ജീപ്പ് ഗ്രാൻഡ് കോമ്പസ് 7 സീറ്റർ എസ്‌യുവിയും വിപണിയിലേക്ക്

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന് പിന്നാലെ ഒരു ഏഴ് സീറ്റർ എസ്‌യുവിയും സബ്-4 മീറ്റർ എസ്‌യുവിയും ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജീപ്പ്. രാജ്യത്ത് കൂടുതൽ ശക്തമാകുന്നതിന്റെ ഭാഗമായാണ് കമ്പനി പുത്തൻ മോഡലുകളെ കൂടി എത്തിക്കുന്നത്.

ജീപ്പ് ഗ്രാൻഡ് കോമ്പസ് 7 സീറ്റർ എസ്‌യുവിയും വിപണിയിലേക്ക്

വരാനിരിക്കുന്ന ഏഴ് സീറ്റർ ജീപ്പ് എസ്‌യുവി 2021 മധ്യത്തോടെ അന്താരാഷ്‌ട്ര വിപണിയിലെത്തുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇത് ശരിക്കും കോമ്പസിനെ അടിസ്ഥാനമാക്കിയുള്ള വിപുലീകൃത പതിപ്പായിരിക്കും എന്നതാണ് ശ്രദ്ധേയം.

ജീപ്പ് ഗ്രാൻഡ് കോമ്പസ് 7 സീറ്റർ എസ്‌യുവിയും വിപണിയിലേക്ക്

അമേരിക്കൻ പ്രീമിയം വാഹന നിർമാതാക്കളായ ജീപ്പിന് വളരെ പ്രധാനപ്പെട്ട ഒരു വിപണിയാണ് ഇന്ത്യ. എന്നാൽ തങ്ങളുടെ നിരയിലെ വൈവിധ്യമാർന്ന മോഡലുകളുടെ അഭാവവും കോമ്പസ് എസ്‌യുവിയുടെ അപ്‌ഡേറ്റുകളുടെ അഭാവവും കാരണം ഇന്ത്യൻ ഉപഭോക്താക്കൾക്ക് ബ്രാൻഡിനോടുള്ള താൽപര്യം ക്രമാതീതമായി നഷ്ടപ്പെട്ടുവരികയാണ്.

MOST READ: ടൊയോട്ട ഹിലക്‌സ് പിക്കപ്പ് ട്രക്ക് യാഥാർഥ്യമാകുന്നു; അരങ്ങേറ്റം ഈ വർഷം പകുതിയോടെ

ജീപ്പ് ഗ്രാൻഡ് കോമ്പസ് 7 സീറ്റർ എസ്‌യുവിയും വിപണിയിലേക്ക്

2020 കലണ്ടർ വർഷത്തിൽ ജീപ്പിന്റെ വാർഷിക വിൽപ്പന കണക്ക് വെറും 5,239 യൂണിറ്റായിരുന്നു. ഇത് 2019 ലെ ബ്രാൻഡിന്റെ വിൽപ്പന നമ്പറുകളേക്കാൾ 52 ശതമാനം കുറവായിരുന്നു. എന്നാൽ പുതുവർഷത്തിൽ വിപണിയിലെത്തിച്ച കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിലൂടെ ഉപഭോക്തൃ താൽപര്യം പുനരുജ്ജീവിപ്പിക്കാനും വിൽപ്പന വർധിപ്പിക്കാനും ജീപ്പിന് കഴിയുമെന്നാണ് പ്രതീക്ഷ.

ജീപ്പ് ഗ്രാൻഡ് കോമ്പസ് 7 സീറ്റർ എസ്‌യുവിയും വിപണിയിലേക്ക്

പുതുക്കിയ ഫീച്ചർ പട്ടികയും പുതുക്കിയ ഇന്റീരിയറും ബാഹ്യ രൂപകൽപ്പനയും കണക്കിലെടുക്കുമ്പോൾ ഫെയ്‌സ്‌ലിഫ്റ്റ് കോമ്പസ് ഒരു മികച്ച തെരഞ്ഞെടുപ്പായിരിക്കും എന്നതിൽ സംശയമൊന്നുമില്ല. എന്നിരുന്നാലും ജീപ്പിന് പ്രേക്ഷകരെ വർധിപ്പിക്കേണ്ടത് ആവശ്യമാണ്.

MOST READ: നിസാൻ മാഗ്നൈറ്റിന് വെല്ലുവിളിയായി കിഗർ കോംപാക്ട് എസ്‌യുവി അവതരിപ്പിച്ച് റെനോ

ജീപ്പ് ഗ്രാൻഡ് കോമ്പസ് 7 സീറ്റർ എസ്‌യുവിയും വിപണിയിലേക്ക്

കൂടാതെ 7 സീറ്റർ എസ്‌യുവികളുടെ ജനപ്രീതി കൂടുന്ന സാഹചര്യത്തിൽ ഇത്തരമൊരു മോഡലുമായി എത്തുന്നത് എന്തുകൊണ്ടും മികച്ച തീരുമാനമാണ്. ജീപ്പിന്റെ വരാനിരിക്കുന്ന എസ്‌യുവിയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇപ്പോഴും ലഭ്യമല്ലെങ്കിലും വാഹനം അടുത്തിടെ പരീക്ഷണയോട്ടങ്ങൾക്ക് നിരത്തിലിറങ്ങിയിരുന്നു.

ജീപ്പ് ഗ്രാൻഡ് കോമ്പസ് 7 സീറ്റർ എസ്‌യുവിയും വിപണിയിലേക്ക്

ഈ പുതിയ എസ്‌യുവി കോമ്പസിന്റെ വിപുലീകൃത പതിപ്പായിരിക്കില്ല എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പകരം അതിന് സ്വന്തമായൊരു വ്യക്ത്വിത്വം ജീപ്പ് സമ്മാനിക്കുമെന്നാണ് വാദം. വ്യത്യസ്ത രൂപകൽപ്പനയും പുതിയ പേരും ഉപയോഗിച്ച് മോഡൽ പൂർത്തിയാക്കുമ്പോൾ ഇത് കൂടുതൽ ജനപ്രിയമാകും.

MOST READ: കരുത്തുറ്റ ട്യൂസോൺ N -ലൈൻ ഔദ്യോഗികമായി വെളിപ്പെടുത്തി ഹ്യുണ്ടായി

ജീപ്പ് ഗ്രാൻഡ് കോമ്പസ് 7 സീറ്റർ എസ്‌യുവിയും വിപണിയിലേക്ക്

ജീപ്പിന്റെ വരാനിരിക്കുന്ന മൂന്ന്-വരി എസ്‌യുവിയെ കോമ്പസിന്റെ അതേ 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് പ്രവർത്തിപ്പിക്കുക. പക്ഷേ വ്യത്യസ്തമായ ട്യൂൺ അവസ്ഥയിലായിരിക്കും ഇത് ഇടംപിടിക്കുക. അതായത് പരമാവധി 200 bhp പവർ വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

ജീപ്പ് ഗ്രാൻഡ് കോമ്പസ് 7 സീറ്റർ എസ്‌യുവിയും വിപണിയിലേക്ക്

അതേസമയം ഗിയർബോക്‌സ് ഓപ്ഷനുകൾ അതേപടി നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആറ് സ്പീഡ് മാനുവൽ, ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ശ്രേണിയിൽ ലഭ്യമാക്കും. ഒരു പെട്രോൾ എഞ്ചിൻ ഓപ്ഷൻ എസ്‌യുവിയിൽ വാഗ്ദാനം ചെയ്യാൻ സാധ്യതയില്ല.

MOST READ: ഞെട്ടിക്കുന്ന മാറ്റങ്ങൾ; 2021 മോഡൽ എസ് ഇലക്‌ട്രിക് സെഡാനുമായി ടെസ്‌ല

ജീപ്പ് ഗ്രാൻഡ് കോമ്പസ് 7 സീറ്റർ എസ്‌യുവിയും വിപണിയിലേക്ക്

കോമ്പസിന്റെ അതേ പ്ലാറ്റ്‌ഫോമിൽ തന്നെയാകും വരാനിരിക്കുന്ന 7 സീറ്റർ ജീപ്പ് എസ്‌യുവി ഒരുങ്ങുന്ന എന്നതും ശ്രദ്ധേയമാണ്. പക്ഷേ അധിക നിര സീറ്റുകൾ ഉൾക്കൊള്ളുന്നതിനായി ചെറുതായി പരിഷ്‌ക്കരിക്കും. ക്യാബിനിലെ കൂടുതൽ ഇടം സ്വതന്ത്രമാക്കുന്നതിന് ദൈർഘ്യമേറിയ വീൽബേസിനൊപ്പം വാഹനം തയാറാക്കും.

ജീപ്പ് ഗ്രാൻഡ് കോമ്പസ് 7 സീറ്റർ എസ്‌യുവിയും വിപണിയിലേക്ക്

എസ്‌യുവി പ്രീമിയം വില ശ്രേണിയിൽ തന്നെയാകും വിപണിയിൽ എത്തുക. ഏകദേശം 30 ലക്ഷം മുതൽ 35 ലക്ഷം രൂപ വരെയാണ് 7 സീറ്റർ കോമ്പസിനായി പ്രതീക്ഷിക്കുന്നത്. ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡവർ തുടങ്ങിയുമായി മാറ്റുരയ്ക്കാനും ഇത് പ്രാപ്തമായിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
All-New Jeep Grand Compass 7-Seater SUV Launching Soon. Read in Malayalam
Story first published: Friday, January 29, 2021, 12:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X