ദിവസങ്ങൾ മാത്രം ബാക്കി; പുതിയ Q5 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിക്കായുള്ള ബുക്കിംഗും ആരംഭിച്ച് Audi

ഒരു വർഷത്തിലേറെയായി ഇന്ത്യയിൽ നിന്നും വിട്ടുനിന്ന ശേഷം വിപണിയിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് ഔഡിയുടെ എൻട്രി ലെവൽ ആഢംബര എസ്‌യുവിയായ Q5. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വാഹനത്തിന്റെ നിർമാണവും കമ്പനി തങ്ങളുടെ ഔറംഗാബാദിലെ പ്രൊഡക്ഷൻ പ്ലാന്റിൽ ആരംഭിച്ചിരുന്നു.

ദിവസങ്ങൾ മാത്രം ബാക്കി; പുതിയ Q5 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിക്കായുള്ള ബുക്കിംഗും ആരംഭിച്ച് Audi

വിപണിയിൽ എത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുതിയ Q5 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിക്കായുള്ള ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചിരിക്കുകയാണ് ജർമൻ ആഢംബര വാഹന നിർമാതാക്കളായ ഔഡി. കമ്പനിയുടെ എൻട്രി ലെവൽ സ്പോർട്‌സ് യൂട്ടിലിറ്റി മോഡലാകും Q5 എന്നതും ശ്രദ്ധേയമാകും.

ദിവസങ്ങൾ മാത്രം ബാക്കി; പുതിയ Q5 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിക്കായുള്ള ബുക്കിംഗും ആരംഭിച്ച് Audi

മിനുങ്ങിയിറങ്ങുന്ന ഔഡി Q5 സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 2 ലക്ഷം രൂപ ടോക്കൺ തുക നൽകി പുതിയ എസ്‌യുവി പ്രീ-ബുക്ക് ചെയ്യാം. പ്രീമിയം പ്ലസ്, ടെക്നോളജി എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായിക്കും വാഹനം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക. ഈ വർഷം ഔഡി വിൽപ്പനയ്ക്ക് എത്തിക്കുന്ന ഒമ്പതാമത്തെ ഉൽ‌പ്പന്നമാണിത് എന്ന കാര്യവും ശ്രദ്ധേയമാണ്.

ദിവസങ്ങൾ മാത്രം ബാക്കി; പുതിയ Q5 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിക്കായുള്ള ബുക്കിംഗും ആരംഭിച്ച് Audi

പുതിയ Q5 ഫെയ്‌സ്‌ലിഫ്റ്റ് അതിന്റെ സെഗ്‌മെന്റിലെ സവിശേഷതകൾ, സുഖം, പ്രായോഗികത എന്നിവയുടെ സമന്വയമാണെന്ന് ഔഡി ഇന്ത്യയുടെ തലവൻ ബൽബീർ സിംഗ് ദില്ലൻ പറഞ്ഞു. ഒറ്റനോട്ടത്തിൽ ആരേയും ആകർഷിക്കുന്ന എസ്‌യുവിയുടെ പുതിയ രൂപകൽപ്പനയിലൂടെ, ഈ വിഭാഗത്തിലെ നേതൃത്വ സ്ഥാനം നിലനിർത്താനും നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഉപഭോക്താക്കളെ ആകർഷിക്കുന്നതിൽ Q5 പ്രാപ്‌തമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദിവസങ്ങൾ മാത്രം ബാക്കി; പുതിയ Q5 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിക്കായുള്ള ബുക്കിംഗും ആരംഭിച്ച് Audi

ഏറ്റവും പുതിയ Q5 സാധ്യതകൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ജർമൻ കമ്പനി വിശ്വസിക്കുന്നുമുണ്ട്. ആഭ്യന്തര വിപണിയുടെ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളിലേക്കുള്ള മാറ്റത്തിന് മുന്നോടിയായാണ് Q5 എസ്‌യുവിയുടെ മുൻഗാമി കളമൊഴിയുന്നത്. ഇതോടൊപ്പം Q3, Q5, Q7 തുടങ്ങിയ മോഡലുകളെയും ഔഡി ഇന്ത്യയിൽ നിന്നും അക്കാലത്ത് പിൻവലിച്ചിരുന്നു.

ദിവസങ്ങൾ മാത്രം ബാക്കി; പുതിയ Q5 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിക്കായുള്ള ബുക്കിംഗും ആരംഭിച്ച് Audi

ഏകദേശം 55 ലക്ഷം രൂപ വില പ്രതീക്ഷിക്കുന്ന 2022 ഔഡി Q5 ഫെയ്‌സ്‌ലിഫ്റ്റ് ബിഎംഡബ്ല്യു X3, ലാൻഡ് റോവർ ഡിസ്‌കവറി സ്‌പോർട്ട്, മെർസിഡീസ് ബെൻസ് GLC എന്നീ വമ്പൻമാരോടാകും വിപണിയിൽ മത്സരിക്കുക. പുതിയ മോഡലിന് കൂടുതൽ പ്രാധാന്യമുള്ളതും വലുതുമായ ഫ്രണ്ട് ഗ്രില്ലിന്റെ രൂപത്തിൽ ഹണികോമ്പ് പാറ്റേൺ, പുതിയ ബമ്പർ, പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, ബ്ലാക്ക്ഡ് ഔട്ട് ട്രീറ്റ്മെന്റ്, വലിയ സൈഡ് ഇൻടേക്കുകൾ, ഡിജിറ്റൽ ഒഎൽഇഡി സാങ്കേതികവിദ്യ, പുതുക്കിയ റിയർ ബമ്പർ തുടങ്ങിയവ ലഭിക്കും.

ദിവസങ്ങൾ മാത്രം ബാക്കി; പുതിയ Q5 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിക്കായുള്ള ബുക്കിംഗും ആരംഭിച്ച് Audi

പുതിയ 19 ഇഞ്ച് 5 ഡബിൾ സ്‌പോക്ക് സ്റ്റാർ സ്റ്റൈൽ അലോയ് വീലുകളായിരിക്കും Q5 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുടെ മറ്റൊരു പ്രധാന സവിശേഷത. 2020 ജൂണിൽ ആഗോള വിപണിയിൽ അവതരിപ്പിച്ച ഔഡി Q5 എസ്‌യുവിയുടെ അതേ പതിപ്പാണ് ഇത്തവണ ഇന്ത്യയിലേക്കും എത്തുക. പുതുക്കിയ സ്റ്റൈലിംഗ്, ഫീച്ചർ ലോഡഡ് ക്യാബിൻ, ബിഎസ്‌-VI നിലവാരത്തിലുള്ള ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ എന്നിവയെല്ലാമാണ് രണ്ടാംവരവിൽ മോഡലിനെ വ്യത്യസ്‌തമാക്കുന്നത്.

ദിവസങ്ങൾ മാത്രം ബാക്കി; പുതിയ Q5 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിക്കായുള്ള ബുക്കിംഗും ആരംഭിച്ച് Audi

ഇവയ്ക്കെല്ലാം പുറമെ ഔഡി പാർക്ക് അസിസ്റ്റ്, സെൻസർ നിയന്ത്രിത ബൂട്ട്-ലിഡ് ഓപ്പറേഷനോടുകൂടിയ കംഫർട്ട് കീ, ബ്ലാക്ക് പിയാനോ ലാക്വറിൽ ഔഡി എക്സ്ക്ലൂസീവ് ഇൻലെയ്സ്, ഔഡി വെർച്വൽ കോക്ക്പിറ്റ് പ്ലസ്, B&O പ്രീമിയം 3D സൗണ്ട് സിസ്റ്റം തുടങ്ങിയ പുതിയ സവിശേഷതകളോടെയാണ് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തെ കമ്പനി അണിയിച്ചൊരുക്കുന്നത്.

ദിവസങ്ങൾ മാത്രം ബാക്കി; പുതിയ Q5 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിക്കായുള്ള ബുക്കിംഗും ആരംഭിച്ച് Audi

ഇതിനു പുറമെ സെൻട്രൽ കൺസോളിന് മുകളിൽ സ്ഥാപിച്ചിട്ടുള്ള ഏറ്റവും വലിയ 10.1 ഇഞ്ച് എംഎംഐ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഔഡി എസ്‌യുവിക്ക് സമ്മാനിച്ചിട്ടുണ്ട്. ആമസോൺ അലക്സാ ഇന്റഗ്രേഷനും കണക്റ്റഡ് കാർ സാങ്കേതികവിദ്യയുമായി ഇൻഫോടെയ്ൻമെന്റ് സിസ്റ്റം അനുയോജ്യമാക്കാനും ജർമൻ ബ്രാൻഡ് മറക്കില്ല. കൂടാതെ ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേയും കമ്പനി പരിഷ്ക്കരിച്ചിട്ടുണ്ട്.

ദിവസങ്ങൾ മാത്രം ബാക്കി; പുതിയ Q5 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിക്കായുള്ള ബുക്കിംഗും ആരംഭിച്ച് Audi

ആംബിയന്റ് ലൈറ്റിംഗ്, ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ, പവർഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോൺ ചാർജർ, ക്രൂയിസ് കൺട്രോൾ എന്നീ സവിശേഷതകളും പുതിയ Q5 മോഡലിന്റെ ഭാഗമാകും. പിൻവശത്തെ എയർബാഗുകൾ ഉൾപ്പെടെ 8 എയർബാഗുകളുമായാണ് Q5 ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തുക.

ദിവസങ്ങൾ മാത്രം ബാക്കി; പുതിയ Q5 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിക്കായുള്ള ബുക്കിംഗും ആരംഭിച്ച് Audi

അതോടൊപ്പം എബിഎസ്, ഇബിഡി, ഇഎസ്പി, ടിസി തുടങ്ങിയവ സുരക്ഷാ സംവിധാനങ്ങളും എസ്‌യുവിയിൽ സ്റ്റാന്‍ഡേര്‍ഡായി അവതരിപ്പിക്കും. 249 bhp കരുത്തിൽ 370 Nm torque ഉത്പാദിപ്പിക്കുന്ന ബിഎസ്-VI നിലവാരത്തിലുള്ള 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് പുതിയ Q5 ഫെയ്‌സ്‌ലിഫ്റ്റിന് തുടിപ്പേകുന്നത്. ഇത് 7 സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

ദിവസങ്ങൾ മാത്രം ബാക്കി; പുതിയ Q5 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിക്കായുള്ള ബുക്കിംഗും ആരംഭിച്ച് Audi

കൂടാതെ ഔഡിയുടെ പ്രശസ്‌തമായ ക്വാട്രോ AWD (ഓൾ-വീൽ-ഡ്രൈവ്) സിസ്റ്റവും വാഹനത്തിന്റെ പ്രത്യേകതയാണ്. നാല് വീലുകളിലും ഡാംപിംഗ് നിയന്ത്രണമുള്ള സസ്പെൻഷനും Q5 എസ്‌യുവിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi india started booking for new q5 facelift suv launch in november
Story first published: Tuesday, October 19, 2021, 13:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X