2021 ടിയാഗോ NRG -യെ അടുത്തറിയാം; വോക്ക്എറൗണ്ട് വീഡിയോ പുറത്ത്

ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയിരുന്ന ടിയാഗോയുടെ പരുക്കൻ അല്ലെങ്കിൽ ക്രോസ് ഹാച്ച്ബാക്ക് പതിപ്പായിരുന്നു ടാറ്റ ടിയാഗോ NRG. കഴിഞ്ഞ വർഷം വിപണിയിൽ നിന്ന് ടാറ്റ ഇത് നിർത്തലാക്കിയിരുന്നു, ഇപ്പോൾ ബ്രാൻഡ് വീണ്ടും ടിയാഗോയുടെ NRG പതിപ്പ് വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്.

2021 ടിയാഗോ NRG -യെ അടുത്തറിയാം; വോക്ക്എറൗണ്ട് വീഡിയോ പുറത്ത്

ടാറ്റ മോട്ടോർസ് ടിയാഗോ NRG ഔദ്യോഗികമായി വിപണിയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ, ഡീലർഷിപ്പുകളിൽ എത്താൻ തുടങ്ങിയിരുന്നു. വാഹനത്തിന്റെ നിരവധി സ്പൈ ചിത്രങ്ങളും നാം ഇന്റർനെറ്റിൽ കണ്ടിട്ടുണ്ട്. 2021 ടാറ്റ ടിയാഗോ NRG -യുടെ പൂർണ്ണ സവിശേഷതകൾ വെളിപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഞങ്ങൾ ഇവിടെ പങ്കുവെക്കുന്നത്.

2021 ടിയാഗോ NRG -യെ അടുത്തറിയാം; വോക്ക്എറൗണ്ട് വീഡിയോ പുറത്ത്

മിസ്ഓട്ടോലോഗ്സ് എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ടാറ്റ ടിയാഗോ NRG ഇപ്പോൾ ഇന്ത്യയിൽ ഔദ്യോഗികമായി നിർമ്മാതാക്കൾ പുറത്തിറക്കി.

2021 ടിയാഗോ NRG -യെ അടുത്തറിയാം; വോക്ക്എറൗണ്ട് വീഡിയോ പുറത്ത്

6.57 ലക്ഷം രൂപയാണ് പരുക്കൻ ഹാച്ചിന്റെ എക്സ-ഷോറൂം വില. ഒരു സാധാരണ ടിയാഗോയെ NRG പതിപ്പിൽ നിന്ന് വ്യത്യസ്തമാക്കുന്ന എല്ലാ മാറ്റങ്ങളും വ്ലോഗർ വീഡിയോയിൽ കാണിക്കുന്നു.

2021 ടിയാഗോ NRG -യെ അടുത്തറിയാം; വോക്ക്എറൗണ്ട് വീഡിയോ പുറത്ത്

ഇത് നോർമൽ ടിയാഗോയെ അടിസ്ഥാനമാക്കിയുള്ളതാണ്, പക്ഷേ, പുറംഭാഗത്ത് കൂടുതൽ മസ്കുലാറായോ പരുക്കനായോ കാണപ്പെടുന്നു എന്ന് മാത്രം. മുൻവശത്ത് പരുക്കനായ ഒരു ബമ്പർ ലഭിക്കുന്നു, അത് വാഹനത്തിന് ഒരു ക്രോസ്ഓവർ ലുക്ക് നൽകുന്നു.

2021 ടിയാഗോ NRG -യെ അടുത്തറിയാം; വോക്ക്എറൗണ്ട് വീഡിയോ പുറത്ത്

കാറിന്റെ പരുക്കൻ രൂപത്തെ ന്യായീകരിക്കാൻ കട്ടിയുള്ള ബ്ലാക്ക് ക്ലാഡിംഗും കമ്പനി ഒരുക്കിയിരിക്കുന്നു. മുൻവശത്ത് ഒരു ഫോക്സ് സിൽവർ സ്കിഡ് പ്ലേറ്റും വരുന്നു. ട്രൈ-ആരോ ഡിസൈൻ ഘടകങ്ങളും മുൻവശത്തുടനീളം പ്രവർത്തിക്കുന്ന ഒരു ക്രോം ഗാർണിഷുമുണ്ട്. ഫ്രണ്ട് ഗ്രില്ല് നോർമൽ മോഡലിന് സമാനമാണ്. മുൻ ബമ്പറിലെ കട്ടിയുള്ള ക്ലാഡിംഗിനുള്ളിൽ ഫോഗ് ലാമ്പുകൾ സംയോജിപ്പിച്ചിരിക്കുന്നു.

2021 ടിയാഗോ NRG -യെ അടുത്തറിയാം; വോക്ക്എറൗണ്ട് വീഡിയോ പുറത്ത്

വശത്തേക്ക് നീങ്ങുമ്പോൾ, വീൽ ആർച്ചുകൾക്ക് ചുറ്റും കട്ടിയുള്ള ക്ലാഡിംഗുകളുണ്ട്, കൂടാതെ 15 ഇഞ്ച് അലോയി വീൽ ഡ്യുവൽ ടോണിൽ പൂർത്തിയാക്കിയിരിക്കുന്നു. മുഴുവൻ കാറിനും ഡ്യുവൽ ടോൺ ഫിനിഷ് ലഭിക്കുന്നു.

2021 ടിയാഗോ NRG -യെ അടുത്തറിയാം; വോക്ക്എറൗണ്ട് വീഡിയോ പുറത്ത്

വീഡിയോയിൽ കാണിക്കുന്ന മോഡലിന് ഒലിവ് ഗ്രീൻ അല്ലെങ്കിൽ ഫോറസ്റ്റ് ഗ്രീൻ ഷേഡ് ലഭിക്കുന്നു. ടാറ്റ ഇതിന് ബ്ലാക്ക് റൂഫ്, ഡോർ ഹാൻഡിലുകൾ, ORVM എന്നിവ നൽകുന്നു. ടിയാഗോ NRG -യോടൊപ്പം കീലെസ് എൻട്രി പോലുള്ള ഫീച്ചറുകളും ടാറ്റ വാഗ്ദാനം ചെയ്യുന്നു.

2021 ടിയാഗോ NRG -യെ അടുത്തറിയാം; വോക്ക്എറൗണ്ട് വീഡിയോ പുറത്ത്

റൂഫിൽ കാറിന് പരുക്കനായ റൂഫ് റെയിലുകൾ ലഭിക്കുന്നു, ഇത് ഹാച്ച്ബാക്കിന്റെ ക്രോസ്ഓവർ ലുക്ക് വർധിപ്പിക്കുന്നു. ടിയാഗോ NRG -യിലെ ഗ്രൗണ്ട് ക്ലിയറൻസും ടാറ്റ വർധിപ്പിച്ചു. ഇപ്പോൾ 181 mm ഗ്രൗണ്ട് ക്ലിയറൻസുമായിട്ടാണ് പരുക്കൻ ഹാച്ച്ബാക്ക് വരുന്നത്.

2021 ടിയാഗോ NRG -യെ അടുത്തറിയാം; വോക്ക്എറൗണ്ട് വീഡിയോ പുറത്ത്

പിൻഭാഗത്ത്, ടെയിൽ ലാമ്പുകൾക്കിടയിൽ കടന്നുപോകുന്ന ടെയിൽ ഗേറ്റിൽ കട്ടിയുള്ള ഒരു മാറ്റ് ബ്ലാക്ക് ആപ്ളിക്കുമുണ്ട്. മുൻവശത്തെപ്പോലെ, ആ പരുക്കൻ രൂപത്തിനായി NRG -യിലെ പിൻ ബമ്പറും പുനർരൂപകൽപ്പന ചെയ്‌തിരിക്കുന്നു. റിവേർസ് പാർക്കിംഗ് ക്യാമറ, റൂഫ് മൗണ്ടഡ് സ്‌പോയിലർ, റിവേർസ് പാർക്കിംഗ് സെൻസറുകൾ എന്നിവയും ഈ കാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2021 ടിയാഗോ NRG -യെ അടുത്തറിയാം; വോക്ക്എറൗണ്ട് വീഡിയോ പുറത്ത്

ടാറ്റ ടിയാഗോ NRG ഒരൊറ്റ വേരിയന്റിൽ മാത്രമേ ലഭ്യമാകൂ. അതിനാൽ അകത്ത് ഫീച്ചറുകളുടെ മാന്യമായ ലിസ്റ്റ് വരുന്നു. ക്യാബിൻ ലേയൗട്ട് അതേപടി നിലനിൽക്കുന്നു, പക്ഷേ, ഇത് പതിവ് ടിയാഗോ അല്ലെന്ന് ഓർമ്മിപ്പിക്കാൻ ചില ഗ്ലോസും ബോഡി കളർ ആക്സന്റുകൾ നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്.

2021 ടിയാഗോ NRG -യെ അടുത്തറിയാം; വോക്ക്എറൗണ്ട് വീഡിയോ പുറത്ത്

ഹർമനിൽ നിന്നുള്ള ഒരു ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുഷ് ബട്ടൺ സ്റ്റാർട്ട് & സ്റ്റോപ്പ്, മാനുവൽ എസി, ഫാബ്രിക് സീറ്റ് കവറുകൾ, മാനുവലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, പവർ വിൻഡോകൾ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ORVM, ABS, ഡ്യുവൽ എയർബാഗുകൾ തുടങ്ങിയവ ടാറ്റ വാഗ്ദാനം ചെയ്യുന്നു.

2021 ടിയാഗോ NRG -യെ അടുത്തറിയാം; വോക്ക്എറൗണ്ട് വീഡിയോ പുറത്ത്

ടാറ്റ ടിയാഗോ NRG ഫോറസ്റ്റ് ഗ്രീൻ, സ്നോ വൈറ്റ്, ക്ലൗഡി ഗ്രെറ്റ്, ഫയർ റെഡ് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ഇത് 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിൽ ലഭ്യമാണ്.

യൂണിറ്റ് 86 bhp കരുത്തും 113 Nm പരമാവധി torque ഉം സൃഷ്ടിക്കുന്നു. അഞ്ച്-സ്പീഡ് മാനുവൽ, AMT ഗിയർബോക്സ് ഓപ്ഷനുകൾക്കൊപ്പം ടിയാഗോ NRG പതിപ്പ് ടാറ്റ വാഗ്ദാനം ചെയ്യുന്നു.

Image Courtesy: Missautologs

Most Read Articles

Malayalam
English summary
All new tata tiago nrg features and specs explained in walk around video
Story first published: Thursday, August 5, 2021, 9:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X