520 കിലോമീറ്റർ ശ്രേണി, Q4 ഇ-ട്രോൺ, Q4 സ്‌പോർട്ബാക്ക് ഇ-ട്രോൺ എസ്‌യുവികൾ അവതരിപ്പിച്ച് ഔഡി

ആഗോള ആഢംബര ഇലക്‌ട്രിക് വാഹന ശ്രേണി കീഴടക്കാൻ പുതിയ മോഡലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ജർമൻ പ്രീമിയം കാർ നിർമാതാക്കളായ ഔഡി. Q4 ഇ-ട്രോൺ, Q4 സ്‌പോർട്ബാക്ക് ഇ-ട്രോൺ എന്നീ രണ്ട് എസ്‌യുവികളെയാണ് ഇപ്പോൾ കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

520 കിലോമീറ്റർ ശ്രേണി, Q4 ഇ-ട്രോൺ, Q4 സ്‌പോർട്ബാക്ക് ഇ-ട്രോൺ എസ്‌യുവികൾ അവതരിപ്പിച്ച് ഔഡി

ഈ രണ്ട് ഇലക്ട്രിക് എസ്‌യുവികളും ബ്രാൻഡിന്റെ മുൻനിര ഇ-ട്രോണിനേക്കാൾ വളരെ താങ്ങാനാകുന്നവയാണ്. മാത്രമല്ല ശ്രേണി, ഫ്യൂച്ചറിസ്റ്റ് ടെക് എന്നിവപോലുള്ള കാര്യങ്ങളും പുതുപുത്തൻ ഇലക്‌ട്രിക് കാറുകളിലേക്ക് ഔഡി ചേർത്തിട്ടുമുണ്ട്.

520 കിലോമീറ്റർ ശ്രേണി, Q4 ഇ-ട്രോൺ, Q4 സ്‌പോർട്ബാക്ക് ഇ-ട്രോൺ എസ്‌യുവികൾ അവതരിപ്പിച്ച് ഔഡി

Q4 ഇ-ട്രോൺ, Q4 സ്‌പോർട്ബാക്ക് ഇ-ട്രോൺ ഇവികളും അതിന്റെ മാതൃ കമ്പനിയായ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ മോഡുലാർ ഇലക്ട്രിക് വെഹിക്കിൾ പ്ലാറ്റ്‌ഫോമിൽ നിർമിക്കുന്ന ആദ്യത്തെ ഔഡി കാറുകളാണെന്ന കാര്യവും ശ്രദ്ധേയമാണ്.

MOST READ: ആവശ്യക്കാർ ഏറെ; ഉയർന്ന കാത്തിരിപ്പ് കാലയളവുകളുമായി ഹ്യുണ്ടായി കാറുകൾ

520 കിലോമീറ്റർ ശ്രേണി, Q4 ഇ-ട്രോൺ, Q4 സ്‌പോർട്ബാക്ക് ഇ-ട്രോൺ എസ്‌യുവികൾ അവതരിപ്പിച്ച് ഔഡി

ഈ രണ്ട് പുതിയ ഇലക്ട്രിക് എസ്‌യുവികൾ ഫോർഡ് മസ്താംഗ് മാക്-ഇ, ടെസ്‌ല മോഡൽ വൈ, ഫോക്‌സ്‌വാഗൺ ID.4 എന്നിവയ്‌ക്കെതിരെയാകും മാറ്റുരയ്ക്കുക. Q4 ഇ-ട്രോണിന്റെ വില 41,900 യൂറോയും സ്‌പോർട്‌ബാക്ക് ഇ-ട്രോൺ പതിപ്പിന് 43,900 യൂറോയുമാണ് വില.

520 കിലോമീറ്റർ ശ്രേണി, Q4 ഇ-ട്രോൺ, Q4 സ്‌പോർട്ബാക്ക് ഇ-ട്രോൺ എസ്‌യുവികൾ അവതരിപ്പിച്ച് ഔഡി

അതായത് യഥാക്രമം 37.76 ലക്ഷം രൂപയും 39.56 ലക്ഷം രൂപയുമെന്ന് സാരം. രണ്ട് പുതിയ ഇലക്ട്രിക് എസ്‌യുവികളും ജൂണിൽ ജർമനിയിൽ ആദ്യം വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. തുടർന്ന് മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും വിൽപ്പനയ്ക്ക് എത്തും.

MOST READ: പ്രൊഡക്ഷനിലും മൂന്നിരട്ടി ഡിമാന്റ്; ഹ്യുണ്ടായി ക്രെറ്റയ്ക്ക് വിപണിയിൽ പ്രിയമേറുന്നു

520 കിലോമീറ്റർ ശ്രേണി, Q4 ഇ-ട്രോൺ, Q4 സ്‌പോർട്ബാക്ക് ഇ-ട്രോൺ എസ്‌യുവികൾ അവതരിപ്പിച്ച് ഔഡി

MEB ബാറ്ററി പായ്ക്കിന്റെ 55 കിലോവാട്ട് പതിപ്പിലാണ് അടിസ്ഥാന മോഡലുകൾ നിർമിച്ചിരിക്കുന്നത്. എൻ‌ട്രി ലെവൽ Q4 35 ഇ-ട്രോൺ ഏകദേശം 341 കിലോമീറ്റർ ശ്രേണി നൽകുമെന്ന് ഔഡി അവകാശപ്പെടുന്നു. അതേസമയം Q4 സ്‌പോർട്ബാക്ക് WLTP സൈക്കിൾ അനുസരിച്ച് 349 കിലോമീറ്റർ ശ്രേണിയാകും വാഗ്‌ദാനം ചെയ്യുക.

520 കിലോമീറ്റർ ശ്രേണി, Q4 ഇ-ട്രോൺ, Q4 സ്‌പോർട്ബാക്ക് ഇ-ട്രോൺ എസ്‌യുവികൾ അവതരിപ്പിച്ച് ഔഡി

ഈ വേരിയന്റുകളിലെ റിയർ വീൽ ഡ്രൈവ് സിംഗിൾ ഇലക്ട്രിക് മോട്ടോർ 168 bhp കരുത്തിൽ 310 Nm torque ഉത്പാദിപ്പിക്കും. മിഡ് റേഞ്ച് Q4 40 ഇ-ട്രോൺ 82 കിലോവാട്ട്സ് ബാറ്ററി പായ്ക്കും റിയർ ആക്‌സിലിൽ ഒരു ഇലക്ട്രിക് മോട്ടോറും നൽകും.

MOST READ: പോളോ കംഫർട്ട്‌ലൈൻ ടർബോ-പെട്രോൾ വേരിയന്റിനെ വിപണിയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

520 കിലോമീറ്റർ ശ്രേണി, Q4 ഇ-ട്രോൺ, Q4 സ്‌പോർട്ബാക്ക് ഇ-ട്രോൺ എസ്‌യുവികൾ അവതരിപ്പിച്ച് ഔഡി

ഈ യൂണിറ്റ് 201 bhp പവറിൽ 310 Nm torque വികസിപ്പിക്കുകയും WLTP സൈക്കിളിൽ 520 കിലോമീറ്റർ ശ്രേണി വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. മിഡ്‌റേഞ്ച് Q4 40 ഇ-ട്രോണിന് ഏറ്റവും ഉയർന്ന ശ്രേണി ഉണ്ട്. എന്നാൽ ഈ കോൺഫിഗറേഷൻ സ്‌പോർട്‌ബാക്കിനൊപ്പം ഔഡി വാഗ്ദാനം ചെയ്യുന്നില്ല.

520 കിലോമീറ്റർ ശ്രേണി, Q4 ഇ-ട്രോൺ, Q4 സ്‌പോർട്ബാക്ക് ഇ-ട്രോൺ എസ്‌യുവികൾ അവതരിപ്പിച്ച് ഔഡി

Q4 50 ഇ-ട്രോൺ, Q4 50 സ്‌പോർട്‌ബാക്ക് ഇ-ട്രോൺ എന്നിവ മിഡ് ലെവൽ Q4 40 ഇ-ട്രോണിന് സമാനമായ 77.0 കിലോവാട്ട് ബാറ്ററി പായ്ക്കാണ് മുന്നോട്ടുകൊണ്ടുപോകുന്നത്. എന്നാൽ രണ്ട് ഇലക്ട്രിക് മോട്ടോറുകൾ കൊണ്ടാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.

520 കിലോമീറ്റർ ശ്രേണി, Q4 ഇ-ട്രോൺ, Q4 സ്‌പോർട്ബാക്ക് ഇ-ട്രോൺ എസ്‌യുവികൾ അവതരിപ്പിച്ച് ഔഡി

ഒന്ന് ഫ്രണ്ട് ആക്‌സിലിലും പിന്നിൽ മറ്റൊന്നിലും ഓൾ-വീൽ ഡ്രൈവ് സജ്ജീകരണം നൽകുന്നു. WLTP സൈക്കിളിൽ Q4 50 ഇ-ട്രോൺ 488 കിലോമീറ്റർ ശ്രേണി കൈവരിക്കുമ്പോൾ സ്‌പോർട്‌ബാക്ക് പതിപ്പിന് 497 കിലോമീറ്റർ ശ്രേണിയാണ് ലഭ്യമാവുക.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi Introduced New Q4 E-Tron And Q4 Sportback E-Tron With 520 Km Range. Read in Malayalam
Story first published: Friday, April 16, 2021, 9:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X