കൊവിഡ് കാലത്ത് സഹായവുമായി ആനന്ദ് മഹീന്ദ്ര; ഓക്‌സിജന്‍ ഓണ്‍ വീല്‍സ് പദ്ധതിക്ക് തുടക്കം

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകള്‍ക്കിടയില്‍ നിര്‍ണായക വൈദ്യസഹായം എത്തിക്കുന്നതിന് പുതിയ പദ്ധതിയുമായി മഹീന്ദ്ര ഓട്ടോമൊബൈല്‍സ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര രംഗത്ത്.

കൊവിഡ് കാലത്ത് സഹായവുമായി ആനന്ദ് മഹീന്ദ്ര; ഓക്‌സിജന്‍ ഓണ്‍ വീല്‍സ് പദ്ധതിക്ക് തുടക്കം

'ഓക്‌സിജന്‍ ഓണ്‍ വീല്‍സ്' എന്ന പുതിയ സംരംഭത്തിനാണ് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്. കൊവിഡ്-19 യുടെ രണ്ടാം തരംഗത്തെത്തുടര്‍ന്ന് രാജ്യത്ത് വന്‍തോതില്‍ ഓക്‌സിജന്‍ കുറവുണ്ടായി.

കൊവിഡ് കാലത്ത് സഹായവുമായി ആനന്ദ് മഹീന്ദ്ര; ഓക്‌സിജന്‍ ഓണ്‍ വീല്‍സ് പദ്ധതിക്ക് തുടക്കം

ഉത്പാദന പ്ലാന്റുകളില്‍ നിന്ന് മെഡിക്കല്‍ സ്ഥാപനങ്ങള്‍, വീടുകള്‍, ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ എവിടെയും ഓക്‌സിജന്‍ വേഗത്തില്‍ കയറ്റി അയയ്ക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

MOST READ: 'ഹീറോ ഹോണ്ട CD100' രാജ്യത്തെ ആദ്യത്തെ ഫോർ സ്ട്രോക്ക് മോട്ടോർസൈക്കിൾ; ആ ചരിത്രം ഇങ്ങനെ

കൊവിഡ് കാലത്ത് സഹായവുമായി ആനന്ദ് മഹീന്ദ്ര; ഓക്‌സിജന്‍ ഓണ്‍ വീല്‍സ് പദ്ധതിക്ക് തുടക്കം

ഓക്‌സിജന്‍ നിര്‍മ്മാതാക്കളെ ആശുപത്രികള്‍, വീടുകള്‍, മെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധിപ്പിക്കുന്നതിന് ഓക്‌സിജന്‍ ഓണ്‍ വീലുകള്‍ പ്രാദേശിക ഇടങ്ങളിലും ട്രക്കുകള്‍ ഉപയോഗിക്കും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ആനന്ദ് മഹീന്ദ്ര ഈ സംരംഭത്തിന്റെ വിശദാംശങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചു.

കൊവിഡ് കാലത്ത് സഹായവുമായി ആനന്ദ് മഹീന്ദ്ര; ഓക്‌സിജന്‍ ഓണ്‍ വീല്‍സ് പദ്ധതിക്ക് തുടക്കം

പ്രാദേശിക റീഫില്ലിംഗ് പ്ലാന്റുകളില്‍ നിന്ന് സിലിണ്ടറുകളും ടാങ്കറുകളും വീണ്ടും നിറയ്ക്കാന്‍ സഹായിക്കുന്ന ഒരു നിയന്ത്രണ കേന്ദ്രവും കമ്പനി സ്ഥാപിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ഫീനിക്സ് പക്ഷിയെപ്പോലെ ഒരാഴ്ച്ചയ്ക്കുള്ളിൽ വീണ്ടും നിറത്തിലെത്തി മാരുതി 800 മോൺസ്റ്റർ ട്രക്ക്

കൊവിഡ് കാലത്ത് സഹായവുമായി ആനന്ദ് മഹീന്ദ്ര; ഓക്‌സിജന്‍ ഓണ്‍ വീല്‍സ് പദ്ധതിക്ക് തുടക്കം

61 ജംബോ സിലിണ്ടറുകളുള്ള ഓക്‌സിജന്‍, ആവശ്യമുള്ള 13 ആശുപത്രികള്‍ എത്തിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ സ്ഥിരീകരിച്ചു. ഈ സംരംഭം നാസിക്, മുംബൈ, താനെ, നാഗ്പൂര്‍ എന്നിവടങ്ങളില്‍ ലഭ്യമാക്കിയിട്ടുണ്ട്.

കൊവിഡ് കാലത്ത് സഹായവുമായി ആനന്ദ് മഹീന്ദ്ര; ഓക്‌സിജന്‍ ഓണ്‍ വീല്‍സ് പദ്ധതിക്ക് തുടക്കം

50-75 ബൊലേറോകള്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പദ്ധതിയുടെ ഭാഗമായി നിരത്തുകളില്‍ എത്തും. കമ്പനി ഈ പുതിയ സംരംഭം രാജ്യത്താകമാനം വൈകാതെ വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

MOST READ: കൈഗര്‍ സ്വന്തമാക്കാം; 2021 മെയ് മാസത്തില്‍ പ്രത്യേക ഓഫര്‍ അവതരിപ്പിച്ച് റെനോ

കൊവിഡ് കാലത്ത് സഹായവുമായി ആനന്ദ് മഹീന്ദ്ര; ഓക്‌സിജന്‍ ഓണ്‍ വീല്‍സ് പദ്ധതിക്ക് തുടക്കം

ഉപഭോക്താവിന് നേരിട്ട് ഒരു സംവിധാനം ഏര്‍പ്പെടുത്തുകയാണ് കമ്പനി. മഹാരാഷ്ട്ര ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് വാഗ്ദാനം നല്‍കി വെറും 48 മണിക്കൂറിനുള്ളില്‍ ഈ സംരംഭം ആരംഭിച്ചതായി ചെയര്‍മാന്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ ചക്കനിലും പൂനെയിലും 20 ബൊലേറോകളുമായാണ് കമ്പനി ഈ സംരംഭത്തിന് തുടക്കം കുറിച്ചത്.

കൊവിഡ് കാലത്ത് സഹായവുമായി ആനന്ദ് മഹീന്ദ്ര; ഓക്‌സിജന്‍ ഓണ്‍ വീല്‍സ് പദ്ധതിക്ക് തുടക്കം

കൊവിഡ് രണ്ടാം തരംഗം ഇന്ത്യയെ സുനാമി പോലെ ബാധിച്ചതിനാല്‍ രാജ്യത്തുടനീളം സ്ഥിതി വളരെ മോശമാണ്. ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് ഓരോ സംസ്ഥാനങ്ങളില്‍ നിന്നും പുറത്തുവരുന്നത്. ഓരോ ദിവസവും 3.5 ലക്ഷത്തിലധികം കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Anand Mahindra Launched Oxygen on Wheels Initiative, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X