്റീരിയർ പൂർണമായും ആധുനികമാണ്.

അപൂർവവും രസകരവുമായ ഒരു എസ്‌യുവി; പരിചയപ്പെടാം മിത്സുവോക ബഡിയെ

ഒരേ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓഡിയോ, HVAC നിയന്ത്രണങ്ങൾ എന്നിവ ഉൾപ്പെടെ രൂപകൽപ്പനയും ഉപകരണങ്ങളും ടൊയോട്ട RAV4 എസ്‌യുവിയിൽ നിന്നും അതേപടി പകർത്തിയിട്ടുണ്ട്. എന്നാൽ വൈറ്റ് ലെതർ അപ്ഹോൾസ്റ്ററി ഉപയോഗിച്ച് അകത്തളം മിത്സുവോക നവീകരിച്ചിട്ടുണ്ട്.

അപൂർവവും രസകരവുമായ ഒരു എസ്‌യുവി; പരിചയപ്പെടാം മിത്സുവോക ബഡിയെ

2.0 ലിറ്റർ പെട്രോൾ, 2.5 ലിറ്റർ പെട്രോൾ-ഇലക്ട്രിക് ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് മിത്സുവോക ബഡിയിൽ തെരഞ്ഞെടുക്കാനാവുന്നത്. 40,000 യുഎസ് ഡോളറാണ് വാഹനത്തിനായി മുടക്കേണ്ട പ്രാരംഭ വില. അതായത് ഏകദേശം 29.83 ലക്ഷം രൂപ.

അപൂർവവും രസകരവുമായ ഒരു എസ്‌യുവി; പരിചയപ്പെടാം മിത്സുവോക ബഡിയെ

കഴിഞ്ഞ വർഷം ആദ്യ ബാച്ചിൽ എസ്‌യുവിയുടെ 200 യൂണിറ്റുകൾ മാത്രമാണ് ജാപ്പനീസ് ബ്രാൻഡ് ഉത്പാദിപ്പിച്ചത്. വെറും നാല് ദിവസത്തിനുള്ളിൽ വാഹനം വിറ്റുപോയി. ആദ്യ ബാച്ച് വാഹനങ്ങളുടെ ഡെലിവറികൾ 2023 ഓടെ പൂർത്തിയാകുമെന്നാണ് മിത്സുവോക അറിയിച്ചിരിക്കുന്നത്. അതിനുശേഷം രണ്ടാമത്തെ ബാച്ചിന്റെ നിർമാണത്തിലേക്ക് കമ്പനി പ്രവേശിക്കും.

Most Read Articles

Malayalam
English summary
A Limited Production Retro-American-Style SUV Mitsuoka Buddy. Read in Malayalam
Story first published: Tuesday, July 27, 2021, 9:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X