2021 Q5 ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് Audi; വില 58.93 ലക്ഷം രൂപ

2021 Q5 ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍ അവതരിപ്പിച്ച് നിര്‍മാതാക്കളായ ഔഡി. പ്രീമിയം പ്ലസ് വേരിയന്റിന് 58.93 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്‌ഷോറൂം വില, ശ്രേണിയിലെ ടോപ്പിംഗ് ടെക്നോളജി വേരിയന്റിന് 63.77 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയായും നല്‍കണം.

2021 Q5 ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് Audi; വില 58.93 ലക്ഷം രൂപ

പുതിയ ഔഡി Q5 ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍ CKD യൂണിറ്റായി വില്‍പ്പനയ്‌ക്കെത്തിക്കും. കൂടാതെ അതിന്റെ മാതൃ കമ്പനിയായ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (SAVWIPL) ഔറംഗബാദിലെ പ്ലാന്റില്‍ പ്രാദേശികമായി അസംബിള്‍ ചെയ്യുകയും ചെയ്യും.

2021 Q5 ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് Audi; വില 58.93 ലക്ഷം രൂപ

2020 ഏപ്രിലില്‍ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡല്‍ നിര്‍ത്തലാക്കിയതിന് ശേഷം 18 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഔഡി Q5 ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. 2021 ഔഡി Q5 ഫെയ്‌സ്‌ലിഫ്റ്റ് അതിന്റെ മുന്‍ഗാമിയേക്കാള്‍ അല്‍പ്പം ഷാര്‍പ്പും സ്‌പോര്‍ട്ടിയുമാണ്.

2021 Q5 ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് Audi; വില 58.93 ലക്ഷം രൂപ

മാത്രമല്ല മിക്ക അപ്ഡേറ്റുകളും അതിന്റെ മുന്‍വശത്തെ കേന്ദ്രീകരിച്ചാണ്. ക്രോം ബോര്‍ഡറുകളും വെര്‍ട്ടിക്കല്‍ സ്ലാറ്റുകളുമുള്ള പുതിയ വലിയ സിംഗിള്‍-ഫ്രെയിം ഗ്രില്‍ അതിന്റെ മസ്‌കുലര്‍ ഫ്രണ്ട് എന്‍ഡിന്റെ മാറ്റ് എടുത്തുകാട്ടുന്നു.

2021 Q5 ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് Audi; വില 58.93 ലക്ഷം രൂപ

കൂടാതെ ചങ്കി സില്‍വര്‍ സ്‌കിഡ് പ്ലേറ്റും കാണാന്‍ സാധിക്കും. പരിഷ്‌കരിച്ച ഫുള്‍-എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, പുതിയ എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍ (DRL) എന്നിവയ്ക്കൊപ്പം വലിയ ഫോഗ്‌ലാമ്പ് ഹൗസിംഗുകള്‍, സില്‍വര്‍ റൂഫ് റെയിലുകള്‍, സൈഡ് സ്‌കര്‍ട്ടുകള്‍ എന്നിവയും എസ്‌യുവിക്ക് ലഭിക്കുന്നു.

2021 Q5 ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് Audi; വില 58.93 ലക്ഷം രൂപ

എസ്‌യുവിക്ക് പുതിയ 19 ഇഞ്ച് 5 ഡബിള്‍ സ്പോക്ക് സ്റ്റാര്‍ സ്‌റ്റൈല്‍ അലോയ് വീലുകളും പിന്നില്‍ പുതിയ എല്‍ഇഡി ടെയില്‍ലൈറ്റുകളും ലഭിക്കുന്നു. അളവുകളുടെ കാര്യത്തില്‍, നവീകരിച്ച ഔഡി Q5 മാറ്റമില്ലാതെ തുടരുന്നു.

2021 Q5 ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് Audi; വില 58.93 ലക്ഷം രൂപ

പുതിയ Q5-ന് 4,663 mm നീളവും 1,893 mm വീതിയും 1,653 mm ഉയരവുമുണ്ട്. പുതിയ എസ്‌യുവിയുടെ വീല്‍ബേസിന് 2,819 mm നീളമുണ്ട്, ബൂട്ടിന്റെ ആകെ വോളിയം 550 ലിറ്ററാണ്. പുറമെ ഉള്ളതുപോലെ തന്നെ അകത്തളം നവീകരിക്കുന്നതിലും കമ്പനി ശ്രദ്ധ ക്രന്ദ്രീകരിച്ചിട്ടുണ്ട്.

2021 Q5 ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് Audi; വില 58.93 ലക്ഷം രൂപ

അകത്തേയ്ക്ക് വന്നാല്‍, Q5-ന് ഒരു അപ്ഡേറ്റ് ചെയ്ത ക്യാബിന്‍ ലഭിക്കുന്നു, കൂടാതെ മൊത്തത്തിലുള്ള ലേഔട്ട് അപ്ഡേറ്റ് ചെയ്ത A4 ഫെയ്‌സ്‌ലിഫ്റ്റ് പോലുള്ള അതിന്റെ ചില പുതിയ മോഡലുകളില്‍ നമ്മള്‍ കണ്ടതിന് സമാനമാണ്.

2021 Q5 ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് Audi; വില 58.93 ലക്ഷം രൂപ

പുതിയ സ്റ്റിയറിംഗ് വീല്‍, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ധാരാളം സ്റ്റോറേജ് ഓപ്ഷനുകള്‍ എന്നിവയ്ക്കൊപ്പം പുതിയ സീറ്റുകളും അപ്ഹോള്‍സ്റ്ററിയും വാഹനത്തിന് ലഭിക്കുന്നു.

2021 Q5 ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് Audi; വില 58.93 ലക്ഷം രൂപ

മൂന്നാം തലമുറ മോഡുലാര്‍ ഇന്‍ഫോടെയ്ന്‍മെന്റ് പ്ലാറ്റ്ഫോം അല്ലെങ്കില്‍ MIB 3 ഉപയോഗിച്ച് ഔഡി Q5-ല്‍ സജ്ജീകരിച്ചിരിക്കുന്നു. ഒരു പുതിയ 10.1 ഇഞ്ച് ഡിസ്പ്ലേയിലൂടെയാണ് സിസ്റ്റം ആക്സസ് ചെയ്യുന്നത്, ഇത് സ്റ്റാന്‍ഡേര്‍ഡ് ആണ്, കൂടാതെ ചിത്രീകരിച്ച ഫീച്ചറുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

2021 Q5 ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് Audi; വില 58.93 ലക്ഷം രൂപ

വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഔഡി പാര്‍ക്ക് അസിസ്റ്റ്, കംഫര്‍ട്ട് കീ സെന്‍സര്‍ നിയന്ത്രിത ബൂട്ട്-ലിഡ് ഓപ്പറേഷന്‍, ബ്ലാക്ക് പിയാനോ ലാക്വര്‍, ഔഡി വെര്‍ച്വല്‍ കോക്ക്പിറ്റ് പ്ലസ്, ബാംഗ് & ഒലുഫ്‌സെന്‍ പ്രീമിയം 3D സൗണ്ട് സിസ്റ്റം എന്നിവയും വാഹനത്തിന്റെ എക്‌സ്‌ക്ലൂസീവ് സവിശേഷതകളാണ്.

2021 Q5 ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് Audi; വില 58.93 ലക്ഷം രൂപ

എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍, ബിഎസ് VI-ലേക്ക് നവീകരിച്ച 2.0 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ 45 TFSI പെട്രോള്‍ എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് 5,000-6,000 rpm-ല്‍ 247 bhp കരുത്തും 1,600-4,300 rpm-ല്‍ 370 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

2021 Q5 ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് Audi; വില 58.93 ലക്ഷം രൂപ

എഞ്ചിന്‍ 12-വോള്‍ട്ട് മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റത്തിനൊപ്പം ബ്രേക്ക് എനര്‍ജി റിക്കപ്പറേഷനും ഒപ്പം പവര്‍ട്രെയിന്‍ ഏഴ് സ്പീഡ് S-ട്രോണിക് ഓട്ടോമാറ്റിക് ഡ്യുവല്‍-ക്ലച്ച് ട്രാന്‍സ്മിഷനുമായി ഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

2021 Q5 ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് Audi; വില 58.93 ലക്ഷം രൂപ

ക്വാട്രോ ഓള്‍-വീല്‍ ഡ്രൈവ് (AWD) സിസ്റ്റം പുതിയ ഔഡി Q5-ലും സ്റ്റാന്‍ഡേര്‍ഡ് ആണ്. എട്ട് എയര്‍ബാഗുകള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, പാര്‍ക്കിംഗ് അസിസ്റ്റ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ആന്റി-ലോക്ക് ബ്രേക്കുകള്‍, EBD, ക്രൂയിസ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവയുള്‍പ്പെടെ നിരവധി സുരക്ഷ ഫീച്ചറുകളോടെയാണ് ഔഡി Q5 എത്തുന്നത്.

2021 Q5 ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് Audi; വില 58.93 ലക്ഷം രൂപ

6.3 സെക്കന്‍ഡ് മാത്രം മതി വാഹനം പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. 237 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത്. വിപണിയില്‍, മെര്‍സിഡീസ് ബെന്‍സ് GLC, ബിഎംഡബ്ല്യു X3, വേള്‍വോ XC60, ജഗ്വാര്‍ F-Pace, ലാന്‍ഡ് റോവര്‍ Evoque, ലെക്‌സസ് NX300h എന്നിവയ്ക്കെതിരെയാകും മത്സരിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi launched 2021 q5 facelift in india find here price and new changes
Story first published: Tuesday, November 23, 2021, 14:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X