മാഗ്നൈറ്റിലൂടെ തലവര തെളിഞ്ഞ് നിസാന്‍; മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വില്‍പ്പനയില്‍ വന്‍മാറ്റം

ഇന്ത്യന്‍ വിപണിയില്‍ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് നിര്‍മ്മാതാക്കളായ നിസാന്‍. മാഗ്നൈറ്റ് എന്നൊരു മോഡലാണ് നിസാന്റെ തലവര മാറ്റിയതെന്ന് വേണം പറയാന്‍.

മാഗ്നൈറ്റിലൂടെ തലവര തെളിഞ്ഞ് നിസാന്‍; മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വില്‍പ്പനയില്‍ വന്‍മാറ്റം

വാഹനം വിപണിയില്‍ എത്തി ശേഷമുള്ള ആദ്യ മാസത്തെ നിസാന്റെ വില്‍പ്പന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എന്തായാലും നിസാന്റെ തലവര മാറിയെന്ന് വേണം പറയാന്‍.

മാഗ്നൈറ്റിലൂടെ തലവര തെളിഞ്ഞ് നിസാന്‍; മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വില്‍പ്പനയില്‍ വന്‍മാറ്റം

ആദ്യ മാസത്തില്‍ തന്നെ 30,000-ത്തിലധികം ബുക്കിംഗുകളുമായി സബ്-ഫോര്‍ മീറ്റര്‍ കോംപാക്ട് ക്രോസ്ഓവര്‍ ശക്തമായ വില്‍പ്പനയാണ് നേടിയെടുത്തിരിക്കുന്നത്. 2021 ജനുവരിയില്‍ 4,021 യൂണിറ്റുകള്‍ വിറ്റഴിച്ചതില്‍ ഭൂരിഭാഗവും മാഗ്‌നൈറ്റ് ആണ്.

MOST READ: പുതിയ ടിയാഗൊ ലിമിറ്റഡ് എഡിഷൻ സ്വന്തമാക്കാൻ സാധിക്കുന്നത് 2,000 പേർക്ക് മാത്രം

മാഗ്നൈറ്റിലൂടെ തലവര തെളിഞ്ഞ് നിസാന്‍; മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വില്‍പ്പനയില്‍ വന്‍മാറ്റം

നിസാന്‍ ഇന്ത്യയുടെ വില്‍പ്പനയില്‍ 184.57 ശതമാനം വളര്‍ച്ചയാണ് ഇതോടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 1,413 യൂണിറ്റുകള്‍ മാത്രമാണ് ജാപ്പനീസ് കമ്പനിയ്ക്ക് വിറ്റത്.

മാഗ്നൈറ്റിലൂടെ തലവര തെളിഞ്ഞ് നിസാന്‍; മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വില്‍പ്പനയില്‍ വന്‍മാറ്റം

മാഗ്‌നൈറ്റിന്റെ ഡെലിവറികള്‍ കമ്പനി ആരംഭിച്ചത് ഡിസംബര്‍ അവസാന വാരത്തിലാണ്. തെരഞ്ഞെടുത്ത വിപണികളില്‍ 9 മാസത്തിലധികം കാത്തിരിപ്പ് കാലയളവ് നിശ്ചയിക്കുന്ന മാഗ്‌നൈറ്റിന്റെ ഉത്പാദന പരിമിതികള്‍ പരിഹരിക്കാനും പരമാവധി സാധ്യതകള്‍ സൃഷ്ടിക്കാനും കമ്പനി പരിശ്രമിക്കുന്നു.

MOST READ: ഡീസല്‍ എഞ്ചിനും 18.6 കിലോമീറ്റര്‍ മൈലേജും; C5 എയര്‍ക്രോസ് എസ്‌യുവിയെ അവതരിപ്പിച്ച് സിട്രണ്‍

മാഗ്നൈറ്റിലൂടെ തലവര തെളിഞ്ഞ് നിസാന്‍; മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വില്‍പ്പനയില്‍ വന്‍മാറ്റം

ഏകദേശം മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിസാന്റെ വില്‍പ്പനയില്‍ പോസിറ്റീവ് വളര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരൊറ്റ മോഡലിന്റെ വിജയത്തിലാണെങ്കിലും 2021-ലെ നിസാന്‍ ഇന്ത്യയുടെ പുതുവര്‍ഷ വില്‍പ്പന തിളക്കമാര്‍ന്നതെന്ന് വേണം പറയാന്‍.

മാഗ്നൈറ്റിലൂടെ തലവര തെളിഞ്ഞ് നിസാന്‍; മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വില്‍പ്പനയില്‍ വന്‍മാറ്റം

പുതിയ മിനി എസ്‌യുവി ഇന്തോനേഷ്യയിലേക്കും കമ്പനി കയറ്റുമതി ചെയ്യുന്നുണ്ട്. ഈ വിഭാഗത്തില്‍ പ്രവേശിക്കാനൊരുങ്ങുന്ന റെനോ കിഗറിനൊപ്പം, മാഗ്‌നൈറ്റിന്റെ ഉത്പാദന ശേഷി വര്‍ധിപ്പിക്കാനും കാത്തിരിപ്പ് കാലയളവ് ന്യായമായ തലത്തിലേക്ക് കൊണ്ടുവരാനും നിസാന്‍ പദ്ധതിയിടുന്നുണ്ട്.

MOST READ: പഴയതും യോഗ്യമല്ലാത്തതുമായ വാഹനങ്ങൾ ഒഴിവാക്കാൻ സ്ക്രാപ്പിംഗ് നയം പ്രഖ്യാപിച്ച് കേന്ദ്രം

മാഗ്നൈറ്റിലൂടെ തലവര തെളിഞ്ഞ് നിസാന്‍; മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വില്‍പ്പനയില്‍ വന്‍മാറ്റം

വളര്‍ന്നുവരുന്ന വിപണികള്‍ക്കായി പ്രത്യേകമായി വികസിപ്പിച്ചെടുത്ത റെനോ-നിസാന്‍ പങ്കാളിത്തത്തില്‍ ഉള്ള CMF-A+ മോഡുലാര്‍ ആര്‍ക്കിടെക്ച്ചര്‍ അടിസ്ഥാനത്തിലാണ് മാഗ്‌നൈറ്റ് വിപണിയില്‍ എത്തുന്നത്.

മാഗ്നൈറ്റിലൂടെ തലവര തെളിഞ്ഞ് നിസാന്‍; മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വില്‍പ്പനയില്‍ വന്‍മാറ്റം

യഥാര്‍ത്ഥത്തില്‍ അഞ്ച് വര്‍ഷം മുമ്പ് ഡാറ്റ്‌സന്‍ ഗോ ക്രോസ് ആശയം എന്ന നിലയിലാണ് ആരംഭം. ഡാറ്റ്‌സന്‍ ബ്രാന്‍ഡ് പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടതിനാല്‍, കോംപാക്ട് ക്രോസ്ഓവര്‍ പ്രോജക്റ്റ് പാരന്റ് ബ്രാന്‍ഡിലേക്ക് നല്‍കുകയും അതിനനുസരിച്ച് സ്‌റ്റൈലിംഗ് മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു.

MOST READ: ക്രെറ്റയേക്കാളും സെൽറ്റോസിനെക്കാളും വിശാലം; കുഷാഖ് വ്യത്യസ്‌തനാകുന്നത് ഇങ്ങനെ

മാഗ്നൈറ്റിലൂടെ തലവര തെളിഞ്ഞ് നിസാന്‍; മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വില്‍പ്പനയില്‍ വന്‍മാറ്റം

രണ്ട് പെട്രോള്‍ എഞ്ചിനുകള്‍ക്കൊപ്പം നിസാന്‍ മാഗ്‌നൈറ്റ് ലഭ്യമാണ്. അടിസ്ഥാന വേരിയന്റുകള്‍ക്ക് 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എഞ്ചിനും, ഉയര്‍ന്ന വേരിയന്റുകള്‍ ഒരേ യൂണിറ്റിന്റെ ടര്‍ബോചാര്‍ജ്ഡ് യൂണിറ്റും ലഭിക്കുന്നു.

മാഗ്നൈറ്റിലൂടെ തലവര തെളിഞ്ഞ് നിസാന്‍; മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വില്‍പ്പനയില്‍ വന്‍മാറ്റം

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ശ്രേണിയിലുടനീളം സ്റ്റാന്‍ഡേര്‍ഡാണ്, എന്നാല്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന് ഒരു സിവിടിയും ലഭിക്കും. റെനോ കിഗറും അതേ ലൈനപ്പ് മുന്നോട്ട് കൊണ്ടുപോകുന്നു, മാത്രമല്ല എഎംടിയുടെ ഒരു ഓപ്ഷനും ചേര്‍ക്കുന്നു.

Most Read Articles

Malayalam
English summary
After 3 Years Nissan Highest Sales In January 2021, Magnite Help In Sales Numbers. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X