ഇലക്ട്രിക് പ്രീമിയം എസ്‌യുവി നിര കീഴടക്കാൻ ഔഡി ഇ-ട്രോൺ ഇന്ത്യയിലേക്ക്; അരങ്ങേറ്റം ജൂലൈ 22-ന്

ഇ-ട്രോൺ ഇലക്ട്രിക് പ്രീമയം എസ്‌യുവിയെ ഇന്ത്യയിൽ അവതരിപ്പിക്കാൻ തയാറെടുത്ത് ജർമൻ ആഢംബര വാഹന നിർമാതാക്കളായ ഔഡി. രാജ്യത്ത് ഇലക്‌ട്രിക് കാറുകൾക്ക് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്താണ് വേഗത്തിൽ തന്നെ ആഢംബര ഇവി ശ്രേണിയിലേക്ക് പുതുമോഡലിനെ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.

ഇലക്ട്രിക് പ്രീമയം എസ്‌യുവി നിര കീഴടക്കാൻ ഔഡി ഇ-ട്രോൺ ഇന്ത്യയിലേക്ക്; അരങ്ങേറ്റം ജൂലൈ 22-ന്

ഇ-ട്രോൺ എസ്‌യുവിയെ 2021 ജൂലൈ 22-ന് രാജ്യത്ത് വിൽപ്പനയ്ക്ക് എത്തിക്കുമെന്ന് ഔഡി ഇന്ത്യ ഔദ്യോഗികമായി വെളിപ്പെടുത്തുകയും ചെയ്‌തിരിക്കുകയാണ്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ആഢംബര എസ്‌യുവി ഈ സെഗ്മെന്റിൽ പുതുമാനങ്ങൾ സൃഷ്‌ടിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഇലക്ട്രിക് പ്രീമയം എസ്‌യുവി നിര കീഴടക്കാൻ ഔഡി ഇ-ട്രോൺ ഇന്ത്യയിലേക്ക്; അരങ്ങേറ്റം ജൂലൈ 22-ന്

ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന പുതിയ മെർസിഡീസ് ബെൻസ് EQC, ജാഗ്വർ I-പേസ് എന്നിവയാകും ഔഡി ഇ-ട്രോണിന്റെ പ്രധാന എതിരാളികൾ. ജർമൻ ബ്രാൻഡ് രാജ്യത്ത് അവതരിപ്പിക്കുന്ന ആദ്യത്തെ ഇലക്‌ട്രിക് വാഹനം എന്ന പ്രത്യേകതയും ഇ-ട്രോണിനുണ്ട്.

ഇലക്ട്രിക് പ്രീമയം എസ്‌യുവി നിര കീഴടക്കാൻ ഔഡി ഇ-ട്രോൺ ഇന്ത്യയിലേക്ക്; അരങ്ങേറ്റം ജൂലൈ 22-ന്

എസ്‌യുവിയുടെ വില പ്രഖ്യാപിക്കുന്നതിനു മുമ്പായി രാജ്യമെമ്പാടുമുള്ള തെരഞ്ഞെടുത്ത ഷോറൂമുകളിൽ ഇ-ട്രോൺ എത്തിക്കഴിഞ്ഞു. കാറിമനായുള്ള പ്രീ ബുക്കിംഗും കമ്പനി ഉടൻ പ്രഖ്യാപിക്കും.

ഇലക്ട്രിക് പ്രീമയം എസ്‌യുവി നിര കീഴടക്കാൻ ഔഡി ഇ-ട്രോൺ ഇന്ത്യയിലേക്ക്; അരങ്ങേറ്റം ജൂലൈ 22-ന്

ഇ-ട്രോൺ, ഇ-ട്രോൺ സ്‌പോർട്‌ബാക്ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായിരിക്കും ഇവി ഇന്ത്യയിൽ എത്തുക. രണ്ട് മോഡലുകളും ഒരേ പ്ലാറ്റ്ഫോമിലാണ് ഒരുങ്ങിയിരിക്കുന്നതെങ്കിലും സ്‌പോർട്‌ബാക്കിന് കൂപ്പെ പോലുള്ള ചരിഞ്ഞ മേൽക്കൂരയും പുനർരൂപകൽപ്പന ചെയ്ത പിൻ പ്രൊഫൈലും ലഭിക്കുന്നുണ്ട്.

ഇലക്ട്രിക് പ്രീമയം എസ്‌യുവി നിര കീഴടക്കാൻ ഔഡി ഇ-ട്രോൺ ഇന്ത്യയിലേക്ക്; അരങ്ങേറ്റം ജൂലൈ 22-ന്

ഇലക്‌ട്രിക് എസ്‌യുവിയുടെ അകത്തളത്തിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും ക്ലൈമറ്റ് കൺട്രോളിനുമായി കാറുകൾക്ക് പ്രത്യേക ടച്ച്സ്ക്രീനുകളും ലഭിക്കുമെന്നാണ് ഔഡി അറിയിച്ചിരിക്കുന്നത്.

ഇലക്ട്രിക് പ്രീമയം എസ്‌യുവി നിര കീഴടക്കാൻ ഔഡി ഇ-ട്രോൺ ഇന്ത്യയിലേക്ക്; അരങ്ങേറ്റം ജൂലൈ 22-ന്

രൂപത്തിലെ വ്യത്യാസം ഒഴിച്ചാൽ രണ്ട് ഇലക്‌ട്രിക് എസ്‌യുവികളും ഒരേ എഞ്ചിനാണ് ഉപയോഗിക്കുന്നത് എന്ന കാര്യം കൗതുകമുണർത്തിയേക്കാം. ഔഡി ഇ-ട്രോണിന് രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് തുടിപ്പേകുന്നത്.

ഇലക്ട്രിക് പ്രീമയം എസ്‌യുവി നിര കീഴടക്കാൻ ഔഡി ഇ-ട്രോൺ ഇന്ത്യയിലേക്ക്; അരങ്ങേറ്റം ജൂലൈ 22-ന്

അടുത്തിടെ അന്താരാഷ്‌ട്ര തലത്തിൽ ചെറിയൊരു പരിഷ്ക്കരണം ലഭിച്ച ഇലക്‌ട്രിക് എസ്‌യുവിക്ക് ഇപ്പോൾ രണ്ടാമത്തെ ഓൺ‌ബോർഡ് ചാർജറും 71.2 കിലോവാട്ട് ബാറ്ററി പായ്ക്കും ലഭിക്കുന്നുണ്ട്. ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 30 മിനിറ്റിനുള്ളിൽ വാഹനം 80 ശതമാനം ശേഷിയിലേക്ക് റീചാർജ് ചെയ്യാൻ കഴിയും.

ഇലക്ട്രിക് പ്രീമയം എസ്‌യുവി നിര കീഴടക്കാൻ ഔഡി ഇ-ട്രോൺ ഇന്ത്യയിലേക്ക്; അരങ്ങേറ്റം ജൂലൈ 22-ന്

വെറും 6.8 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിവുള്ള ഔഡി ഇ-ട്രോണിന്റെ പരമാവധി വോഗത 190 കിലോമീറ്ററാണ്. ഭൂപ്രദേശം, യാത്രക്കാുടെ എണ്ണം, ഡ്രൈവ് പാറ്റേണുകൾ എന്നീ വിവിധ ഘടകങ്ങളെ ആശ്രയിച്ച് എസ്‌യുവി പൂർണ ചാർജിൽ 282 കിലോമീറ്ററിനും 340 കിലോമീറ്ററിനും ഇടയിൽ ശ്രേണി നൽകും.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi India's First Electric Car E-Tron Will Launch On July 22. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X