Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി ജനുവരിയിൽ തന്നെ ഇന്ത്യയിൽ എത്തുമെന്ന് Audi

ജനപ്രിയ എസ്‌യുവിയായ Q7 ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി പുതുവർഷത്തിന് തുടക്കം കുറിക്കാൻ തയാറെടുത്തിരിക്കുകയാണ് ജർമൻ ആഢംബര വാഹന നിർമാതാക്കളായ ഔഡി.

Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി ജനുവരിയിൽ തന്നെ ഇന്ത്യയിൽ എത്തുമെന്ന് ഔഡി

ഏറെ പ്രതീക്ഷയോടെ ഇന്ത്യൻ വാഹന പ്രേമികൾ കാത്തിരിക്കുന്ന രണ്ടാം തലമുറ Q7 ഫെയ്‌സ്‌ലിഫ്റ്റ് 2022 ജനുവരിയിൽ രാജ്യത്ത് അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചതോടെ ഏവരും ആകാംക്ഷയിലാണ്. ഈ മാസം ആദ്യം തന്നെ മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള ഔഡിയുടെ പ്ലാന്റിൽ (SAVWIPL) പുതിയ മോഡലിനായുള്ള അസംബ്ലിംഗും ആരംഭിച്ചിരുന്നു.

Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി ജനുവരിയിൽ തന്നെ ഇന്ത്യയിൽ എത്തുമെന്ന് ഔഡി

ഇന്ത്യയിലെ തങ്ങളുടെ മോഡൽ ശ്രേണി വിപുലീകരിച്ച് ആഭ്യന്തര വിപണിയെ കൈയ്യിലെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് Q7 ഫെയ്‌സ്‌ലിഫ്റ്റിന്റെ രണ്ടാംവരവ്. 2021-ൽ തന്നെ ഇലക്‌ട്രിക് ഉൾപ്പടെ നിരവധി കാറുകൾ ഇതിനോടകം അവതരിപ്പിച്ച കമ്പനി വരും വർഷവും ഇത് തുടരാനാണ് ഒരുങ്ങുന്നത്.

Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി ജനുവരിയിൽ തന്നെ ഇന്ത്യയിൽ എത്തുമെന്ന് ഔഡി

എസ്‌യുവികളോട് വിപണിക്കുള്ള താത്പര്യം കണക്കിലെടുത്ത് ഇത്തരം ബോഡി ശൈലിയുള്ള വാഹനങ്ങളിലേക്കാണ് ഔഡി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും. 2019-ൽ ആഗോള വിപണിയിൽ അരങ്ങേറ്റം കുറിച്ച ഈ ആഢംബര എസ്‌യുവി മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ആഭ്യന്തര നിരത്തുകളിലേക്ക് എത്തുന്നത്.

Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി ജനുവരിയിൽ തന്നെ ഇന്ത്യയിൽ എത്തുമെന്ന് ഔഡി

ജർമൻ ബ്രാൻഡിന്റെ Q ശ്രേണി എസ്‌യുവികളിലെ മുൻനിരക്കാരനാണ് Q7. മുൻഗാമികളെ അപേക്ഷിച്ച് പുതുക്കിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വളരെ ആക്രമണാത്മകമായ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. പുതുക്കിയ മോഡലിന്റെ പുറംഭാഗത്ത് കോസ്‌മെറ്റിക് പരിഷ്ക്കാരങ്ങളോടെ പുതുരൂപം സമ്മാനിക്കുകയാണ് കമ്പനി ചെയ്‌തിരിക്കുന്നത്.

Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി ജനുവരിയിൽ തന്നെ ഇന്ത്യയിൽ എത്തുമെന്ന് ഔഡി

ഔഡിയുടെ Q ശ്രേണിയുമായി പൊരുത്തപ്പെടുന്ന ഒരു പുതിയ മുഖമാണ് വാഹനത്തിന്റെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം. കൂടുതൽ കൃത്യമായി പറഞ്ഞാൽ ഔഡിയുടെ പുതിയ സിഗ്നേച്ചർ ഡേടൈം റണ്ണിംഗ് ലൈറ്റുകളും, മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പിനോട് ചേർന്നുള്ള ക്രോം ഫ്രെയിമോടുകൂടിയ പുനർരൂപകൽപ്പന ചെയ്ത ഗ്രില്ലും, വലിയ എയർ ഇൻലെറ്റുകളുള്ള ഒരു പുതിയ ബമ്പറും ഇൻകോർപ്പറേറ്റഡ് എയർ കർട്ടനുകളും എസ്‌യുവിയുടെ രൂപത്തോട് ഇഴുകിചേർന്നിട്ടുണ്ട്.

Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി ജനുവരിയിൽ തന്നെ ഇന്ത്യയിൽ എത്തുമെന്ന് ഔഡി

അതുപോലെ Q7 എസ്‌യുവിക്ക് ഒരു പുതിയ സെറ്റ് അലോയ് വീലുകളും ക്രോം ട്രിമ്മോടു കൂടിയ ട്വീക്ക് ചെയ്ത എൽഇഡി റിയർ ലൈറ്റുകളും ലഭിക്കുന്നു. വലിയ എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറൻസിന് അടിവരയിടുന്ന സിൽ ഏരിയ പോലെ തന്നെ രണ്ട് ഭാഗങ്ങളുള്ള സൈഡ് എയർ ഇൻലെറ്റുകൾക്ക് കൂടുതൽ എക്സ്പ്രസീവ് ലൈനുകളും കാണാം.

Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി ജനുവരിയിൽ തന്നെ ഇന്ത്യയിൽ എത്തുമെന്ന് ഔഡി

ഇതിനുപുറമെ മുൻ ബമ്പറിൽ സ്ലീക്ക് ഡിഫ്യൂസർ, പിൻഭാഗത്ത് ചങ്കിയർ അണ്ടർബോഡി സംരക്ഷണം, ഫുൾ പെയിന്റ് ഫിനിഷ്, സ്റ്റാൻഡേർഡ് ആയ 19 ഇഞ്ച് വീലുകൾ എന്നിവയുമായി വരുന്ന ഓപ്ഷണൽ എസ് ലൈൻ എക്സ്റ്റീരിയറിലും Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി തെരഞ്ഞെടുക്കാനുള്ള അവസരവും കമ്പനി ലഭ്യമാക്കും.

Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി ജനുവരിയിൽ തന്നെ ഇന്ത്യയിൽ എത്തുമെന്ന് ഔഡി

സാങ്കേതിക പുരോഗതിയിലേക്ക് നീങ്ങുമ്പോൾ Q7 എസ്‌യുവി നീങ്ങുമ്പോൾ ഒരു ഇലക്‌ട്രോ മെക്കാനിക്കൽ ആക്റ്റീവ് റോൾ സ്റ്റെബിലൈസേഷൻ വാഹനത്തിന് ലഭിക്കുമെന്നും ഔഡി അവകാശപ്പെടുന്നുണ്ട്. എന്നാൽ ഈ സംവിധാനം ഒരു ഓപ്ഷണൽ ആയി വേണം തെരഞ്ഞെടുക്കാൻ.

Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി ജനുവരിയിൽ തന്നെ ഇന്ത്യയിൽ എത്തുമെന്ന് ഔഡി

ഇനി അകത്തളത്തിലേക്ക് നോക്കിയാൽ പുതിയ Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിക്ക് പുനർരൂപകൽപ്പന ചെയ്ത ക്യാബിൻ, സെന്റർ കൺസോൾ, പുതിയ സ്റ്റിയറിംഗ് വീൽ എന്നിവ ലഭിക്കുന്നു. ഡാഷ്‌ബോർഡിന്റെ മിനിമലിസ്റ്റ് ഡിസൈൻ ഇന്റീരിയറിന് പുതുമ നൽകുന്നുണ്ടെന്നതിൽ സംശയം ഒന്നും വേണ്ട.

Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി ജനുവരിയിൽ തന്നെ ഇന്ത്യയിൽ എത്തുമെന്ന് ഔഡി

കൂടാതെ, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കൂടാതെ എയർ-കൺ കൺട്രോളുകൾക്കായി 8.6 ഇഞ്ച് ടച്ച്‌സ്‌ക്രീനും പുതിയ Q7 എസ്‌യുവിയിൽ ജർമൻ ആഢംബര വാഹന നിർമാതാക്കൾ അവതരിപ്പിക്കുന്നുണ്ട്.

Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി ജനുവരിയിൽ തന്നെ ഇന്ത്യയിൽ എത്തുമെന്ന് ഔഡി

കൂടാതെ ഇന്ത്യൻ പതിപ്പ് Q7 ഫെയ്‌സ്‌ലിഫ്റ്റിന് പ്രീമിയം ലെതർ അപ്‌ഹോൾസ്റ്ററി, ഒരു ഹൈ-ഫൈ സറൗണ്ട് സൗണ്ട് സിസ്റ്റം, മൾട്ടി-സോൺ ടെമ്പറേച്ചർ കൺട്രോൾ, വയർലെസ് ചാർജിംഗ് എന്നിവയും മറ്റ് സവിശേഷതകളും ഉണ്ടാകാനും സാധ്യതയുണ്ട്. ഇതിനു പുറമെ ക്യാബിൻ ലൈറ്റിംഗ്, 12-വേ പവർ-അഡ്ജസ്റ്റബിൾ ഫ്രണ്ട് സീറ്റുകൾ, ഓൾ-വെതർ ഫ്ലോർ മാറ്റുകൾ എന്നിവയാണ് എസ്‌യുവിയിലെ മറ്റ് സവിശേഷതകൾ.

Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി ജനുവരിയിൽ തന്നെ ഇന്ത്യയിൽ എത്തുമെന്ന് ഔഡി

പിൻവശത്തെ എയർബാഗുകൾ, ഹീറ്റഡ് ORVM-കൾ, പുതുക്കിയ ടയർ-പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നീ സംവിധാനങ്ങളും വരാനിരിക്കുന്ന മുഖംമിനുക്കിയ Q7 സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിലുണ്ടാകുമെന്നും കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്.

Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി ജനുവരിയിൽ തന്നെ ഇന്ത്യയിൽ എത്തുമെന്ന് ഔഡി

എട്ടു സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഘടിപ്പിച്ച 3.0 ലിറ്റർ V6 ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഔ Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിക്ക് തുടിപ്പേകുകയെന്നാണ് അനുമാനം. ഇത് പരമാവധി 335 bhp കരുത്തിൽ 500 Nm torque വരെ ഉത്പാദിപ്പിക്കാൻ വരെ ശേഷിയുള്ളതാണ്. കൂടാതെ, Q7 ഫെയ്‌സ്‌ലിഫ്റ്റിൽ ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം സ്റ്റാൻഡേർഡായി വരുമെന്ന് പ്രതീക്ഷിക്കാം.

Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി ജനുവരിയിൽ തന്നെ ഇന്ത്യയിൽ എത്തുമെന്ന് ഔഡി

ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമ്പോൾ പുതിയ Q7 എസ്‌യുവി ബിഎംഡബ്ല്യു X7, മെഴ്‌സിഡസ് ബെൻസ് GLS, വോൾവോ XC90, ലാൻഡ് റോവർ ഡിസ്‌കവറി എന്നിവയ്‌ക്കെതിരെയാകും മത്സരിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi india to launch the all new q7 facelift suv in january 2022
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X