ഇതുപോലെ മറ്റൊന്നില്ല, ഇലക്ട്രിക് സ്‌പോര്‍ട്‌സ്‌ കാറായ സൈബര്‍സ്റ്ററിനെ പരിചയപ്പെടുത്തി എംജി

ടു സീറ്റര്‍ ഇലക്ട്രിക് സ്‌പോര്‍ട്‌സ്‌ കാറായ സൈബര്‍സ്റ്റർ റോഡ്‌സ്റ്ററിനെ ഔദ്യോഗികമായി പരിചയപ്പെടുത്തി ചൈനീസ് വാഹന നിര്‍മാതാക്കളായ എംജി മോട്ടോർസ്. 2021 ഏപ്രിൽ 21-ന് ഷാങ്ഹായ് മോട്ടോർ ഷോയിൽ അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് വാഹനത്തെ കമ്പനി വെളിപ്പെടുത്തിയത്.

ഇതുപോലെ മറ്റൊന്നില്ല, ഇലക്ട്രിക് സ്‌പോര്‍ട്‌സ്‌ കാറായ സൈബര്‍സ്റ്ററിനെ പരിചയപ്പെടുത്തി എംജി

"വിഷൻ ഓഫ് ദി ഫ്യൂച്ചർ" എന്ന നിലയിൽ ഉദ്ദേശിച്ചുള്ള സൈബർ‌സ്റ്ററിനെ ഒരു സ്പോർട്സ് കൺസെപ്റ്റ് എന്ന് വിശേഷിപ്പിക്കുകയും പഴയകാല എംജി കാബ്രിയോളെകളില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമിക്കുന്നത്.

ഇതുപോലെ മറ്റൊന്നില്ല, ഇലക്ട്രിക് സ്‌പോര്‍ട്‌സ്‌ കാറായ സൈബര്‍സ്റ്ററിനെ പരിചയപ്പെടുത്തി എംജി

പുതിയ എം‌ജി സൈബർ‌സ്റ്റർ കൺസെപ്റ്റ് ലണ്ടനിലെ ബ്രാൻഡിന്റെ അഡ്വാൻസ്ഡ് ഡിസൈൻ സെന്ററിൽ‌ വികസിപ്പിച്ചതായാണ് പറയപ്പെടുന്നത്. ക്ലാസിക് കൺവെർട്ടബിളിലേക്ക് പ്രതിധ്വനിക്കുന്ന നിരവധി ഡിസൈൻ സവിശേഷതകളോടെ എത്തുന്ന റോഡ്‌സ്റ്ററിന് 1960-കളിലെ ക്ലാസിക് എം‌ജി B മോഡലുമായി നല്ല സാദൃശ്യമുണ്ട് ആധുനിക കാറിന്.

MOST READ: ഹോട്ട് ഹാച്ച് ശ്രേണിയിലെ മല്ലൻ, 140 bhp കരുത്തുമായി 2021 സ്വിഫ്റ്റ് സ്പോർട്ട് വിപണിയിൽ

ഇതുപോലെ മറ്റൊന്നില്ല, ഇലക്ട്രിക് സ്‌പോര്‍ട്‌സ്‌ കാറായ സൈബര്‍സ്റ്ററിനെ പരിചയപ്പെടുത്തി എംജി

ഇന്ററാക്ടീവ് ‘മാജിക് ഐ' ഹെഡ്‌ലാമ്പുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന സ്ലിം ഗ്രിൽ ഡിസൈനാണ് എം.ജി സൈബർസ്റ്ററിന്റെ പ്രധാന ആകർഷണീയത. എം‌ജി ‘ലേസർ ബെൽറ്റ്' എന്ന് വിളിക്കുന്ന കാറിന്റെ വശത്തുടനീളം പ്രവർത്തിക്കുന്ന എൽഇഡി സ്ട്രിപ്പും കൺസെപ്റ്റ് കാറിനെ മനോഹരമാക്കുന്നു.

ഇതുപോലെ മറ്റൊന്നില്ല, ഇലക്ട്രിക് സ്‌പോര്‍ട്‌സ്‌ കാറായ സൈബര്‍സ്റ്ററിനെ പരിചയപ്പെടുത്തി എംജി

പിൻവശത്തെ എൽഇഡി ടെയിൽ ലൈറ്റുകളും പിൻ പാനലിനൊപ്പം ഫ്ലഷ് ഇരിക്കുന്നതും യൂണിയൻ ജാക്ക് ഫ്ലാഗ് സ്റ്റൈലിംഗും എംജിയുടെ പൈതൃകത്തെ പ്രതിനിധീകരിക്കുന്നു. പരന്ന ടെയിൽ ഭാഗവും പിൻ സ്‌പോയ്‌ലറും കാറിന്റെ എയറോഡൈനാമിക്സ് മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് കമ്പനി പറയുന്നു.

MOST READ: തെരഞ്ഞെടുത്ത മോഡലുകളില്‍ സിഎന്‍ജി കിറ്റുകള്‍ നല്‍കാനൊരുങ്ങി ടാറ്റ

ഇതുപോലെ മറ്റൊന്നില്ല, ഇലക്ട്രിക് സ്‌പോര്‍ട്‌സ്‌ കാറായ സൈബര്‍സ്റ്ററിനെ പരിചയപ്പെടുത്തി എംജി

അകത്ത് ഫ്ലാറ്റായുള്ള യു-ആകൃതിയിലുള്ള മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗിന് പിന്നിൽ ഒരു വലിയ ഡിജിറ്റൽ ഡിസ്പ്ലേയാണ് എംജി സമ്മാനിച്ചിരിക്കുന്നത്. ക്യാമറ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ റിയർ വ്യൂ മിററുകളിൽ നിന്നുള്ള ഫീഡുകൾ ഉപയോഗിച്ച് ഇരുവശത്തും ഒരു വലിയ സെൻട്രൽ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേയും ഉൾക്കൊള്ളുന്നു.

ഇതുപോലെ മറ്റൊന്നില്ല, ഇലക്ട്രിക് സ്‌പോര്‍ട്‌സ്‌ കാറായ സൈബര്‍സ്റ്ററിനെ പരിചയപ്പെടുത്തി എംജി

സെന്റർ കൺസോൾ ഡാഷ്‌ബോർഡിൽ നിന്ന് ക്യാബിന്റെ പിൻഭാഗത്തേക്ക് ഒഴുകുന്നു. പ്രധാനമായും ക്യാബിനെ രണ്ടായി വിഭജിച്ച് ഡ്രൈവർ വശത്ത് ഗിയർ സെലക്ടറിനായി ഒരു ടച്ച് പാനലും ചതുരാകൃതിയിലുള്ള ഡിസ്പ്ലേയുമാണ് എംജി സമ്മാനിച്ചിരിക്കുന്നത്.

MOST READ: XUV700 മോഡൽ എത്തിയാലും നിരത്തൊഴിയില്ല XUV500 എസ്‌യുവി, കാരണം ഇതാ

ഇതുപോലെ മറ്റൊന്നില്ല, ഇലക്ട്രിക് സ്‌പോര്‍ട്‌സ്‌ കാറായ സൈബര്‍സ്റ്ററിനെ പരിചയപ്പെടുത്തി എംജി

ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ഏകദേശം 497 മൈല്‍ ദൂരം അഥവാ 800 കിലോമീറ്റര്‍ ശ്രേണി ഈ വാഹനം വാഗ്‌ദാനം ചെയ്യും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ടു സീറ്റര്‍ ഇലക്ട്രിക് സ്‌പോര്‍ട്‌സ്‌ കാറായ സൈബര്‍സ്റ്ററിന്റെ ടെക്നിക്കൽ സവിശേഷതകൾ ഇനിയും കമ്പവി പൂർണമായും പുറത്തുവിട്ടിട്ടില്ല.

ഇതുപോലെ മറ്റൊന്നില്ല, ഇലക്ട്രിക് സ്‌പോര്‍ട്‌സ്‌ കാറായ സൈബര്‍സ്റ്ററിനെ പരിചയപ്പെടുത്തി എംജി

എന്നിരുന്നാലും 0-100 വേഗത വെറും മൂന്ന് സെക്കന്റിനുള്ളിൽ കൈവരിക്കാൻ എംജിയുടെ സൈബര്‍സ്റ്റർ റോഡ്‌സ്റ്റർ പ്രാപ്‌തമാണെന്ന സൂചന കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ 5G കണക്‌ടീവിറ്റിയും ഇതിന്റെ പ്രത്യേകതയാണ്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
All-Electric MG Cyberster Roadster Sports Car Concept Revealed. Read in Malayalam
Story first published: Saturday, April 10, 2021, 10:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X