Just In
- 48 min ago
കൊവിഡ്-19 വില്ലനായി; പുതുതലമുറ ഒക്ടാവിയയുടെ അരങ്ങേറ്റം വൈകുമെന്ന് സ്കോഡ
- 2 hrs ago
കൊവിഡ്-19 രണ്ടാം തരംഗം; വീണ്ടും ഭീതിയോടെ വീക്ഷിച്ച് വാഹന വ്യവസായം
- 2 hrs ago
പൾസർ NS125 മോഡലുമായി ബജാജ് വിപണിയിൽ, വില 93,690 രൂപ
- 3 hrs ago
നാല് പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് മോട്ടോർസൈക്കിളുകളുമായി ജോയ് ഇ-ബൈക്ക്
Don't Miss
- News
രാഹുൽ ഗാന്ധിക്ക് കൊവിഡ്, അടുത്ത് ഇടപഴകിയവർ സുരക്ഷിതരായിരിക്കണമെന്ന് രാഹുൽ
- Sports
IPL 2021- 20 കളികളില്‍ ഫിഫ്റ്റിയില്ല, ധോണി സിഎസ്കെയ്ക്കു ബാധ്യതയോ? പ്രതികരിച്ച് ടീം സിഇഒ
- Travel
മടിച്ചിരുന്ന ക്ഷേത്രപാലകനും കാളരാത്രിയമ്മയുടെ തണ്ണീരമൃത് നെയ്യപ്പവും...ഐതിഹ്യങ്ങളിലെ മഡിയന്‍ കൂലോം ക്ഷേത്രം
- Movies
വിവാഹമോചനമാണ് അവരുടെ ആവശ്യം; എൻ്റെ കൂടെ ജീവിക്കാൻ പറ്റില്ലെന്ന് തീർത്ത് പറഞ്ഞു, ഭീഷണികളെ കുറിച്ച് അമ്പിളി ദേവി
- Lifestyle
റമദാന് 2021: വ്രതശുദ്ധിയില്‍ പുണ്യമാസം അറിഞ്ഞിരിക്കാം ഇതെല്ലാം
- Finance
സ്വര്‍ണവിലയില്‍ നേരിയ കുറവ്; പൊന്ന് വാങ്ങണോ വില്‍ക്കണോ?
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കൈഗറിന്റെ വരവ് ഗംഭിരമാക്കാന്‍ റെനോ; ഡീലര്‍ഷിപ്പ് ശ്യംഖല വര്‍ധിച്ചിച്ചു
തങ്ങളുടെ പുതിയ കോംപാക്ട് എസ്യുവിയായ കൈഗറിന്റെ വരവ് രാജ്യത്ത് ഗംഭിരമാക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കളായ റെനോ. PPS മോട്ടോര്‍സ് എന്ന ഡീലര്‍ഷിപ്പ് നാമത്തോടെ തെലങ്കാന സംസ്ഥാനത്ത് അഞ്ച് പുതിയ ഡീലര്‍ഷിപ്പുകള്‍ റെനോ തുറക്കുന്നു.

LB നഗര്‍, കൊമ്പള്ളി, മലക്പേട്ട്, വാറങ്കല്‍, നിസാമാബാദ് എന്നിവിടങ്ങളിലാണ് ഈ ഔട്ട്ലെറ്റുകള്. ഇതോടെ രാജ്യത്തെ മൊത്തം ഡീലര്‍ഷിപ്പുകളുടെ എണ്ണം 18 ആക്കി ഈ ഷോറൂമുകള്‍ക്ക് പുറമെ ഏഴ് ഷോറൂമുകള്‍ കൂടി തുറക്കാന്‍ ഫ്രഞ്ച് കാര്‍ നിര്‍മാതാവ് പദ്ധതിയിടുന്നു.

90 മിനിറ്റിനുള്ളില്‍ റെനോ കാറുകളുടെ സേവനം വാഗ്ദാനം ചെയ്യുന്ന PPS സേവന കേന്ദ്രങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് പിറ്റ്സ്റ്റോപ്പ് സേവനം ലഭിക്കും. കൈഗറിനായി വിപണിയില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും കമ്പനി അവകാശപ്പെടുന്നു.
MOST READ: സെഗ്മെന്റിലെ "സുരക്ഷിതവും ശക്തവുമായ എസ്യുവി" ഫോക്സ്വാഗൺ ടൈഗൂൺ

എല്ലാ PPS റെനോ ഷോറൂമുകളിലും ഉപഭോക്താക്കള്‍ക്ക് കൈഗറിനെ ടെസ്റ്റ് ഡ്രൈവ് ചെയ്യാനും, 11,000 രൂപ ബുക്കിംഗ് തുക നല്കി കാര്‍ ബുക്ക് ചെയ്യാനും കഴിയും. ഡെലിവറികള്‍ 2021 മാര്‍ച്ച് 3 മുതല്‍ ആരംഭിക്കും.

ഫെബ്രുവരി 15-നാണ് കൈഗര്‍ വിപണിയിലെത്തിയത്. 5.45 ലക്ഷം രൂപ പ്രാരംഭ എക്സ്ഷോറൂം വിലയ്ക്കാണ് വിപണിയില്‍ എത്തുന്നത്. രണ്ട് എഞ്ചിന് ഓപ്ഷനുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
MOST READ: ജിംനിയുടെ അവതരണം സ്ഥിരീകരിക്കാതെ മാരുതി സുസുക്കി; നിരാശരായി വാഹന പ്രേമികള്‍

1.0 ലിറ്റര്‍, 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിനുകള്‍ക്കൊപ്പം മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഡ്യുവല്‍ ടോണ്‍ ഓപ്ഷനുമായി 6 ബോഡി കളറുകളില്‍ കാര്‍ ലഭ്യമാണ്.

RXE, RXL, RXT, RXZ എന്നീ നാല് ട്രിമ്മുകളിലാകും കൈഗര്‍ ലഭ്യമാകുന്നത്. എല്‍ഇഡി ഡിആര്‍എല്‍, C-ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, 17 ഇഞ്ച് വീലുകള്‍, റൂഫ് റെയിലുകള്‍, ഡ്യുവല്‍-ടോണ്‍ ഓപ്ഷന് എന്നിവ എല്ലാ ട്രിമ്മുകളിലും ലഭ്യമാണ്.

WOW (വര്‍ക്ക്ഷോപ്പ് ഓണ്‍ വീല്‍സ്) ലൈറ്റ് കണ്‍സെപ്റ്റ് അവതരിപ്പിക്കുന്നതിലൂടെ ആനുകാലിക പരിപാലനത്തിനായി PPS മോട്ടോര്‍സ് സര്‍വീസ് അറ്റ് ഡോര്‍സ്റ്റെപ്പ് ആശയം ആരംഭിച്ചു. കൂടാതെ, ഇത് വര്‍ക്ക് ഷോപ്പുകളില്‍ പിറ്റ് സ്റ്റോപ്പ് സേവനം അവതരിപ്പിച്ചു, ഇത് 90 മിനിറ്റിനുള്ളില്‍ റെനോ കാറുകളുടെ സേവനം പ്രാപ്തമാക്കുകയും ചെയ്യുന്നു.

റെനോ കൈഗര്‍ കോംപാക്ട് എസ്യുവിയുടെ ആദ്യ വിപണിയായിരിക്കും ഇന്ത്യ. ചെന്നൈയിലെ ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളുടെ കേന്ദ്രത്തിലാണ് പുതിയ റെനോ കൈഗര്‍ നിര്‍മ്മിക്കുക. റെനോ ക്വിഡ്, റെനോ ട്രൈബര്‍, നിസാന്‍ മാഗ്നൈറ്റ് എന്നിവയ്ക്കൊപ്പം കൈഗറിന്റെ നിര്‍മ്മാണം നടക്കും. എല്ലാം ഒരേ CMF-A + പ്ലാറ്റ്ഫോം തന്നെയാണ് ഉപയോഗിക്കുന്നതും.

ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോണ്‍, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട്, മാരുതി സുസുക്കി വിറ്റാര ബ്രെസ, നിസാന്‍ മാഗ്നൈറ്റ്, കിയ സോനെറ്റ്, മഹീന്ദ്ര XUV300, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ എന്നിവയ്ക്കെതിരെയാണ് കൈഗര്‍ മത്സരിക്കുന്നത്.