മൂന്ന് എഞ്ചിൻ ഓപ്ഷൻ, ഹാർടെക്റ്റ് പ്ലാറ്റ്ഫോം; പുതുതലമുറ Celecrio നവംബറിൽ വിപണിയിലേക്ക്

ഏവരും കാത്തിരിക്കുന്ന രണ്ടാംതലമുറ സെലേറിയോ അധികം വൈകാതെ വിപണിയിലേക്ക് എത്തുമെന്ന് റിപ്പോർട്ട്. നിലവിൽ അവസാന ഘട്ട പരീക്ഷണത്തിലിരിക്കുന്ന കോംപാക്‌ട് ഹാച്ച്ബാക്ക് നവംബർ മാസത്തിൽ വിപണിയിൽ എത്തുമെന്നതാണ് പുതിയ വാർത്ത.

മൂന്ന് എഞ്ചിൻ ഓപ്ഷൻ, ഹാർടെക്റ്റ് പ്ലാറ്റ്ഫോം; പുതുതലമുറ Celecrio നവംബറിൽ വിപണിയിലേക്ക്

എന്നിരുന്നാലും കമ്പനി ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇതിനോടകം തന്നെ വിപണിയിൽ എത്തേണ്ടിയിരുന്ന മോഡലായിരുന്നെങ്കിലും കൊവിഡ് മൂലമുള്ള കാരണങ്ങളാൽ പുതുതലമുറ സെലേറിയോയുടെ അവതരണം മാരുതി സുസുക്കി മാറ്റിവെക്കുകയായിരുന്നു.

മൂന്ന് എഞ്ചിൻ ഓപ്ഷൻ, ഹാർടെക്റ്റ് പ്ലാറ്റ്ഫോം; പുതുതലമുറ Celecrio നവംബറിൽ വിപണിയിലേക്ക്

അതോടൊപ്പം തന്നെ സെമികണ്ടക്‌ടർ ചിപ്പുകളുടെ അഭാവവും കാലതാമസത്തിന് കാരണമായിട്ടുണ്ട്. പുതിയ 2021 മാരുതി സെലേറിയോ ഡിസൈനിന്റെയും ഫീച്ചറുകളുടെയും കാര്യത്തിൽ ഒരു വലിയ കുതിച്ചുചാട്ടത്തിനു തന്നെയാകും സാക്ഷ്യംവഹിക്കുക. പ്രൊഡക്ഷൻ റെഡി മോഡലിന്റെ ചിത്രങ്ങളും അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്‌തിരുന്നു.

മൂന്ന് എഞ്ചിൻ ഓപ്ഷൻ, ഹാർടെക്റ്റ് പ്ലാറ്റ്ഫോം; പുതുതലമുറ Celecrio നവംബറിൽ വിപണിയിലേക്ക്

സുസുക്കിയുടെ ഭാരം കുറഞ്ഞ ഹാർടെക്റ്റ് ആർക്കിടെക്ച്ചറിനായി നിലവിലുള്ള പ്ലാറ്റ്ഫോമിനെ ഹാച്ച്ബാക്ക് ഉപേക്ഷിക്കും. ഇതോടൊപ്പം രണ്ട് എഞ്ചിൻ ഓപ്ഷനുകളും സെലേറിയോയിൽ മാരുതി വാഗ്‌ദാനം ചെയ്യും. എന്നാൽ ഇത് നിലവിലുള്ള അതേ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാകും.

മൂന്ന് എഞ്ചിൻ ഓപ്ഷൻ, ഹാർടെക്റ്റ് പ്ലാറ്റ്ഫോം; പുതുതലമുറ Celecrio നവംബറിൽ വിപണിയിലേക്ക്

അതായത് 1.0 ലിറ്റർ, 3 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.2 ലിറ്റർ പെട്രോൾ എന്നിവയായിരിക്കും പുതുതലമുറ മോഡലിലേക്ക് ചേക്കേറുകയെന്ന് സാരം. ഇവ വാഗൺആറിൽ കാണുന്നതിന് സമാനമായ പവർ കണക്കുകളാകും വാഗ്‌ദാനം ചെയ്യുക.

മൂന്ന് എഞ്ചിൻ ഓപ്ഷൻ, ഹാർടെക്റ്റ് പ്ലാറ്റ്ഫോം; പുതുതലമുറ Celecrio നവംബറിൽ വിപണിയിലേക്ക്

1.0 ലിറ്റർ പതിപ്പ് 69 bhp കരുത്തിൽ 91 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതായത് 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ 82 bhp പവറിൽ 113 Nm torque വികസിപ്പിക്കാനും പ്രാപ്‌തമായിരിക്കും. ഗിയർബോക്സ് ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവലും എഎംടി യൂണിറ്റും ഉൾപ്പെടും.

മൂന്ന് എഞ്ചിൻ ഓപ്ഷൻ, ഹാർടെക്റ്റ് പ്ലാറ്റ്ഫോം; പുതുതലമുറ Celecrio നവംബറിൽ വിപണിയിലേക്ക്

ഇന്ത്യയിൽ എഎംടി ഗിയർബോക്‌സ് അവതരിപ്പിച്ച ആദ്യത്തെ വാഹനമാണ് സെലേറിയോ. ഇതിനുപുറമെ ഫാക്ടറി ഘടിപ്പിച്ച സിഎൻജി കിറ്റും ഹാച്ച്ബാക്കിന്റെ മോഡൽ ലൈനപ്പിലേക്ക് ചേക്കേറും. നിലവിൽ മാരുതിയുടെ സിഎൻജി കാറുകൾക്ക് ഗംഭീര പ്രതികരണമാണ് വിപണിയിൽ നിന്നും ലഭിക്കുന്നത്.

മൂന്ന് എഞ്ചിൻ ഓപ്ഷൻ, ഹാർടെക്റ്റ് പ്ലാറ്റ്ഫോം; പുതുതലമുറ Celecrio നവംബറിൽ വിപണിയിലേക്ക്

നിലവിലെ ഉയർന്ന ഇന്ധന വിലയ്ക്ക് പരിഹാരമായി പലരും സിഎൻജി പോലുള്ള മറ്റ് ഓപ്ഷനുകളിലേക്ക് മാറാനും തുടങ്ങിയിട്ടുണ്ട്. ഇനി ഡിസൈൻ വിശദാംശങ്ങളിലേക്ക് നോക്കിയാൽ രൂപത്തിലെ മാറ്റവും ഏറെ ആളുകളെ ആകർഷിക്കാൻ പ്രാപ്‌തമായിരിക്കും. നിലവിലെ സമചതുരവും ഉയരവുമുള്ള നിലപാടുള്ള ഡിസൈൻ ആംഗുലർ രൂപഘടനയിലേക്ക് ചേക്കേറും.

മൂന്ന് എഞ്ചിൻ ഓപ്ഷൻ, ഹാർടെക്റ്റ് പ്ലാറ്റ്ഫോം; പുതുതലമുറ Celecrio നവംബറിൽ വിപണിയിലേക്ക്

പുതിയ 2021 മാരുതി സെലേറിയോയിൽ ഹണികോമ്പ് പാറ്റേണുള്ള ഫ്ലാറ്റിഷ്-ഓവൽ ഗ്രിൽ, ത്രികോണ ആകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും ക്രോം സ്ട്രിപ്പ് വഴി ബന്ധിപ്പിച്ചിരിക്കുന്ന മുഖവും ഏറെ ശ്രദ്ധേയമായ കാഴ്ച്ചയാകും സമ്മാനിക്കുക. അതോടൊപ്പം പുതിയ ഫോഗ് ലാമ്പ് അസംബ്ലി, കോൺട്രാസ്റ്റ് ബ്ലാക്ക് ബിറ്റുകളുള്ള പുതുക്കിയ ഫ്രണ്ട് ബമ്പർ എന്നിവയും വാഹനത്തെ സവിശേഷമാക്കും.

മൂന്ന് എഞ്ചിൻ ഓപ്ഷൻ, ഹാർടെക്റ്റ് പ്ലാറ്റ്ഫോം; പുതുതലമുറ Celecrio നവംബറിൽ വിപണിയിലേക്ക്

വശങ്ങളിൽ നിന്ന് നോക്കുമ്പോൾ നീളമേറിയ മേൽക്കൂരയും വിപുലീകരിച്ച ഗ്ലാസ്ഹൗസും വീൽബേസും കൂടുതൽ മെച്ചപ്പെട്ട രൂപമായിരിക്കും സെലേറിയോയ്ക്ക് നൽകുക. ലിഫ്റ്റ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ പുൾ-ടൈപ്പ് യൂണിറ്റുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കും. 13 ഇഞ്ച് അലോയ് വീലുകളുമായി ഹാച്ച്ബാക്ക് വിപണിയിൽ എത്താനാണ് മറ്റൊരു സാധ്യത.

മൂന്ന് എഞ്ചിൻ ഓപ്ഷൻ, ഹാർടെക്റ്റ് പ്ലാറ്റ്ഫോം; പുതുതലമുറ Celecrio നവംബറിൽ വിപണിയിലേക്ക്

പിൻവശത്ത് കോണീയ ഡിസൈൻ ഘടകങ്ങൾ തുടരും. റാപ്‌റൗണ്ട് ടെയിൽലാമ്പുകളും ഭംഗിയായി രൂപകൽപ്പന ചെയ്ത ബമ്പറും രണ്ടാംതലമുറ മാരുതി സുസുക്കി സെലേറിയോയുടെ സവിശേഷതകളാകും. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സംയോജനമുള്ള ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് രണ്ടാം തലമുറിയിൽ ഉണ്ടാകും

സീറ്റ് അപ്ഹോൾസ്റ്ററി, കൺട്രോൾ ബട്ടണുകൾ, വിൻഡോ സ്വിച്ച്, വിംഗ് മിററുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് മാരുതി കാറുകളിൽ നിന്ന് കടമെടുത്തേക്കാം. ഒട്ടേറെ സുരക്ഷാ സന്നാഹങ്ങളും വരാനിരിക്കുന്ന പുത്തൻ സെലേറിയോയിൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമതാക്കളായ മാരുതി സുസുക്കി അവതരിപ്പിക്കും. അതിൽ സ്റ്റാൻഡേർഡ് ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, പവർഡ് വിംഗ് മിററുകൾ തുടങ്ങിയവയെല്ലാം ഉണ്ടാകും.

മൂന്ന് എഞ്ചിൻ ഓപ്ഷൻ, ഹാർടെക്റ്റ് പ്ലാറ്റ്ഫോം; പുതുതലമുറ Celecrio നവംബറിൽ വിപണിയിലേക്ക്

അടിമുടി മാറ്റങ്ങളുമായി എത്തുന്ന ഹാച്ച്ബാക്ക് വിപണിയിൽ കൂടുതൽ ചലനങ്ങൾ സൃഷ്‌ടിക്കുമെന്നാണ് അനുമാനിക്കപ്പെടുന്നത്. നിലവിൽ മികച്ച സ്വീകാര്യതയുള്ള മാരുതി കാറുകളിൽ ഒന്നാണ് സെലേറിയോ. 2014-ലാണ് പുതിയ തന്ത്രങ്ങളുമായി സെലേറിയോ ഹാച്ച്ബാക്കിനെ ഇന്ത്യൻ വിപണിയിൽ കമ്പനി അവതരിപ്പിച്ചത്.

മൂന്ന് എഞ്ചിൻ ഓപ്ഷൻ, ഹാർടെക്റ്റ് പ്ലാറ്റ്ഫോം; പുതുതലമുറ Celecrio നവംബറിൽ വിപണിയിലേക്ക്

എന്നാൽ സെമികണ്ടക്‌ടകളുടെ കുറവ് കാരണം സെപ്റ്റംബറിൽ മാരുതിയുടെ ഉത്പാദനത്തിൽ 60 ശതമാനത്തോളം കുറവുണ്ടാകുമെന്ന് നേരത്തെ ബ്രാൻഡ് വ്യക്തമാക്കിയിരുന്നു. ഇലക്ട്രോണിക് ഘടകങ്ങളുടെ വിതരണ പരിമിതി കാരണമാണ് നിർമാണത്തിലും ഇത്രയും കുറവുണ്ടായത്. എന്നാൽ ഇത് സെലേറിയോയുടെ അവതരണത്തെ ബാധിക്കുമോ എന്നുള്ളത് നോക്കികാണേണ്ട കാര്യമാണ്.

Most Read Articles

Malayalam
English summary
All new maruti suzuki celerio hatchback to launch by november 2021 details
Story first published: Friday, September 24, 2021, 17:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X