ഫീച്ചറിൽ സമ്പന്നൻ; XUV700 എസ്‌യുവിയിൽ ‘സ്മാർട്ട് എയർ ഫിൽട്ടർ’ സാങ്കേതികവിദ്യയും

സുരക്ഷാ സവിശേഷതകളുടെ തൃശൂർ പൂരവുമായാണ് മഹീന്ദ്രയുടെ പുതിയ XUV700 വിപണിയിലേക്ക് എത്തുന്നത്. ഇതിനോടകം തന്നെ നിരവധി സുരക്ഷാ സംവിധാനങ്ങൾ പരിചയപ്പെടുത്തിയ കമ്പനി എസ്‌യുവിയുടെ അടുത്ത ഫീച്ചറും പുറത്തുവിട്ടിരിക്കുകയാണ്.

ഫീച്ചറിൽ സമ്പന്നൻ; XUV700 എസ്‌യുവിയിൽ ‘സ്മാർട്ട് എയർ ഫിൽട്ടർ’ സാങ്കേതികവിദ്യയും

99 ശതമാനം ബാക്ടീരിയകളും 95 ശതമാനം വൈറസുകളും ഫിൽട്ടർ ചെയ്യുമെന്ന് അവകാശപ്പെടുന്ന ‘സ്മാർട്ട് എയർ ഫിൽട്ടർ' സാങ്കേതികവിദ്യ XUV700 എസ്‌യുവിക്ക് ലഭിക്കുമെന്നാണ് പുതിയ ടീസറിലൂടെ മഹീന്ദ്ര വെളിപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ കൊറോണ വൈറസിനെതിരെ ഇത് പരീക്ഷിച്ചിട്ടില്ല. കൈനിറയെ ഫീച്ചറുമായി അണിനിരക്കുന്ന ഈ പ്രീപമിയം എസ്‌യുവി ഇതിനോടകം തന്നെ പനോരമിക് സൺറൂഫ്, ഫ്ലഷ് ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, ഹൈ ബീം അസിസ്റ്റ്, ഡ്രൈവർ ഡ്രൗസിനെസ് ഡിറ്റക്ഷൻ എന്നിവ ഉൾപ്പെടുന്ന സെഗ്‌മെന്റ് ഫസ്റ്റ് സവിശേഷതകൾ പരിചയപ്പെടുത്തി കഴിഞ്ഞിരുന്നു.

ഫീച്ചറിൽ സമ്പന്നൻ; XUV700 എസ്‌യുവിയിൽ ‘സ്മാർട്ട് എയർ ഫിൽട്ടർ’ സാങ്കേതികവിദ്യയും

അതോടൊപ്പം 360 ഡിഗ്രി ക്യാമറ, ടച്ച്‌സ്‌ക്രീനിനും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനുമുള്ള ഇരട്ട ഡിസ്‌പ്ലേ സജ്ജീകരണം, പ്രീമിയം സൗണ്ട് സിസ്റ്റം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, കണക്റ്റുചെയ്‌ത കാർ സാങ്കേതികവിദ്യ എന്നിവയും XUV500 എസ്‌യുവിയുടെ പിൻഗാമിയിൽ അണിനിരക്കും.

ഫീച്ചറിൽ സമ്പന്നൻ; XUV700 എസ്‌യുവിയിൽ ‘സ്മാർട്ട് എയർ ഫിൽട്ടർ’ സാങ്കേതികവിദ്യയും

ലെയ്ൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ക്രോസ്-ട്രാഫിക് അലേർട്ട്, ഓട്ടോ എമർജൻസി ബ്രേക്കിംഗ് ഉപയോഗിച്ച് ബ്ലൈൻഡ്-സ്പോട്ട് ഡിറ്റക്ഷൻ എന്നിവ ഉൾപ്പെടുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും മഹീന്ദ്രയുടെ വരാനിരിക്കുന്ന എസ്‌യുവിക്ക് ലഭിക്കും.

ഫീച്ചറിൽ സമ്പന്നൻ; XUV700 എസ്‌യുവിയിൽ ‘സ്മാർട്ട് എയർ ഫിൽട്ടർ’ സാങ്കേതികവിദ്യയും

റീ-ട്യൂൺ ചെയ്‌ത ഥാറിലെ 2.0 ലിറ്റർ ടർബോ-പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിനുകൾ XUV700 ഉപയോഗിക്കും. എന്നാൽ ഉയർന്ന പവർഔട്ട്പുട്ട് കണക്കുകളാകും വാഹനം വാഗ്‌ദാനം ചെയ്യുക. രണ്ട് എഞ്ചിനും 6-സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുമായാകും ജോടിയാക്കുക.

ഫീച്ചറിൽ സമ്പന്നൻ; XUV700 എസ്‌യുവിയിൽ ‘സ്മാർട്ട് എയർ ഫിൽട്ടർ’ സാങ്കേതികവിദ്യയും

ഒരു സെഗ്മെന്റ് എക്സ്ക്ലൂസീവ് ഓൾ-വീൽ ഡ്രൈവ് സംവിധാനവും XUV700 എസ്‌യുവിയിൽ ഓപ്ഷണലായി വാഗ്‌ദാനം ചെയ്യുക. ഇങ്ങനെ ഫീച്ചറുകളാൽ സമ്പന്നനാകും വരാനിരിക്കുന്ന XUV700 എസ്‌യുവിയെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് മഹീന്ദ്ര.

ഫീച്ചറിൽ സമ്പന്നൻ; XUV700 എസ്‌യുവിയിൽ ‘സ്മാർട്ട് എയർ ഫിൽട്ടർ’ സാങ്കേതികവിദ്യയും

ജൂലൈ അവസാനത്തോടെ വാഹനത്തിന്റെ പ്രൊഡക്ഷൻ പതിപ്പിനെ കമ്പനി പരിചയപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് ഒക്ടോബർ രണ്ടിന് വാഹനത്തെ പൂർണമായും വിപണിയിൽ എത്തിക്കും. അതായത് പോയ വർഷം രണ്ടാം തലമുറ ഥാർ എസ്‌യുവിയിൽ പ്രവർത്തിച്ച അതേ തന്ത്രമാണിതെന്ന് സാരം.

ഫീച്ചറിൽ സമ്പന്നൻ; XUV700 എസ്‌യുവിയിൽ ‘സ്മാർട്ട് എയർ ഫിൽട്ടർ’ സാങ്കേതികവിദ്യയും

എങ്കിലും കമ്പനി ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയിൽ 16 മുതൽ 22 ലക്ഷം രൂപ വരെയായിക്കും പുതിയ XUV700 മോഡലിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. എം‌ജി ഹെക്ടർ പ്ലസ്, ടാറ്റ സഫാരി, ഹ്യുണ്ടായി അൽകാസർ എന്നീ ശക്തരായ എതിരാളികൾക്കെതിരെയാകും പുതിയ എസ്‌യുവി മാറ്റുരയ്ക്കുക.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
All-New Mahindra XUV700 SUV Will Get Smart Air Filter Technology. Read in Malayalam
Story first published: Saturday, July 24, 2021, 16:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X