കിടിലൻ മാറ്റങ്ങളുമായി പുത്തൻ വിറ്റാര ബ്രെസ, കാണാം എസ്‌യുവിയുടെ സ്പൈ ചിത്രങ്ങൾ

കോംപാക്‌ട് എസ്‌യുവി വിപണിയിലെ കിരീടംവെക്കാത്ത രാജാവായി ഏറെക്കാലം വിലസിയ മോഡലാണ് മാരുതി സുസുക്കി വിറ്റാര ബ്രെസ. ആധുനിക എതിരാളികൾ എത്തിയതോടെ അൽപം പിന്നോക്കം പോയെങ്കിലും തലമുറമാറ്റത്തോടെ വീണ്ടും കളംപിടിക്കാൻ ഒരുങ്ങുകയാണ് ബ്രെസ.

കിടിലൻ മാറ്റങ്ങളുമായി പുത്തൻ വിറ്റാര ബ്രെസ, കാണാം എസ്‌യുവിയുടെ സ്പൈ ചിത്രങ്ങൾ

ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സോൺ എന്നിവയ്ക്ക് ശേഷം 2021 ഒക്ടോബറിൽ ഇന്ത്യയിൽ വിറ്റ ഏറ്റവും മികച്ച മൂന്ന് സബ് 4 മീറ്റർ കോംപാക്‌ട് എസ്‌യുവികളിൽ ഒന്നാണിത്. ബ്രെസയുടെ വിൽപ്പന കഴിഞ്ഞ മാസം വിറ്റ 8,032 യൂണിറ്റായിരുന്നു. 2020 ഒക്ടോബറിൽ വിറ്റ 12,087 യൂണിറ്റിനേക്കാൾ 34 ശതമാനം വളർച്ചയാണ് ഇത് സൂചിപ്പിക്കുന്നത്.

കിടിലൻ മാറ്റങ്ങളുമായി പുത്തൻ വിറ്റാര ബ്രെസ, കാണാം എസ്‌യുവിയുടെ സ്പൈ ചിത്രങ്ങൾ

2016-ൽ പുറത്തിറക്കിയ മാരുതി വിറ്റാര ബ്രെസ നാല് വർഷങ്ങൾക്കിപ്പുറം 2020-ൽ ആണ് ചെറിയ പരിഷ്ക്കാരങ്ങളോടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ വിപണിയിൽ എത്തിക്കുന്നത്. മുഖംമിനുക്കലിനൊപ്പം പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്കൊപ്പം രാജ്യം മാറിയപ്പോൾ പെട്രോൾ എഞ്ചിനും ബ്രെസ അവതരിപ്പിച്ചു.

കിടിലൻ മാറ്റങ്ങളുമായി പുത്തൻ വിറ്റാര ബ്രെസ, കാണാം എസ്‌യുവിയുടെ സ്പൈ ചിത്രങ്ങൾ

ഇപ്പോൾ ഈ സെഗ്‌മെന്റിൽ വർധിച്ചു വരുന്ന മത്സരത്തിന്റെ ഭാഗമായി കമ്പനി അടുത്ത തലമുറ മാരുതി ബ്രെസ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. അടുത്ത വർഷം അരങ്ങേറ്റം കുറിക്കാൻ തയാറെടുത്തിരിക്കുന്ന എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങളും ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കിടിലൻ മാറ്റങ്ങളുമായി പുത്തൻ വിറ്റാര ബ്രെസ, കാണാം എസ്‌യുവിയുടെ സ്പൈ ചിത്രങ്ങൾ

ഇന്റീരിയർ പോലെ തന്നെ എക്സ്റ്റീരിയറും വെളിപ്പെടുത്തുന്ന ചിത്രത്തിൽ വാഹനത്തിന്റെ സുപ്രധാന മാറ്റങ്ങളാണ് പുറത്തുവരുന്നത്. പുതുതലമുറ 2022 വിറ്റാര ബ്രെസയ്ക്ക് സൺറൂഫ് പോലുള്ള ഫാൻസി സവിശേഷതകൾ കൂട്ടിച്ചേർക്കാനും മാരുതി സുസുക്കി തയാറായിട്ടുണ്ടെന്ന് ആവേശം വർധിപ്പിക്കും.

കിടിലൻ മാറ്റങ്ങളുമായി പുത്തൻ വിറ്റാര ബ്രെസ, കാണാം എസ്‌യുവിയുടെ സ്പൈ ചിത്രങ്ങൾ

മെച്ചപ്പെടുത്തിയ പുറംമോടിയിലെ പരിഷ്ക്കാരങ്ങൾ, ക്യാബിനിലെ പുതിയ ടെക് അധിഷ്ഠിത ഫീച്ചറുകൾ, എഞ്ചിൻ ലൈനപ്പിലെ നവീകരണങ്ങൾ എന്നിവയാണ് പുതിയ ബ്രെസയിൽ പ്രതീക്ഷിക്കുന്നത്. നിലവിലെ സ്റ്റൈലിംഗിൽ നിന്നുള്ള ഒരു പ്രകടമായ പരിണാമത്തെയാണ് പുറത്തുവന്ന സ്പൈ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. ഇതെല്ലാം വരുന്നതോടെ എതിരാളികളുമായി കാര്യക്ഷമമായി മത്സരിക്കാനും ബ്രെസ പ്രാപ്‌തമാകും.

കിടിലൻ മാറ്റങ്ങളുമായി പുത്തൻ വിറ്റാര ബ്രെസ, കാണാം എസ്‌യുവിയുടെ സ്പൈ ചിത്രങ്ങൾ

ഇനി ഡിസൈൻ വിശദാംശങ്ങളിലേക്ക് കടന്നാൽ 2022 മാരുതി വിറ്റാര ബ്രെസ അതിന്റെ രൂപഘടന ഏതാണ്ട് ഭൂരിഭാഗവും നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അതിന് പുതിയ ബോഡി പാനലുകളും ഡിസൈൻ ഘടകങ്ങളും ലഭിക്കുന്നതോടെ ചിത്രം ആകെ മാറും. ഫ്രണ്ട് ഗ്രിൽ, ഹെഡ്, ടെയിൽ ലാമ്പ് ക്ലസ്റ്റർ എന്നിവയും മാറ്റങ്ങൾക്ക് വിധേയമാകും.

കിടിലൻ മാറ്റങ്ങളുമായി പുത്തൻ വിറ്റാര ബ്രെസ, കാണാം എസ്‌യുവിയുടെ സ്പൈ ചിത്രങ്ങൾ

മെച്ചപ്പെട്ട സുരക്ഷയുമായി ബന്ധപ്പെട്ട ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിൽ തന്നെയായിരിക്കും പുതുതലമുറ വിറ്റാര ബ്രെസ സ്ഥാപിക്കുക. ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ റേറ്റിംഗ് ഉള്ള നിലവിലെ മോഡലിൽ നിന്ന് വ്യത്യസ്തമായി ഇത് 5 സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് നേടിയെടുത്തേക്കാമെന്നാണ് സൂചന. കാരണം നിലവിലെ എതിരാളികളെല്ലാം ഇക്കാര്യത്തിൽ ഏറെ മുന്നിലാണെന്നതു തന്നെ കാര്യം.

കിടിലൻ മാറ്റങ്ങളുമായി പുത്തൻ വിറ്റാര ബ്രെസ, കാണാം എസ്‌യുവിയുടെ സ്പൈ ചിത്രങ്ങൾ

പുതിയ ഡിസൈൻ തീം, പുതുക്കിയ ഡാഷ്‌ബോർഡ് ഡിസൈൻ, പുതിയ കൺസോൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയ്‌ക്കൊപ്പം വിറ്റാര ബ്രെസയുടെ ഇന്റീരിയറുകളിലും പ്രധാന നവീകരണങ്ങൾ ദൃശ്യമാകും. നാവിഗേഷനും വോയ്‌സ് റെക്കഗ്നിഷനും ഒപ്പം ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും എസ്‌യുവിക്ക് ലഭിക്കും.

കിടിലൻ മാറ്റങ്ങളുമായി പുത്തൻ വിറ്റാര ബ്രെസ, കാണാം എസ്‌യുവിയുടെ സ്പൈ ചിത്രങ്ങൾ

ഫാക്ടറി ഫിറ്റഡ് സൺറൂഫ്, പാഡിൽ ഷിഫ്റ്ററുകൾ, 360 ഡിഗ്രി ക്യാമറ, പവർഡ് ഒആർവിഎമ്മുകൾ, വയർലെസ് ചാർജിംഗ് സിസ്റ്റം, ഓട്ടോമാറ്റിക് എസി എന്നിവയും ഇന്റീരിയർ നവീകരണത്തിന്റെ ഭാഗമാകാം. സുരക്ഷാ ഉപകരണങ്ങളിലും ചില അപ്ഡേറ്റുകൾ കാണാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കിടിലൻ മാറ്റങ്ങളുമായി പുത്തൻ വിറ്റാര ബ്രെസ, കാണാം എസ്‌യുവിയുടെ സ്പൈ ചിത്രങ്ങൾ

പുതിയ 2022 മാരുതി സുസുക്കി വിറ്റാര ബ്രെസ കോം‌പാക്‌ട് എസ്‌യുവിക്ക് അതിന്റെ നിലവിലെ അവതാരത്തിൽ കാണുന്ന അതേ എഞ്ചിൻ ലൈനപ്പ് തുടരാനാണ് സാധ്യത. വളരെ പരിഷ്‌കൃതമായ ഈ 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിൻ പരമാവധി 103 bhp കരുത്തിൽ 138 Nm toruque വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

കിടിലൻ മാറ്റങ്ങളുമായി പുത്തൻ വിറ്റാര ബ്രെസ, കാണാം എസ്‌യുവിയുടെ സ്പൈ ചിത്രങ്ങൾ

5 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് എഎംടി ഗിയർബോക്‌സ് ഓപ്ഷനും പുതുതലമുറ മോഡലിൽ യഥേഷ്‌ടം തെരഞ്ഞെടുക്കാനുള്ള അവസരവും മാരുതി ഒരുക്കും. SHVS മൈൽഡ് ഹൈബ്രിഡ് സിസ്റ്റവും 48V സിസ്റ്റത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്‌ത് അതിന്റെ കാര്യക്ഷമതയും ഡ്രൈവിബിലിറ്റിയും വർധിപ്പിക്കും.

കിടിലൻ മാറ്റങ്ങളുമായി പുത്തൻ വിറ്റാര ബ്രെസ, കാണാം എസ്‌യുവിയുടെ സ്പൈ ചിത്രങ്ങൾ

ഈ 1.5 ലിറ്റർ K15B പെട്രോൾ എഞ്ചിന് 5 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റും ലഭിക്കും. ഇതിന് 91 bhp പവറിൽ 122 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. പുതുതലമുറ വിറ്റാര ബ്രെസയെ അടുത്ത വർഷം ആദ്യ പകുതിയിൽ അവതരിപ്പിക്കാനാണ് സാധ്യത.

കിടിലൻ മാറ്റങ്ങളുമായി പുത്തൻ വിറ്റാര ബ്രെസ, കാണാം എസ്‌യുവിയുടെ സ്പൈ ചിത്രങ്ങൾ

പുതിയ ബ്രെസയ്‌ക്കൊപ്പം 2022-ൽ മാരുതി സുസുക്കിയിൽ നിന്ന് മൊത്തം 8 പുതിയ കാറുകൾ വിപണിയിൽ എത്തും. പുതിയ ബലേനോ ഫെയ്‌സ്‌ലിഫ്റ്റ്, പുതുതലമുറ ആൾട്ടോ 800 തുടങ്ങിയവയാണ് ഇവയിൽ പ്രധാനം. അതേസമയം ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ മിഡ്-സൈസ് എസ്‍യുവികളെ നേരിടാൻ കമ്പനി ഒരു പുതിയ മോഡലിൽ പ്രവർത്തിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

കൃത്യമായ ലോഞ്ച് തീയതികൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വാഗൺആർ, എർട്ടിഗ, സിയാസ്, എസ്-ക്രോസ് എന്നിവയുടെ പുതിയ പതിപ്പുകളും മാരുതി സുസുക്കിയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Image Courtesy: Extreme Media

Most Read Articles

Malayalam
English summary
All new 2022 maruti suzuki vitara brezza spy images leaked
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X