ഞെട്ടിച്ചു! 10.65 ലക്ഷം രൂപ വരെയുള്ള കിടിലൻ ഡിസ്‌കൗണ്ട് ഓഫറുകളുമായി ഔഡി

ഇന്ത്യൻ വിപണിയിലെ തെരഞ്ഞെടുത്ത മോഡലുകൾക്ക് സ്പെഷ്യൽ ഓഫറുകൾ പ്രഖ്യാപിച്ച് ജർമൻ വാഹന നിർമാതാക്കളായ ഔഡി Q2, A4, A6 തുടങ്ങിയ ആഢംബര കാറുകൾക്കാണ് ആനുകൂല്യങ്ങളുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്.

ഞെട്ടിച്ചു! 10.65 ലക്ഷം രൂപ വരെയുള്ള കിടിലൻ ഡിസ്‌കൗണ്ട് ഓഫറുകളുമായി ഔഡി

എന്നാൽ ഈ പ്രത്യേക ഓഫറുകൾ 2021 ഓഗസ്റ്റ് 31 വരെയുള്ള ഡെലിവറികളിൽ മാത്രമേ സാധുതയുള്ളൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഔഡി Q2 എൻട്രി ലെവൽ എസ്‌യുവിയുടെ സ്റ്റാൻഡേർഡ് വിത്ത് സൺറൂഫ് വേരിയന്റിൽ ഏഴ് ലക്ഷം രൂപയുടെ ഓഫറാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. അതായത് 29.49 ലക്ഷം രൂപ മതിയാകും ഇപ്പോൾ വാഹനം സ്വന്തമാക്കാൻ.

ഞെട്ടിച്ചു! 10.65 ലക്ഷം രൂപ വരെയുള്ള കിടിലൻ ഡിസ്‌കൗണ്ട് ഓഫറുകളുമായി ഔഡി

എസ്‌യുവിയുടെ പ്രീമിയം വേരിയന്റിന് 8.5 ലക്ഷം രൂപയാണ് ഓഫർ പ്രഖ്യാപിച്ചതോടെ 32.39 ലക്ഷം രൂപയായി എക്സ്ഷോറൂം വില. ഔഡി Q2 പ്രീമിയം പ്ലസ് 1, പ്രീമിയം പ്ലസ് 2 എന്നിവയ്ക്ക് യഥാക്രമം 8.65 ലക്ഷം, 10.65 ലക്ഷം രൂപയാണ് ഓഫറിൽ ചേർത്തിരിക്കുന്നത്.

ഞെട്ടിച്ചു! 10.65 ലക്ഷം രൂപ വരെയുള്ള കിടിലൻ ഡിസ്‌കൗണ്ട് ഓഫറുകളുമായി ഔഡി

ഈ രണ്ട് വേരിയന്റുകൾക്കും ഇനി 35.99 ലക്ഷം രൂപ 34.49 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില മുടക്കിയാൽ മതിയാകും. തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന മോഡൽ എന്ന ഖ്യാതിയോടെ പോയ വർഷം ഒക്ടോബർ 16 നാണ് Q2 എസ്‌യുവിയെ ഔഡി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. തുടർന്ന് മികച്ച വിജയം നേടാനായ കാറിലേക്ക് പുതിയ ഓഫർ പ്രഖ്യാപനം കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കും.

ഞെട്ടിച്ചു! 10.65 ലക്ഷം രൂപ വരെയുള്ള കിടിലൻ ഡിസ്‌കൗണ്ട് ഓഫറുകളുമായി ഔഡി

ഇന്ത്യയിൽ ബി‌എം‌ഡബ്ല്യു X1, മെർസിഡീസ് ബെൻസ് GLA, ഇന്ത്യയിലെ വോൾവോ XC40 എന്നീ മിടുക്കൻമാരുമായി മാറ്റുരയ്ക്കു Q2 2.0 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ 190 bhp കരുത്തിൽ 320 Nm torque ഉത്പാദിപ്പിക്കാനും പ്രാപ്‌തമാണ്.

ഞെട്ടിച്ചു! 10.65 ലക്ഷം രൂപ വരെയുള്ള കിടിലൻ ഡിസ്‌കൗണ്ട് ഓഫറുകളുമായി ഔഡി

ഔഡി A4 സെഡാനും ലക്ഷക്കണക്കിന് രൂപയുടെ ആനുകൂല്യമാണ് ഓഗസ്റ്റ് 31 വരെ കമ്പനി ഒരുക്കിയിട്ടുള്ളത്. ആഢംബര സെഡാന്റെ പ്രീമിയം പ്ലസ് എഡിഷൻ വേരിയന്റിൽ 5.2 ലക്ഷം രൂപയാണ് ഡിസ്‌കൗണ്ട് ലഭിക്കുക.

ഞെട്ടിച്ചു! 10.65 ലക്ഷം രൂപ വരെയുള്ള കിടിലൻ ഡിസ്‌കൗണ്ട് ഓഫറുകളുമായി ഔഡി

അതായത് ഓഫർ കഴിഞ്ഞ് 37.99 ലക്ഷം രൂപയാണ് A4-ന് മുടക്കേണ്ടി വരികയെന്ന് സാരം. കാറിന്റെ ടെക്നോളജി എഡിഷൻ വേരിയന്റിന്റെ വിലയിൽ 5.62 ലക്ഷം രൂപയുടെ ഓഫറാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇതിന് 41.99 ലക്ഷം രൂപയായി വില.

ഞെട്ടിച്ചു! 10.65 ലക്ഷം രൂപ വരെയുള്ള കിടിലൻ ഡിസ്‌കൗണ്ട് ഓഫറുകളുമായി ഔഡി

A4 ഫെയ്‌സ്‌ലിഫ്റ്റ് സെഡാൻ ഈ വർഷം ജനുവരിയിലാണ് രാജ്യത്ത് എത്തുന്നത്. ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ആഢംബര സെഡാനുകളിലൊന്നാണിത്. 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് 2021 ഔഡി A4 ഫെയ്‌സ്‌ലിഫ്റ്റിന്റെ ഹൃദയം. 190 bhp കരുത്തിൽ 320 Nm torque വികസിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ യൂണിറ്റ്.

ഞെട്ടിച്ചു! 10.65 ലക്ഷം രൂപ വരെയുള്ള കിടിലൻ ഡിസ്‌കൗണ്ട് ഓഫറുകളുമായി ഔഡി

മറുവശത്ത് ഔഡി A6 സെഡാനാനും ഗംഭീര ആനുകൂല്യങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്. വാഹനത്തിന്റെ പ്രീമിയം പ്ലസ് എഡിഷനിൽ 7.59 ലക്ഷം രൂപയാണ് ഡിസ്‌കൗണ്ട് നൽകുക. അതേസമയം ടെക്നോളജി എഡിഷന് 7.12 ലക്ഷം രൂപയും ഓഫറിനു കീഴിൽ ലഭ്യമാക്കും. ഈ രണ്ട് വകഭേദങ്ങളിലായി എത്തുന്ന മോഡലിന് 49.49 ലക്ഷം, 54.69 ലക്ഷം എന്നിങ്ങനെയാണ് പുതുക്കിയ എക്സ്ഷോറൂം വില.

ഞെട്ടിച്ചു! 10.65 ലക്ഷം രൂപ വരെയുള്ള കിടിലൻ ഡിസ്‌കൗണ്ട് ഓഫറുകളുമായി ഔഡി

2019 ഒക്ടോബറിലാണ് ഔഡി A6 വിൽപ്പനയ്ക്ക് എത്തിയത്. 2.0 ലിറ്റർ, നാല് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ് പ്രീമിയം സെഡാനിൽ ഉപയോഗിക്കുന്നത്. ഇത് 245 bhp കരുത്തും 370 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്. സ്റ്റാൻഡേർഡായി 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ഞെട്ടിച്ചു! 10.65 ലക്ഷം രൂപ വരെയുള്ള കിടിലൻ ഡിസ്‌കൗണ്ട് ഓഫറുകളുമായി ഔഡി

ഈ ഡിസ്‌കൗണ്ട് വിലകൾ കൂടാതെ മറ്റ് പ്രത്യേക ഓഫറുകളും ഔഡി വാഹനങ്ങളിൽ ലഭ്യമാണ്. Q2, A4 എന്നിവയ്ക്ക് ഒരു ലക്ഷം രൂപയുടെ എക്സ്ചേഞ്ച് ബോണസും കമ്പനി ഒരുക്കിയിട്ടുണ്ട്. A6 സെഡാനിൽ ഇത് രണ്ട് ലക്ഷം രൂപയായി ഉയരും. തെരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് അധിക കോർപ്പറേറ്റ് ഡിസ്കൗണ്ടുകളും ഔഡിയുടെ പ്രഖ്യാപനത്തിലുണ്ട്.

ഞെട്ടിച്ചു! 10.65 ലക്ഷം രൂപ വരെയുള്ള കിടിലൻ ഡിസ്‌കൗണ്ട് ഓഫറുകളുമായി ഔഡി

ഇതോടൊപ്പം കഴിഞ്ഞ ദിവസം വിപണിയിലെത്തിയ പുതിയ RS 5 സ്‌പോര്‍ട്ട്ബാക്ക് ആഢംബര വാഹന പ്രേമികൾക്കിടയിൽ കാര്യമായ ചലനങ്ങൾ സൃഷ്‌ടിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 2.9 ലിറ്റര്‍, ട്വിന്‍-ടര്‍ബോ V6 എഞ്ചിനാണ് കാറിന്റെ യുണീക് സെല്ലിംഗ് പോയിന്റ്.

ഞെട്ടിച്ചു! 10.65 ലക്ഷം രൂപ വരെയുള്ള കിടിലൻ ഡിസ്‌കൗണ്ട് ഓഫറുകളുമായി ഔഡി

444 bhp കരുത്തിൽ 600 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള RS 5 സ്‌പോര്‍ട്ട്ബാക്ക് പെർഫോമൻസ് ശ്രേണിയിലെ മികവിന് പേരെടുത്തതാണ്. എട്ടു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി എത്തുന്ന വാഹനം 3.9 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ പ്രാപ്‌തമാണ്.

ഞെട്ടിച്ചു! 10.65 ലക്ഷം രൂപ വരെയുള്ള കിടിലൻ ഡിസ്‌കൗണ്ട് ഓഫറുകളുമായി ഔഡി

അതേസമയം പരമാവധി വേഗത 250 കിലോമീറ്ററുമാണ്. 1.04 കോടി രൂപയാണ് ഔഡിയുടെ പെർഫോമൻസ് ആഢംബര വാഹനത്തിന് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi india announced special discount offers on selected models
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X