ഉടമസ്ഥാവകാശം കൂടുതൽ സുഗമം; ഇ-ട്രോൺ ഇലക്‌ട്രിക് എസ്‌യുവിക്കായി ആഫ്റ്റർ-സെയിൽസ് പാക്കേജുമായി ഔഡി

നീണ്ടനാളത്തെ കാത്തിരിപ്പിനുശേഷം ഇ-ട്രോൺ ഇലക്‌ട്രിക് എസ്‌യുവി ശ്രേണിയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജർമൻ ആഢംബര വാഹന നിർമാതാക്കളായ ഔഡി. ജൂലൈ 22-ന് വിൽപ്പനയ്ക്ക് എത്താൻ തയാറെടുത്ത വാഹനത്തെ കുറിച്ചുള്ള വിശദാംശങ്ങളും കമ്പനി അടുത്തിടെ പുറത്തുവിട്ടിട്ടുണ്ട്.

ഉടമസ്ഥാവകാശം കൂടുതൽ സുഗമം; ഇ-ട്രോൺ ഇലക്‌ട്രിക് എസ്‌യുവിക്കായി ആഫ്റ്റർ-സെയിൽസ് പാക്കേജുമായി ഔഡി

ഔഡി ഇന്ത്യയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനത്തിന്റെ ഉടമസ്ഥാവകാശം കൂടുതൽ സൗര്യപ്രദവും എളുപ്പവുമാക്കാനായി പ്രത്യേകമായി തയാറാക്കിയ പാക്കേജുകളും കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്റ്റാൻഡേർഡായി രണ്ട് വർഷത്തെ വാറണ്ടിയോടെ ഇ-ട്രോൺ വാഗ്ദാനം ചെയ്യും.

ഉടമസ്ഥാവകാശം കൂടുതൽ സുഗമം; ഇ-ട്രോൺ ഇലക്‌ട്രിക് എസ്‌യുവിക്കായി ആഫ്റ്റർ-സെയിൽസ് പാക്കേജുമായി ഔഡി

ബാറ്ററി പായ്ക്ക് എട്ട് വർഷത്തെ അല്ലെങ്കിൽ 1,60,000 കിലോമീറ്റർ വാറണ്ടിയാണ് ഔഡി നൽകുന്നത്. അതോടൊപ്പം രണ്ടോ മൂന്നോ അധിക വർഷത്തേക്ക് വിപുലീകൃത വാറണ്ടിയും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

ഉടമസ്ഥാവകാശം കൂടുതൽ സുഗമം; ഇ-ട്രോൺ ഇലക്‌ട്രിക് എസ്‌യുവിക്കായി ആഫ്റ്റർ-സെയിൽസ് പാക്കേജുമായി ഔഡി

ഇതോടൊപ്പം തന്നെ സർവീസ് ചെലവുകളും ബ്രേക്കുകളുടെ ആനുകാലിക അറ്റകുറ്റപ്പണികളും സസ്പെൻഷനും ഉൾക്കൊള്ളുന്ന നാല്, അഞ്ച് വർഷത്തെ സമഗ്ര സർവീസ് പദ്ധതികളും ജർമൻ ബ്രാൻഡ് ഇലക്‌ട്രിക് എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്.

ഉടമസ്ഥാവകാശം കൂടുതൽ സുഗമം; ഇ-ട്രോൺ ഇലക്‌ട്രിക് എസ്‌യുവിക്കായി ആഫ്റ്റർ-സെയിൽസ് പാക്കേജുമായി ഔഡി

അഞ്ചുവർഷത്തെ കോംപ്ലിമെന്ററി റോഡ്-സൈഡ് അസിസ്റ്റൻസും ഔഡി ഇ-ട്രോണിൽ വാഗ്‌ദാനം ചെയ്യും. കൂടാതെ ഉപഭോക്താക്കൾക്ക് വാങ്ങിയതിനുശേഷം മൂന്ന് വർഷം വരെ ലാഭകരമായ ബൈ-ബാക്ക് വിലയും ഔഡി ഉറപ്പുനൽകുന്നുണ്ട്.

ഉടമസ്ഥാവകാശം കൂടുതൽ സുഗമം; ഇ-ട്രോൺ ഇലക്‌ട്രിക് എസ്‌യുവിക്കായി ആഫ്റ്റർ-സെയിൽസ് പാക്കേജുമായി ഔഡി

എന്നാൽ ആകർഷകമായ ഈ ബൈ-ബാക്ക് പ്രോഗ്രാമിനായുള്ള കൃത്യമായ കണക്കുകൾ ബ്രാൻഡ് ഇതുവരെ പങ്കിട്ടിട്ടില്ല. . 50, 55, 55 സ്‌പോർട്ബാക്ക് എന്നീ മൂന്ന് വേരിയന്റുകളിലായിരിക്കും ഇലക്‌ട്രിക് എസ്‌യുവി ഇന്ത്യയിൽ എത്തുക.

ഉടമസ്ഥാവകാശം കൂടുതൽ സുഗമം; ഇ-ട്രോൺ ഇലക്‌ട്രിക് എസ്‌യുവിക്കായി ആഫ്റ്റർ-സെയിൽസ് പാക്കേജുമായി ഔഡി

95 കിലോവാട്ട്സ് ബാറ്ററി പായ്ക്കും 360 bhp കരുത്തിൽ 561 Nm torque ഉത്പാദിപ്പിക്കുന്നതിനായി ഡ്യുവൽ മോട്ടോർ ഓൾവീൽ ഡ്രൈവ് സജ്ജീകരണവും ഇ-ട്രോണിന്റെ പ്രത്യേകതയാണ്. ഔഡിയുടെ ഇലക്ട്രിക് എസ്‌യുവിയുടെ ഈ ഡ്രൈവ്ട്രെയിൻ വേരിയന്റിന് 440 കിലോമീറ്റർ വരെ ശ്രേണിയാണ് കമ്പനി അവകാശപ്പെടുന്നത്.

ഉടമസ്ഥാവകാശം കൂടുതൽ സുഗമം; ഇ-ട്രോൺ ഇലക്‌ട്രിക് എസ്‌യുവിക്കായി ആഫ്റ്റർ-സെയിൽസ് പാക്കേജുമായി ഔഡി

സ്റ്റാൻഡേർഡ് 11 കിലോവാട്ട് എസി ഹോം ചാർജർ വഴിയും 150 കിലോവാട്ട് ഡിസി ചാർജർ വഴിയും ഔഡിയുടെ പുതിയ ഇലക്ട്രിക് എസ്‌യുവി ചാർജ് ചെയ്യാൻ കഴിയും. ഇ-ട്രോണിന് 99 ലക്ഷം മുതൽ 1.20 കോടി രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം.

ഉടമസ്ഥാവകാശം കൂടുതൽ സുഗമം; ഇ-ട്രോൺ ഇലക്‌ട്രിക് എസ്‌യുവിക്കായി ആഫ്റ്റർ-സെയിൽസ് പാക്കേജുമായി ഔഡി

ഇന്ത്യയിലെ ആഢംബര ഇലക്ട്രിക് എസ്‌യുവി വിഭാഗത്തിൽ മെർസിഡീസ് ബെൻസ് EQC, അടുത്തിടെ പുറത്തിറക്കിയ ജാഗ്വർ ഐ-പേസ് എന്നീ ശക്തരായ എതിരാളികൾക്കെതിരെയാണ് ഔഡി ഇ-ട്രോൺ മാറ്റുരയ്ക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi Introduced After-sales Package For Upcoming e-Tron Electric SUV. Read in Malayalam
Story first published: Wednesday, July 14, 2021, 10:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X