തിരിച്ചുവരവിനൊരുങ്ങി Audi Q5; ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുടെ അവതരണം നവംബറിൽ

നവംബർ അവസാനത്തോടെ Q5 എസ്‌യുവിയെ ഇന്ത്യൻ വിപണിയിൽ വീണ്ടും അവതരിപ്പിക്കുമെന്ന് പ്രഖ്യപിച്ച് ജർമൻ ആഢംബര വാഹന നിർമാതാക്കളായ ഔഡി. കഴിഞ്ഞ വർഷം രാജ്യത്ത് ബിഎസ്-VI മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ബ്രാൻഡ് വാഹനത്തെ പിൻവലിക്കുന്നത്.

തിരിച്ചുവരവിനൊരുങ്ങി Audi Q5; ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുടെ അവതരണം നവംബറിൽ

ഒരു വർഷത്തിലേറെയായി ഈ മോഡൽ വിപണിയിൽ നിന്നും വിട്ടുനിൽക്കുകയാണ്. Q5 പുതുക്കിയ സ്റ്റൈലിംഗ്, പരിഷ്ക്കരിച്ച ഇന്റീരിയറുകൾ തുടങ്ങിയ പുതുമകളാണ് ഔഡി എസ്‌യുവിയിലേക്ക് ചേക്കേറുന്നത്. എന്നാൽ മുൻഗാമിയിൽ നിന്നും വ്യത്യസ്‌തമായി പെട്രോൾ എഞ്ചിനിൽ മാത്രമായിരിക്കും ഫെയ്‌സ്‌ലിഫ്റ്റഡ് മോഡൽ ഇത്തവണ എത്തുക.

തിരിച്ചുവരവിനൊരുങ്ങി Audi Q5; ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുടെ അവതരണം നവംബറിൽ

പുതിയ 2021 ഔഡി Q5 ഫെയ്‌സ്‌ലിഫ്റ്റ് മികച്ച ദൈനംദിന ഉപയോഗക്ഷമതയുള്ള ഒരു സ്പോർട്ടി സ്വഭാവത്തെ സംയോജിപ്പിക്കുകയും വിശാലമായ ഇൻഫോടെയ്ൻമെന്റും സഹായ ഓപ്ഷനുകളും ഉൾക്കൊള്ളുകയും ചെയ്യുന്ന വാഹനമാണെന്നാണ് ഔഡി ഇന്ത്യ അവകാശപ്പെടുന്നത്. എന്തായാലും നവംബർ അവസാനത്തോടെ എസ്‌യുവിയുടെ അവതരണവും വില പ്രഖ്യാപനവും നടക്കും.

തിരിച്ചുവരവിനൊരുങ്ങി Audi Q5; ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുടെ അവതരണം നവംബറിൽ

ഫെയ്‌സ്‌ലിഫ്റ്റ് ഔഡി Q5 എസ്‌യുവിയുടെ പുതിയ മോഡൽ ഇന്ത്യയിൽ പ്രാദേശികമായി കൂട്ടിച്ചേർക്കുകയാണ് ചെയ്യുക. ഇതിന് 55 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം) വില പ്രതീക്ഷിക്കാം. ഇന്ത്യയിലെ എൻട്രി ലെവൽ ആഢംബര എസ്‌യുവി സെഗ്മെന്റിൽ ബി‌എം‌ഡബ്ല്യു X3, ലാൻഡ് റോവർ ഡിസ്‌കവറി സ്‌പോർട്ട്, മെർസിഡീസ് ബെൻസ് GLC എന്നിവയുമായാകും പുത്തൻ Q5 ഏറ്റമുട്ടുക.

തിരിച്ചുവരവിനൊരുങ്ങി Audi Q5; ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുടെ അവതരണം നവംബറിൽ

വാഹനത്തിന്റെ കോസ്മെറ്റിക് മാറ്റങ്ങളെക്കുറിച്ച് പറയുമ്പോൾ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് ഔഡി Q5 ഹണികോമ്പ് പാറ്റേണുള്ള നവീകരിച്ച ഗ്രിൽ, ചെയ്‌സ്‌ലഡ് ബമ്പർ, പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, ട്വീക്ക്ഡ് ബമ്പർ, മുൻവശത്ത് ബ്ലാക്ക് ഔട്ട് ഇൻസെർട്ടുകൾ എന്നിവയായിരിക്കും അവതരിപ്പിക്കുക.

തിരിച്ചുവരവിനൊരുങ്ങി Audi Q5; ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുടെ അവതരണം നവംബറിൽ

അതായത് പോയ വർഷം 2020 ജൂണിൽ ആഗോളതലത്തിൽ അവതരിപ്പിച്ച പുതിയ Q5 എസ്‌യുവി തന്നെയാകും ആഭ്യന്തര വിപണിയിലേക്കും എത്തുകയെന്ന് സാരം. ഇതോടൊപ്പം തന്നെ ഡിസൈൻ പരിഷ്ക്കാരങ്ങളിൽ വലിയ സൈഡ് ഇൻടേക്കുകൾ, പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകൾ, ഡിജിറ്റൽ OLED സാങ്കേതികവിദ്യയുള്ള പുതിയ ടെയിൽലാമ്പുകൾ, പുതുക്കിയ റിയർ ബമ്പർ എന്നിവയും എസ്‌യുവിയിൽ ഇടംപിടിക്കും.

തിരിച്ചുവരവിനൊരുങ്ങി Audi Q5; ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുടെ അവതരണം നവംബറിൽ

ക്യാബിനുള്ളിൽ ചെറിയ മാറ്റങ്ങളും ജർമൻ ബ്രാൻഡ് വരുത്തിയിട്ടുണ്ട്. സെന്റർ കൺസോളിന് മുകളിൽ സ്ഥാപിച്ചിട്ടുള്ള വലിയ 10.1 ഇഞ്ച് എംഎംഐ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാരിയിരിക്കും പുതിയ Q5 എസ്‌യുവിയുടെ അകത്തളത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇതി ആമസോൺ അലക്സാ സംയോജനവും കണക്റ്റഡ് കാർ സാങ്കേതികവിദ്യയും ഔഡി വാഗ്ദാനം ചെയ്യും.

തിരിച്ചുവരവിനൊരുങ്ങി Audi Q5; ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുടെ അവതരണം നവംബറിൽ

ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേയും കമ്പനി പുതുക്കിയിട്ടുണ്ട്. അതോടൊപ്പം ആംബിയന്റ് ലൈറ്റിംഗ്, ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ, പവർഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോൺ ചാർജർ, ക്രൂയിസ് കൺട്രോൾ എന്നിവ പുതിയ ഔഡി Q5 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുടെ മറ്റ് പ്രധാന ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

തിരിച്ചുവരവിനൊരുങ്ങി Audi Q5; ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുടെ അവതരണം നവംബറിൽ

മുകളിൽ സൂചിപ്പിച്ചതുപോലെ A6 സെഡാനിൽ നിന്ന് കടമെടുത്ത അതേ 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് പുതിയ ഔഡി Q5 ഫെയ്‌സ്‌ലിഫ്റ്റിന് തുടിപ്പേകുക. എന്നിരുന്നാലും ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി എഞ്ചിനിൽ ചില പരിഷ്ക്കാരങ്ങളും കമ്പനി നടപ്പിലാക്കിയിട്ടുണ്ട്.

തിരിച്ചുവരവിനൊരുങ്ങി Audi Q5; ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുടെ അവതരണം നവംബറിൽ

ഈ ഗ്യാസോലിൻ എഞ്ചിൻ പരമാവധി 245 bhp കരുത്തിൽ 370 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ഔഡിയുടെ ക്വാട്രോ AWD (ഓൾ-വീൽ ഡ്രൈവ്) സിസ്റ്റം വഴി ജോടിയാക്കിയ എഞ്ചിനാണിത്. എസ്‌യുവിയിൽ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് സ്റ്റാൻഡേർഡായി ഉണ്ടാവുക. മോഡലിന് മാനുവൽ ഓപ്ഷൻ ലഭിക്കില്ലെന്ന് സാരം.

തിരിച്ചുവരവിനൊരുങ്ങി Audi Q5; ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുടെ അവതരണം നവംബറിൽ

കൂടാതെ സുരക്ഷാ സജ്ജീകരണങ്ങൾക്കായി എസ്‌യുവിയിൽ മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇഎസ്പി, ടിസി തുടങ്ങിയവ സ്റ്റാന്‍ഡേര്‍ഡ് സവിശേഷതകളായാണ് ഔഡി അവതരിപ്പിക്കുക. അന്താരാഷ്ട്ര മോഡലിൽ 360 ഡിഗ്രി ക്യാമറ, അഡാപ്റ്റീവ് എയര്‍ സസ്പെന്‍ഷന്‍, 21 ഇഞ്ച് അലോയ് വീലുകള്‍, പാര്‍ക്ക് അസിസ്റ്റ് തുടങ്ങി നിരവധി ഫീച്ചറുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഇവ ഇന്ത്യയിലേക്ക് എത്താനുള്ള സാധ്യതയില്ല.

തിരിച്ചുവരവിനൊരുങ്ങി Audi Q5; ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുടെ അവതരണം നവംബറിൽ

പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന അവസാനിപ്പിക്കാനുള്ള പദ്ധതിയും ഔഡി വെളിപ്പെടുത്തിയിട്ടുണ്ട്. ഇനി കൂടുതൽ ശ്രദ്ധ ഇലക്ട്രിക് വാഹനങ്ങളിലേക്ക് കേന്ദ്രീകരിക്കുന്നതിനായി ഇന്റേണൽ കമ്പഷൻ എഞ്ചിൻ വാഹനങ്ങളുടെ വിൽപ്പന അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒഴിവാക്കാനാണ് ജർമൻ ആഢംബര വാഹന നിർമാതാക്കളുടെ തീരുമാനം.

തിരിച്ചുവരവിനൊരുങ്ങി Audi Q5; ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുടെ അവതരണം നവംബറിൽ

2026 മുതല്‍ പുതിയ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ അവതരിപ്പിക്കില്ലെന്നും ഹൈബ്രിഡ് പതിപ്പുകളൊന്നും ഇല്ലെന്നും ഔഡി വ്യക്തമാക്കിയിട്ടുണ്ട്. വൈദ്യുതീകരണത്തിനായുള്ള ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ മുന്നേറ്റത്തിന്റെ ഭാഗമായാണ് ഈ സുപ്രധാന തീരുമാനം. ഔഡി സ്റ്റേബിളില്‍ നിന്ന് അവസാനമായി ഒരു ICE വാഹനത്തിന്റെ ലോഞ്ച് Q5 മോഡലായിരിക്കുമെന്നാണ് റിപ്പോർട്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi india will relaunch the q5 suv in india with petrol engine and cosmetic updates
Story first published: Thursday, September 30, 2021, 15:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X