ഇ-ട്രോൺ, ഇ-ട്രോൺ സ്‌പോർട്‌ബാക്ക് ഇന്ത്യയിലേക്ക്; അവതരണം ഈ വർഷം പകുതിയോടെ

രാജ്യത്ത് ഇലക്‌ട്രിക് കാറുകൾക്ക് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്ത് ആഢംബര ഇവി ശ്രേണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് ഔഡി. ഇ-ട്രോൺ, ഇ-ട്രോൺ സ്‌പോർട്‌ബാക്ക് എന്നീ രണ്ട് മോഡലുകളെ വിപണിയിൽ അവതരിപ്പിച്ച് തരംഗം സൃഷ്ടിക്കാനാണ് ബ്രാൻഡിന്റെ പദ്ധതി.

ഇ-ട്രോൺ, ഇ-ട്രോൺ സ്‌പോർട്‌ബാക്ക് ഇന്ത്യയിലേക്ക്; അവതരണം ഈ വർഷം പകുതിയോടെ

ഈ രണ്ട് ഇലക്ട്രിക് കാറുകളും ഈ വർഷം ആദ്യ പകുതിയിൽ തന്നെ ഇന്ത്യയിൽ എത്തുമെന്ന് ഔഡി അറിയിച്ചു. ഇ-ട്രോണും ഇ-ട്രോൺ സ്‌പോർട്‌ബാക്കും ഒരേ പ്ലാറ്റ്ഫോമിലാണ് ഒരുങ്ങിയിരിക്കുന്നത്.

ഇ-ട്രോൺ, ഇ-ട്രോൺ സ്‌പോർട്‌ബാക്ക് ഇന്ത്യയിലേക്ക്; അവതരണം ഈ വർഷം പകുതിയോടെ

എന്നാൽ സ്‌പോർട്‌ബാക്കിന് കൂപ്പെ പോലുള്ള ചരിഞ്ഞ മേൽക്കൂരയും പുനർരൂപകൽപ്പന ചെയ്ത പിൻ പ്രൊഫൈലും ലഭിക്കുന്നു എന്നതാണ് ശ്രദ്ധേയം. എന്നാൽ രൂപത്തിലെ വ്യത്യാസം ഒഴിച്ചാൽ രണ്ട് ഇലക്‌ട്രിക് എസ്‌യുവികളും ഒരേ എഞ്ചിനാണ് ഉപയോഗിക്കുന്നത്.

MOST READ: ബി‌എം‌ഡബ്ല്യു M340i പെര്‍ഫോമന്‍സ് സെഡാൻ ഇന്ത്യയിലെത്തി; വില 62.90 ലക്ഷം രൂപ

ഇ-ട്രോൺ, ഇ-ട്രോൺ സ്‌പോർട്‌ബാക്ക് ഇന്ത്യയിലേക്ക്; അവതരണം ഈ വർഷം പകുതിയോടെ

അന്താരാഷ്ട്ര തലത്തിൽ ഇ-ട്രോൺ 50, 55, ക്വാട്രോ ഓൾ-വീൽ-ഡ്രൈവ് സ്റ്റാൻഡേർഡ് S എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. എന്നാൽ ഇതിൽ ഒരു പതിപ്പ് മാത്രമാകും ഔഡി ഇന്ത്യയിൽ വാഗ്‌ദാനം ചെയ്യുകയുള്ളൂവെന്നാണ് സൂചന.

ഇ-ട്രോൺ, ഇ-ട്രോൺ സ്‌പോർട്‌ബാക്ക് ഇന്ത്യയിലേക്ക്; അവതരണം ഈ വർഷം പകുതിയോടെ

രണ്ട് ഇലക്‌ട്രിക് എസ്‌യുവികൾക്കും എൽ ആകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, കാറിന്റെ വീതിയിലുടനീളം പ്രവർത്തിക്കുന്ന ലൈറ്റ് ബാർ ഉള്ള എൽഇഡി ടെയിൽ ലാമ്പുകൾ, 20/21-ഇഞ്ച് അലോയ് വീലുകൾ, 4-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവയെല്ലാം ലഭിക്കും.

MOST READ: നവീകരണങ്ങളോടെ ട്രൈബറിനെ അവതരിപ്പിച്ച് റെനോ; വില 5.30 ലക്ഷം രൂപ

ഇ-ട്രോൺ, ഇ-ട്രോൺ സ്‌പോർട്‌ബാക്ക് ഇന്ത്യയിലേക്ക്; അവതരണം ഈ വർഷം പകുതിയോടെ

രണ്ട് മോഡലുകളുടെയും അകത്തളത്തിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും ക്ലൈമറ്റ് കൺട്രോളിനുമായി കാറുകൾക്ക് പ്രത്യേക ടച്ച്സ്ക്രീനുകളും ലഭിക്കും എന്നതും അഴകും ആഢംബരവും കൂടും.

ഇ-ട്രോൺ, ഇ-ട്രോൺ സ്‌പോർട്‌ബാക്ക് ഇന്ത്യയിലേക്ക്; അവതരണം ഈ വർഷം പകുതിയോടെ

ഔഡി ഇ-ട്രോണിന് രണ്ട് ഇലക്ട്രിക് മോട്ടോറുകളാണുള്ളത്. ഓരോ ആക്‌സിലിലും ഓരോന്ന് ഇടംപിടിച്ചിരിക്കുന്നു. ഇവ സംയോജിച്ച് ചേർന്ന് പരമാവധി 355 bhp കരുത്തും 561 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: പൂർണ്ണ ഇലക്ട്രിക് XC 40 റീചാർജിനെ വോൾവോ ഇന്ത്യയിൽ അവതരിപ്പിച്ചു

ഇ-ട്രോൺ, ഇ-ട്രോൺ സ്‌പോർട്‌ബാക്ക് ഇന്ത്യയിലേക്ക്; അവതരണം ഈ വർഷം പകുതിയോടെ

എസ് മോഡിൽ, പവർഔട്ട്പുട്ട് എട്ട് സെക്കൻഡിൽ 402 bhp, 664 Nm torque എന്നിവയായി ഉയർത്തുന്നു. ഔഡി ഇ-ട്രോൺ 95 കിലോവാട്ട്സ് ബാറ്ററി പായ്ക്കാണ് ഉപയോഗിക്കുന്നത്. ഇത് പൂർണ ചാർജിൽ പരമാവധി 400 കിലോമീറ്റർ (WLTP) ശ്രേണിയാണ് വാഗ്ദാനം ചെയ്യുന്നത്.

ഇ-ട്രോൺ, ഇ-ട്രോൺ സ്‌പോർട്‌ബാക്ക് ഇന്ത്യയിലേക്ക്; അവതരണം ഈ വർഷം പകുതിയോടെ

ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 30 മിനിറ്റിനുള്ളിൽ ഇത് 80 ശതമാനം ശേഷിയിലേക്ക് റീചാർജ് ചെയ്യാൻ കഴിയും. വിപണിയിൽ എത്തുമ്പോൾ പുതിയ ഇ-ട്രോൺ ശ്രേണി മെർസിഡീസ് ബെൻസ് EQC, സെഗ്‌മെന്റിൽ വരാനിരിക്കുന്ന ജാഗ്വർ ഐ-പേസ് എന്നിവയുമായാകും മാറ്റുരയ്ക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi e-tron And e-tron Sportback To Launch In India By Mid-2021. Read in Malayalam
Story first published: Wednesday, March 10, 2021, 17:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X