പുത്തൻ കോമ്പസ് എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ ഇങ്ങനെ

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതുക്കിയ 2021 ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വില ജീപ്പ് ഇന്ത്യ ഔദ്യോഗികമായി ജനുവരി 27-ന് പ്രഖ്യാപിക്കും. വിപണിയിൽ എത്തുന്നതിന് മുന്നോടിയായി എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള വിശദാംശങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

പുത്തൻ കോമ്പസ് എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ ഇങ്ങനെ

സ്പോർട്‌സ്, ലോഞ്ചിറ്റ്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് (O), പുതിയ S വേരിയന്റ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലായാകും കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് വിൽപ്പനയ്ക്ക് എത്തുക.

പുത്തൻ കോമ്പസ് എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ ഇങ്ങനെ

കോമ്പസിന്റെ എൻട്രി ലെവൽ സ്പോർട്ട് വേരിയന്റിൽ 17 ഇഞ്ച് അലോയ് വീലുകൾ, എൽഇഡി റിഫ്ലക്ടർ ഹെഡ്‌ലാമ്പുകൾ, ഷാർക്ക് ഫിൻ ആന്റിന, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഒആർവിഎം, ഡിഫോഗർ ഉള്ള പിൻ വൈപ്പർ തുടങ്ങിയ സവിശേഷതകളുണ്ട്.

MOST READ: ദീപാവലി ആഘോഷമാക്കാൻ എംജി ZS പെട്രോൾ എസ്‌യുവിയുമായി എത്തുന്നു

പുത്തൻ കോമ്പസ് എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ ഇങ്ങനെ

അതോടൊപ്പം എസ്‌യുവിക്ക് ഓട്ടോ സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടൺ, പ്രീമിയം ബ്ലാക്ക് ഫാബ്രിക് അപ്ഹോൾസ്റ്ററി, 4 പവർ വിൻഡോകൾ, യു കണക്റ്റിനൊപ്പം പുതിയ 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും, 3.5 ഇഞ്ച് എംഐഡി യൂണിറ്റ്, മാനുവൽ എസി, 4 സ്പീക്കറുകൾ എന്നിവയും ലഭിക്കും.

പുത്തൻ കോമ്പസ് എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ ഇങ്ങനെ

സുരക്ഷാ സവിശേഷതകളിൽ പുതിയ കോമ്പസിന് 2 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് ക്യാമറ, ഓട്ടോ ഇലക്ട്രിക് പാർക്കിംഗ് ബ്രേക്കുകൾ, 4 ചാനൽ എബിഎസുള്ള 4 ഡിസ്ക്ക് ബ്രേക്കുകൾ, മൊബൈൽ ബ്രേക്ക് സപ്പോർട്ട്, ഇലക്ട്രിക്കൽ റോൾ ഓവർ ലഘൂകരണം എന്നിവയും ഇടംപിടിക്കും.

MOST READ: സഫാരിയിൽ 6 സീറ്റർ, 7 സീറ്റർ പതിപ്പുകളും; അരങ്ങേറ്റത്തിന് ഒരുങ്ങി ടാറ്റ

പുത്തൻ കോമ്പസ് എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ ഇങ്ങനെ

ഹൈഡ്രോളിക് ബൂസ്റ്റ് ഫെയ്‌ലിയർ കോംപൻസേഷൻ, , ഡൈനാമിക് സ്റ്റിയറിംഗ് ടോർഖ്, ട്രാക്ഷൻ കൺട്രോൾ, ഫ്രീക്വൻസി സെലക്ടീവ് ഡംപനിംഗ്, സസ്‌പെൻഷൻ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് തുടങ്ങിയ സവിശേഷതകളും പരിഷ്ക്കരിച്ച അമേരിക്കൻ എസ്‌യുവിക്ക് ലഭിക്കും.

പുത്തൻ കോമ്പസ് എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ ഇങ്ങനെ

ജീപ്പ് കോമ്പസ് ലോഞ്ചിറ്റ്യൂഡ്

സ്പോർട്സ് പതിപ്പിനൊപ്പം നൽകുന്ന സവിശേഷതകൾക്ക് പുറമെ പുഷ്-ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം, റൂഫ് റെയിലുകൾ, സ്കൈ ഗ്രേ ഇന്റീരിയർ, 7 ഇഞ്ച് ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 6 സ്പീക്കറുകൾ, ഇലക്ട്രിക്കായി മടക്കാവുന്ന ഒആർവിഎം, എൽഇഡി ഫോഗ്‌ലാമ്പുകൾ എന്നിവയെല്ലാം ലോഞ്ചിറ്റ്യൂഡിന്റെ ഭാഗമാകും.

MOST READ: പ്രീമിയം ബിഎംഡബ്ല്യു F 900 R, F 900 XR മോഡലുകൾക്കായി ഇനി കൂടുതൽ മുടക്കണം

പുത്തൻ കോമ്പസ് എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ ഇങ്ങനെ

ജീപ്പ് കോമ്പസ് ലിമിറ്റഡ്

ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ലിമിറ്റഡ് വേരിയന്റിൽ ഓട്ടോ ഹോൾഡ് (ഓട്ടോമാറ്റിക്കിൽ മാത്രം), 4x4 ലെ ഹിൽ ഡിസന്റ് കൺട്രോൾ, ഡ്യുവൽ കളർ ഓപ്ഷൻ, മെമ്മറി ഫംഗ്ഷനോടുകൂടി ക്രമീകരിക്കാവുന്ന ഡ്രൈവ് സീറ്റ്, ഇലക്ട്രോക്രോമിക് മിറർ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, 6 എയർബാഗുകൾ മൊബൈൽ സെൻസിംഗ് വൈപ്പറുകൾ എന്നിവയെല്ലാം ഈ മോഡലിന്റെ പ്രത്യേകതകളാകും.

പുത്തൻ കോമ്പസ് എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ ഇങ്ങനെ

ഈ വേരിയന്റിന് മക്കെൻസ് ലെതർ അപ്ഹോൾസ്റ്ററി, 18 ഇഞ്ച് അലോയ് വീലുകൾ, ഓട്ടോമാറ്റിക്കായി മടക്കാവുന്ന ഒആർവിഎം, റിയർ എൽഇഡി സിഗ്നേച്ചർ ടെയിൽ ലാമ്പുകൾ, ഫ്രണ്ട് സ്‌കിഡ് പ്ലേറ്റുകൾ എന്നിവയും ജീപ്പ് വാഗ്‌ദാനം ചെയ്യും.

MOST READ: ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്‌യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്‍വാഗൺ

പുത്തൻ കോമ്പസ് എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ ഇങ്ങനെ

ജീപ്പ് കോമ്പസ് ലിമിറ്റഡ് (O)

പേര് സൂചിപ്പിക്കുന്നത് പോലെ ലിമിറ്റഡ് (O) പതിപ്പ് ഇരട്ട പനോരമിക് സൺറൂഫ്, 10.1 ഇഞ്ച് സ്‌ക്രീനും പവർ ടെയിൽഗേറ്റും ഉള്ള യു കണക്റ്റ് എന്നിവ പോലുള്ള ഓപ്‌ഷണൽ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു.

പുത്തൻ കോമ്പസ് എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ ഇങ്ങനെ

ജീപ്പ് കോമ്പസ് S

2021 കോമ്പസ് എസ്‌യുവിയുടെ പുതിയ ടോപ്പ്-ഓഫ്-ലൈൻ S വേരിയന്റിൽ ആൽപൈനിൽ നിന്നുള്ള 9 സ്പീക്കർ സിസ്റ്റം, 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ബ്ലാക്ക് ലെതർ അപ്ഹോൾസ്റ്ററി, വയർലെസ് ചാർജിംഗ്, ഒരു വലിയ 10.25- ഇഞ്ച് എം‌ഐ‌ഡി ക്ലസ്റ്റർ, ആംബിയന്റ് ഫുട്‌ലൈറ്റുകൾ, ഫ്രണ്ട് യാത്രക്കാർക്ക് പവർ സീറ്റ്, പെയിന്റർ ക്ലാഡിംഗ്, പവർ ടെയിൽ‌ഗേറ്റ്, റിഫ്ലക്ടറുകളുള്ള എൽ‌ഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ എന്നിയവയെല്ലാമാണ് ഒരുക്കിയിരിക്കുന്നത്.

പുത്തൻ കോമ്പസ് എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ ഇങ്ങനെ

എക്സോട്ടിക് റെഡ്, മഗ്നീഷിയോ ഗ്രേ, മിനിമൽ ഗ്രേ, ബ്രൈറ്റ് വൈറ്റ്, ബ്രില്യന്റ് ബ്ലാക്ക്, ഗാലക്സി ബ്ലൂ, പുതിയ ടെക്നോ ഗ്രീൻ ഷേഡ് എന്നിങ്ങനെ 7 കളർ ഓപ്ഷനുകളിലാണ് 2021 ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ എത്തുക.

പുത്തൻ കോമ്പസ് എസ്‌യുവിയുടെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ ഇങ്ങനെ

1.4 ലിറ്റർ മൾട്ടി എയർ പെട്രോൾ എഞ്ചിനും 2.0 ലിറ്റർ മൾട്ടി ജെറ്റ് ഡീസൽ യൂണിറ്റും എസ്‌യുവി വാഗ്ദാനം ചെയ്യുന്നത് തുടരും. ഗിയർബോക്‌സ് ഓപ്ഷനുകളിൽ യഥാക്രമം 6 സ്പീഡ് മാനുവൽ ഗിയർബോക്സ്, ഓപ്ഷണൽ 9-സ്പീഡ് ടോർഖ് കൺവെർട്ടർ, 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടും.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
All New 2021 Jeep Compass Variant Details Leaked. Read in Malayalam
Story first published: Tuesday, January 19, 2021, 17:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X