ബ്രാൻഡിന്റെ ഇന്ത്യൻ വെബ്സൈറ്റിൽ ഇടംപിടിച്ച് ഔഡി ഇ-ട്രോൺ ഇലക്ട്രിക് എസ്‌യുവി; ലോഞ്ച് ഉടൻ

ഇ-ട്രോൺ ഇലക്ട്രിക് എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഔഡി. ബ്രാൻഡിന്റെ ഇന്ത്യൻ വെബ്‌സൈറ്റിൽ ഇ-ട്രോൺ ലിസ്റ്റുചെയ്യുന്നത് രാജ്യത്തെ ആസന്നമായ ലോഞ്ചിലേക്ക് വിരൽ ചൂണ്ടുന്നു. നിർമ്മാതാക്കളുടെ ഇന്ത്യയിലെ ആദ്യത്തെ ഓൾ-ഇലക്ട്രിക് ഓഫറാണ് ഇ-ട്രോൺ.

ബ്രാൻഡിന്റെ ഇന്ത്യൻ വെബ്സൈറ്റിൽ ഇടംപിടിച്ച് ഔഡി ഇ-ട്രോൺ ഇലക്ട്രിക് എസ്‌യുവി; ലോഞ്ച് ഉടൻ

കമ്പനി ഇതിനകം തന്നെ 2019 -ൽ ഇ-ട്രോൺ ഇലക്ട്രിക് എസ്‌യുവി പ്രദർശിപ്പിച്ചിട്ടുണ്ട്. തുടക്കത്തിൽ വാഹനം 2020 -ൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നിരുന്നാലും, ഇപ്പോൾ പടർന്നു പിടിക്കുന്ന കൊവിഡ് -19 മഹാമാരിയുടെ സാഹചര്യത്താൽ ഇന്ത്യയിൽ ആഡംബര ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കാൻ വൈകി.

ബ്രാൻഡിന്റെ ഇന്ത്യൻ വെബ്സൈറ്റിൽ ഇടംപിടിച്ച് ഔഡി ഇ-ട്രോൺ ഇലക്ട്രിക് എസ്‌യുവി; ലോഞ്ച് ഉടൻ

ലോഞ്ചിംഗിന് മുന്നോടിയായി ഔഡി ഇന്ത്യയിൽ ഇ-ട്രോൺ ഇലക്ട്രിക് എസ്‌യുവിയെ ടീസ് ചെയ്തിയിരുന്നു. ഇ-ട്രോണിന്റെ സ്‌പോർട്‌ബാക്ക് പതിപ്പും കമ്പനി പിന്നീട് രാജ്യത്ത് എത്തിക്കും. ഇരു മോഡലുകളും വ്യത്യസ്ത രൂപകൽപ്പനയിൽ ഒരേ അണ്ടർപിന്നിംഗുകൾ അവതരിപ്പിക്കുന്നു.

ബ്രാൻഡിന്റെ ഇന്ത്യൻ വെബ്സൈറ്റിൽ ഇടംപിടിച്ച് ഔഡി ഇ-ട്രോൺ ഇലക്ട്രിക് എസ്‌യുവി; ലോഞ്ച് ഉടൻ

ഇലക്ട്രിക് എസ്‌യുവിയുടെ പവർട്രെയിനിനെക്കുറിച്ച് പറയുമ്പോൾ ഔഡി ഇ-ട്രോൺ രണ്ട് ഇലക്ട്രിക് മോട്ടോറുകൾ അവതരിപ്പിക്കും. മുൻവശത്ത് 125 കിലോവാട്ട് മോട്ടോറും പിന്നിൽ 140 കിലോവാട്ട് മോട്ടോറും ഇതിൽ ഉൾപ്പെടുന്നു. ഇരു മോട്ടോറുകളും ചേർന്ന് 408 bhp പവറും 664 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ബ്രാൻഡിന്റെ ഇന്ത്യൻ വെബ്സൈറ്റിൽ ഇടംപിടിച്ച് ഔഡി ഇ-ട്രോൺ ഇലക്ട്രിക് എസ്‌യുവി; ലോഞ്ച് ഉടൻ

95 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയുമായി ഇലക്ട്രിക് മോട്ടോറുകൾ ബന്ധിപ്പിച്ചിരിക്കുന്നു, DC ഫാസ്റ്റ് ചാർജർ വഴി 30 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും.

ബ്രാൻഡിന്റെ ഇന്ത്യൻ വെബ്സൈറ്റിൽ ഇടംപിടിച്ച് ഔഡി ഇ-ട്രോൺ ഇലക്ട്രിക് എസ്‌യുവി; ലോഞ്ച് ഉടൻ

ഒരു സാധാരണ ഹോം ചാർജർ ഉപയോഗിച്ച് ബാറ്ററി പൂർണ്ണമായും ചാർജ് ചെയ്യാൻ ഏകദേശം 10 മണിക്കൂർ എടുക്കും. 5.7 സെക്കൻഡിനുള്ളിൽ ഇലക്ട്രിക് എസ്‌യുവിയ്ക്ക് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും, കൂടാതെ മണിക്കൂറിൽ 200 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.

ബ്രാൻഡിന്റെ ഇന്ത്യൻ വെബ്സൈറ്റിൽ ഇടംപിടിച്ച് ഔഡി ഇ-ട്രോൺ ഇലക്ട്രിക് എസ്‌യുവി; ലോഞ്ച് ഉടൻ

എയർ കൂളിംഗിനായി ഫ്ലാപ്പുകളുള്ള മെലിഞ്ഞ രൂപത്തിലുള്ള ഒക്ടാകോൺ ആകൃതിയിലുള്ള ഫ്രണ്ട് ഗ്രില്ല് ഇ-ട്രോണിന്റെ സവിശേഷതയാണ്. ചരിഞ്ഞ റൂഫ്-ലൈൻ, ബൂട്ടിനു കുറുകെ ഒരു എൽഇഡി ബാർ, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ്, ഔഡിയുടെ മാട്രിക്സ് സാങ്കേതികവിദ്യയുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, 20 ഇഞ്ച് സ്‌പോക്ക് അലോയി വീലുകൾ എന്നിവയും ഇലക്ട്രിക് എസ്‌യുവിയിലുണ്ട്.

ബ്രാൻഡിന്റെ ഇന്ത്യൻ വെബ്സൈറ്റിൽ ഇടംപിടിച്ച് ഔഡി ഇ-ട്രോൺ ഇലക്ട്രിക് എസ്‌യുവി; ലോഞ്ച് ഉടൻ

അകത്ത്, ഔഡി ഇ-ട്രോണിന്റെ ഇന്റീരിയറുകളിൽ ഒന്നിലധികം ടച്ച്‌സ്‌ക്രീനുകൾ, ഒരു പ്രീമിയം ബാംഗ് & ഒലുഫ്‌സെൻ സൗണ്ട് സിസ്റ്റം എന്നിവയും അതിലേറെയുമുണ്ട്. വ്യത്യസ്ത പവർ മോഡുകളും റീജനറേറ്റീവ് ബ്രേക്കിംഗും ഇതിലുണ്ട്.

ബ്രാൻഡിന്റെ ഇന്ത്യൻ വെബ്സൈറ്റിൽ ഇടംപിടിച്ച് ഔഡി ഇ-ട്രോൺ ഇലക്ട്രിക് എസ്‌യുവി; ലോഞ്ച് ഉടൻ

ഒന്നിലധികം ക്ലൈമറ്റ് കൺട്രോൾ, വോയ്‌സ് അസിസ്റ്റഡ് കണക്റ്റഡ് ടെക്‌നോളജി ഇലക്ട്രിക് സൺറൂഫ്, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ്, ബ്രാൻഡിന്റെ വെർച്വൽ കോക്ക്പിറ്റ് പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൗണ്ട്ഡ് കൺട്രോളുകളുള്ള മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ABS, ട്രാക്ഷൻ കൺട്രോൾ, സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയും മറ്റ് സവിശേഷതകളും ഇതിൽ ഉൾപ്പെടുന്നു. ഇലക്ട്രിക് എസ്‌യുവിക്ക് കുറച്ച് ആക്ടീവ് സുരക്ഷാ സവിശേഷതകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബ്രാൻഡിന്റെ ഇന്ത്യൻ വെബ്സൈറ്റിൽ ഇടംപിടിച്ച് ഔഡി ഇ-ട്രോൺ ഇലക്ട്രിക് എസ്‌യുവി; ലോഞ്ച് ഉടൻ

4.9 മീറ്റർ നീളമുള്ള ഔഡി ഇ-ട്രോണിൽ അഞ്ച് പേർക്ക് സഞ്ചരിക്കാനാകും. ഇലക്ട്രിക് എസ്‌യുവി ബ്രാൻഡിന്റെ നിരയിലെ Q5 എസ്‌യുവിയേക്കാൾ നീളമുള്ളതാണ്. 660 ലിറ്റർ ബൂട്ട് സ്പേസ് വാഗ്ദാനം ചെയ്യുന്നതിലൂടെ എസ്‌യുവി പ്രായോഗികവുമാണ്, രണ്ടാം നിര സീറ്റുകൾ മടക്കുന്നതിലൂടെ ഇത് 1,725 ​​ലിറ്ററായി ഉയർത്താം.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi E-Tron Electric SUV Listed In Brands Indian Website Ahead Of Launch. Read in Malayalam.
Story first published: Saturday, May 29, 2021, 16:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X