കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ

വിപണിയിൽ ടാറ്റയ്ക്ക് ലഭിക്കുന്ന സ്വീകാര്യത മറ്റൊരു വാഹന നിർമാണ കമ്പനിക്കും ഇപ്പോൾ ലഭിക്കുന്നില്ല എന്നതാണ് കഥ. പുതിയ മോഡലുകൾക്ക് മാത്രമല്ല പഴയ ഐതിഹാസിക കാറുകൾക്കും ഫാൻസ് കൂടുതലാണ്.

കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ

അതിനാൽ തന്നെ കഴിഞ്ഞ വര്‍ഷം മനോഹരമാക്കിയപോലെ ഈ വർഷവും കളര്‍ഫുള്‍ ആക്കാനൊരുങ്ങുകയാണ് ടാറ്റ മോട്ടോർസ്. അതിന്റെ ഭാഗമാണ്ബ്രാൻഡിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന അതേ വർഷംതന്നെസഫാരിയുമായി കളംനിറയാനുള്ള തീരുമാനവും.

കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ

നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിൽ 2020 ഓട്ടോ എക്‌സ്‌പോയിൽ ഗ്രാവിറ്റാസായി അവതരിപ്പിച്ച ഏഴ് സീറ്റർ എസ്‌യുവിയെ സഫാരി എന്ന പേരിൽ വിപണിയിൽ എത്തിച്ചിരിക്കുകയാണ് ടാറ്റ.

MOST READ: ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും

കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ

അടുത്ത മാസം ആദ്യവാരം ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന എസ്‌യുവിയുടെ ഉത്പാദനവും ആഭ്യന്തര വാഹന നിർമാതാക്കൾ ആരംഭിച്ചതായാണ് പ്രഖ്യാപനം. 'ലൈഫ് സ്റ്റൈൽ എസ്‌യുവി' എന്ന ആശയം ഇന്ത്യാക്കാർക്കിടയിൽ പരിചിതമാക്കിയ സഫാരിയുടെ മടങ്ങി വരവായും ഏഴ് സീറ്റർ മോഡലിന്റെ അരങ്ങേറ്റം കണക്കാക്കാം.

കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ

പേര് വെളിപ്പെടുത്തിയതു മുതൽ വാഹനപ്രേമികളെല്ലാം ആവേശത്തിലായിരുന്നു. സഫാരി ശരിക്കും ടാറ്റയുടെ ഹാരിയറിന്റെ മൂന്ന്-വരി പതിപ്പാണ്. അഞ്ച് സീറ്റർ എസ്‌യുവി ഒരുങ്ങിയിരിക്കുന്ന അതേ ഒമേഗാർക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി തന്നെയാണ് സഫാരിയുടെ നിർമാണവും.

MOST READ: ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ

കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ

ഇത് ലാൻഡ് റോവറിന്റെ D8 പ്ലാറ്റ്ഫോമിൽ നിന്നും ഉരുത്തിരിഞ്ഞതാണ്. ഹാരിയർ എസ്‌യുവിക്കുശേഷം ഒമേഗാർക്ക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ ഉൽപ്പന്നമാണിത്. ടാറ്റ മോട്ടോർ‌സിന്റെ 'ന്യൂ ഫോർ എവർ' ശ്രേണിയിലെ പ്രധാന ഉൽപ്പന്നമായി ഇത് നിലകൊള്ളുന്നു എന്നകാര്യവും ശ്രദ്ധേയമാണ്.

കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ

മോഡേൺ മോണോകോക്ക് നിർമാണത്തിൽ അധിഷ്ഠിതമായതിനാൽ തന്നെ പുതിയ മോഡലിന്റെ രൂപകൽപ്പനയും ഹാരിയറിനോട് വളരെ സാമ്യമുള്ളതാണ്. എങ്കിലും എല്ലാ ടാറ്റ കാറുകളെയും പോലെ പുതിയ സഫാരിയുടെ മുൻവശവും ബോൾഡും സ്ട്രിംഗും ആയി രൂപകൽപ്പന ചെയ്തിട്ടുണ്ടെങ്കിലും അത്ര ആക്രമണാത്മകമല്ല എന്നത് പറയാതിരിക്കാനാവില്ല.

MOST READ: മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ

പരമാവധി സ്റ്റെബിലിറ്റിക്കും സുഖസൗകര്യങ്ങൾക്കുമായി D8-ന്റെ ഫ്രണ്ട് സസ്പെൻഷൻ ഡിസൈനുമായാണ് വാഹനം മുന്നോട്ട് വരുന്നത്. അതിനാൽ 18 ഇഞ്ച് വീലുകളാണ് എസ്‌യുവിക്ക് നൽകിയിരിക്കുന്നത്. അത് വളരെ വലുതാണെന്ന് എന്നതിനോടൊപ്പം കൂടുതൽ സ്ഥിരതയുള്ള ഡ്രൈവ് നൽകുകയും ചെയ്യുന്നു.

കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ

ഹാരിയറിനേക്കാൾ 70 മില്ലീമീറ്റർ നീളമുണ്ടെങ്കിലും സഫാരിയുടെ വീതിയും വീൽബേസും മാറ്റമില്ലാതെ തുടരും. പുതുക്കിയ കൂറ്റൻ ക്രോം-ഫിനിഷ്ഡ് ഗ്രിൽ, പ്രൊജക്ടർ ലെൻസുള്ള പുതിയ സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡ്യുവൽ-ടോൺ മെഷീൻ കട്ട് അലോയ് വീലുകൾ, ഫ്ലേഡ് വീൽ ആർച്ചുകൾ, സിൽവർ റെയിലുകളുള്ള സ്റ്റെപ്പ്ഡ് മേൽക്കൂര എന്നിവയെല്ലാമാണ് സഫാരിയുടെ വിഷ്വൽ അപ്‌ഡേറ്റുകളിൽ ഉൾപ്പെടുന്നത്.

MOST READ: പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ

കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ

പിൻവശത്ത് സിഗ്‌നേച്ചർ പാറ്റേൺ, സ്‌കിഡ് പ്ലേറ്റ്, പനോരമിക് സൺറൂഫ്, ടെയിൽഗേറ്റിൽ ഗ്ലോസ്-ബ്ലാക്ക് ഫിനിഷ് എന്നിവയുള്ള റാപ്റൗണ്ട് എൽഇഡി ടെയിൽ‌ ലൈറ്റുകളാണ് ഇടംപിടിച്ചിരിക്കുന്നത്. റൂഫ് റെയിലുകളും വശങ്ങളിൽ സഫാരി എന്ന പേര് വഹിക്കുന്നുണ്ട്.

കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ

മുൻ‌ഭാഗത്തും പിന്നിലുമുള്ള നേർത്ത ലൈറ്റിംഗ് ഘടകങ്ങൾ എസ്‌യുവി നിലപാടിനെ കൂടുതൽ വ്യക്തമാക്കുന്നുവെന്ന് വേണം പറയാൻ. ഇനി അകത്തളത്തിലേക്ക് നോക്കിയാൽ സ്റ്റേഡിയം സ്റ്റൈൽ സീറ്റിംഗാണ് നൽകിയിരിക്കുന്നത്.

കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ

മൊത്തത്തിലുള്ള ഇന്റീരിയർ രൂപം ഹാരിയറിൽ കണ്ടതിന് സമാനമാണ്. ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീലും 8.8 ഇഞ്ച് ഫ്ലോട്ടിംഗ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും മാറ്റമില്ലാതെ തുടരുമ്പോൾ പുതിയ ഡ്യുവൽ ടോൺ ബ്ലാക്ക് ആൻഡ് ഐവറി കളറിലാണ് അകത്തളം ഒരുങ്ങിയിരിക്കുന്നത്.

കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ

3-വരി ക്യാബിനിൽ പുതിയ ആഷ്വുഡ് ഡാഷ്, ഒയിസ്റ്റർ വൈറ്റ് കളർ അപ്ഹോൾസ്റ്ററി എന്നിവയാണ് നൽകിയിരിക്കുന്നത്. ടച്ച്സ്‌ക്രീൻ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയുമായി പൊരുത്തപ്പെടുന്നുമുണ്ട്. ഒപ്പം വോയ്‌സ് റെക്കഗ്നിഷനോടൊപ്പം IRA കണക്റ്റുചെയ്‌ത കാർ ടെക്കും വാഗ്ദാനം ചെയ്യുന്നു.

കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ

ഏഴ് ഇഞ്ച് ഇൻസ്ട്രുമെന്റ് പാനൽ, ഒമ്പത് സ്പീക്കറുകൾ ജെബിഎൽ സൗണ്ട് സിസ്റ്റം, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, പനോരമിക് സൺറൂഫ് എന്നിവയാണ് ഇന്റീരിയറിലെ മറ്റ് സവിശേഷതകൾ. വാഹനം ആറ്, ഏഴ് സീറ്റർ ലേഔട്ടിലും തെരഞ്ഞെടുക്കാം.

കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ

ആറ് എയർബാഗുകൾ, ഇലക്‌ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്‌ട്രിബ്യൂഷൻ (EBD) ഉള്ള ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഹിൽ ഡിസന്റ് കൺട്രോൾ, ചൈൽഡ് സീറ്റ് ഐസോഫിക്സ്, റിയർ പാർക്കിംഗ് സെൻസറുകൾ, ട്രാക്ഷൻ കൺട്രോൾ, ഹിൽ ഹോൾഡ് കൺട്രോൾ എന്നിവ സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടും.

കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ

വികസിതമായ 2.0 ലിറ്റർ, 4 സിലിണ്ടർ ഡീസൽ എഞ്ചിനാണ് സഫാരിയുടെ ഹൃദയം. ഇത് പരമാവധി 170 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഗിയർബോക്സ് ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ

ഇക്കോ, സിറ്റി, സ്പോർട്സ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും പുതിയ എസ്‌യുവിയിൽ ഉൾക്കൊള്ളുന്നു. കൂടാതെ കൂടുതൽ നിയന്ത്രണത്തിനായി ESP അടിസ്ഥാനമാക്കിയുള്ള ടെറൈൻ റെസ്‌പോൺസ് മോഡും സഫാരിക്ക് ലഭിക്കുന്നുണ്ട്. XE, XM, XT, XT+, XZ, XZ+ എന്നിങ്ങനെ മൊത്തം ആറ് വേരിയന്റുകളിൽ സഫാരി തെരഞ്ഞെടുക്കാൻ സാധിക്കും.

കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ

റോയൽ ബ്ലൂ, വൈറ്റ്, ഗ്രേ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനിലാണ് നിലവിൽ സഫാരിയെ ഒരുക്കിയിരിക്കുന്നത്. കൂടുതൽ നിറങ്ങൾ ഉടൻ അവതരിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ എം‌ജി ഹെക്ടർ പ്ലസ്, വരാനിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ ഏഴ് സീറ്റർ എന്നിവയാകും സെഗ്മെന്റിൽ ടാറ്റയുടെ പ്രധാന എതിരാളികൾ.

Most Read Articles

Malayalam
English summary
All New 2021 Tata Safari SUV Officially Revealed In India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X