പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന അവസാനിപ്പിക്കാന്‍ ഔഡി; ഇനി ശ്രദ്ധ ഇലക്ട്രിക് വാഹനങ്ങളില്‍

പരമ്പരാഗത ഇന്ധനമായ പെട്രോള്‍, ഡീസല്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ICE വാഹനങ്ങള്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒഴിവാക്കുമെന്ന് അറിയിച്ച് നിര്‍മാതാക്കളായ ഔഡി.

പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന അവസാനിപ്പിക്കാന്‍ ഔഡി; ഇനി ശ്രദ്ധ ഇലക്ട്രിക് വാഹനങ്ങളില്‍

ഇനി ഇലക്ട്രിക് വാഹനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കനും, മലിനീകരണ വാഹനങ്ങള്‍ അതിന്റെ നിരയില്‍ നിന്ന് കുറയ്ക്കുകയെന്ന ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാവിന്റെ ലക്ഷ്യത്തിന് അനുസൃതമായി 2028 മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന അവസാനിപ്പിക്കാന്‍ ഔഡി; ഇനി ശ്രദ്ധ ഇലക്ട്രിക് വാഹനങ്ങളില്‍

റിപ്പോര്‍ട്ട് അനുസരിച്ച്, വാഹന നിര്‍മാതാക്കളായ ഔഡി പുതിയ ജ്വലന മോഡലുകളുടെ അവസാന അവതരണത്തിനായി ഒരു തീയതി നിശ്ചയിച്ചിട്ടുണ്ട്. 2026 മുതല്‍ പുതിയ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ അവതരിപ്പിക്കില്ലെന്നും ഹൈബ്രിഡ് പതിപ്പുകളൊന്നും ഇല്ലെന്നും കമ്പനി വ്യക്തമാക്കി.

പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന അവസാനിപ്പിക്കാന്‍ ഔഡി; ഇനി ശ്രദ്ധ ഇലക്ട്രിക് വാഹനങ്ങളില്‍

വൈദ്യുതീകരണത്തിനായുള്ള ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ മുന്നേറ്റത്തിന്റെ ഭാഗമായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 ഓളം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ ഔഡി പദ്ധതിയിടുന്നു.

പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന അവസാനിപ്പിക്കാന്‍ ഔഡി; ഇനി ശ്രദ്ധ ഇലക്ട്രിക് വാഹനങ്ങളില്‍

ഔഡി സ്റ്റേബിളില്‍ നിന്ന് അവസാനമായി ഒരു ICE വാഹനത്തിന്റെ ലോഞ്ച് Q മോഡലായിരിക്കും. ഇത് നഗര എസ്‌യുവിയാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതിനുശേഷം, ലോകമെമ്പാടും ബാറ്ററി വാഹനങ്ങള്‍ മാത്രം വില്‍ക്കാന്‍ കമ്പനി ആഗ്രഹിക്കുന്നു.

പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന അവസാനിപ്പിക്കാന്‍ ഔഡി; ഇനി ശ്രദ്ധ ഇലക്ട്രിക് വാഹനങ്ങളില്‍

ഔഡി A3, A4 മോഡലുകള്‍ക്ക് ഇനിമേല്‍ നേരിട്ടുള്ള പിന്‍ഗാമികള്‍ ഉണ്ടാകില്ല, പക്ഷേ പൂര്‍ണ്ണമായും പുനര്‍രൂപകല്‍പ്പന ചെയ്യുകയും പുനര്‍നാമകരണം ചെയ്യുകയും ചെയ്യും.

പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന അവസാനിപ്പിക്കാന്‍ ഔഡി; ഇനി ശ്രദ്ധ ഇലക്ട്രിക് വാഹനങ്ങളില്‍

പുതിയ ജ്വലന എഞ്ചിനുകള്‍ ഇനി വികസിപ്പിക്കില്ലെന്ന് ഔഡി ഇതിനകം പ്രഖ്യാപിച്ചു, പക്ഷേ നിലവിലുള്ളവ മെച്ചപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 Q4 ഇ-ട്രോണ്‍ ഇലക്ട്രിക് ക്രോസ്ഓവര്‍ ഔഡി അടുത്തിടെ പുറത്തിറക്കി.

പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന അവസാനിപ്പിക്കാന്‍ ഔഡി; ഇനി ശ്രദ്ധ ഇലക്ട്രിക് വാഹനങ്ങളില്‍

സിംഗിള്‍ ചാര്‍ജില്‍ ഇത് 321 കിലോമീറ്ററിനും 520 കിലോമീറ്ററിനും ഇടയിലുള്ള പരിധിയാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഭാഗമായ ഔഡി, തങ്ങളുടെ മുഴുവന്‍ കാറുകളുടെയും വൈദ്യുതീകരണത്തിനായി മാതൃ കമ്പനിയെയാണ് ആശ്രയിക്കുന്നത്.

പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന അവസാനിപ്പിക്കാന്‍ ഔഡി; ഇനി ശ്രദ്ധ ഇലക്ട്രിക് വാഹനങ്ങളില്‍

കാര്‍ബണ്‍ ന്യൂട്രല്‍ പദവി നേടുന്നതിനായി വ്യവസായത്തിലെ ഇലക്ട്രിക് കാറുകളെ ആക്രമണാത്മകമായി പ്രേരിപ്പിക്കുന്ന പരമ്പരാഗത നിര്‍മ്മാതാക്കളില്‍ ഒരാളാണ് ഫോക്‌സ്‌വാഗണ്‍. ടെസ്‌ല മോഡലുകള്‍ക്ക് ബദലായി ഇന്ന് ID.3, ID.4 മോഡലുകളെയാണ് ഫോക്‌സ്‌വാഗണ്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.

പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന അവസാനിപ്പിക്കാന്‍ ഔഡി; ഇനി ശ്രദ്ധ ഇലക്ട്രിക് വാഹനങ്ങളില്‍

ഔഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ ബ്രാന്‍ഡില്‍ നിന്നും രാജ്യത്തുള്ള പ്രധാന അവതരണമാണ് ഇ-ട്രോണ്‍. ഇതിനകം തന്നെ വാഹനം ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങിയെന്നാണ് സൂചന.

പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന അവസാനിപ്പിക്കാന്‍ ഔഡി; ഇനി ശ്രദ്ധ ഇലക്ട്രിക് വാഹനങ്ങളില്‍

ഇന്ത്യന്‍ വിപണിയില്‍ ഔഡിയില്‍ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക് വാഹനമാണ് ഇ-ട്രോണ്‍. വിപണിയില്‍ എത്തിയാല്‍ മെര്‍സിഡീസ് ബെന്‍സ് EQC, ജാഗ്വര്‍ I-പേസ് എന്നിവരാകും വാഹനത്തിന്റെ മുഖ്യഎതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi Planning To Stop Petrol, Diesel Cars Production By 2026, Find Here All New Details. Read in Malayalam.
Story first published: Friday, June 18, 2021, 19:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X