Just In
- 13 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 16 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 19 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
മൂവാറ്റുപുഴ നീന്തിക്കയറാന്‍ കോണ്‍ഗ്രസ്, ജോസഫ് വാഴയ്ക്കനോ ജെയ്സണ്‍ ജോസഫോ ഇറങ്ങും?
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നീ രണ്ട് മോഡലുകൾ അരങ്ങുവാഴുന്ന മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് സ്കോഡ എത്തുന്നുവെന്നുള്ള വാർത്ത ഒരിടയ്ക്ക് ഏറെ ചർച്ചയായിരുന്നു.

തുടർന്ന് കഴിഞ്ഞ ഓട്ടോഎക്സ്പോയിൽ വാഹനത്തിന്റെ കൺസെപ്റ്റ് പതിപ്പും എത്തിയതോടെ ഏവരുടെയും കണ്ണുതള്ളി. അടുത്തിടെ വാഹനത്തിന്റെ പേരും വെളിപ്പെടുത്തിയ ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡ് വിപണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങി കഴിഞ്ഞു.

കുഷാഖ് എന്നറിയപ്പെടുന്ന ഈ എസ്‌യുവി ഇന്ത്യൻ ഉപഭോക്താക്കളുടെ മുൻഗണനകളായ പവർ, പെർഫോമൻസ്, വിശാലമായ ക്യാബിൻ എന്നിവ നിറവേറ്റുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
MOST READ: പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ

ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്കോഡ കുഷാഖ് കഴിഞ്ഞ വർഷം 2020 ഓട്ടോ എക്‌സ്‌പോയിൽ വിഷൻ ഇൻ കൺസെപ്റ്റായി പ്രദർശിപ്പിച്ച മോഡലിന്റെ അതേ രൂപഭാവങ്ങൾ തന്നെയാണ് മുമ്പോട്ടുകൊണ്ടുപോകുന്നത്.

2021 ജൂണോടു കൂടി വിൽപ്പനയ്ക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്ന മോഡലിനെ വരുന്ന മാർച്ചോടു കൂടി കമ്പനി അവതരിപ്പിക്കും. തുടർന്ന് താമസിയാതെ വാഹനം ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങുകയും ബുക്കിംഗുകളും തുറക്കുകയും ചെയ്യും.
MOST READ: പുത്തൻ ലോഗോയിലേക്ക് ചേക്കേറാൻ തയാറായി കിയ സെൽറ്റോസും സോനെറ്റും

എന്നാൽ എസ്‌യുവിയിൽ ഇടംപിടിക്കുന്ന എഞ്ചിൻ ഓപ്ഷനുകളെ കുറിച്ചുള്ള ഊഹാപോഹങ്ങളും നിലനിന്നിരുന്നു. ഇപ്പോൾ അതിനും ഒരു വ്യക്തത വന്നിരിക്കുകയാണ് എന്നതാണ് ശ്രദ്ധേയം.

കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകളും സ്കോഡ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. 1.0 ലിറ്റർ 3 സിലിണ്ടർ ടിഎസ്‌ഐ, 1.5 ലിറ്റർ 4 സിലിണ്ടർ ടിഎസ്‌ഐ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിനുകളിലാണ് എസ്‌യുവി നിരത്തിലെത്തുക.
MOST READ: ആൾട്രോസിനായി ഒരു പുതിയ ടോപ്പ്-എൻഡ് വേരിയന്റുകൂടി XZ+; പ്രാരംഭ വില 8.25 ലക്ഷം രൂപ

എന്നിരുന്നാലും ഈ എഞ്ചിനുകളുടെ പവർഔട്ട്പുട്ട് കണക്കുകൾ ബ്രാൻഡ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 1.0 ലിറ്റർ 120 bhp കരുത്ത് നൽകുമെന്നും 1.5 ലിറ്റർ യൂണിറ്റ് പരമാവധി 150 bhp പവർ വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കുമെന്നാണ് അഭ്യൂഹങ്ങൾ.

രണ്ട് എഞ്ചിനുകളിലും സ്റ്റാൻഡേർഡായി 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഇടംപിടിക്കുമ്പോൾ ചെറിയ 3 സിലിണ്ടർ മോട്ടോറിന് ആറ് സ്പീഡ് കോർഖ് കൺവേർട്ടർ ഓട്ടോമാറ്റികും വലിയ 1.5 ലിറ്റർ എഞ്ചിന് ഏഴ് സ്പീഡ് ഡിസിടിയും ഓപ്ഷണലായി തെരഞ്ഞെടുക്കാം.

MQB പ്ലാറ്റ്‌ഫോമിലെ പ്രാദേശികവൽക്കരിച്ച MQB-A0-IN പതിപ്പിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ മിഡ്-സൈസ് എസ്‌യുവി ഒമ്പത് സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ക്രോസ്ഓവറിന് കഴിയുമെന്നാണ് സ്കോഡയുടെ അവകാശവാദം.