സ്‌പെയർ വീൽ ഇല്ലാതെ ഇക്കോസ്പോർട്ട് SE വേരിയന്റ്; ടീസർ പുറത്തുവിട്ട് ഫോർഡ്

ഇക്കോസ്പോർട്ട് ശ്രേണിയിലേക്ക് 'SE' എന്ന പേരിൽ ഒരു പുതിയ വേരിയന്റ് കൂടി ചേർക്കാൻ ഒരുങ്ങുകയാണ് ഫോർഡ് ഇന്ത്യ. അതിന്റെ ഭാഗമായി മോഡലിന്റെ ടീസർ ചിത്രവും കമ്പനി ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.

സ്‌പെയർ വീൽ ഇല്ലാതെ ഇക്കോസ്പോർട്ട് SE വേരിയന്റ്; ടീസർ പുറത്തുവിട്ട് ഫോർഡ്

നേരത്തെ റിപ്പോർട്ടുചെയ്‌തതുപോലെ തന്നെ ടെയിൽഗേറ്റിൽ ഘടിപ്പിച്ച സ്‌പെയർ വീലിനെ ഒഴിവാക്കിയാണ് ‘SE' വേരിയന്റ് വിപണിയിൽ ഇടംപിടിക്കുക. ഇതിനു പുറമെ മറ്റ് ചില ചെറിയ മാറ്റങ്ങളും പുതിയ പതിപ്പിൽ ഉണ്ടാകും എന്നതും ശ്രദ്ധേയമാണ്.

സ്‌പെയർ വീൽ ഇല്ലാതെ ഇക്കോസ്പോർട്ട് SE വേരിയന്റ്; ടീസർ പുറത്തുവിട്ട് ഫോർഡ്

ഇക്കോസ്പോർട്ട് SE മോഡലിലെ നമ്പർ പ്ലേറ്റ് ഹോൾഡർ ടെയിൽ‌ഗേറ്റിലേക്ക് നീക്കി. അതിന് മുകളിലായി ഒരു തിരശ്ചീന ക്രോം സ്ലാറ്റും ഫോർഡ് സമ്മാനിച്ചിട്ടുണ്ട്. കൂടാതെ പിൻ ബമ്പറിന് ഒരു ഫോക്സ് ബാഷ് പ്ലേറ്റ് ലഭിക്കുന്നുമുണ്ട്.

MOST READ: സൊനാറ്റയുടെ സ്പോർട്ടിയർ N-ലൈൻ വേരിയന്റിനെ ഓസ്ട്രേലിയയിൽ അവതരിപ്പിച്ച് ഹ്യുണ്ടായി

സ്‌പെയർ വീൽ ഇല്ലാതെ ഇക്കോസ്പോർട്ട് SE വേരിയന്റ്; ടീസർ പുറത്തുവിട്ട് ഫോർഡ്

അത് സിൽവറിൽ പൂർത്തിയാക്കിയത് കോംപാക്‌ട് എസ്‌യുവിക്ക് വളരെ മനോഹാരിത നൽകാൻ സഹായിച്ചിട്ടുണ്ട്. എന്നാൽ ഡിസൈനിൽ‌ മറ്റ് മാറ്റങ്ങളൊന്നുമില്ല. ടൈറ്റാനിയം, സ്പോർട്സ് വേരിയന്റുകൾക്കിടയിലായിരിക്കും ‘SE' ഇടംപിടിക്കുക.

സ്‌പെയർ വീൽ ഇല്ലാതെ ഇക്കോസ്പോർട്ട് SE വേരിയന്റ്; ടീസർ പുറത്തുവിട്ട് ഫോർഡ്

ടീസറിന്റെ അടിക്കുറിപ്പ് അനുസരിച്ച് SE ഇക്കോസ്പോർട്ടിന്റെ ടോപ്പ്-എൻഡ് S വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. പക്ഷേ ഇതിന് ബ്ലാക്ക്-ഔട്ട് അലോയ് വീലുകളോ ബ്ലാക്ക്ഔട്ട് മേൽക്കൂരയോ ലഭിക്കില്ല.

MOST READ: വിൽപ്പന ഇരട്ടിയാക്കി ടാറ്റ, ഫെബ്രുവരിയിൽ നിരത്തിലെത്തിച്ചത് 27,224 യൂണിറ്റുകൾ

സ്‌പെയർ വീൽ ഇല്ലാതെ ഇക്കോസ്പോർട്ട് SE വേരിയന്റ്; ടീസർ പുറത്തുവിട്ട് ഫോർഡ്

ചിത്രങ്ങളിൽ കാണുന്നതുപോലെ പുതിയ പതിപ്പിന് ബോഡി കളറിലുള്ള മേൽക്കൂരയും സിൽവറിൽ പൂർത്തിയാക്കിയ അലോയ് വീലുകളും ലഭിക്കും.സവിശേഷതകളുടെ കാര്യത്തിൽ പുതിയ മോഡൽ പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, ഹാലൊജൻ ടെയിൽ ലൈറ്റുകൾ, എൽഇഡി ഡിആർഎൽ, ക്രൂയിസ് കൺട്രോൾ എന്നിവയെല്ലാം ഉണ്ടാകും.

സ്‌പെയർ വീൽ ഇല്ലാതെ ഇക്കോസ്പോർട്ട് SE വേരിയന്റ്; ടീസർ പുറത്തുവിട്ട് ഫോർഡ്

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പമുള്ള 8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക് സൺറൂഫ്, പുഷ്-ബട്ടൺ സ്റ്റാർട്ട് /സ്റ്റോപ്പ് കീലെസ്സ് എൻ‌ട്രി, ഒരു പഞ്ചർ റിപ്പയർ കിറ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും ഇക്കോസ്പോർട്ടിന്റെ പുത്തൻ വേരിയന്റിൽ ഇടംപിടിക്കും.

MOST READ: ആറ്റം 1.0 ഇലക്ട്രിക് മോട്ടാര്‍സൈക്കിളിന്റെ ഡെലിവറി ആരംഭിച്ചു; കൂടുതല്‍ നഗരങ്ങളിലേക്ക് ഉടന്‍

സ്‌പെയർ വീൽ ഇല്ലാതെ ഇക്കോസ്പോർട്ട് SE വേരിയന്റ്; ടീസർ പുറത്തുവിട്ട് ഫോർഡ്

എഞ്ചിൻ ഓപ്ഷനുകളെ സംബന്ധിച്ചിടത്തോളം അവ മാറ്റമില്ലാതെ തുടരും. ഇന്ത്യൻ വിപണിയിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളുമായാണ് ഫോർഡ് ഇക്കോസ്പോർട്ട് എത്തുന്നത്. അതിൽ 1.5 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, ഇൻലൈൻ-3 പെട്രോൾ, 1.5 ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ-4 ഡീസൽ എന്നിവയാണ് ലഭ്യമാവുക.

സ്‌പെയർ വീൽ ഇല്ലാതെ ഇക്കോസ്പോർട്ട് SE വേരിയന്റ്; ടീസർ പുറത്തുവിട്ട് ഫോർഡ്

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് ശ്രേണിയിൽ ഉടനീളം സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു. കൂടാതെ വാങ്ങുന്നവർക്ക് പെട്രോൾ എഞ്ചിൻ ഓപ്ഷനോടുകൂടിയ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് തെരഞ്ഞെടുക്കാം.

സ്‌പെയർ വീൽ ഇല്ലാതെ ഇക്കോസ്പോർട്ട് SE വേരിയന്റ്; ടീസർ പുറത്തുവിട്ട് ഫോർഡ്

റിപ്പോർട്ടുകൾ അനുസരിച്ച് 2021 ഫോർഡ് ഇക്കോസ്പോർട്ട് SE 2021 മാർച്ച് മൂന്നിന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനാണ് സാധ്യത. എന്തായാലും പുതിയ വേരിയന്റിന് പരിചയപ്പെടുത്താനുള്ള ഈ തീരുമാനം ഒരു പുതുമ നൽകാൻ ഫോർഡിനെ സഹായിച്ചേക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
All New 2021 Ford EcoSport SE Variant Officially Teased. Read in Malayalam
Story first published: Tuesday, March 2, 2021, 9:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X