Just In
- 17 min ago
കാറിലെ മുന്‍സീറ്റ് യാത്രക്കാര്‍ക്ക് എയര്‍ബാഗ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍
- 46 min ago
എൻമാക്സ് 155 മോഡലിന് പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ച് യമഹ
- 1 hr ago
വെന്റോ ട്രെന്ഡ്ലൈന് വേരിയന്റിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് നിര്‍ത്തി ഫോക്സവാഗണ്‍; കാരണം ഇതാ
- 1 hr ago
കുഷാഖിനെ മാർച്ച് 18-ന് ഇന്ത്യയിൽ അവതരിപ്പിക്കും, സ്ഥിരീകരിച്ച് സ്കോഡ
Don't Miss
- News
'ഐ ഫോൺ സിപിഐഎം ലെ ഐ';റഹീമിന്റെ പഴ പോസ്റ്റ് കുത്തി പൊക്കി ഷാഫിയും വിടിയും,ട്രോൾ
- Lifestyle
40 കഴിഞ്ഞ പുരുഷന്മാര് ആരോഗ്യത്തിന് കഴിക്കേണ്ടത്
- Sports
IND vs ENG: സെഞ്ച്വറിക്കായി ഒരുപാട് പദ്ധതി തയ്യാറാക്കിയിരുന്നോ? റിഷഭിനെ ഇന്റര്‍വ്യൂ ചെയ്ത് രോഹിത്
- Movies
അവരെലും കളിക്കട്ടേ, അതേലും കാണാമല്ലോ; 17 പേര്‍ക്കും ഇതുവരെ ഗെയിം എന്താണെന്നെ് തലയില്‍ കയറിയിട്ടില്ലേ, അശ്വതി
- Finance
പൊതുമേഖലയ്ക്ക് നേട്ടങ്ങളുടെ കാലം,ചവറ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിന് ലാഭം 464 കോടി
- Travel
ജീവിക്കുവാന്‍ ഏറ്റവും മികച്ച നഗരങ്ങളായി ബെംഗളുരുവും ഷിംലയും, പിന്നിലായി കൊച്ചി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പ്രാരംഭ വില 51.50 ലക്ഷം രൂപ; പുതിയ 3 സീരീസ് ഗ്രാൻ ലിമോസിൻ വിപണിയിൽ
ജർമൻ ആഢംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു പുതിയ 3 സീരീസ് ഗ്രാൻ ലിമോസിൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 51.50 ലക്ഷം രൂപയുടെ പ്രാരംഭ വിലയ്ക്കാണ് സെഡാനെ കമ്പനി രാജ്യത്ത് എത്തിച്ചിരിക്കുന്നത്.

സ്റ്റാൻഡേർഡ് 3 സീരീസ് സലൂണിന്റെ ലോംഗ്-വീൽബേസ് പതിപ്പാണ് പുതിയ ലിമോസിൻ. മൂന്ന് വേരിയന്റുകളിലായാണ് ആഢംബര സെഡാനെ ബിഎംഡബ്ല്യു വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ഇതിൽ 330 Li ലക്ഷ്വറി ലൈൻ, 330 Li M സ്പോർട്ട് ഫസ്റ്റ് എഡിഷന്റെയും രണ്ട് പെട്രോൾ മോഡലുകളും ഉൾപ്പെടുന്നുണ്ട്.

അതേസമയം 320Ld ലക്ഷ്വറി ലൈനിന്റെ രൂപത്തിലാണ് ഡീസൽ വേരിയന്റ് വരുന്നത്. 3 സീരീസ് ഗ്രാൻ ലിമോസിന്റെ ടോപ്പ് എൻഡ് മോഡലിന് 53.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. കാറിനായുള്ള ബുക്കിംഗ് ഈ മാസം തുടക്കത്തിൽ തന്നെ കമ്പനി ആരംഭിച്ചിരുന്നു.
MOST READ: ജിംനിയുടെ കയറ്റുമതി ആരംഭിച്ച് മാരുതി; ഇന്ത്യന്‍ വിപണി കാത്തിരിക്കണം

സെഡാൻ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്കായി പ്രത്യേക ആനുകൂല്യങ്ങളും ബിഎംഡബ്ല്യു പ്രഖ്യാപിച്ചിട്ടുണ്ട്. 50,000 രൂപയുടെ പ്രത്യേക ബുക്കിംഗ് തുക ഉൾപ്പെടെ നിരവധി സമ്മാനങ്ങളുമാണ് കമ്പനിയുടെ വാഗ്ദാനം.

അതായത് 3 സീരീസ് ലിമോസിൻ ബുക്ക് ചെയ്യുന്ന ആദ്യ 50 ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപ വിലമതിക്കുന്ന ‘കംഫർട്ട് പാക്കേജ്' ലഭിക്കുമെന്നാണ് ബിഎംഡബ്ല്യു വ്യക്തമാക്കിയിരിക്കുന്നത്. വിപണിയിൽ അവതരിപ്പിച്ചതിനു പിന്നാലെ സെഡാനായുള്ള ഡെലിവറികളും ഉടൻ ആരംഭിക്കും.
MOST READ: മുൻനിരയിലേക്ക് ടാറ്റ ഹാരിയറും; വിൽപ്പന കുതിച്ചുയരുന്നു

ബ്രാൻഡിന്റെ ഇന്ത്യൻ നിരയിലെ 3 സീരീസ് ജിടിയെ മാറ്റിസ്ഥാപിക്കുന്ന മോഡൽ കൂടിയാണ് 3 സീരീസ് ഗ്രാൻ ലിമോസിൻ. 4,819 മില്ലീമീറ്റർ നീളവും 1827 മില്ലീമീറ്റർ വീതിയും 1,463 മില്ലീമീറ്റർ ഉയരവുമാണ് പുതിയ വേരിയന്റിന് കമ്പനി സമ്മാനിച്ചിരിക്കുന്നത്.

അതേസമയം വീൽബേസ് 2961 മില്ലീമീറ്ററാണ്. പുതിയ ബിഎംഡബ്ല്യു 3 സീരീസ് ഗ്രാൻ ലിമോസിൻ സ്റ്റാൻഡേർഡ് സെഡാനിൽ നിന്നുള്ള അതേ ഡിസൈനും സ്റ്റൈലിംഗ് ഘടകങ്ങളോടും കൂടിയാണ് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്നത്.
MOST READ: കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ

എൽഇഡി ഡിആർഎല്ലുകളും ടേൺ ഇൻഡിക്കേറ്ററുകളും ഉള്ള എൽഇഡി ഹെഡ്ലാമ്പുകൾ, മധ്യഭാഗത്ത് വലിയ കിഡ്നി ഗ്രിൽ, സ്റ്റൈലിഷ് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, പിന്നിൽ 3D എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

കൂടാതെ പുതിയ ലിമോസിൻ പതിപ്പിന് പനോരമിക് സൺറൂഫും മറ്റ് നിരവധി സവിശേഷതകളും ലഭിക്കുന്നുണ്ട്. ഇനി അകത്തളത്തിലേക്ക് നോക്കിയാൽ ക്യാബിൻ ലേഔട്ട് സ്റ്റാൻഡേർഡ് മോഡലിന് സമാനമാണ്. എന്നിരുന്നാലും നീളമേറിയ വീൽബേസ് കാരണം കൂടുതൽ സ്ഥലസൗകര്യങ്ങളാണ് കാറിനകത്ത് ഒരുക്കിയിരിക്കുന്നത്.
MOST READ: നിറയെ ഫീച്ചറുകളുമായി 2021 GLC എസ്യുവി അവതരിപ്പിച്ച് മെര്‍സിഡീസ്

മുന്നിലും പിന്നിലും യാത്രക്കാരെ കൂടുതൽ വിശാലവും സൗകര്യപ്രദവുമായ ക്യാബിൻ സ്വാഗതം ചെയ്യുന്നതിനാൽ വാഹനത്തിന് കൂടുതൽ പ്രീമിയം അനുഭവമാണ് ബിഎംഡബ്ല്യു നൽകുന്നത്. പുതിയ 3 സീരീസ് ഗ്രാൻ ലിമോസിൻ സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് അതേ ഇന്റീരിയർ സവിശേഷതകളും മുന്നോട്ട് കൊണ്ടുപോകും.

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ബ്രാൻഡിന്റെ ഏറ്റവും പുതിയ ഐഡ്രൈവ് സാങ്കേതികവിദ്യ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, ആംബിയന്റ് ലൈറ്റിംഗ്, സ്റ്റിയറിംഗ് മൗണ്ട്ഡ് കൺട്രോളുകൾ, ക്രൂയിസ് കൺട്രോൾ, 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സംവിധാനം തുടങ്ങി നിരവധി ഫീച്ചറുകളാണ് ഇതിൽ ഉൾപ്പെടുന്നത്.

മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ പുതിയ ലിമോസിൻ പതിപ്പ് സ്റ്റാൻഡേർഡ് സെഡാന്റെ അതേ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാണ് അണിനിരത്തുന്നത്. 2.0 ലിറ്റർ ട്വിൻ പവർ ടർബോ പെട്രോൾ എഞ്ചിൻ 258 bhp കരുത്തിൽ 400 Nm torque ഉത്പാദിപ്പിക്കും.

ഈ എഞ്ചിന് വെറും 6.2 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് ബിഎംഡബ്ല്യു അവകാശപ്പെടുന്നു. അതേസമയം മറുവശത്ത് 2.0 ലിറ്റർ ഡീസൽ യൂണിറ്റ് 188 bhp പവറും 400 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്തമാണ്.

ഡീസൽ പവർ വേരിയന്റ് 7.6 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത പുറത്തെടുക്കാൻ കഴിയും. രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

സെഗ്മെന്റിലെ ഏറ്റവും വലിപ്പമുള്ള ബിഎംഡബ്ല്യു 3 സീരീസ് ലിമോസിൻ ഇന്ത്യയിൽ ഔഡി A4 ഫെയ്സ്ലിഫ്റ്റ്, മെർസിഡീസ് ബെൻസ് സി-ക്ലാസ്, അടുത്തിടെ അവതരിപ്പിച്ച 2021 വോൾവോ S60 എന്നിവയോടാണ് മാറ്റുരയ്ക്കുന്നതും.